Category: പ്രാദേശിക വാര്‍ത്തകള്‍

Total 13097 Posts

നാദാപുരത്ത് പുഴയിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ ഒഴുക്കിൽ പെട്ടു; സാഹസികമായി രക്ഷപ്പെടുത്തി യുവാവ്

നാദാപുരം: തെരുവംപറമ്പിൽ പുഴയിൽ ഒഴുക്കിൽ പെട്ട വിദ്യാർഥികൾക്ക് രക്ഷകനായി യുവാവ്. തെരുവംപറമ്പിലെ പുനത്തിക്കണ്ടി ഷംസീറാണ് ഒരുക്കിൽപ്പെട്ട കുട്ടികളെ സാഹസികമായി രക്ഷിച്ചത്. പുഴയിൽ കുളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് വൈകീട്ട് ഒഴുക്കിൽ പെട്ടത്. പുഴയുടെ താഴ് ഭാഗത്ത് നിന്ന് ചൂണ്ടയിടുകയായിരുന്ന ഷംസീർ അവസരോചിതമായി ഇടപെട്ട് മൂന്നു പേരെയും രക്ഷിക്കുകയായിരുന്നു.ഒഴുകി വരുന്ന കുട്ടികളെ കണ്ട ഷംസീർ പുഴയിലേക്ക് ചാടി മൂന്നുപേരെയും

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (17/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 4) കുട്ടികൾ വിഭാഗം – ഉണ്ട് 5) സർജറി വിഭാഗം – ഉണ്ട് 6) എല്ലുരോഗ വിഭാഗം – ഉണ്ട് 7) ഇ.എൻ.ടി വിഭാഗം (ഓപ്പറേഷൻ) – ഉണ്ട് 8)

”ഇവരെന്താ നാറാണത്തു ഭ്രാന്തന് പഠിക്കുന്നോ?” താഴെ നിന്ന് വെളളം ടാങ്കറിലാക്കി റോഡിന് മുകളില്‍ തുറന്നുവിടും, വെള്ളം വീണ്ടും താഴേക്ക്; വെള്ളക്കെട്ടൊഴിവാക്കാനുള്ള വാഗാഡിന്റെ ‘പണി’ കണ്ട് നാട്ടുകാര്‍ ചോദിക്കുന്നു ‘ഇവര്‍ ഈ ഹൈവേ പണിയും ഈ ബുദ്ധിവെച്ചാണോ ചെയ്തുവെച്ചതെന്ന്

കൊയിലാണ്ടി: തിക്കോടി പെരുമാള്‍പുരം ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്ത് ദേശീയപാതയിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള വാഗാഡ് അധികൃതരുടെ ശ്രമം കണ്ട് നാട്ടുകാര്‍ ചോദിക്കുകയാണ് ‘ദേശീയപാതയുടെ പണിയും ഈ ബുദ്ധിവെച്ച് ചെയ്തതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന്. നാട്ടുകാര്‍ ഇങ്ങനെ ചോദിക്കാന്‍ കാരണമുണ്ട്. കാര്യം വിശദമായി പറയാം. പെരുമാള്‍പുരം ഹൈസ്‌കൂളിന് സമീപം ദേശീയപാതയില്‍ വന്‍തോതില്‍ വെള്ളക്കെട്ടാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ പലതവണ പ്രതിഷേധം

ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം; കൈനാട്ടിക്കും കോഴിക്കോടിനുമിടയിലാണ് ​നിയന്ത്രണം ഏർപ്പെടുത്തിയത്

വടകര: ഗതാഗതക്കുരുക്ക് രൂക്ഷമായ വടകര കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാലാണ് കൈനാട്ടിക്കും കോഴിക്കോടിനുമിടയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.. കണ്ണൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, ടൂറിസ്റ്റ് ബസുകൾ എന്നിങ്ങനെയുള്ള വലിയ വാഹനങ്ങള്‍ കൈനാട്ടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓർക്കാട്ടേരി, നാദാപുരം- കക്കട്ടില്‍- കുറ്റ്യാടി- പേരാമ്ബ്ര

22 വർഷത്തെ സ്നേഹ സേവനം; എടത്തുംകര അങ്കണവാടി അധ്യാപിക മോളി ടീച്ചർക്ക് യാത്രയയപ്പ് നൽകി

മണിയൂർ: എടത്തുംകര അങ്കണവാടിയിൽ നിന്നും ഇരുപത്തിരണ്ട് വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന അധ്യാപിക മോളി ടീച്ചർക്ക് യാത്രയയപ്പ് നൽകി. എടത്തുംകര പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് യാത്രയയപ്പ് നൽകിയത് . സാംസ്കാരിക പ്രവർത്തക ദീപ ചിത്രാലയം ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് അധ്യക്ഷനായി. ചാരുമ്മൽ കുഞ്ഞിക്കണ്ണൻ പൗരാവലി വക

മത്സ്യ ബന്ധന യാനങ്ങളുടെ ഭൗതിക പരിശോധന ക്യാമ്പ്; 17, 18 തിയ്യതികളിൽ ചോമ്പാല ഹാർബറിൽ നടക്കും

മുക്കാളി: മത്സ്യ ബന്ധന യാനങ്ങളുടെ ഭൗതിക പരിശോധന 17, 18( ബുധൻ, വ്യാഴം) തിയ്യതികളിൽ ചോമ്പാല ഹാർബറിൽ നടക്കും. ഇൻ്‍ബോർഡ് വള്ളം( വഞ്ചി), ട്രോളർ ബോട്ട് എന്നിവയുടെ ഭൗതിക പരിശോധന ക്യാമ്പാണ് ഹാർബറിൽ നടക്കുക. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ്. ഉടമകൾ വഞ്ചിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം ക്യാമ്പിൽ ഹാജരാകണമെന്ന് ഫിഷറീസ്

ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

ചൊക്ലി: ചൊക്ലി ഒളവിലത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. മേക്കരവീട്ടിൽ താഴെ കുനിയിൽ കെ ചന്ദ്രശേഖരനാണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. ഇന്ന് രാവിലെയാണ് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: റീന, മക്കൾ: രാഹുൽ, റിതിൻ, റോസ്ന

കൊടുംമഴയില്‍ വാണിമേല്‍ തിരികക്കയം വെള്ളച്ചാട്ടത്തിലേക്ക് പോവാനുള്ള പ്ലാനാണോ ? എന്നാലിനി പോവണ്ട!!

വാണിമേല്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരികക്കയം വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. വാണിമേല്‍ ഗ്രാമ പഞ്ചായത്താണ് ഇക്കാര്യം അറിയിച്ചത്. വിലങ്ങാട് മലയോരത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് തിരികക്കയം വെള്ളച്ചാട്ടം. മഴക്കാലമായതോടെ തിരികക്കയം കാണാന്‍ ജില്ലയ്ക്ക് അകത്തും നിന്നും പുറത്തുനിന്നുമായി നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യത്തിന്റെ അഭാവം മൂലം ഇവിടെ അപകടം പതിവാണ്.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക്‌ ആയഞ്ചേരി കടമേരി വെസ്റ്റ്‌ വാർഡ് വികസന സമിതിയുടെ അനുമോദനം

ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് 12-ാം വാർഡില്‍ 2023-24 അധ്യായന വർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ വാർഡ് വികസന സമിതി അനുമോദിച്ചു. എല്‍.എസ്.എസ്‌ മുതല്‍ എംബിബിഎസ് വരെയുള്ള പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയാണ് കടമേരി എൽ.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ആദരിച്ചത്. സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ചടങ്ങ്

‘കൂട്ടുകാരുടെ സന്തോഷത്തിന് ഒരു കൈ സഹായം’; കണ്ണൂര്‍ ജില്ലാ ജയിലിലേക്ക്‌ ബീഡിക്കെട്ടുകള്‍ വലിച്ചെറിഞ്ഞ മുൻ തടവുകാരൻ പിടിയിൽ

കണ്ണൂര്‍: ജില്ലാ ജയിലിലേക്ക് ബീഡിക്കെട്ട് എറിഞ്ഞ യുവാവ് പിടിയില്‍. തിരുവല്ല സ്വദേശി അരവിന്ദ് കൃഷ്ണനാണ് അറസ്റ്റിലായത്. ജയിലിനുള്ളിലേക്ക് ബീഡിക്കെട്ട് എറിയുന്നത് കണ്ട ജയില്‍ ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ജയിലിലെ മുന്‍ തടവുകരാനാണ് പിടിയിലായ അരവിന്ദ്. മൂന്ന് വലിയ ബോക്‌സുകളിലുള്ള ബീഡികളും ഇരുപതോളം പാക്കറ്റുകളുമാണ് ഇയാള്‍ എറിഞ്ഞുകൊടുത്തത്. ജയിലിന് പുറത്തെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന ഷെഡ്ഡിന് സമീപത്ത് നിന്ന്

error: Content is protected !!