Category: പ്രാദേശിക വാര്‍ത്തകള്‍

Total 13094 Posts

തിരക്ക് കുറയ്ക്കാനിറക്കിയ ട്രെയിൻ തിരക്കുള്ള ദിവസം ഓടുന്നില്ല; ഷൊർണൂർ- കണ്ണൂർ സ്പെഷ്യൽ ട്രെയിനിനെതിരെ ആക്ഷേപവുമായി വടകരയിലെ പാസഞ്ചേർസ്

വടകര: ഷൊർണൂർ- കണ്ണൂർ സ്പെഷ്യൽ ട്രെയിനിനെതിരെ ആക്ഷേപവുമായി ട്രെയിൻ പാസഞ്ചേർസ്. മലബാറിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനായി റെയിൽവേ പ്രഖ്യാപിച്ചതാണ് കണ്ണൂർ- ഷൊർണൂർ ട്രെയിൻ അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ്. പുതുതായി വന്ന ഈ സ്പെഷ്യൽ തീവണ്ടി തിരക്ക് കൂടുതലുള്ള ശനി,ഞായർ, തിങ്കൾ ദിവസങ്ങളിൽ സർവ്വീസ് നടത്തുന്നില്ല. ഈ ദിവസങ്ങളിൽ വൈകീട്ട് പരശുറാം, നേത്രാവതി ഉൾപ്പെടെയുള്ള മറ്റ് ട്രെയിനുകളേയാണ്

ഒഞ്ചിയം സമരസേനാനി എടവനപുതിയോട്ടിൽ തൈക്കണ്ടി ചാത്തു അന്തരിച്ചു

ഒഞ്ചിയം: ഒഞ്ചിയം സമര സേനാനിയും സിപിഎം അളവക്കൻ ബ്രാഞ്ച് മെമ്പറുമായ എടവന പുതിയൊട്ടിൽ തൈക്കണ്ടി ചാത്തു അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസ്സായിരുന്നു. മുക്കാളിയിലെ പഴയകാല കച്ചവടക്കാരനായിരുന്നു. അനശ്വര രക്തസാക്ഷി മണ്ടോടി കണ്ണനോടൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ച അവസാന കണ്ണിയായിരുന്നു. ഭാര്യ പരേതയായ നാരായണി. മക്കൾ: ചന്ദ്രൻ, ശൈലജ, അജിത, രജിത, പരേതയായ ബേബി. മരുമക്കൾ: കുഞ്ഞിരാമൻ, ശശീന്ദ്രൻ

റിട്ടയേർഡ് അധ്യാപകൻ കാർത്തികപ്പള്ളി നൊച്ചാട്ട് കെ.ഇ.സത്യനാഥൻ മാസ്റ്റർ അന്തരിച്ചു

വടകര: എടച്ചേരി നരിക്കുന്നു യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ കാർത്തികപ്പള്ളി നൊച്ചാട്ട് കെ.ഇ.സത്യനാഥൻ മാസ്റ്റർ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. വടകര മേഖലയിൽ സി.പി.ഐ. കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ജനയുഗത്തിൻ്റെ വടകര ലേഖകനായിരുന്നു. ഭാര്യ: രാധ. മക്കൾ അജയ് കുമാർ (എസ്. ബി.ഐ മ്യൂച്ചൽ ഫണ്ട് ), പ്രജിത. മരുമക്കൾ: ശശി (മസ്ക്കത്ത്), നിഷ (അധ്യാപിക

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (19/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) എല്ല് രോഗവിഭാഗം – ഉണ്ട് 5) ഇ.എൻ.ടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) മാനസികരോഗ വിഭാഗം – ഉണ്ട് 8) നേത്രരോഗ വിഭാഗം

വടകര താഴെഅങ്ങാടി കുന്നുമ്മത്താഴെ ബഷീർ അഹമ്മദ് അന്തരിച്ചു

വടകര: താഴെഅങ്ങാടി മുക്കോലഭാഗം കുന്നുമ്മത്താഴെ ബഷീർ അഹമ്മദ് അന്തരിച്ചു. നാൽപ്പത്തിയൊമ്പത് വയസ്സായിരുന്നു. പിതാവ് പരേതനായ ടി.എൻ. ഉസ്മാൻ ഹാജി. മാതാവ് കുന്നുമ്മത്താഴ കുഞ്ഞലീമ. ഭാര്യ: ഷരീഫ നാലുപുരയിൽ.മക്കൾ: റിസാൽ, ആയിശ റിസ, മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുറബ്ബ് നിസ്താർ, യൂനുസ്, ഹഫ്സത്ത്, അഫ്സൽമയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) 11 മണിക്ക് വടകര ജുമുഅത്ത് പള്ളിയിൽ നടക്കും.

‘പ്രവാസികളെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന എയർ ഇന്ത്യ ബഹിഷ്കരിക്കുക’; കരിപ്പൂർ വിമാനതാവളത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി വാണിമേൽ സ്വദേശിയായ പ്രവാസി

കോഴിക്കോട്: എയര്‍ ഇന്ത്യയുടെ പ്രവാസദ്രോഹ നടപടികള്‍ക്കെതിരെ കോഴിക്കോട് വിമാനത്താവളത്തില്‍ വാണിമേൽ സ്വദേശിയായ പ്രവാസിയുടെ പ്രതിഷേധം. വാണിമേല്‍ സ്വദേശി കുഞ്ഞിപറമ്പത്ത് നൗഫലാണ് വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയത്. എയര്‍ ഇന്ത്യ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റര്‍ ലഗേജില്‍ ഒട്ടിച്ചാണ് നൗഫൽ പ്രതിഷേധിച്ചത്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഒമാനിലെ മസ്‌കത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യുവാവ് എയര്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. ‘പ്രവാസി യാത്രക്കാരെ നിരന്തരം

ഉമ്മൻ ചാണ്ടിയുടെ ഓർമ പുതുക്കി ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ഒഞ്ചിയം : മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറി സുനിൽ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു. സി.കെ. വിശ്വനാഥൻ, ശാരദ വത്സൻ, അരവിന്ദൻ മാടാക്കര,

കുന്നുമ്മക്കര അമ്പലതെക്കയിൽ നാരായണൻ അന്തരിച്ചു

കുന്നുമ്മക്കര : അമ്പലതെക്കയിൽ നാരായണൻ അന്തരിച്ചു. എൺപത്തിയൊൻപത് വയസായിരുന്നു. ഭാര്യ: ദേവി. മക്കൾ: ചന്ദ്രൻ, സുരേഷ് ബാബു, മരുമക്കൾ: ബീന, ഷൈനി.

വാഹനാപകടത്തിൽ പരിക്കുപറ്റിയ ഏറാമല സ്വദേശിനിക്ക് 15 ലക്ഷം രൂപ നഷ്ട പരിഹാരം; വിധി വടകര മോട്ടോർ ആക്സിഡന്റ് ക്ലയിംസ് ട്രീബ്യൂണലിന്റേത്

വടകര: വാഹനാപകടത്തിൽ പരിക്ക് പറ്റിയ ഏറാമല സ്വദേശിനിക്ക് 14.74800 രുപ, 8 ശതമാനം പലിശയും കോടതിച്ചിലവും ചേർത്ത് നൽകാൻ വിധി. ഏറാമല സ്വദേശിനിയും എസ്.ബി.ഐ കല്ലാച്ചി ബ്രാഞ്ചിലെ കരാർ ജീനക്കാരിയുമായ തിരുമുമ്പിൽ ശ്രീലതക്ക് (43) ആണ് വാഹനാപകടത്തിൽ സാരമായ പരിക്ക് പറ്റിയത്. ഇഫ്ക്കൊ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ട പരിഹാര തുക നൽകേണ്ടത്. വടകര

കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; പുഴയുടെ തീരത്ത് തമാസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

കുറ്റ്യാടി: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഡാമിലെ അധികജലം തുറന്നുവിടുന്നതിന്റെ മുന്നോടിയായുള്ള രണ്ടാംഘട്ട മുന്നറിയിപ്പെന്ന രീതിയിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

error: Content is protected !!