Category: പ്രാദേശിക വാര്‍ത്തകള്‍

Total 13094 Posts

മണിയൂർ മുടപ്പിലാവിൽ വാകയാട് ബാലൻ നമ്പ്യാർ അന്തരിച്ചു

വടകര: മുടപ്പിലാവിൽ വാകയാട്ട് ബാലൻ നമ്പ്യാർ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ ജാനു അമ്മ. മക്കൾ: അജയ്കുമാർ, അനൂപ്കുമാർ (സെവൻ ഡൈയ്സ് ഓർഗാനിക്ക് സ്റ്റോർ, വടകര ), ഷീബ. മരുമക്കൾ: ശൈലജ (കണ്ണൂർ), സന്ധ്യ പയ്യോളി (അധ്യാപിക സിറാജുൽ ഹുദ കുറ്റ്യാടി), രമേശ് ബാബു പതിയാരക്കര (ശ്രീ ഗുരുവായൂരപ്പൻ ചിറ്റ് ഫണ്ട്, വടകര), സഹോദരങ്ങൾ: ജാനു

പോലീസ് അസോസിയേഷൻജില്ല സമ്മേളനം കല്ലാച്ചിൽ തുടങ്ങി

നാദാപുരം: കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് കല്ലാച്ചിയിൽ തുടക്കമായി. ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ജില്ലാ കമ്മിറ്റി യോഗം തുണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം.ഷനോജ് അധ്യക്ഷത വഹിച്ചു. നാദാപുരം ഇൻസ്പെക്ടർ പി.വി.ദിദേശ് മുഖ്യപ്രഭാഷണം നടത്തി. കെപിഎ സംസ്ഥാന ട്രഷറർ അഭിജിത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

ചോറോട് അര്യത്തുകണ്ടി ഭാസ്കരൻ ഗുജറാത്തിൽ അന്തരിച്ചു

ചോറോട്: ചോറോട് അര്യത്തുകണ്ടി ഭാസ്കരൻ ഗുജറാത്തിൽ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: ഷീബ. മക്കൾ: ഷിബിൻ, ശില്പ. മരുമകൾ അശ്വതി. സഹോദരങ്ങൾ: ചന്ദ്രൻ, ശശി, പരേതയായ ലീല, ഉഷ. സഞ്ചയനം ഞായറാഴ്ച.

ഓർക്കാട്ടേരി മാരാംകുനിയിൽ പങ്കജാക്ഷി അന്തരിച്ചു

ഓർക്കാട്ടേരി: ഓർക്കാട്ടേരി മാരാംകുനിയിൽ പങ്കജാക്ഷി അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. അമ്മ: അമ്മു അമ്മ. ഭർത്താവ്: ടി.കെ.കുഞ്ഞിരാമക്കുറുപ്പ്. മക്കൾ: പ്രവീണ, പ്രജിലേഷ്. മരുമകൻ: ദിനേശൻ. സഹോദരങ്ങൾ: രാധ, നിർമ്മല, സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണി.

വായനാദിന ക്വിസ് മത്സരം: വടകര താലൂക്ക് ഓഫീസ് ടീം ജേതാക്കൾ

കോഴിക്കോട്: വായനാപക്ഷാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും ചേർന്ന് സർക്കാർ ജീവനക്കാർക്കായി നടത്തിയ ജില്ലാതല വായനാ ക്വിസ്സിൽ വടകര താലൂക്ക് ഓഫീസ് ടീം ജോതാക്കളായി. മേഘ്ന എം, അക്ഷയ ബി എന്നിവരടങ്ങിയ ടീമാണ് ജേതാക്കളായത്. കലക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെ ഷീന ഇ, റിജേഷ് ഒ, എന്നിവരടങ്ങിയ

മണിയൂർ മീത്തലെ തടത്തിൽ ഫൈസൽ ദുബൈയിൽ അന്തരിച്ചു

മണിയൂർ: മീത്തലെ തടത്തിൽ ഫൈസൽ ദുബൈയിൽ അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ഉപ്പ: പരേതനായ എംടി അമ്മദ് ഹാജി ഉമ്മ: ആയിശ സഹോദരങ്ങൾ : കാദർ , റുഖിയ , റഊഫ് മലബാർ , ഫൗസിയ.

കണ്ണൂക്കര മുതുവന രയരോത്ത് കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു

കണ്ണൂക്കര: മുതുവന രയരോത്ത് കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു. എൺപത്തി ഏഴ് വയസായിരുന്നു. ബോർഡർ റോഡ്സ് റിട്ടയേർഡ് സൂപ്രണ്ടാണ് . ഭാര്യ: കമലാക്ഷി അമ്മ (കണ്ണുക്കര) സഹോദരങ്ങൾ: പരേതരായ ബാലൻ നമ്പ്യാർ, ചന്തു നമ്പ്യാർ, കല്യാണി അമ്മ. സഞ്ചയനം തിങ്കളാഴ്ച.

വളയം പൂങ്കുളത്തിൽ കിണറുള്ള പറമ്പത്ത് കേളു നായർ അന്തരിച്ചു

വളയം: പൂങ്കുളത്തിൽ കിണറുള്ള പറമ്പത്ത് കേളു നായർ അന്തരിച്ചു. എഴുപത്തി മൂന്ന് വയസായിരുന്നു. ഭാര്യ: ദേവി മക്കൾ: കെ.പി.പ്രദീഷ് ( വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ഷൈനി, ശ്രീജിത്ത്. മരുമക്കൾ: സൗമ്യ ലത (വളയം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി), രാജൻ.

ഉമ്മൻ‌ചാണ്ടി അനുസ്മരണം; വടകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് വീൽ ചെയറുകൾ നൽകി

വടകര: ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് വടകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ വീൽ ചെയർ വിതരണം ചെയ്തു. മുൻ കെ പി സി സി മെമ്പർ അഡ്വ: സി. വത്സലൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സുപ്രണ്ട് വീൽചെയർ ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റ്‌ വി കെ പ്രേമൻ അധ്യക്ഷത വഹിച്ചു. അജിത ചീരാം

അപകടാവസ്ഥയിലായ തൂണേരി ചേട്യാലക്കടവ് തൂക്കുപാലത്തിലൂടെയുള്ള യാത്ര ; നാട്ടുകാർ മുന്നറിയിപ്പുകൾ അവ​ഗണിക്കുന്നെന്ന് അധികൃതർ

തൂണേരി: അപകടാവസ്ഥയിലായ തൂണേരി ചേട്യാലക്കടവ് തൂക്കുപാലത്തിലൂടെ യാത്ര തുടരുന്നു. കഴിഞ്ഞ വർഷം ഈ തൂക്കുപാലത്തിലൂടെയുള്ള യാത്ര നിരോധിച്ചിരുന്നു. എന്നാൽ ഇത് അവ​ഗണിച്ച് ആളുകൾ ഇപ്പോഴും ഇതിലൂടെ യാത്ര ചെയ്യുകയാണ്. മുടവന്തൂരിനേയും ഉമ്മത്തൂരിനേയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം . പാലം വഴിയല്ലെങ്കിൽ ഉമ്മത്തൂരിൽ നിന്ന് താഴെ മുടവന്തൂരിലെത്താൻ കിലോമീറ്ററുകൾ ചുറ്റണം. അതിനാൽ അപകട മുന്നറിയിപ്പ് അവ​ഗണിച്ച് ഇപ്പോഴും

error: Content is protected !!