Category: പ്രാദേശിക വാര്‍ത്തകള്‍

Total 13093 Posts

ദുബൈയിൽ മരിച്ച മണിയൂർ മീത്തലെ തടത്തിൽ ഫൈസലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

മണിയൂർ: ദുബൈയിൽ മരിച്ച മണിയൂർ മീത്തലെ തടത്തിൽ ഫൈസലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രണ്ട് ദിവസം മുൻപാണ് ഫൈസൽ ബർദുബൈയിൽ അന്തരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. ഉപ്പ: പരേതനായ എംടി അമ്മദ് ഹാജി ഉമ്മ: ആയിശ സഹോദരങ്ങൾ : കാദർ , റുഖിയ , റഊഫ്

ചെമ്മരത്തൂർ – തോടന്നൂർ റോഡിലെ വെള്ളക്കെട്ട് ; ദുരിതയാത്രയിൽ പ്രദേശവാസികൾ

ചെമ്മരത്തൂർ : മഴയൊന്ന് ശക്തമായാൽ ചെമ്മരത്തൂർ – തോടന്നൂർ റോഡിൽ വെള്ളം നിറയും. വർഷങ്ങളായി ഇത് തുടരുന്നു. പ്രദേശത്തെ റേഷൻ കടയിലേക്കും സ്കൂളിലേക്കും ആളുകൾ സ്ഥിരമായി പോകുന്ന വഴിയാണിത്. വാഹനയാത്ര ദുഷ്ക്കരമാണെന്നത് പോലെ ഈ റോഡിൽ കാൽനടയാത്രയും സാധ്യമാകാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. വാർഡം​ഗം മുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വരെ ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്.

തൂണേരിയിലെ പൗര പ്രമുഖൻ അരവലത്ത് അബ്ദുല്ല ഹാജി അന്തരിച്ചു

തൂണേരി: പൗര പ്രമുഖനും മഹല്ല് കാരണവറുമായിരുന്ന അരവലത്ത് അബ്ദുല്ല ഹാജി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭാര്യ: പരേതയായ അയ്ശു ഹജ്ജുമ്മ. മക്കൾ: യൂസഫ്, മഹമൂദ്, സുലൈഖ. മരുമക്കൾ: സുമയ്യ വള്ളിക്കാട്, സമീറ കുന്നുമ്മൽ, നാളോങ്കണ്ടി മൊയ്തു കടമേരി. സഹോദരങ്ങൾ: പരേതരായ തറോൽ കുഞ്ഞമ്മദ് ഹാജി, ബിയ്യാത്തു, കുഞ്ഞിപ്പാത്തു, അയ്ശു, ഹലീമ.

വടകരയിൽ ട്രയിനിൽ വച്ച് മദ്യപൻ യാത്രക്കാരനെ കുത്തിപരിക്കേൽപ്പിച്ചു; സംഭവം ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് എക്സിക്യൂട്ടീവിൽ

വടകര: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് എക്സിക്യൂട്ടീവിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു. ഇന്നലെ രാത്രി വടകര സ്റ്റേഷനിൽ ട്രയിൻ എത്താറായപ്പോഴാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്നു ആക്രമി. ഇയാൾ ട്രയിനിലുണ്ടായിരുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ട് യാത്രക്കാരനായ മറ്റൊരാൾ ഇത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായിട്ടാണ് ആക്രമി കയ്യിലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ വെച്ച് യാത്രക്കാരനെ കുത്തിയത്. ആക്രമിയെ സിആർപിഎഫ് കസ്റ്റഡിയിലെടുത്തു. പരിക്ക്

ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റ് വടകര കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു

വടകര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റ് വടകര കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. വടകര പാർക്ക് ഓഡിറ്റോറിയത്തിൽ ട്രസിറ്റിന്റെ ലോഗോ പ്രകാശനവും അനുസ്മരണ പരിപാടിയും നടന്നു. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി.എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ ഏറാമല ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റിന്

മേമുണ്ട സ്കൂളിലെ 20ൽ അധികം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം, സ്കൂളിലെ കിണർ വെള്ളം പരിശോധിച്ചു; ​രോ​ഗകാരണം സ്കൂളിന് പുറത്തെ കടകളിലെ വെള്ളമെന്ന് സം​ശയം

വടകര: മേമുണ്ട സ്കൂളിലെ 20ൽ അധികം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധ. ഇതേ തുടർന്ന് സ്കൂളിലെ കിണർ വെള്ളം ആരോഗ്യ വകുപ്പ് പരിശോധിച്ചു. ഈ പരിശോധന ഫലം നെഗറ്റീവാണ്. വില്ല്യാപ്പള്ളി,ആയഞ്ചേരി,തിരുവള്ളൂർ,മണിയൂർ,വേളം, വടകര മുനിസിപ്പൽ പരിധിയിലേയും വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. വില്ല്യാപ്പള്ളി പഞ്ചായത്ത്‌ പരിധിയിൽ മഞ്ഞപിത്തം റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും മേമുണ്ട പ്രദേശത്തെ കടകളിൽ പരിശോധന

പുറങ്കര ചാലിൽ ജാനു അന്തരിച്ചു

വടകര : പുറങ്കര ചാലിൽ ജാനു അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാപ്പു മക്കൾ: പുഷ്പ ,പ്രേമൻ, പവിത്രൻ, ഗീത, പ്രമോദ് , പരേതരായ ശോഭന, ദിനേശൻ മരുമക്കൾ: പ്രേമൻ, മധു (പേരാവൂർ), ശോഭന (കുട്ടോത്ത്), ബിന്ദു (മുക്കാളി ), ബിന്ദു (പഴങ്കാവ്).

ഡിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകി; അഖില മര്യാട്ട് വീണ്ടും നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ടാവും

നാദാപുരം: സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ആരോപണ വിധേയയായി രാജിവെച്ച നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് കുറ്റക്കാരിയല്ലെന്ന് കോൺഗ്രസ് ഡി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷൻ്റെ കണ്ടൈത്തൽ. ഡി.സി.സി വൈസ് പ്രസിഡണ്ട് പി.കെ.ഹബീബിനെയും, ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിലിനെയുമാണ് സംഭവം അന്വേഷിക്കാൻ ഡി.സി.സി നിയോഗിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണ കമ്മീഷൻ അഖില മര്യാട്ടിന്

നല്ല മഴയും ഗതാഗത തടസ്സവും വില്ലനായെത്തി, പരീക്ഷ ഹാളിലെത്താനാകാതെ പകച്ചുനിന്ന നിമിഷം, ഒരു ഫോൺകോളിനപ്പുറും സഹായവുമായി പിങ്ക് പോലീസ് എത്തി; സാധിക്കില്ലെന്ന് കരുതിയ പരീക്ഷ എഴുതാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിൽ വടകരയിലെ ഈ ഉദ്യോഗാർത്ഥികൾ

വടകര: സാധിക്കില്ലെന്ന് കരുതിയ പരീക്ഷ എഴുതാനായതിൻ്റെ സന്തോഷത്തിലാണ് വടകരയിലെ മൂന്ന് ഉദ്യോഗാർത്ഥികൾ. കനത്ത മഴയും ഗതാഗത തടസ്സവും വില്ലനായപ്പോൾ പിങ്ക് പോലീസിൻ്റ സഹായത്തോടെയാണ് കൃത്യസമയത്ത് പരീക്ഷ സെൻ്ററിൽ എത്താൻ ഇവർക്ക് കഴിഞ്ഞത്. തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കായിരുന്നു പരീക്ഷ. രാവിലെ 11.15 ഓടെ തന്നെ മൂന്ന് വിദ്യാർഥികളും വടകരയിൽ നിന്ന് കെ.എസ്.ആർ.ടി.സി. ബസിൽ പരീക്ഷയ്ക്ക് പുറപ്പെട്ടു.

മണിയൂർ മുടപ്പിലാവിൽ വാകയാട് ബാലൻ നമ്പ്യാർ അന്തരിച്ചു

വടകര: മുടപ്പിലാവിൽ വാകയാട്ട് ബാലൻ നമ്പ്യാർ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ ജാനു അമ്മ. മക്കൾ: അജയ്കുമാർ, അനൂപ്കുമാർ (സെവൻ ഡൈയ്സ് ഓർഗാനിക്ക് സ്റ്റോർ, വടകര ), ഷീബ. മരുമക്കൾ: ശൈലജ (കണ്ണൂർ), സന്ധ്യ പയ്യോളി (അധ്യാപിക സിറാജുൽ ഹുദ കുറ്റ്യാടി), രമേശ് ബാബു പതിയാരക്കര (ശ്രീ ഗുരുവായൂരപ്പൻ ചിറ്റ് ഫണ്ട്, വടകര), സഹോദരങ്ങൾ: ജാനു

error: Content is protected !!