Category: പ്രാദേശിക വാര്‍ത്തകള്‍

Total 13089 Posts

ഐഎസ്ആര്‍ഒയിലെ യുവശാസ്ത്രജ്ഞനുമായി സംവദിച്ച് വിദ്യാര്‍ത്ഥികള്‍; മേമുണ്ട ഹയർസെക്കണ്ടറി സ്‌ക്കൂളില്‍ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷങ്ങള്‍ക്ക് തുടക്കം

മേമുണ്ട: അന്താരാഷ്ട്ര ചാന്ദ്രദിനത്തിൻ്റെ ഭാഗമായി മേമുണ്ട ഹയർസെക്കണ്ടറി സ്‌ക്കൂളില്‍ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ഐഎസ്ആര്‍ഒയിലെ യുവശാസ്ത്രജ്ഞൻ അബി എസ്.ദാസുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. സ്‌ക്കൂള്‍ സയൻസ് ക്ലബ്ബിൻ്റെ ചാന്ദ്രദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. തുടര്‍ന്ന്‌ ചാന്ദ്രയാൻ പ്രൊജക്ടറ്റിനെ കുറിച്ച് ക്ലാസ് എടുക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. ചാന്ദ്രദിനത്തിൻ്റെ ഭാഗമായി ചാന്ദ്രദിന

കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധന ഫലം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധന ഫലം. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധന ഫലത്തിനുശേഷമേ നിപ സ്ഥിരീകരിക്കൂ. പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. കൊടുവള്ളി എളേറ്റില്‍ പുതിയോട്ടില്‍ കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് ചികിത്സിക്കുകയും പനി ഭേദമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാത്രി വീണ്ടും പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്

കനത്ത മഴയില്‍ ദുരിതത്തിലായി വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ കെ.പി കുഞ്ഞമ്മത് കുട്ടി എംഎൽഎ

വേളം: മഴവെള്ളം കാരണം പ്രയാസം നേരിടുന്ന വേളം ഗ്രാമപഞ്ചായത്തിലെ തീക്കുനി, പള്ളിയത്ത്, കോവുക്കുന്ന്, തുരുത്തിക്കുന്ന് പ്രദേശങ്ങൾ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ സന്ദര്‍ശിച്ചു. തീക്കുനിയിലെ വെള്ളക്കെട്ട് സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്ത് പരിഹാരം കാണാൻ ജൂലൈ 22ന് പഞ്ചായത്ത് – വില്ലേജ് അധികൃതരുടെയും, എഞ്ചിനീയര്‍ർമാരുടെയും, ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ അടിയന്തര യോഗം ചേരുന്നതിന് തീരുമാനിച്ചതായി എംഎല്‍എ

കുറ്റ്യാടി കക്കാനണ്ടി കൊല്ലന്റെ പറമ്പത്ത് സാറ അന്തരിച്ചു

കുറ്റ്യാടി: കക്കാനണ്ടി കൊല്ലന്റെ പറമ്പത്ത് സാറ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അബ്ദുറഹിമാന്‍. മക്കള്‍: റഹീസ് (ദമാം), റയ്യിബ, റഹീന, റൈഹാനത്ത്. മരുമക്കള്‍: ഷംന (പേരാമ്പ്ര), ഇബ്രാഹീം (കൂത്താളി), ബഷീര്‍ (ചേലക്കാട്), നസീര്‍ (കള്ളാട്‌). സഹോദരങ്ങള്‍: കൊല്ലൻ്റെ പറമ്പത്ത് കുഞ്ഞമ്മദ്, പാത്തു ആസ്യ, നാസർ.

ഇത് അഴിയൂർ മോഡൽ ; ​ഗ്രാമ സഭയിലെത്തുന്നവർക്ക് കൈനിറയെ സമ്മാനങ്ങളുമായി പതിനാറാം വാര്‍ഡ്‌, ഏറ്റെടുത്ത് ജനം

അഴിയൂർ: അഴിയൂർ പഞ്ചായത്ത് 16 ആം വാർഡ് അണ്ടിക്കമ്പനിയിലെ ​ഗ്രാമ സഭ ജന പങ്കാളിത്തം കൊണ്ടും പ്രവർത്തനം കൊണ്ടും ശ്രദ്ധേയമാകുന്നു. ​ഗ്രാമ സഭയിലെത്തുന്നവർക്ക് കൈനിറയെ സമ്മാനങ്ങളാണ് വാർഡം​ഗം സാലിം പുനത്തിലിന്റെ നേത്ൃത്വത്തിൽ നൽകുന്നത്. ​ഗ്രാമ സഭകളിൽ ആളുകൾ എത്തുന്നില്ലെന്ന പരാതി ഇല്ലാതാക്കാനാണ് സാലിം 2021 ൽ പുതിയ ആശയം കൊണ്ടുവന്നത്. ​ഗ്രാമ സഭകളിലെത്തുന്നവർക്ക് എന്തെങ്കിലും ഒരു

ദുബൈയിൽ മരിച്ച മണിയൂർ മീത്തലെ തടത്തിൽ ഫൈസലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

മണിയൂർ: ദുബൈയിൽ മരിച്ച മണിയൂർ മീത്തലെ തടത്തിൽ ഫൈസലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രണ്ട് ദിവസം മുൻപാണ് ഫൈസൽ ബർദുബൈയിൽ അന്തരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. ഉപ്പ: പരേതനായ എംടി അമ്മദ് ഹാജി ഉമ്മ: ആയിശ സഹോദരങ്ങൾ : കാദർ , റുഖിയ , റഊഫ്

ചെമ്മരത്തൂർ – തോടന്നൂർ റോഡിലെ വെള്ളക്കെട്ട് ; ദുരിതയാത്രയിൽ പ്രദേശവാസികൾ

ചെമ്മരത്തൂർ : മഴയൊന്ന് ശക്തമായാൽ ചെമ്മരത്തൂർ – തോടന്നൂർ റോഡിൽ വെള്ളം നിറയും. വർഷങ്ങളായി ഇത് തുടരുന്നു. പ്രദേശത്തെ റേഷൻ കടയിലേക്കും സ്കൂളിലേക്കും ആളുകൾ സ്ഥിരമായി പോകുന്ന വഴിയാണിത്. വാഹനയാത്ര ദുഷ്ക്കരമാണെന്നത് പോലെ ഈ റോഡിൽ കാൽനടയാത്രയും സാധ്യമാകാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. വാർഡം​ഗം മുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വരെ ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്.

തൂണേരിയിലെ പൗര പ്രമുഖൻ അരവലത്ത് അബ്ദുല്ല ഹാജി അന്തരിച്ചു

തൂണേരി: പൗര പ്രമുഖനും മഹല്ല് കാരണവറുമായിരുന്ന അരവലത്ത് അബ്ദുല്ല ഹാജി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭാര്യ: പരേതയായ അയ്ശു ഹജ്ജുമ്മ. മക്കൾ: യൂസഫ്, മഹമൂദ്, സുലൈഖ. മരുമക്കൾ: സുമയ്യ വള്ളിക്കാട്, സമീറ കുന്നുമ്മൽ, നാളോങ്കണ്ടി മൊയ്തു കടമേരി. സഹോദരങ്ങൾ: പരേതരായ തറോൽ കുഞ്ഞമ്മദ് ഹാജി, ബിയ്യാത്തു, കുഞ്ഞിപ്പാത്തു, അയ്ശു, ഹലീമ.

വടകരയിൽ ട്രയിനിൽ വച്ച് മദ്യപൻ യാത്രക്കാരനെ കുത്തിപരിക്കേൽപ്പിച്ചു; സംഭവം ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് എക്സിക്യൂട്ടീവിൽ

വടകര: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് എക്സിക്യൂട്ടീവിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു. ഇന്നലെ രാത്രി വടകര സ്റ്റേഷനിൽ ട്രയിൻ എത്താറായപ്പോഴാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്നു ആക്രമി. ഇയാൾ ട്രയിനിലുണ്ടായിരുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ട് യാത്രക്കാരനായ മറ്റൊരാൾ ഇത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായിട്ടാണ് ആക്രമി കയ്യിലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ വെച്ച് യാത്രക്കാരനെ കുത്തിയത്. ആക്രമിയെ സിആർപിഎഫ് കസ്റ്റഡിയിലെടുത്തു. പരിക്ക്

error: Content is protected !!