Category: പ്രാദേശിക വാര്‍ത്തകള്‍

Total 13066 Posts

താന്നിയോട്ടിൽ ലക്ഷ്മി മാരസ്യാർ അന്തരിച്ചു

താനിയോട് : താന്നിയോട്ടിൽ ലക്ഷ്മി മാരസ്യാർ അന്തരിച്ചു . നൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ് : പരേതനായ താന്നിയോട്ടിൽ (ചാലിൽ)കുഞ്ഞിരാമ മാരാർ മക്കൾ: ബാലാരാർ താന്നിയോട്ടിൽ, കമലമാരസ്യാർ പരേതരായ രാജൻ മാരാർ, ഗംഗാധര മാരാർ, മാധവ മാരാർ സഹോദരങ്ങൾ: മാലതി മാരസ്യാർ നടുവിലിടം, ദേവി മാരസ്യാർ കാട്ടുമാടം, സരസ്വതിമാരസ്യാർ ചിറയ്ക്കൽ, പരേതരായ ഗോവിന്ദമാരാർ ചാലിൽ, കുഞ്ഞികൃഷ്ണമാരാർ ചാലിൽ

ദേശീയപാതയിൽ വടകരയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ​ദാരുണാന്ത്യം

വടകര: ദേശീയപാതയിൽ വടകരയിൽ കെ എസ് ആർ ടി സി ബസ് സ്കൂട്ടറലിടിച്ച് അപകടം. വീട്ടമ്മയ്ക്ക് ​ദാരുണാന്ത്യം. ദേശീയപാതയിൽ ആശാ ഹോസ്പിറ്റലിന് സമീപം വച്ച് കെ എസ് ആർ ടി സി ബസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയുടെ ദേഹത്ത് കൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം വടകര ജില്ലാ

തൂണേരി ചേട്യാലക്കടവ് പാലം പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നു; ​പുതിയ പാലം തുറക്കുന്നതും കാത്ത് പ്രദേസവാസികൾ

തൂണേരി: ചേട്യാലക്കടവ് തൂക്ക് പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുതിയം പാലം നിർമ്മിക്കാൻ പദ്ധതിയായത്. തൂണേരി, ചെക്യാട് പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണത്തിന് 2015ലാണ് ഭരണാനുമതി ലഭിച്ചത്. എന്നാൽ ടെൻഡർ നടപടികൾ ആരംഭിച്ചതോടെ കരാറുകാർ തമ്മിലുണ്ടായ തർക്കം കോടതി കയറി. പാലം പണി ആരംഭിക്കുന്നത് നീണ്ടുപോയി. പൊതുമരാമത്ത് ഒമ്പത് കോടി രൂപയിലേറെയാണ് പാലത്തിന്റെ പണിക്കായി വകയിരുത്തിയത്.

പയ്യോളി തച്ചൻകുന്നിലെ പാറേമ്മൽ നാരായണി അമ്മ അന്തരിച്ചു

പയ്യോളി : തച്ചൻ കുന്നിലെ പാറേമ്മൽ നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ രാമൻ നായർ. മകൻ: പരേതനായ ബാലൻ സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ , അമ്മാളു അമ്മ , കല്യാണി അമ്മ പരേതനായ കേളപ്പൻ നായർ ,

സാധാരണക്കാരായവര്‍ക്ക്‌ സഹായം; അഴിത്തലയില്‍ പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

അഴിത്തല: സാമൂഹ്യ സുരക്ഷ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർക്ക് അഴിത്തല വാർഡിൽ വാർഡ് കൗൺസിലർ പിവി ഹാഷിമിന്റെ നേതൃത്വത്തിൽ പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണക്കാരായവര്‍ക്ക്‌ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേർന്ന് മസ്റ്ററിങ്ങ് ചെയ്യാൻ ഏറെ തുക മുടക്കേണ്ടി വരും എന്നതിനാലും കാലവർഷം കനത്തതും അവശരായ ആളുകൾക്ക് യാത്ര ചെയ്യുന്നത്‌ ബുദ്ധിമുട്ടാവും എന്നിവയുടെ അടിസ്ഥാനത്തിലാണ് അഴിത്തല ഉമൂറുൽ

പതിയാരക്കര ചങ്ങരോത്ത് കാർത്യായനി അമ്മ അന്തരിച്ചു

പതിയാരക്കര: ചങ്ങരോത്ത് കാർത്യായനി അമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: പുഷ്പ, സുരേഷ്, പ്രമീള. മരുമക്കൾ: രവി നമ്പ്യാർ (പൈതോത്ത്‌), സുജ, രാജൻ(കുറുമ്പയില്‍).

മന്ത്രി മുഹമ്മദ് റിയാസിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; കാപ്പാട് സ്വദേശിനിക്കെതിരെ കേസ്

കൊയിലാണ്ടി: സാമൂഹികമാധ്യമത്തിലൂടെ മന്ത്രി മുഹമ്മദ് റിയാസിനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കാപ്പാട് സ്വദേശിനിക്കെതിരെ കേസെടുത്ത് പൊലീസ്. മുഹമ്മദ് റിയാസ് നല്‍കിയ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കാപ്പാട് കിഴക്കെ മണിയാനത്ത് സ്വദേശിനി ജാമിത ബീവിയുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബുധനാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മന്ത്രിയെപ്പറ്റിയും

ഒആര്‍എസ് ബോധവത്ക്കരണ ക്യാംപയിനുമായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്; പ്രവര്‍ത്തനങ്ങള്‍ക്ക്‌ വടകര സഹകരണ ആശുപത്രിയില്‍ തുടക്കം

വടകര: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് വടകരയുടെ നേതൃത്വത്തിൽ നടക്കുന്ന ഒആര്‍എസ് ബോധവക്കരണ ക്യാംപയിന് വടകര സഹകരണ ആശുപത്രിയില്‍ തുടക്കമായി. വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിൽ ഉടനീളം സഞ്ചരിക്കുന്ന ഒആര്‍എസ് (ORS) ട്രക്കിന്റെ ഫ്ലാഗ് ഓഫ് കർമ്മവും ചെയർപേഴ്സൺ നിർവഹിച്ചു. ചടങ്ങിൽ സഹകരണ ആശുപത്രി പ്രസിഡണ്ട്

മണിയൂര്‍ കുറുന്തോടിയില്‍ ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ സ്വര്‍ണമാല തട്ടിപ്പറിച്ചു

മണിയൂര്‍: കുറുന്തോടിയില്‍ വീട്ടമ്മയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ മോഷ്ടാവ് തട്ടിപ്പറിച്ചു. ചാത്തോത്ത് മീത്തല്‍ ശൈലജയുടെ മാലയാണ് നഷ്ടമായത്. ഒന്നേകാല്‍ പവനോളം വരുന്നതാണ് മാല. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കുറുന്തോടി വില്ലേജ് ഓഫീസ് പരിസരത്താണ് സംഭവം. ഓഫീസിന് സമീപത്താണ് ശൈലജയുടെ വീട്. ഇവിടെ നിന്നും സമീപത്തെ കടയില്‍ സാധനങ്ങള്‍ വാങ്ങാനായി ഇറങ്ങിയതായിരുന്നു. ഇതിനിടെ ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചെത്തിയ ഒരാള്‍

ചോമ്പാല്‍ ഹാര്‍ബറില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ വള്ളം അപകടത്തില്‍പ്പെട്ടു; വള്ളത്തിന് കേടുപാടുകള്‍

ഒഞ്ചിയം: ചോമ്പാല്‍ ഹാര്‍ബറില്‍ നിന്ന് വ്യാഴാഴ്ച മീന്‍പിടിക്കാന്‍ പോയ വള്ളം അപകടത്തില്‍പ്പെട്ടു. തൊഴിലാളികള്‍ രക്ഷപ്പെട്ടു. പയ്യോളി സ്വദേശി കറുവക്കണ്ടി ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പന്തളരാജന്‍ എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ചോമ്പാലില്‍ നിന്ന് ഒമ്പത് നോട്ടിക്കല്‍ അകലെയാണ് അപകടം നടന്നത്. വള്ളത്തിന് ഏകദേശം 1.30 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വിവരം.

error: Content is protected !!