Category: പ്രാദേശിക വാര്‍ത്തകള്‍

Total 13063 Posts

ഏറാമല പഞ്ചായത്തിൽ കർഷകരെ ആദരിക്കുന്നു; അപേക്ഷ ക്ഷണിച്ചു

ഏറാമല: ഏറാമല ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനത്തിന്റെ ഭാ​ഗമായി കർഷകരെ ആദരിക്കുന്നു. ഇതിനായി അപേക്ഷകൾ ക്ഷണിച്ചു. മികച്ച ജൈവ കർഷകർ, വിദ്യാർത്ഥി/ വിദ്യാർത്ഥിനി കർഷകൻ, വനിത കർഷക, യുവകർഷകൻ, മുതിർന്ന കർഷകൻ , പട്ടിക ജാതി പട്ടികവർഗ്ഗ കർഷകൻ, ക്ഷീര കർഷൻ, കർഷക തൊഴിലാളി എന്നീ വിഭാഗങ്ങളിൽ അർഹതയുള്ള കർഷകർക്ക്

ആയഞ്ചേരി പഞ്ചായത്തിൽ ഭീതി പരത്തുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ ദൗത്യസംഘമെത്തി; 13 തോക്കുകളുമായി 30 പേരടങ്ങുന്ന സംഘം വേട്ടയ്ക്കിറങ്ങി

ആയഞ്ചേരി: പ‍ഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും കാർഷിക വിളകൾക്കും ഭീഷണിയായ കാട്ടുപന്നികളെ കൊന്നൊടുക്കാൻ പ്രത്യേക ദൗത്യസംഘം എത്തി. കിഫ ഷൂട്ടേഴ്സ് ക്ലബ്ബിലെ 30 പേരടുങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ ആയഞ്ചേരിയിലെത്തിയത്. 13 തോക്കുകളും വേട്ട നായ്ക്കളും ഇവരുടെ പക്കലുണ്ടെന്ന് മം​ഗലാട് വാർ​ഡം​ഗം എ സുരേന്ദ്രൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സൈനിക വിഭാ​ഗത്തിൽ നിന്ന്

ആയഞ്ചേരി മംഗലാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു : മരണം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ

ആയഞ്ചേരി: മംഗലാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു. മംഗലാട് തേറത്ത് അഫ്നാസാണ് മരിച്ചത്. മുപ്പത്തിയൊൻപത് വയസായിരുന്നു. സന്ദർശക വിസയിൽ കുടുംബത്തോടൊപ്പം ദുബൈയിലെത്തിയ അഫ്നാസ് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകനാണ്. ഭാര്യ : അശിദത്ത് മക്കൾ: ഹയിറ,ഹൈറിക്ക്. സഹോദരി: തസ്നിമ.

വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരാണോ?; കോഴിക്കോട് പ്രീ- എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആറുമാസത്തെ സൗജന്യ പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ കോഴിക്കോട് പ്രീ- എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരീക്ഷകൾ (കെപിഎസ് സി, യുപിഎസ് സി, എസ്എസ്സി, റെയിൽവേ, ബാങ്കിംഗ് etc.) എഴുതാൻ ഉദ്ദേശിക്കുന്നവർക്കായി സൗജന്യ പരിശീലന ക്ലാസ്സുകൾ നടത്തുന്നു. പട്ടികജാതി/ വർഗ്ഗക്കാർക്കും ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒബിസി, ഒഇസി വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം.

കുഞ്ഞിപ്പള്ളി പരവൻ്റെ വളപ്പിൽ ശാന്ത അന്തരിച്ചു

കുഞ്ഞിപ്പള്ളി: പരവൻ്റെ വളപ്പിൽ ശാന്ത അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ് :പരേതനായ ബാലൻ മക്കൾ: കാർത്യായനി, പ്രകാശൻ, ലതിക, അജിത

കർഷകദിനം; വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു

വില്യാപ്പള്ളി : വില്യാപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവകർഷകൻ, മുതിർന്ന കർഷകൻ, വനിതാ കർഷക, യുവ കർഷകൻ, വിദ്യാർഥി കർഷകൻ, മികച്ച കർഷകത്തൊഴിലാളി, എസ്.സി., എസ്.ടി. കർഷകൻ,മികച്ച ക്ഷീര കർഷകൻ, സമ്മിശ്ര കൃഷി എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ ഓഗസ്റ്റ് അഞ്ചിന് അഞ്ചുമണിക്ക് മുൻപായി കൃഷിഭവനിൽ എത്തിക്കണമെന്ന്

ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ്; വടകരയിൽ ദേശീയപാതയുടെ ഭാഗമായി നിർമ്മിച്ച ഡ്രൈനേജ് സ്ലാബുകൾ പലയിടത്തും പൊട്ടിയ നിലയിൽ, പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

വടകര: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനി റോഡിൻ്റെ ഇരുവശങ്ങളിലുമായി നിർമ്മിച്ച ഡ്രൈനേജിൻ്റെ കോൺക്രീറ്റ് സ്ലാബ് ഗുണനിലവാര മില്ലാത്തതാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വടകര അടക്കാത്തെരുവിലെ എസ്.ജി.എം.എസ്.ബി സ്കൂളിന് സമീപമുള്ള ഡ്രൈനേജിന്റെ മുകൾഭാഗം സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ കയറി പൊട്ടി അപകട നിലയിലാണ്. ആഴ്ചകൾ കഴിഞ്ഞിട്ടും മാറ്റിസ്ഥാപിക്കാൻ നിർമ്മാണ കമ്പനി തയ്യാറായിട്ടില്ല. ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ്

ചോറോട് വൈക്കിലശ്ശേരിതെരു വള്ളിൽ മഠത്തിൽ രോഷിത്ത് അന്തരിച്ചു

വടകര: ചോറോട് വൈക്കിലശ്ശേരിതെരു വള്ളിൽ മഠത്തിൽ രോഷിത്ത് അന്തരിച്ചു. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. രമേശൻ്റെയും മഹിജയുടെയും മകനാണ്. ഭാര്യ ആര്യ. മകൾ ഐഗ. സഹോദരങ്ങൾ: രമിഷ, രഹിന. സംസ്കാരാ വെള്ളിയാഴ്ച രാത്രി വീട്ടുവളപ്പിൽ നടന്നു.

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (27/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) എല്ല് രോഗവിഭാഗം – ഉണ്ട് 5) ഇ.എൻ.ടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 8) സർജറി

സ്കൂൾ വിട്ടുവരുന്ന വഴിയിൽ നായയുടെ ആക്രമണം; വടകര പുതുപ്പണത്ത് നായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്

വടകര: പുതുപ്പണത്ത് സ്കൂൾ വിദ്യാർഥിക്ക് നായയുടെ ആക്രമണത്തിൽ പരിക്ക്. സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിക്ക് നേരെയാണ് വളർത്തു നായയുടെ ആക്രമണം ഉണ്ടായത്. ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപ്പണം ജെ.എൻ.എം ഹയർസെക്കന്ററി സ്‌കൂൾ ഒമ്പതാം തരം വിദ്യാർഥി സൗമിത് കൃഷ്ണനാണ് നായയുടെ കടിയേറ്റത്. വെള്ളിയാഴ്ച‌ സ്ക്‌കൂൾ വിട്ടു വരുന്ന

error: Content is protected !!