Category: പ്രാദേശിക വാര്‍ത്തകള്‍

Total 13051 Posts

കമ്മ്യൂണിസ്റ്റ് നേതാവ്‌ പി.കേളപ്പന്‍ നായരുടെ ഓര്‍മകളില്‍ മൊകേരി

മൊകേരി: പ്രമുഖ സ്വാതന്ത്യ സമര സേനാനിയും ഗോവാ വിമോചന സമര നായകനും സിപിഐ നേതാവുമായിരുന്ന പി കേളപ്പൻ നായരുടെ മുപ്പത്തിരണ്ടാം ചരമവാർഷികം മൊകേരിയിൽ വിപുലമായി ആചരിച്ചു. കാലത്ത് മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ വി.പി നാണു പതാക ഉയർത്തി. തുടര്‍ന്ന്‌ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ

മണ്ണിടിച്ചില്‍ ഭീഷണി: കൂരാച്ചുണ്ട് കല്ലാനോട് പ്രദേശത്ത് നിന്നും പതിനെട്ട് കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു

കൂരാച്ചുണ്ട്: മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൂരാച്ചുണ്ടില്‍ നിന്ന് കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. 28ആം മൈല്‍, 27ആം മൈല്‍ പതയോരത്തെ പതിനെട്ട് കുടുംബങ്ങളെയാണ് മാറ്റിതാമസിപ്പിച്ചത്. അപകട ഭീഷണിയുള്ള പ്രദേശത്ത് നിന്നും ആളുകളോട് താല്‍ക്കാലികമായി ബന്ധുവീടുകളിലേക്ക് മാറാനാണ് നിര്‍ദ്ദേശം നല്‍കിയത്. 28ആം മൈല്‍ തലോട് ഭാഗത്ത് മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണി നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയും ഈ പ്രദേശത്ത്

വയനാടിന് കൈത്താങ്ങായി വീണ്ടും വടകര; സിഐടിയു ഇന്നലെ അയച്ചത് ഒരു ലോറിയിലധികം വരുന്ന അവശ്യവസ്തുക്കള്‍

വടകര: ഉരുല്‍പൊട്ടലില്‍ ദുരിമനുഭവിക്കുന്ന വയനാടിന് വടകരയുടെ കൈത്താങ്ങ്. സിഐടിയു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലാ കമ്മിറ്റികള്‍ മുഖേന സ്വരൂപിച്ച ഒരു ലോറിയിലധികം വരുന്ന അവശ്യ വസ്തുക്കള്‍ ഇന്നലെ രാവിലെയോടെ വയനാട്ടിലേക്ക് അയച്ചു. വടകര പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്‌കരന്‍ നിര്‍വ്വഹിച്ചു.

വിലങ്ങാട് ഉരുള്‍പൊട്ടല്‍: കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്ത് നിന്നും 200 മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ലോഡിംഗ് തൊഴിലാളികളും റെസ്‌ക്യ ടീമും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി മാത്യുവിനാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. തിങ്കളാഴാച് പുലര്‍ച്ചെ മഞ്ഞച്ചീളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലാണ് കുളത്തിങ്കല്‍ മാത്യു

എടച്ചേരി തുരുത്തിയില്‍ യുവാവ് തോണിയില്‍ നിന്ന് വീണ് മരിച്ചത് വീട്ടിലേക്ക് പോവുന്നതിനിടെ; അനീഷിന്റെ ആകസ്മിക മരണത്തില്‍ വിങ്ങി നാട്‌

എടച്ചേരി: തുരുത്തിയില്‍ തോണിയില്‍ നിന്ന് യുവാവ് വീണ് മരിച്ചത് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടയില്‍. കൈക്കണ്ടത്തില്‍ അനീഷ് (39) ആണ് ഇന്നലെ പകല്‍ 12മണിയോടെ തോണിയില്‍ നിന്ന് വെള്ളത്തില്‍ വീണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി അനീഷും കുടുംബവും സഹോദരന്റെ വീട്ടിലായിരുന്നു താമസം. ഇതിനിടെ ബുധനാഴ്ച അച്ഛനൊപ്പം സ്വന്തം

കൂത്തുപറമ്പില്‍ മക്കളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി; രണ്ട് കുട്ടികളും മുങ്ങി മരിച്ചു

കൂത്തുപറമ്പ്: പന്ന്യോറയില്‍ മക്കളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി. രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മാവേലിമുക്കിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശിയായ ബുധാസിന്റെ ഭാര്യ ഖുശ്ബു (23) ആണ്‌ മക്കളെയുമെടുത്ത് കിണറ്റില്‍ ചാടിയത്. ബുധനാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. രാജമണി (മൂന്നര), അഭിരാജ് (ഒന്നര) എന്നീ കുട്ടികളാണ് മരിച്ചത്. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും കൂത്തുപറമ്പ് അഗ്നിരക്ഷാ സേനയും

കർഷകദിനത്തിൽ വടകര കൃഷിഭവൻ കർഷകരെ ആദരിക്കുന്നു; വിശദാംശങ്ങൾ അറിയാം

വടകര: കർഷക ദിനത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് വടകര നഗരസഭ കൃഷിഭവൻ കർഷകരെ ആദരിക്കുന്നു. മാതൃകാപരമായി കാർഷിക പ്രവർത്തനം നടത്തുന്ന കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ച് അതിൽ നിന്ന് തെരഞ്ഞെടുക്കുന്ന കർഷകരെയാണ് ആദരിക്കുന്നത്. താഴെ പറയുന്ന വിവിധ കർഷക വിഭാഗങ്ങളെ തെരഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. 1) നെൽ കർഷകൻ2) കേര കർഷകൻ3) വനിതാ കർഷക4 ) എസ്.സി

നാദാപുരം റോഡിലെ ഹോട്ടൽ വ്യാപാരിയായിരുന്ന മടപ്പള്ളി തെക്കെ പറമ്പത്ത് വാസു അന്തരിച്ചു

മടപ്പള്ളി: നാദാപുരം റോഡിലെ ഹോട്ടൽ വ്യാപാരിയായിരുന്ന മടപ്പള്ളി തെക്കെ പറമ്പത്ത് വാസു അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ ജാനു. മക്കൾ: ശോഭ, ഷീന, വിനീഷ് (ഏ.ആർ ഓഫീസ് വടകര). മരുമക്കൾ: തുണ്ടിയിൽ ചന്ദ്രൻ പാലോളിപ്പാലം, മനോജ് കുമാർ (സെൻട്രൽ ബാങ്ക് ചോമ്പാല), മോനിഷ തട്ടോളിക്കര. സംസ്കാരം വ്യാഴം രാവിലെ 10 മണിക്ക് നടക്കും.

ദുരിത മേഖലയിൽ അഴിയൂരിൻ്റെ സഹായഹസ്തം; അവശ്യ വസ്തുക്കളുമായി വാഹനം മേപ്പാടിയിലേക്ക്

അഴിയൂർ: അതിതീവ്ര മഴയിലും ഉരുൾ പൊട്ടലിലും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായഹസ്തവുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്. അഴിയൂരിലെ സുമനസ്സുകളുടെയും കച്ചവടക്കാരുടെയും സഹായത്തോടെയാണ് ആവശ്യമായ സാധനങ്ങൾ സംഘടിപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ ഭക്ഷണ സാധനങ്ങൾ കുടിവെള്ളം നിത്യോപയോഗ സാധനങ്ങൾ എന്നിവയാണ് ശേഖരിച്ച് ദുരന്തം നടന്ന വയനാട്ടിലേക്ക് അയച്ചത്. സാധനങ്ങളുമായി മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ട വാഹനം അഴിയൂർ

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (01/08/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) മാനസികരോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് OP ടിക്കറ്റിന്റെ സമയം

error: Content is protected !!