Category: നടുവണ്ണൂര്‍

Total 308 Posts

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനത്തിനായുള്ള പുതുക്കിയ ഇന്‍ഡോര്‍ മാന്വല്‍ പരിചയപ്പെടുത്തല്‍; നടുവണ്ണൂര്‍ ജി.എച്ച്.എസ്.എസില്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ക്കുള്ള ത്രിദിന ഡി.ആര്‍.ജി പരിശീലനത്തിന് തുടക്കമായി

നടുവണ്ണൂര്‍: ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ക്കുള്ള ത്രിദിന ഡി.ആര്‍.ജി. പരിശീലനത്തിന് തുടക്കമായി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പരിശീലനത്തിനായി തയ്യാറാക്കിയ പുതുക്കിയ ഇന്‍ഡോര്‍ മാന്വല്‍ പരിചയപ്പെടുത്തനായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യബാച്ചിന്റെ പരിശീലനം നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പേരാമ്പ്ര സബ്ബ് ഡിവിഷണല്‍ എസ്.പി.വിഷ്ണുപ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകന്‍ ടി.മുനാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസ്ട്രിക്ക്

കൂട്ടാലിടയിൽ ഇനി ഉത്സവ നാളുകൾ; ജില്ലാ കേരളോത്സവ കലാമത്സരങ്ങൾക്ക് ഇന്ന് തുടക്കം

നടുവണ്ണൂർ: സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവ കലാ മത്സരങ്ങൾ ഡിസംബർ 9,10, 11 തീയതികളിൽ കൂട്ടാലിടയിൽ നടക്കും.അവിടനല്ലൂർ എൻ.എൻ കക്കാട് സ്മാരക ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെ അഞ്ചു വേദികളാണ് ഒരുക്കിയത്. അവിടനല്ലൂർ എ.എൽ. പി സ്കൂളാണ് മറ്റൊരു വേദി.വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുഖ്യ വേദിയിൽ രജിസ്ട്രേഷൻ ആരംഭിക്കും. 9.30ന് കഥ,

‘അനധികൃതമായി സംഘടിപ്പിച്ച ലേബർ കാർഡുമായി ജോലി ചെയ്യുന്നവരുടെ നിയമനം റദ്ദാക്കണം’; സംയുക്ത വനിതാ സമരസമിതിയുടെ നേതൃത്വത്തില്‍ മന്ദങ്കാവ് ബെവ്‌കോ ഗോഡൗണിലേക്ക് മാര്‍ച്ച്

നടുവണ്ണൂർ: സംയുക്ത വനിതാ സമരസമിതിയുടെ നേതൃത്വത്തിൽ നടുവണ്ണൂർ മന്ദങ്കാവ് ബെവ്‌കോ ഗോഡൗണിലേക്ക് നടത്തിയ മാർച്ച്‌ കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി സുമ സുരേഷ് ഉദ്ഘാടനം ചെയ്തു. ബെവ്‌കോ ഗോഡൗണിലെ നിയമനംസുതാര്യമാക്കണമെന്നും, അനധികൃതനിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരസമിതി മാര്‍ച്ച് നടത്തിയത്. ബെവ്‌കോ ഗോഡൗണിൽ ലേബലിങ്ങ് യുണിറ്റിൽ രാഷ്ട്രീയം കലർത്താതെ പ്രദേശവാസികളായ സ്ത്രീകളെ നിയമിക്കണമെന്നും, അനധികൃതമായി സംഘടിപ്പിച്ച ലേബർ കാർഡുമായി

പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ റിട്ടയേഡ് അധ്യാപകന്‍ നടുവണ്ണൂർ കേരിത്താഴെ ഹമീദ് അന്തരിച്ചു

നടുവണ്ണൂർ: കേരിത്താഴെ ഹമീദ് അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയേഡ് അധ്യാപകനാണ്. കുഴഞ്ഞ് വീണതിനെ തുടർന്ന് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരേതനായ കേരിത്താഴെ അമ്മത് കുട്ടി, ഇക്കയ്യ എന്നിവരാണ് മാതാപിതാക്കള്‍. ഷരീഫയാണ്ഭാര്യ. പരേതനായ ജസീം, അൻവർ ഇഷാം, നയിം എന്നിവർ മക്കളാണ്. മരുമകള്‍ ജസീല. മൊയ്തു, കേളോത്ത്

വീട്ടിനകത്തേക്ക് ഓടിക്കയറി, മകളെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ കുത്തി; കൂട്ടാലിടയിൽ കാട്ടുപന്നി വീട്ടമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. പന്നിയെ വെടിവെച്ച് കൊന്നു

നടുവണ്ണൂര്‍: വീട്ടമ്മയെ കാട്ടുപന്നി കുത്തി പരിക്കേല്‍പ്പിച്ചു. കൂട്ടാലിട കരുവള്ളിക്കുന്നില്‍ ചെറിയതോട്ടത്തില്‍ പ്രകാശന്റെ ഭാര്യ ജിതയെ (42) ആണ് കാട്ടുപന്നി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനകത്തേക്ക് ഓടിക്കയറിയാണ് കാട്ടുപന്നി ആക്രമണം നടത്തിയത്. മകളെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് പന്നി ജിതയെ ആക്രമിച്ചത്. ജിതയെ കാട്ടുപന്നി കുത്തുകയായിരുന്നു. തുടര്‍ന്ന് കിടപ്പുമുറിയില്‍ കയറിയ കാട്ടുപന്നി

ബെവ്കോ തൊഴിലാളി സമരം മുപ്പത്തിയഞ്ച് ദിവസങ്ങളായി തുടരുന്നു; സമരത്തിന് അഭിവാദ്യമർപ്പിച്ച് പാർല്ലമെന്റ് അംഗം എം.കെ.രാഘവൻ

നടുവണ്ണൂർ: ബെവ്കോയ്ക്ക് മുൻപിൽ മുപ്പത്തിയഞ്ച് ദിവസങ്ങളായി തുടരുന്ന രാപ്പകൽ സമരത്തിന് അഭിവാദ്യമർപ്പിച്ച് പാർല്ലമെന്റ് അംഗം എം.കെ.രാഘവൻ സമരപ്പന്തലിലെത്തി. സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. മന്ദങ്കാവ് ബെവ്കോ വെയർഹൗസിൽ അർഹതപ്പെട്ട പ്രദേശവാസികളെ മാറ്റിനിർത്തി കയറ്റിറക്ക്, ലാബലിങ്ങ് മേഖലയില്‍ അനധികൃത നിയമനം നടത്തുന്നതിനെതിരെയാണ് രാപ്പകല്‍ സമരം.

‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ; നാടകത്തിൽ നിന്ന് സിനിമയിലേക്ക് എഴുതിക്കയറി നടുവണ്ണൂരുകാരന്‍ പ്രദീപ് കുമാർ കാവുന്തറ

നടുവണ്ണൂര്‍: നാടിന്റെ അഭിമാന എഴുത്തുകാരനും കലാകാരനുമായ പ്രദീപ് കുമാർ കാവുംതറ നാടകമേഖലയിൽ നിന്ന് വെള്ളിത്തിരയിലേക്ക് ചുവട് വെക്കുകയാണ്. ബിജിത്ത് ബാല സംവിധാനം ചെയ്ത ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ കഥയും തിരക്കഥയുമൊരുക്കിയാണ് അദ്ദേഹം ജീവിതത്തിന്റെ പുതിയ തലങ്ങളിലേക്ക് എഴുതിക്കയറിയത്. പാർട്ടി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആക്ഷേപഹാസ്യത്തിന്റെ മറപറ്റിയാണ് കഥ പറയുന്നത്. ഗൗരവമായ ഒരു വിഷയത്തെ രസകരമായി

പുതിയപ്പുറം അപകട വളവിൽ ഇരട്ടി അപകടമായി മുറിച്ച് റോഡിലിട്ട മരങ്ങൾ; മുറിച്ചിട്ട് മാസങ്ങളായിട്ടും എടുത്ത് മാറ്റാൻ നടപടിയില്ല

നടുവണ്ണൂർ: പുതിയപ്പുറം അപകട മേഖലയ്ക്ക് സമീപത്തെ മരങ്ങൾ മുറിച്ച ശേഷവും ഭീഷണിയാകുന്നു. മരം മുറിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും എടുത്ത് മാറ്റാതെ റോഡിലിട്ടിരിക്കുകയാണ്. നാട്ടുകാർ പരാതി നൽകിയതിനെ അടർന്നാണ് സംസ്ഥാനപാതയിലെ പുതിയ പ്പുറം അപകട വളവിന് സമീപത്ത് സ്ഥിതി ചെയ്യുന്ന മരം മുറിച്ച് മാറ്റിയത്. റോഡിൽ കിടക്കുന്ന മരം പെരവച്ചേരി റോഡിൽ നിന്ന് സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക്

വിവാഹ മോചനത്തിന് കേസുകൊടുത്തതിന് ഭാര്യയെ വീട്ടിലെത്തി മര്‍ദിച്ചു; നടുവണ്ണൂര്‍ സ്വദേശിയായ യുവാവ്‌ അറസ്റ്റില്‍

ബാലുശ്ശേരി: വിവാഹമോചനത്തിന് കേസ് കൊടുത്തതിനെത്തുടര്‍ന്ന് ഭാര്യയെ വീട്ടിലെത്തി ആക്രമിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. നടുവണ്ണൂര്‍ പരപ്പില്‍ റയീസാണ് (35) അറസ്റ്റിലായത്. കണ്ണാടിപ്പൊയില്‍ സ്വദേശിയായ യുവതി വിവാഹമോചനക്കേസ് കൊടുത്തെങ്കിലും റയീസ് തയ്യാറാവാത്തതിനെത്തുടര്‍ന്ന് കേസില്‍ വിധിയായിരുന്നില്ല. വീട്ടില്‍ കയറരുതെന്ന സംരക്ഷണ ഉത്തരവ് ലംഘിച്ച് റയീസ് വീട്ടിലെത്തി അക്രമം കാണിക്കാറുണ്ടെന്നും ഒരുമാസംമുമ്പ് കോടതിയില്‍വെച്ച് യുവതിയെ ആക്രമിച്ചതായും പോലീസ്

നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ്; ബെല്ല ഫര്‍ണിച്ചറിന് സ്‌നേഹോപഹാരം

നടുവണ്ണൂര്‍: നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ് 2022 മുഖ്യ സ്‌പോണ്‍സര്‍ക്കുള്ള സ്‌നേഹോപഹാരം ബെല്ല ഫര്‍ണിച്ചറിനു സമ്മാനിച്ചു. വ്യാപാര ഫെസ്റ്റ് സമാപന സമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത് ബെല്ല ഫര്‍ണിച്ചര്‍ മാനേജിംഗ് പാര്‍ട്ണര്‍മാരായ കെ.എം ജലീല്‍, എം.കെ ജലീല്‍ എന്നിവര്‍ക്ക് കൈമാറി. സമാപനച്ചടങ്ങില്‍ ചന്ദ്രന്‍ വിക്ടറി അധ്യക്ഷനായിരുന്നു. നടുവണ്ണൂര്‍ ഗ്രാമ

error: Content is protected !!