Category: നടുവണ്ണൂര്‍
രണ്ടുദശാബ്ദത്തോളം നടുവണ്ണൂര്‍ റിജീയണ്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ ജീവനക്കാരന്‍; സുരേഷ് ബാബു അപകടത്തില്‍പ്പെട്ടത് സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെ
കൊയിലാണ്ടി: നടുവണ്ണൂര്‍ റീജിയണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയായിരുന്ന സുരേഷ് ബാബു അപകടത്തില്‍പ്പെട്ടത് സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെ. കൊയിലാണ്ടി എസ്.ബി.ഐ ജങ്ഷന് സമീപത്തുവെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അതേദിശയില്‍ പോകുകയായിരുന്ന ലോറിയുമായി ഇടിക്കുകയും അദ്ദേഹം ലോറിക്കടിയില്‍പ്പെടുകയുമായിരുന്നു. കൈകള്‍ക്കും വാരിയെല്ലിനുമായിരുന്നു ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്നയുടനെ ബോധമുണ്ടായിരുന്നെങ്കിലും പിന്നീട് അബോധാവസ്ഥയിലായിരുന്നു. ആദ്യം കൊയിലാണ്ടി
കോട്ടൂരില്‍ ആഘോഷത്തിന്റെ നാളുകള്‍; കോട്ടൂര്‍ഫെസ്റ്റിന്റെ ഭാഗമായി എക്‌സിബിഷനും കാര്‍ണിവെല്‍ഷോയ്ക്കും തുടക്കമായി
നടുവണ്ണൂര്‍: വിവിധ വകുപ്പുകളുമായി ചേര്‍ന്ന് കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് നടത്തുന്ന കോട്ടൂര്‍ഫെസ്റ്റില്‍ എക്‌സിബിഷനും കാര്‍ണിവെല്‍ഷോയും തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, സ്ഥിരംസമിതി അധ്യക്ഷരായ കെ. ഷൈന്‍, കെ.കെ. സിജിത്ത്, ഗ്രാമപ്പഞ്ചായത്തംഗം ആര്‍.കെ. ഫിബിന്‍ലാല്‍, യു.എം. ഷീന, ടി.കെ. ചന്ദ്രന്‍,
അപ്രതീക്ഷിത മരണത്തിന്റെ നൊമ്പരിത്തില്‍ നിന്ന് വിട്ടുമാറാതെ ഒരു പ്രദേശം; കാവുന്തറയില്‍ അപകടത്തില്‍ മരണമടഞ്ഞ മുരിങ്ങോളി അഫ്സലിന് നാടിന്റെ യാത്രാമൊഴി
നടുവണ്ണൂര്‍: കാവുന്തറയിലുണ്ടായ ബൈക്കപകടത്തില്‍ മരണമടഞ്ഞ കാവുന്തറ പള്ളിയത്ത് കുനി മുരിങ്ങോളി അഫ്സലി(17)ന് നാടിന്റെ വിട. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്ന് വൈകുന്നേരം മൂന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച ശേഷം 4 മണിയോടെ എലങ്കമല്‍ പള്ളിയില്‍ ഖബറടക്കി. അഫ്‌സലിനെ അവസാനമായി ഒരുനോക്കുകാണാന്‍ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നിരവധിപേര്‍ എത്തിച്ചേര്‍ന്നു. ഞായറാഴ്ച്ച വൈകുന്നേരത്തോടെ നടുവണ്ണൂര്‍-ഇരിങ്ങത്ത്
ഉംറ തീർത്ഥാടകയായ വാകയാട് സ്വദേശിനി മദീനയിൽ അന്തരിച്ചു
നടുവണ്ണൂർ: ഉംറ നിർവഹണത്തിന് പോയ വാകയാട് സ്വദേശിനിയായ മധ്യവയസ്ക മദീനയിൽ അന്തരിച്ചു. വാകയാട് സ്വദേശിനി വിളക്കുളങ്ങര സക്കീന (63) മദീനയിലെ ആശുപത്രിയിൽ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് സക്കീന നാട്ടിൽനിന്ന് ഉംറ നിർവഹണത്തിന് സൗദിയിലെത്തിയത്. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയിലെ പ്രവാചക പള്ളി സന്ദർശനത്തിന് എത്തിയപ്പോൾ രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്കാണ് മരിച്ചത്. പരേതനായ
നടുവണ്ണൂരില്‍ പേപ്പട്ടിയുടെ അക്രമം; എന്‍.എസ്.എസ്.ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ ആറുപേര്‍ക്ക് കടിയേറ്റു
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ വിവിധ സ്ഥലങ്ങളിലായി ആറു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. തിരുവോട്, വാകയാട്, തുരുത്ത്യാട് പ്രദേശങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ തിരുവോട് റേഷന്‍ഷോപ്പിനടുത്ത് വച്ച് ഒരാള്‍ക്ക് നായയുടെ കടിയേറ്റു. തിരുവോടുനിന്ന് വാകയാട് ഭാഗത്തേക്കുവന്ന നായ നാലുപേരെ കടിച്ചു. കോവിലകം പാലംവഴി തുരുത്ത്യാട് ഭാഗത്തെത്തിയ നായ വീടിനകത്തുകയറി യുവതിയെയും കടിച്ചു. നായയെ നാട്ടുകാര്‍ പിടികൂടി പരിശോധനയ്ക്കായി വട്ടോളി
നടുവണ്ണൂര്‍ മുക്കിലെപ്പീടികയില്‍ നിയന്ത്രണം വിട്ടകാര്‍ ബൈക്കുകളിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്
നടുവണ്ണൂര്‍: നടുവണ്ണൂര്‍ പേരാമ്പ്ര റോഡില്‍ മുക്കിലെ പീടികയ്ക്ക് സമീപം വാഹനാപകടം. മൂന്ന് പേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബൈക്കുകളിലും വഴിയരികില്‍ നിന്ന യാത്രക്കാരിലും ഇടിച്ചു കയറുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സിഫ്റ്റ് കാറാണ് കടയ്ക്ക് സമീപം നിര്‍ത്തിയിട്ട ബൈക്കുകളില്‍ ഇടിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന കരുവണ്ണൂര്‍
‘മെസിക്ക് അർജന്റീനയിൽ സ്വീകരണം, ആയിഷയ്ക്ക് നടുവണ്ണൂരിലും’; ഖത്തർ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ സ്കോർ കിറുകൃത്യമായി പ്രവചിച്ച നടുവണ്ണൂരിലെ ആയിഷ ഐഫയ്ക്ക് നാടിന്റെ അനുമോദനം
നടുവണ്ണൂര്‍: ഏവരെയും അദ്ഭുതപ്പെടുത്തി ലോകകപ്പ് ഫൈനല്‍ മത്സരം കൃത്യമായി പ്രവചിച്ച് നാട്ടിലെ താരമായ നടുവണ്ണൂര്‍ സ്വദേശി ആയിഷ ഐഫയ്ക്ക് അനുമോദനം. നടുവണ്ണൂര്‍ മുക്കിലെ പീടികയില്‍ നടന്ന അനുമോദന സദസ്സില്‍ പ്രദീപ് മേപ്പങ്ങോട്ട് അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 18ന് ഖത്തറില്‍ നടന്ന ലോകകപ്പ് മത്സര ഫലം യഥാര്‍ത്ഥ പോരാട്ടത്തെ വരച്ചിട്ട രീതിയിലായിരുന്നു ഐഫയുടെ പ്രവചനം. 4-2 ന്
കോഴിക്കോട് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെ ഡി.ആർ.ജി പരിശീലനത്തിന് നടുവണ്ണൂരില്‍ സമാപനം; എസ്.പി.സി പരിശീലനത്തിന്റെ പുതുക്കിയ ഇൻഡോർ മാന്വൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശീലനം
നടുവണ്ണൂർ: കോഴിക്കോട് ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്ക് കഴിഞ്ഞ ആറ് ദിവസമായി നല്‍കിയ ഡി.ആർ.ജി ട്രയിനിങിന് സമാപനം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പരിശീലനത്തിന് ഉപയോഗിക്കുന്ന പുതുക്കിയ ഇൻഡോർ മാന്വൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ ഡി ആർ ജി പരിശീലനം ഏര്‍പ്പെടുത്തിയത്. സമാപന ചടങ്ങിൽ എസ്.പി.സി നടുവണ്ണൂർ ഹയർ സെക്കന്ററി
കാവിൽ ഇമ്പിലാശ്ശേരി ഖാദർ മൂന്നാം അനുസ്മരണ ദിനം; കാവുന്തറയിൽ പൊതുയോഗം സംഘടിപ്പിച്ചു
നടുവണ്ണൂർ: കോൺഗ്രസ് പ്രവർത്തകനായിരുന്ന കാവിൽ ഇമ്പിലാശ്ശേരി ഖാദറിന്റെ മൂന്നാം അനുസ്മരണ ദിനം ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. കാവിൽ സി.യു.സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ കോൺഗ്രസ് മണ്സലം വൈസ് പ്രസിഡണ്ട് എം.സത്യനാഥൻ അധ്യക്ഷനായിരുന്നു. സത്യൻ കുളിയാപ്പൊയിൽ, എ കെ അഷറഫ്, സലിം പറമ്പത്ത് എന്നിവർ നേതൃത്വം നൽകി.
‘നിശ്ചിത സമയത്ത് 3-3, ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന ജയിക്കും’; നടുവണ്ണൂരിലെ ആറാം ക്ലാസുകാരി ഐഫയുടെ കിറുകൃത്യം, പ്രവചനത്തിൽ അമ്പരന്ന് ഫുട്ബോൾ പ്രേമികൾ
നടുവണ്ണൂർ: ലോകകപ്പ് മത്സരത്തിൽ ആരാകും കപ്പടിക്കുകയെന്ന ആകാംക്ഷയിലായിരുന്നു ലോകമെമ്പാടുമുള്ള ആരാധകർ. നിശ്ചിത സമയത്തും അധികസമയത്തും സമനിലയിലായതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മത്സരത്തെ കുറിച്ച് പല പ്രവചന മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കുകയും ചെയ്തിരുന്നു. എന്നാൽ യഥാർത്ഥ പോരാട്ടത്തെ വരച്ചിട്ട രീതിയിലായിരുന്നു നടുവണ്ണൂർ സ്വദേശിനിയായ ആയിഷ ഐഫയുടെ പ്രവചനം. 4-2 ന് അർജന്റീന വിജയിക്കുമെന്നായിരുന്നു ഐഫയുടെ പ്രവചനം.