Category: നടുവണ്ണൂര്‍

Total 308 Posts

നടുവണ്ണൂരില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാര്‍ജ്ജിങ് ഇനി കൂടുതല്‍ സൗകര്യം; കെ.എസ്.ഇ.ബിയുടെ രണ്ട് ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമായി

നടുവണ്ണൂര്‍: കെ.എസ്.ഈ.ബിയുടെ നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ (പോള്‍ മൗണ്ടഡ് ) ചാര്‍ജിങ് സ്‌റ്റേനുകള്‍ക്ക് തുടക്കമായി. നടുവണ്ണൂര്‍ സെക്ഷന് കീഴില്‍ വരുന്ന വെള്ളിയൂര്‍, കാവുംതറ റോഡ് ജംഗ്ഷനുകളിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്ന് മുതല്‍ വാഹനങ്ങള്‍ക്ക് ഈ സ്‌റ്റേഷനുകളില്‍ നിന്നും ചാര്‍ജ്ജിങ് ചെയ്ത് തുടങ്ങാവുന്നതാണ്. ചാര്‍ജിങും പണമടയ്ക്കലുമെല്ലാം സ്വയം ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണം.

തൃകുറ്റിശ്ശേരിയില്‍ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തില്‍ തീപ്പിടുത്തം; 75 ലക്ഷം രൂപയുടെ നഷ്ടം, അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റെത്തി തീയണച്ചു

തൃകുറ്റിശ്ശേരി: തൃകുറ്റിശ്ശേരിയില്‍ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിന് തീപിടിച്ചു. തൃകുറ്റിശ്ശേരിയിലെ മുഹമ്മദ് ബഷീര്‍ മൊയോങ്ങല്‍, വകയാടിന്റെ ഉടമസ്ഥതയിലുള്ള സില്‍വര്‍ പ്രൊഡ്യൂസ് വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിനാണ് തീപ്പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അഗ്നിരക്ഷാ സേനയുടെ പേരാമ്പ്രയില്‍ നിന്നുള്ള രണ്ടും നരിക്കുനിയില്‍ നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തി മൂന്നു മണിക്കൂര്‍ നേരത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഏറാമലയിൽ ഡ്യൂട്ടിക്കെത്തിയ നടുവണ്ണൂർ സ്വദേശിയായ പോലീസുകാരനെ കുത്തിയത് ആഗ് ഓപ്പറേഷനിൽ നാദാപുരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയാൾ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

വടകര : ഏറാമലയില്‍ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ നടുവണ്ണൂർ സ്വദേശിയായ പൊലീസുകാരനെ കുത്തി വീഴ്ത്തിയ ആളെ തിരിച്ചറിഞ്ഞു. ആഗ് ഓപറേഷനില്‍ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചയാളാണ് പ്രതി. നാദാപുരം കായപ്പനച്ചി സ്വദേശി ഷൈജുവാണ് പൊലീസുകാരനെ കുത്തി വീഴ്ത്തിയത്. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നാദാപുരം, വളയം, തലശ്ശേരി

നടുവണ്ണൂര്‍ ചെങ്ങോട്ട് താഴെകുനി കദീശ അന്തരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ചെങ്ങോട്ട് താഴെ കുനി കദീശ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഖാദര്‍. മക്കള്‍: ആമിന, മുഹമ്മദലി, പരേതരായ ഹമീദ്, മുസ്തഫ. മരുമക്കള്‍: പരേതനായ ജാഫര്‍, സുബൈദ, ഷാഹിദ, സമീറ. സഹോദരങ്ങള്‍: പരേതനായ പാറക്കല്‍ മീത്തല്‍ മരക്കാര്‍, മൊയ്തു, ഫാത്തിമ.

വാക്കേറ്റത്തിനിടെ കത്തികൊണ്ട് തുടയിൽ കുത്തി, ആക്രമണം അപ്രതീക്ഷീതമായതിനാൽ പ്രതിരോധിക്കാനായില്ല; നടുവണ്ണൂർ സ്വദേശിയായ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം

വടകര: ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിന് ഡ്യൂട്ടിക്ക് എത്തിയതായിരുന്നു നടുവണ്ണൂർ സ്വദേശിയും എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനുമായ അഖിലേഷ്. ഡ്യൂട്ടിക്കിടയിൽ ഉത്സവപ്പറമ്പിൽ പണ വച്ച് ചീട്ട് കളി നടക്കുന്നതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹപ്രവർത്തകർക്കൊപ്പം അഖിലേഷ് സംഭവ സ്ഥലത്ത് എത്തുന്നത്. എന്നാൽ ഇവിടേക്കെത്തിയ അദ്ദേഹത്തെ ആയുധം ഉപയോ​ഗിച്ച് ഒരു കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ഉത്സവത്തോടനബന്ധിച്ച് ക്ഷേത്രത്തിന്റെ പല ഭാ​ഗത്തും

സഹോദരന്റെ മയ്യത്ത് കണ്ടതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, തുടര്‍ന്ന് മരണം; നടുവണ്ണൂരില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരനും സഹോദരിയും അന്തരിച്ചു

നടുവണ്ണൂര്‍: മണിക്കൂറുകള്‍ളുടെ വ്യത്യാസത്തില്‍ സഹോദനനും സഹോദരിയും അന്തരിച്ചു. തോട്ടുമൂല മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റ് ആയ ഇളയടത്ത് ഇബ്രാഹിം ഹാജി(78) ഇന്നലെ പുലര്‍ച്ചെയോടെയാണ് മരണപ്പെട്ടത്. മരണ വിവരമറിഞ്ഞ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സഹോദരി ആയിഷയും(83) മരണപ്പെട്ടു. രണ്ട് മാസത്തോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു ഇബ്രാഹിം ഹാജി ഇന്നലെ പുലര്‍ച്ചെയോടെയാണ് മരണപ്പെടുന്നത്. തുടർന്ന് ആയിഷയെ സഹോദരന്റെ മയ്യത്ത് കാണാനായി

നടുവണ്ണൂരിന്റെ സ്മിതചിത്രം വിമാന ചിറകേറി ആകാശത്തെ തഴുകി, തെന്നലിനോട് കിന്നാരം പറഞ്ഞ് മേഘപാളികളെ കീറിമുറിച്ച് പറന്നുയരും; അഭിമാനമായി ജി.എസ്. സ്മിത

നടുവണ്ണൂര്‍: നടുവണ്ണൂരിന്റെ സ്മിതചിത്രം വിമാന ചിറകേറി ആകാശത്തെ തഴുകി, തെന്നലിനോട് കിന്നാരം പറഞ്ഞ് മേഘപാളികളെ കീറിമുറിച്ച് ഉയരങ്ങള്‍ കീഴടക്കാനായി പറന്നുയരും. കൊച്ചി മുസ്‌റിസ് ബിനാലെയുടെ പെരുമയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 – 800 വിമാനം പറക്കുമ്പോള്‍ അതിന്റെ വാലറ്റത്തെ ചിറകുകളില്‍ ഇനി കാവില്‍ കുളമുള്ളതില്‍ ജി.എസ്. സ്മിതയെന്ന അനുഗ്രഹീത ചിത്രകാരിയുടെ കരവിരുതില്‍ വിരിഞ്ഞ

വാകയാട് മേച്ചേരി ജാനകി അമ്മ അന്തരിച്ചു

നടുവണ്ണൂര്‍: വാകയാട് മേച്ചേരി ജാനകി അമ്മ നടുവണ്ണൂര്‍ തച്ചിനാനിതാഴെ വീട്ടില്‍ അന്തരിച്ചു. എണ്‍പത്തി ഏഴ് വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വാകയാട് ചോലമല തറവാട് വളപ്പില്‍ വച്ച് നടക്കും. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: രവി മേച്ചേരി (മുന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം), പത്മാവതി (വയനാട്, റിട്ട. പഞ്ചായത്ത്), ശാന്ത, വിശ്വനാഥന്‍.

നടുവണ്ണൂർ മിനി ഇൻഡസ്ട്രിയൽ ഏരിയയിൽ പൂർണ്ണമായി ഇന്ന് വൈദ്യുതി മുടങ്ങും

നടുവണ്ണൂർ: നടുവണ്ണൂർ മിനി ഇൻഡസ്ട്രിയൽ ഏരിയയിൽ പൂർണ്ണമായി ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വൈദ്യുതി മുടക്കം.

നടുവണ്ണൂർ സെക്ഷൻ പരിധിയിയിലെ വിവിധയിടങ്ങയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

നടുവണ്ണൂർ: നടുവണ്ണൂർ സെക്ഷൻ പരിധിയിയിലെ വിവിധയിടങ്ങയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും. വേദിക പരിസരം, എസ്ബിഐ പരിസരം, ഉപ്പൂത്തി മുക്ക്, ഉപ്പൂത്തി മുക്ക് മരമിൽ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. നാളെ രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് വൈദ്യുതി മുടക്കം.

error: Content is protected !!