Category: നടുവണ്ണൂര്‍

Total 310 Posts

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ജല്‍ജീവന്‍ മിഷന്‍ ചിത്രരചന മത്സരം; ഒന്നാം സ്ഥാനം നേടി വൈഗ ഷിജു

നടുവണ്ണൂര്‍: ജല്‍ജീവന്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് തല ചിത്രരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വൈഗ ഷിജു. കാവുന്തറ ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ കൊച്ചു മിടുക്കി. നടുവണ്ണൂരകം കുടുംബാംഗം കരുവണ്ണൂര്‍ പട്ടാണിച്ചിക്കണ്ടി ഷിജു – നിമിഷ ദമ്പതിമാരുടെ മകളാണ് വൈഗ.

നടുവണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

നടുവണ്ണൂര്‍: കണ്ണമ്പാലത്തെരു ക്ഷേത്രോത്സവത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാവുന്തറ മനോത്ത് കണ്ടി സുനിയാണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ സുനി കരുമ്പാപൊയില്‍- പൂളക്കാംപൊയില്‍ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നടുവണ്ണൂര്‍ കോട്ടൂര്‍ മാണിക്കോത്ത് ഗോപാലന്‍കുട്ടി അന്തരിച്ചു

നടുവണ്ണൂര്‍: കോട്ടൂര്‍ മാണിക്കോത്ത് ഗോപാലന്‍കുട്ടി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: സുഭദ്ര. മക്കള്‍: സുജിത്, സുജിത. മരുമകന്‍: മനോജ് (കോഴിക്കോട്). സഹോദരങ്ങള്‍: പരേതനായ പുത്തലത്ത് ശങ്കരന്‍ മാസ്റ്റര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, ഹിന്ദു എല്‍.പി.സ്‌കൂള്‍, മൂലാട്), മാണിക്കോത്ത് രാജു, മാണിക്കോത്ത് ബാബു (ഡിവൈന്‍ മെഡിക്കല്‍സ്, നടുവണ്ണൂര്‍), ജാനകി ഗോപാലന്‍ (നടുവണ്ണൂര്‍), ശാരദ കൃഷ്ണന്‍ (കന്നൂര്). സഞ്ചയനം: വെള്ളിയാഴ്ച.

ആദ്യം നിയമനം, പിന്നെ അനധികൃതമായി ക്രമപ്പെടുത്തൽ; യു.ഡി.എഫ് നിയന്ത്രണത്തിലുള്ള നടുവണ്ണൂർ റീജ്യനൽ സഹകരണ ബാങ്കിലെ എട്ട് നിയമനങ്ങള്‍ റദ്ദാക്കി ജില്ലാ സഹകരണ ജോയന്റ് രജിസ്ട്രാർ

നടുവണ്ണൂർ: യുഡിഎഫ് നിയന്ത്രണത്തിലുള്ള നടുവണ്ണൂർ റീജണൽ സഹകരണ ബാങ്കിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കി ജില്ലാ സഹകരണ ജോയന്റ് രജിസ്ട്രാർ. വിവധ തസ്തികകളിലേക്കുള്ള എട്ട് പേരുടെ നിയമനമാണ് റദ്ദാക്കിയത്. സംവരണതത്വങ്ങളും സഹകരണ രജിസ്ട്രാറിൽ നിന്നുള്ള അനുമതിയും സഹകരണനിയമപ്രകാരമുള്ള പത്രപരസ്യങ്ങളുമെല്ലാം കാറ്റില്‍ പറത്തിയാണ് നിയമനം നടത്തിയതെന്ന് കാണിച്ച് ഉദ്യോഗാർഥിയായ ശരത്ത് കിഴക്കേടത്ത് സഹകരണ വകുപ്പിനും സഹകരണ ഓംബുഡ്സ്‌മാനും പരാതി

നടുവണ്ണൂർ തിരുവോട് കുറ്റിയുള്ളതിൽ അരുത്തായി അന്തരിച്ചു

നടുവണ്ണൂർ: നടുവണ്ണൂർ തിരുവോട് കുറ്റിയുള്ളതിൽ അരുത്തായി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ അരുത്താൻ. മക്കൾ: രാഗിണി, കമല, പരേതനായ അശോകൻ. മരുമകൻ: ബാബു കരിയാത്തൻകാവ്.

പാചക വാതക വില വര്‍ദ്ധന; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കാവുന്തറയില്‍ കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം

നടുവണ്ണൂര്‍: പാചകവാതക വില നിരന്തരമായി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ കോര്‍പററേറ്റ് ഭരണത്തിനെതിരെ കോണ്‍ഗ്രസ് പ്രകടനം നടത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒഴിഞ്ഞ ഗ്യാസ് സിലിണ്ടര്‍ തലയിലേറ്റി പന്തം കൊളുത്തി പ്രകടനം നടത്തുകയായിരുന്നു. കാവുന്തറയില്‍ നടന്ന പ്രകടനത്തിന് കെ.പി ശശീന്ദ്രന്‍, രാഹുല്‍ കോതേരി, എ.കെ അഷറഫ്, പി.എം മോഹനന്‍, എ.എം രാജന്‍, കോയ മുറിക്കുറ്റി, ടി.കെ കുഞ്ഞിമൊയ്തി, ചന്ദ്രന്‍

ജോലിസ്ഥലത്തു നിന്നും വീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങി; ഈസ്റ്റ്‌ പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

പേരാമ്പ്ര: ഈസ്റ്റ്‌ പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഈസ്റ്റ്‌ പേരാമ്പ്ര മുണ്ടക്കുറ്റി യുസുഫിന്റെ മകന്‍ ഇസ്മായില്‍ (24) നെയാണ് കാണാതായത്. നടുവണ്ണൂർ പള്ളിയത്ത് കുനിയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇസ്മായില്‍ ശനിയാഴ്ച്ച (25-02-2023) വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. പിന്നീട് ഉപ്പയുടെ സഹോദരിയുടെ വീട്ടിലെത്തുകയും അവിടെ ഫോണ്‍ ചാര്‍ജ്ജില്‍ വെച്ച ശേഷം ടൗണില്‍

ഉത്സവം ആഘോഷിക്കാന്‍ നാട്ടിലെത്താനിരിക്കെ അപ്രതീക്ഷിത മരണം; ബെംഗളൂരുവില്‍ അപകടത്തില്‍ മരിച്ച നടുവണ്ണൂര്‍ സ്വദേശി സി.ഐ.എസ്.എഫ് ജവാന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ നാട്, സംസ്‌കാരം ഇന്ന് രാത്രി

നടുവണ്ണൂര്‍: വര്‍ഷം തോറും മുടങ്ങാതെ ഉത്സവത്തിനായി ലീവെടുത്ത് നാട്ടിലെത്തും ഇത്തവണയും പതിവ് തെറ്റിക്കാതെ നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം. നടുവണ്ണൂര്‍ കരുമ്പാപൊയില്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ പുഴക്കല്‍ ആനന്ദ്(34) ന്റെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാരും സുഹൃത്തുക്കളും. വീടിനോടു ചേര്‍ന്ന ശ്രീ കണ്ണമ്പാലതെരു മഹാഗണപതി ക്ഷേത്രത്തില്‍ നാളെ ആരംഭിക്കുന്ന ഉത്സവത്തിനായി 15 ദിവസത്തെ അവധിയെടുത്ത് നാട്ടിലേക്ക് വരാനിരിക്കെ ഇന്നലെ

നടുവണ്ണൂര്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ കരുമ്പാപൊയില്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരിലെ റോഡ് അപകടത്തില്‍ മരിച്ചു. കരുമ്പാപൊയില്‍ സ്വദേശി പുഴക്കല്‍ ആനന്ദ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. ബാംഗ്ലൂരില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ പോകുന്നതിനിടെ റോഡ് അപകടത്തില്‍പെട്ടാണ് മരണം. സി.പി.സി കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോള്‍ ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെഎസ് ടെക്‌നിക്കല്‍

ദീര്‍ഘകാലം കരുമ്പാപ്പൊയില്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായിരുന്ന നടുവണ്ണൂര്‍ പത്തായത്തിങ്ങല്‍ ആലിഹാജി അന്തരിച്ചു

നടുവണ്ണൂര്‍: പത്തായത്തിങ്ങല്‍ ആലിഹാജി അന്തരിച്ചു. തൊണ്ണൂറ്റാറ് വയസ്സായിരുന്നു. ദീര്‍ഘകാലം കരുമ്പാപ്പൊയില്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ വഹിച്ചിരുന്ന വ്യക്തിയായിരുന്നു. ഭാര്യ: പരേതയായ ഹലീമ തുളവനക്കണ്ടി. മക്കള്‍: റുക്കിയ, സുഹറ, പരേതയായ സൈനബ. മരുമക്കള്‍: കെ.സി മുഹമ്മദ് കോയ, യൂസഫ് ചിറ്റയപ്പുറത്ത്, പരേതരായ ടി.വി മുഹമ്മദ്, സി.പി മുഹമ്മദ്. മയ്യത്ത് നിസ്‌ക്കാരം ഇന്ന് രാവിലെ

error: Content is protected !!