Category: നടുവണ്ണൂര്‍

Total 310 Posts

കുട്ടികൾക്ക് മികവുറ്റവരാവാൻ; പഠനോത്സവവുമായി നടുവണ്ണൂർ ജി.എം.എൽ.പി സ്കൂൾ

നടുവണ്ണൂർ: നടുവണ്ണൂർ ജി.എം.എൽ.പി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സജ്ന അക്സർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷഹർ ബാനു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ യു.എം. രമേശൻ, മണോളി ഇബ്രാഹിം മാസ്റ്റർ, സനിൽ കെ.എസ്, കെ. മുബീർ, എ. ശില്പ, ശരണ്യ ബി.എസ്, എൻ. അൻസില, ടി.പി. അനഘ, കെ. റഷിന എന്നിവർ

തെക്കെയില്‍ത്താഴെ- എളേടത്തുതാഴെ തോട്ടിലെ തുറന്നുവിട്ട ബണ്ടടയ്ക്കാന്‍ നടപടിയായില്ല; അഞ്ചേക്കറോളം വരുന്ന പുഞ്ചക്കൃഷി വെള്ളമില്ലാതെ കരിഞ്ഞുണങ്ങി, സമരത്തിനൊരുങ്ങി കര്‍ഷകരും നാട്ടുകാരും

നടുവണ്ണൂര്‍: ബണ്ടിന്റെ ഷട്ടര്‍ തുറന്നതോടെ കൃഷിയ്ക്ക് വെള്ളമില്ലാതായതായി പരാതി. നടുവണ്ണൂര്‍ തെക്കെയില്‍ത്താഴെ പാടശേഖരത്തിലേക്കും ജലപദ്ധതിയുടെ കിണറുകളിലേക്കും വെള്ളമെത്തുന്ന തെക്കെയില്‍ത്താഴെ- എളേടത്തുതാഴെ തോട്ടിലെ തുറന്നുവിട്ട ബണ്ടടയ്ക്കാന്‍ നടപടി സ്വീകരിയ്ക്കാത്തതാണ് കര്‍ഷകര്‍ക്ക് ദുരിതമാവുന്നത്. ഇതേത്തുടര്‍ന്ന് കുടിവെള്ളമില്ലാതെ വലഞ്ഞ ഗുണഭോക്താക്കളും കൃഷിചെയ്യാന്‍ വിഷമിക്കുന്ന കര്‍ഷകരും സമരത്തിനൊരുങ്ങുകയാണ്. ഈന്തോലച്ചന്‍കണ്ടി, കിഴിക്കോട്ട് കോളനി, തെക്കെയില്‍ പാടശേഖരത്തില്‍ പുഞ്ചക്കൃഷി നടത്തുന്ന കര്‍ഷകരാണ് നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തോഫിസിലേക്ക്

പഴയ ചങ്ങാതിമാർക്കൊപ്പം ഒരിക്കൽ കൂടി, ഓർമകളിലൂടെ കാലങ്ങൾ പലതവർ പിന്നോട്ട് പോയി; നടുവണ്ണൂർ ന്യൂ പ്രകാശ് കോളേജ് 1987 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം

  നടുവണ്ണൂർ: നടുവണ്ണൂർ ന്യൂ പ്രകാശ് കോളേജ് 1987 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടുവണ്ണൂർ ഗ്രീൻ പെരേസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പേരാമ്പ്ര ട്രാഫിക് എസ്.ഐ വി. ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. പ്രകാശൻ നടുവണ്ണൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ച. സെക്രട്ടറി കെ.സി. ഹരിദാസ് തിരുവോട് സ്വാഗതം പറഞ്ഞു. നൊച്ചാട് ഹയർ

ഉത്സവനാളുകള്‍; കാരയാട് യോഗീകുളങ്ങര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന- ഇളനീര്‍ക്കുലമുറി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

നടുവണ്ണൂര്‍: കാരയാട് യോഗീകുളങ്ങര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും ഇളനീര്‍ക്കുലമുറിയും മാര്‍ച്ച് 18 മുതല്‍ 30 വരെ നടത്തും. 18 മുതല്‍ 22-വരെ നവീകരണകലശവും 23-ന് പ്രതിഷ്ഠാദിനാഘോഷവുമാണ് നടക്കുക. ഉച്ചയ്ക്ക് പ്രസാദഊട്ട്, ഏഴിന് തായമ്പക, എട്ടിന് പാണ്ടിമേളത്തോടെ പുറത്തെഴുന്നെള്ളിപ്പ് എന്നിവ ഉണ്ടാകും. 24-ന് വൈകുന്നേരം ആറിന് ആഘോഷവരവ്, 6.30-ന് മേല്‍ശാന്തി ആയമഠത്തില്ലത്ത് ശ്രീനിവാസന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റം, ഏഴിന്

മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിത ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ക്യാമറ വച്ചു; 20 കാരനായ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

ഉള്ളിയേരി: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് (എം.എം.സി) ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ക്യാമറവെച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. സ്വകാര്യ മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരൻ സരുൺ രാജ് (20) ആണ് ക്യാമറാ ഫോൺ വെച്ചതിന് അറസ്റ്റിലായത്. വസ്ത്രം മാറുന്ന മുറിയിൽ മൊബൈൽ ഫോൺ വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ മാനേജ്മെൻറും ജീവനക്കാരും പോലീസിൽ പരാതി

കൂട്ടാലിട ഒറുവിൻകര മാധവൻ നായർ അന്തരിച്ചു

കൂട്ടാലിട: കൂട്ടാലിട ഒറുവിൻകര മാധവൻ നായർ അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: തങ്കം. മക്കൾ: പുഷ്പ, ഗീത. മരുമക്കൾ: ഉണ്ണി (ബ്ലോക്ക് റോഡ്, ബാലുശ്ശേരി), ബാബുരാജ് (അമ്പലപ്പടി).

വാകയാട് പള്ളി ചാലില്‍ കുറ്റിക്കുന്നത്ത് കുമാരന്‍ കെ.കെ. അന്തരിച്ചു

നടുവണ്ണൂര്‍: വാകയാട് പള്ളി ചാലില്‍ കുറ്റിക്കുന്നത്ത് കുമാരന്‍ കെ.കെ. അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ശ്യാമള. മക്കള്‍: ശരത്ത് ലാല്‍, അതുല്‍ ലാല്‍. മരുമകള്‍: ധന്യ ശരത്ത്‌ലാല്‍. സഹോദരങ്ങള്‍: വേലായുധന്‍, ശാന്ത, സരോജിനി, ഗണേശന്‍, ലിനീഷ്.  

നടുവണ്ണൂര്‍ കളിയാക്കില്‍ കന്നിക്ക കരുമകന്‍ ദേവീക്ഷേത്രത്തിലെ തിറയുത്സവത്തിന് കൊടിയേറി

നടുവണ്ണൂര്‍: നടുവണ്ണൂര്‍ കളിയാക്കില്‍ കന്നിക്ക കരുമകന്‍ ദേവീക്ഷേത്രത്തിലെ തിറയുത്സവത്തിന് കൊടിയേറി. മാര്‍ച്ച് 15-നാണ് ക്ഷേത്രത്തില്‍ വിവിധ തിറയാട്ടങ്ങളോടെ നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ഉത്സവം. ഇളനീര്‍ക്കുലവരവ്, നടുവണ്ണൂര്‍ പരദേവത ക്ഷേത്രത്തില്‍നിന്നുള്ള താലപ്പൊലി എഴുന്നള്ളത്ത്, വിവിധ തിറയാട്ടങ്ങള്‍ എന്നിവയുണ്ടാകും.

നടുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക മക്കാട്ട് ജാനു അന്തരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക മക്കാട്ട് ജാനു അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: ഗംഗാധരന്‍ (റിട്ട. സെയില്‍ ടാക്സ് ഓഫീസര്‍). മക്കള്‍: ജീജ, അതുല്‍ (ബിസിനസ്), പരേതനായ അനൂപ്. മരുമക്കള്‍: ഡോ. ബിനു (വടകര), ഡോ. ലിംന. സംസ്‌കാരം വീട്ടുവളപ്പില്‍.  

സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളിലെ മികവ്; ലക്ഷ്മി മജുംദാര്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായി വാകയാട് എച്ച്.എസ്.എസ്. സ്‌കൗട്ട് ഗ്രൂപ്പ്

പേരാമ്പ്ര: 2022 വര്‍ഷത്തെ ലക്ഷ്മി മജുംദാര്‍ ദേശീയപുരസ്‌കാരത്തിന് വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ട്രൂപ്പ് അര്‍ഹരായി. സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളില്‍ മികവിനാണ് പുരസ്‌കാരം. ന്യൂഡല്‍ഹിയില്‍ നടന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന ഭാരവാഹികള്‍ ട്രൂപ്പിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. തിരൂരില്‍ നടക്കുന്ന സംസ്ഥാന കബ്ബ്, ബുള്‍ബുള്‍ ഉത്സവത്തിലാണ് ട്രൂപ്പിനുള്ള അവാര്‍ഡ് സമ്മാനിക്കുക. ലഹരിവിരുദ്ധ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍, ഹരിതാഭം, ട്രാഫിക് ബോധവത്കരണപ്രവര്‍ത്തനങ്ങള്‍,

error: Content is protected !!