Category: നടുവണ്ണൂര്‍

Total 308 Posts

പാക്കനാർപുരത്ത് 21 കാരൻ തൂങ്ങി മരിച്ചു

തുറയൂർ: ഇരിങ്ങത്ത് പാക്കനാർ പുരത്തുള്ള ഗാന്ധി സദനത്തിന്റെ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവ് തൂങ്ങി മരിച്ചു. കുട്ടൻകൈകുനി രജികൃഷ്ണയാണ് മരിച്ചത്. 21 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അച്ഛൻ: രമേശൻ, അമ്മ: ലീല.

പാചകവാതക വില വർദ്ധനയ്ക്കെതിരെ വീട്ടമ്മമാരുടെ പ്രതിഷേധം

മൂടാടി: പാചകവാതക വില വർദ്ധനവിനെതിരെ വീട്ടമ്മമാർ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ വീരവഞ്ചേരി വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തംഗവും സിപിഎം ലോക്കൽ കമ്മറ്റി അംഗവുമായ വി.കെ.രവീന്ദ്രൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പുഷ്പ ഗ്രീൻവ്യു, വിജയലക്ഷ്മി ടീച്ചർ, മിനി തെക്കേട്ടിൽ എന്നിവർ നേതൃത്വം നൽകി. അടിക്കടിയുണ്ടാവുന്ന പാചക വാതക വില വർദ്ധനവ്

സംസ്ഥാനത്തെ മികച്ച സ്കൂൾ പി.ടി.എ ക്കുള്ള പുരസ്കാരം പയ്യോളി ഹയർ സെക്കന്ററി ഏറ്റുവാങ്ങി

പയ്യോളി: കേരളത്തിലെ ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുള്ള പുരസ്കാരം പയ്യോളി ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ കെ.കെ.ശശി യിൽ നിന്നാണ് പി.ടി.എ പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങിയത്. പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ, എച്ച്.എം ബിനോയ് കുമാർ.കെ.എം, അജ്മൽ മാടായി, സതീഷ്

ഒരു ദിവസം,15 കേന്ദ്രം,14,000 ബിരിയാണി; പയ്യോളി സ്കൂളിലെ ബിരിയാണി ഫെസ്റ്റ് ഗിന്നസ് ബുക്കിലേയ്ക്ക്

പയ്യോളി: പയ്യോളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബിരിയാണി ഫെസ്റ്റ് ഗിന്നസ് ബുക്കില്‍ ഇടം നേടിയേക്കും. സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഇത്രയധികം പേര്‍ക്ക് ആദ്യമായാണ് ബിരിയാണി ഫെസ്റ്റ് നടന്നത്. പുതുതായി നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഫര്‍ണിച്ചറിന് പണം ശേഖരിക്കുന്നതിന് വേണ്ടിയാണ് ജനകീയ പങ്കാളിത്തത്തോടെ ഫെസ്റ്റ് സംഘടിപ്പിച്ചത്. പയ്യോളി മുനിസിപ്പാലിറ്റി, മൂടാടി, തിക്കോടി, തുറയൂര്‍, മണിയൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ

ഖത്തറിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് പയ്യോളി സ്വദേശിയെന്ന് സൂചന

പയ്യോളി: ഖത്തറിലെ പ്രവാസി വ്യവസായിയും തൂണേരി മുടവന്തേരി സ്വദേശിയുമായ മേക്കരതാഴെകുനി എം.ടി.കെ.അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിൽ പയ്യോളി സ്വദേശിയാണെന്ന് സൂചന. അഹമ്മദിന്റെ സ്ഥാപനത്തിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ സ്ഥാപനത്തിൽ നടത്തിയ സാമ്പത്തിക തിരിമറികൾ പിടികൂടിയതിനെ തുടർന്ന് പിരിച്ചുവിട്ടിരുന്നു. തുടർന്ന് നാട്ടിലെത്തിയ ഇദ്ദേഹമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.20 ഓടെയാണ്

മികച്ച പി.ടി.എ പ്രസിഡണ്ടിനുള്ള സംസ്ഥാന പുരസ്കാരം കളത്തിൽ ബിജുവിന്

പയ്യോളി: സംസ്ഥാനത്തെ മികച്ച പി.ടി.എ പ്രസിഡണ്ടിനുള്ള അവാർഡ്‌ കളത്തിൽ ബിജുവിന്. പയ്യോളി ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡണ്ടാണ് ബിജു. ഹയർ സെക്കന്ററി തലത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുള്ള അവാർഡ് പയ്യോളി ഹയർ സെക്കന്ററി സ്കൂളിനും ലഭിച്ചു. അഞ്ച് ലക്ഷം രൂപയും സി.എച്ച്.മുഹമ്മദ് കോയ എവർറോളിംഗ് ട്രോഫിയും പ്രശസ്ത്രി പത്രവുമാണ് സ്കൂളിന്

സംസ്ഥാനത്തെ മികച്ച സ്കൂൾ പിടിഎ ക്കുള്ള പുരസ്കാരം പയ്യോളി ഹയർ സെക്കന്ററി സ്കൂളിന്

പയ്യോളി: കേരളത്തിലെ ഏറ്റവും മികച്ച പി.ടി.എ ആയി പയ്യോളി ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ തെരഞ്ഞെടുക്കപ്പെട്ടു. 2019-2020 അദ്ധ്യയന വർഷത്തിൽ പി.ടി.എ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. അഞ്ച് ലക്ഷം രൂപയും സി.എച്ച്.മുഹമ്മദ് കോയ എവർറോളിംഗ്‌ ട്രോഫിയും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി ലഭിക്കുക. കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻ്റെ ഭാഗമായുള്ള ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ജനകീയ

കുറൂളികുനി രാമകൃഷ്ണൻ അന്തരിച്ചു

മൂടാടി: നന്തി കുറൂളികുനി രാമകൃഷ്ണന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. ഭാര്യ: ലീല. മക്കള്‍: പ്രജില, രജില, സുനില(കോ-ഓഡിനേറ്റര്‍ മര്‍ക്കസ് കൊണ്ടോട്ടി മലപുറം). മരുമക്കള്‍: പ്രജീഷ് (കാട്ടിലപീടിക), രതീഷ്(മന്ദന്‍മുക്ക് വിയ്യൂര്), സഹോദരങ്ങള്‍: ശാരദ (കിഴൂര്‍), മല്ലിക (കൊളക്കാട്).

error: Content is protected !!