Category: നടുവണ്ണൂര്‍
ആയുർവേദ ആശുപത്രിയുടെ രണ്ടാംനില കെട്ടിടം ഉദ്ഘാടനം ചെയ്തു
പയ്യോളി: പയ്യോളി തച്ചംകുന്നിലെ താലൂക്ക് ആയുർവേദ ആശുപത്രിയുടെ രണ്ടാംനില കെട്ടിടം ഉദ്ഘാടനം ചെയ്തു. കെ.ദാസൻ എം.എൽ.എയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീക് അധ്യക്ഷത വഹിച്ചു. കെ.ദാസൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണക്കരാർ ഏറ്റെടുത്ത് പ്രവൃത്തി
ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് മുൻഗണന; പയ്യോളി നഗരസഭ ബജറ്റ് അവതരിപ്പിച്ചു
പയ്യോളി: ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി വിപുലമായ പ്രവർത്തന പദ്ധതികളുമായി പയ്യോളി നഗരസഭ ബജറ്റ് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ സി.പി.ഫാത്തിമയാണ് ബജറ്റ് അവതരിപ്പിച്ചത്. നഗരസഭ ചെയർമാൻ ഷെഫീഖ് അധ്യക്ഷത വഹിച്ചു. ശുചിത്വപൂർണവും മാലിന്യരഹിതവുമായ നഗരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആരോഗ്യ സംരക്ഷണത്തിനും പ്രധാന്യമുണ്ട്. ഒരുകോടി ആറരലക്ഷം രൂപയാണ് ഈ രണ്ട് വിഭാഗത്തിനുമായി
നഗരസഭ ജീവനക്കാരിയെ അപമാനിച്ച സ്ഥിരംസമിതി ചെയർമാൻ രാജിവെക്കണം; ഡിവൈഎഫ്ഐ
പയ്യോളി : പയ്യോളി നഗരസഭയിലെ ജീവനക്കാരിയോട് അപമര്യാതയായി പെരുമാറിയ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നഗരസഭ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സിപിഎം ഏരിയ സെക്രട്ടറി എം.പി.ഷിബു മാർച്ച് ഉദ്ഘാടനം ചെയ്തു. ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണമെന്ന് എം.പി.ഷിബു പറഞ്ഞു. ഇരിങ്ങൽ രജീഷ് അധ്യക്ഷത വഹിച്ചു. അനൂപ്.പി,
അയനിക്കാട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു; അന്വേഷണം ഊർജ്ജിതം
പയ്യോളി: അയനിക്കാട് തൈവളപ്പിൽ തമന്നയിൽ ഇസ്മയിലിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു വീട്ടിൽ മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ ജനൽപ്പാളി ഇളക്കിമാറ്റി അതുവഴി കൊളുത്ത് നീക്കി ശേഷം വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ട്ടാവ് അകത്തു കടന്നത്. ഉറങ്ങി കിടന്നിരുന്ന വീട്ടമ്മ ധരിച്ച രണ്ടര പവന്റെ സ്വർണമാലയും, മൂവായിരം രൂപയുമാ ന്
പാലൂർ മഹാവിഷ്ണുക്ഷേത്ര ഉത്സവം കൊടിയേറി
തിക്കോടി: പാലൂർ മഹാവിഷ്ണുക്ഷേത്ര ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറിയത്. 24 ന് വൈകീട്ട് ഏഴിന് പള്ളിവേട്ട എഴുന്നള്ളത്ത്. 25 ന് പ്രതിഷ്ഠാദിനം, ആറാട്ട്. വൈകീട്ട് ഏഴിന് ആറാട്ട് ബലി, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കൽ എന്നിവ നടക്കും.
പയ്യോളിയുടെ തീരദേശത്ത് സമഗ്ര കുടിവെള്ള പദ്ധതി, 35 കോടിയുടെ ഭരണാനുമതി
പയ്യോളി: പയ്യോളി തീരദേശ കുടിവെള്ള പദ്ധതിക്ക് 35 കോടി രൂപയുടെ പുതുതിയ ഭരണാനുമതി ഉത്തരവായതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു. വർഷങ്ങളായി നഗരസഭയിലെ 17 ഓളം വാർഡുകളിൽ ജീവൽ പ്രശ്നമായി ഉയർന്നുവന്ന കുടിവെള്ള പ്രശ്നത്തിന് ഇതോടെ പരിഹാരമാവും. കെ.ദാസൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ നഗരസഭാ ഭരണസമിതി പ്രതിനിധികൾ ജലവിഭവ വകുപ്പ് മന്ത്രിയുൾപ്പെടെ യുള്ളവരുമായി തിരുവനന്തപുരത്ത് ചർച്ച
പയ്യോളി നഗരസഭയിൽ ജീവനക്കാരന്റെ പീഡനശ്രമം; കൂടുതൽ യുവതികൾ പരാതിയുമായി രംഗത്ത്, വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്
പയ്യോളി: പയ്യോളി നഗരസഭയിൽ റെക്കോർഡ് റൂമിലേക്ക് ഭർതൃമതിയായ യുവതിയെ കൊണ്ട് പോയി പീഡനശ്രമം നടത്തിയതായി പരാതി. പരാതിയിൽ പറഞ്ഞ ജീവനക്കാരനെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചെന്ന ആരോപണം ശക്തമാവുന്നു. നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ ജീവനക്കാരനെ ന്യായീകരിക്കുകയും പെൺകുട്ടിയെയും ഭർത്താവിനെയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. നഗരസഭയിലെ അഴിമതിക്കാരായ ജീവനക്കാരെ നിലക്ക് നിർത്താൻ ഭരണ നേതൃത്വത്തിന് സാധിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
ബോംബേറ്, മർദനം പയ്യോളിയിലെ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു, ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതം
പയ്യോളി: കഴിഞ്ഞ ദിവസം അയനിക്കാട് നടന്ന അക്രമസംഭവങ്ങളിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. പയ്യോളി ഗാന്ധിനഗർ ഞെഴുക്കാട് താരേമ്മൽ കാളിദാസൻ എന്ന വിനീഷ്, പുത്തൻമരച്ചാലിൽ കരാട്ടെ മണി എന്ന പി.എം.മണി എന്നിവരെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ്ചെയ്തു. അയനിക്കാട്, ആവിത്താര, ചാത്തമംഗലം എന്നിവിടങ്ങളിൽ നടന്ന ബോംബേറിലും, അക്രമസംഭവങ്ങളിലുമായി മൂന്ന് കേസുകളാണ്
പയ്യോളി ഹയർ സെക്കണ്ടറിയിൽ നവീകരിച്ച സയൻസ് ലാബുകൾ ഉദ്ഘാടനം ചെയ്തു
പയ്യോളി: പയ്യോളി ഹയർ സെക്കണ്ടറി സ്ക്കൂളിലെ നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. പയ്യോളി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അനുബന്ധ പരിപാടികളുടെ ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത്
പയ്യോളിയിൽ സിപിഎം പ്രവർത്തകന് നേരെ ആർ.എസ്.എസ് ആക്രമണം, പിന്നാലെ വീടും ബോംബെറിഞ്ഞ് തകർത്തു
പയ്യോളി: അയനിക്കാട് സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. ആവിത്താര ബ്രാഞ്ച് മെമ്പർ ബി.സുബീഷിന്റെ വീടിനു നേരെയണ് ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് ആക്രമം നടന്നത്. ഉഗ്രശേഷിയുള്ള മൂന്ന് നാടൻ ബോംബുകളാണ് സുബീഷിന്റെ ‘കാർത്തിക’ എന്ന വീടിന്റെ ഉമ്മറത്ത് വീണ് പൊട്ടിത്തെറിച്ചത്. ബോംബേറിൽ വീടിന്റ വാതിലും ജനലും തകർന്നു. വീടിന്റെ ഉമ്മറത്തെ ടൈലുകളും അടർന്നു