Category: നടുവണ്ണൂര്‍
അതിഥി തൊഴിലാളികൾക്ക് കരുതലായി മൂടാടിയിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
മൂടാടി: ലോക്ഡൗൺ മൂലം ബുദ്ധിമുട്ടിലായ അതിഥി തൊഴിലാളികൾ പട്ടിണിയാവാതിരിക്കാൻ മൂടാടിയിൽ ഭക്ഷാധാന്യ കിറ്റുകൾ വിതരണം ചെയ്തു. തൊഴിൽ വകുപ്പാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. മൂടാടി ഗ്രാമപഞ്ചായത്തിൽ കിറ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ നിർവ്വഹിച്ചു.അതിഥി തൊഴിലാളികൾക്കുള്ള കേരള സർക്കാരിൻ്റെ കരുതലാണ് ഭക്ഷ്യ കിറ്റെന്ന് സി.കെ.ശ്രീകുമാർ പറഞ്ഞു. ലേബർ ഓഫിസർ ഇ.ദിനേശൻ പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്.
തുറയൂർ എഫ്എൽടിസിക്ക്
റെഡ് സ്റ്റാർ ഇരിങ്ങത്തിൻ്റെ കൈതാങ്ങ്
പയ്യോളി: കോവിഡ് രണ്ടാം തരംഗം തീവ്രമാകുന്ന സാഹചര്യത്തിൽ തുറയൂർ പഞ്ചായത്തിലെ എഫ്എൽടിസി സെൻ്ററിലേക്ക് ആവശ്യ സാധനങ്ങൾ സംഭാവന നൽകി മാതൃകയാവുകയാണ് റെഡ്സ്റ്റാർ ഇരിങ്ങത്ത് എന്ന കൂട്ടായ്മ. ഒരു ദിവസം കൊണ്ട് മുപ്പതിനായിരം രൂപ സമാഹരിച്ചാണ് ഇവർ മാതൃകയായത്. എഫ്എൽടിസി യിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മൂന്നു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ തുകയുമാണ് റെഡ്സ്റ്റാർ ഇരിങ്ങത്ത് പഞ്ചായത്തിന് കൈമാറിയത്. ഇരിങ്ങത്ത്
പയ്യോളിയില്‍ കുടിവെള്ളത്തില്‍ മാലിന്യം; സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിച്ചെന്ന് നഗരസഭാ ചെയര്‍മാന്‍
പയ്യോളി: പയ്യോളിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയ ഏജന്‍സി വിതരണം ചെയ്ത കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന് പരാതി. 28ാം ഡിവിഷനില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പയ്യോളി നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷെഫീഖ്, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പിഎം ഹരിദാസന്‍, കൗണ്‍സിലര്‍ പി.എം റിയാസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വെള്ളം പരിശോധനയ്ക്ക് അയക്കാനുള്ള നടപടി സ്വീകരിച്ചു.
പയ്യോളി നഗരസഭയിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ പുഴുക്കളെ കണ്ടെത്തി; പ്രതിഷേധിച്ച് നാട്ടുകാർ
പയ്യോളി: പയ്യോളി നഗരസഭ വിതരണംചെയ്യുന്ന കുട്ടിവെള്ളത്തിൽ പുഴുക്കളെ കണ്ടെത്തിയതായി ആക്ഷേപം. നഗരസഭയിലെ 26, 27, 28 ഡിവിഷനുകളിൽ വിതരണം ചെയ്ത വെള്ളത്തിലാണ് ചത്ത പുഴുക്കളെ കണ്ടെത്തിയത്. നാട്ടുകാർ വെള്ളം വിതരണം ചെയ്ത വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി. കുടിവെള്ള വിതരണം നിർത്തിവെക്കാനും നിലവിൽ വിതരണം ചെയ്ത വെള്ളം
ഇരിങ്ങൽ സർഗാലയയ്ക്ക് സമീപം റെയിൽവേഗേറ്റ് അടച്ചിടും
പയ്യോളി: ഇരിങ്ങൽ സർഗാലയയ്ക്ക് സമീപമുള്ള റെയിൽവേഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ചൊവ്വാഴ്ച രാവിലെ അടയ്ക്കും. 10 മണിമുതൽ രണ്ടുവരെയാണ് അടയ്ക്കുകയെന്ന് കൊയിലാണ്ടി റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനിയർ അറിയിച്ചു.
ദേശീയ അവാർഡ് തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിന് നൽകി പത്താം ക്ലാസ്സുകാരൻ അദ്വൈത് മാതൃകയായി
പയ്യോളി: നൂതന ആശയങ്ങൾ അവതരിപ്പിച്ചതിന് ദേശീയ അവാർഡ് ജേതാവായ പത്താം ക്ലാസുകാരൻ അവാർഡിനൊപ്പം ലഭിച്ച തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് സംഭാവനയായി നൽകി. ചിങ്ങപുരം സി.കെ.ജി ഹയർസെക്കന്റെറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി കെ.അദ്വൈത് ആണ് സമ്മാനത്തുകയായ പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായത്. കാർഷിക മേഖലയിൽ നൂതന ആശയം അവതരിപ്പിച്ചതിനാണ് നേഷണൽ ഇന്നൊവേഷൻ
ഖത്തറിൽ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി അബ്ദുസ്സലാം അന്തരിച്ചു
പയ്യോളി: തിക്കോടി മീത്തലെപള്ളിക്ക് സമീപം പള്ളിത്താഴ അബ്ദുസ്സലാം (48) ഖത്തറിൽവെച്ച് നിര്യാതനായി. കഴിഞ്ഞദിവസം ജോലികഴിഞ്ഞ് റൂമിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഖത്തറിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.. പരേതരായ പള്ളിത്താഴ അബൂബക്കറിന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: സീനത്ത്. മക്കൾ: സജ്ജാദ്, ജാസിം, ആയിഷ. സഹോദരങ്ങൾ: സഫിയ, ഹമീദ് (ഖത്തർ), അനീസ, നുസൈബ, സഫീറ.
തെരുവുനായയുടെ കടിയേറ്റ വയോധികൻ മരിച്ചു
മണിയൂർ: തെരുവ് നായയയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മണിയൂർ രാമത്തു മീത്തൽ നാരായണൻ അടിയോടിയാണ് മരിച്ചത്. 74 വയസ്സായിരുന്നു. റിട്ടയർഡ് റെയിൽവേ ഉദ്യോഗസ്ഥനാണ്. ഫെബ്രുവരി 3ന് വീട്ടിലെ വരാന്തയിൽ ഇരിക്കവെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്, മുഖത്ത് സരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ്ആ ശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: മീനാക്ഷി അമ്മ മക്കൾ: അനിൽകുമാർ,
സ്ത്രീകള്‍ക്ക് കയറി ചെല്ലാന്‍ പറ്റാത്ത ഇടമായി പയ്യോളി നഗരസഭ ഓഫീസ് മാറി; എസ്എഫ്ഐ
പയ്യോളി: സ്ത്രീത്വത്തെ അപമാനിച്ച പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെക്കുകഎന്നാവശ്യപ്പെട്ട് എസ്എഫ്ഐ പയ്യോളി ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ നഗരസഭാ മാര്‍ച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലകമ്മിറ്റി അംഗം പി.അനൂപ് മാർച്ച് ഉദ്ഘാടനം ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ച നഗരസഭ ഭരണ സമിതി അംഗത്തിന് ഒരു നിമിഷം പോലും സ്ഥാനത്തിരിക്കാൻ അർഹതയെല്ലെന്ന് അനൂപ് പറഞ്ഞു. എസ്എഫ്ഐ
തിക്കോടി ആവിപ്പാലത്തിന് ഇന്ന് ജനകീയ ഉദ്ഘാടനം
തിക്കോടി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ആവിപ്പാലം അപ്രോച്ച് റോഡ് ഇന്ന് ഗതാഗതത്തിനായി തുറന്ന് കൊടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ ഔദ്യോഗിക ചടങ്ങുകളില്ലാതെ ജനകീയ ഉദ്ഘാടനമാണ് നടക്കുക. ആവിപ്പാലം നിർമ്മാണം പൂർത്തിയായി വർഷങ്ങൾ ആയെങ്കിലും സ്വകാര്യ വ്യക്തിയുടെ എതിർപ്പിനെ തുടർന്ന് അപ്രോച്ച് റോഡ് നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല. പഞ്ചായത്തിനെതിരെ ഇയാൾ കേസ് കൊടുത്തെങ്കിലും കോടതി വിധി പഞ്ചായത്തിനനുകൂലമായിരുന്നു. ഒടുവിൽ