Category: നടുവണ്ണൂര്‍
തിക്കോടിയിൽ കോവിഡ് രോഗികൾക്കായി എമർജൻസി മെഡിക്കൽ യൂണിറ്റ് തയ്യാർ; കാനത്തിൽ ജമീല ഫ്ലാഗ് ഓഫ് ചെയ്തു
തിക്കോടി: കോവിഡ് രോഗികൾക്കായി തിക്കോടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എമർജൻസി മെഡിക്കൽ യൂണിറ്റ് ആരംഭിച്ചു. നിയുക്ത കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മെഡിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, മേലടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മി
മഴ കനക്കുന്നു; പയ്യോളി തച്ചന്‍കുന്ന് കരിമ്പില്‍ കോളനിയിലെ പൊതു കിണര്‍ ഇടിഞ്ഞു താഴ്ന്നു
പയ്യോളി: ഇന്നലെ രത്രി പെയ്ത കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. പയ്യോളി നഗരസഭ പത്തൊന്‍പതാം ഡിവിഷനിലെ കരിമ്പില്‍ കോളനിയില്‍ 17 ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൊതു കിണര്‍ ആണ് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ രാത്രി മഴ കനത്തു പെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം. പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീക്ക്, ഡിവിഷന്‍
പയ്യോളി കോട്ടക്കടപ്പുറത്ത് കടലാക്രമണം രൂക്ഷം; ആശങ്കയോടെ പ്രദേശവാസികൾ
പയ്യോളി: കനത്ത മഴ തുടരുന്നതിനിടയിൽ കോട്ടക്കടപ്പുറം തീരത്ത് വൻ കടലാക്രമണം. 20 തെങ്ങുകൾ ഏതുസമയത്തും കടലെടുക്കുമെന്ന സ്ഥിതിയാണ്. നാലു തെങ്ങുകൾ കടപുഴകി വീണു. സമീപത്തെ വീടുകളിലും വെള്ളം കയറുമെന്ന ഭീഷണിയിലാണ്. കോട്ടക്കടപ്പുറത്ത് അഴിമുഖത്തിന് തെക്കുഭാഗത്താണ് കടലാക്രമണം രൂക്ഷമായത്. ഇവിടെ 500 മീറ്റർ ദൂരത്ത് കടൽഭിത്തി നേരത്തേ മണലിൽ താഴ്ന്നുപോയിരുന്നു. ഇതാണ് കര കടലെടുക്കാൻ കാരണം. നഗരസഭാ
ചെറിയപെരുന്നാളാണ്, പക്ഷേ ഇന്നലെയും കോവിഡ് സെന്ററില്‍ സന്നദ്ധസേവനത്തിന് അയാളുണ്ടായിരുന്നു
പയ്യോളി: ചെറിയ പെരുന്നാളാണ്, പക്ഷേ മന്‍സൂറിന് ആഘോഷമില്ല, കോവിഡ് സെന്ററില്‍ (ഡിസിസി) വളന്റിയാറായി നില്‍ക്കുന്ന മന്‍സൂറിനെ കാണാന്‍ കുട്ടികള്‍ വന്നപ്പോളും അയാള്‍ ദൂരെ മാറി നിന്ന് പെരുന്നാളാശംസകള്‍ അറിയിച്ചു. ഡിവൈഎഫ്‌ഐ പയ്യോളി ബ്ലോക്കിലെ തിക്കോടി സൗത്ത് മേഖലാ സെക്രട്ടറിയാണ് മന്‍സൂര്‍. സല്‍മാനുല്‍ ഫാര്‌സിയ്ക്കും സന ഫാത്തിമയ്ക്കും ദൂരെ നിന്ന് ഈദ് മുബാറക്ക് പറഞ്ഞപ്പോള്‍ അയാള്‍ സങ്കടപ്പെട്ടിട്ടുണ്ടാവണം.
‘അണ്ണാറക്കണ്ണനും തന്നാലായത്’; സമ്പാദ്യ കുടുക്കയിലെ തുക മൂടാടി പഞ്ചായത്തിന്റെ പൾസ് ഓക്സിമീറ്റർ ചലഞ്ചിലേക്ക് നൽകി ഒരു വിദ്യാർത്ഥി
മൂടാടി: സ്കൂൾ തുറക്കുമ്പോൾ പഠനോപകരണങ്ങൾ വാങ്ങാൻ സ്വരുക്കൂട്ടിയ സമ്പാദ്യ കുടുക്കയിലെ തുക മൂടാടി പഞ്ചായത്തിന്റെ പൾസ് ഓക്സി മീറ്റർ ചലഞ്ചിലേക്ക് നൽകി വിദ്യാർത്ഥി. നന്തി ബസാർ വീരവഞ്ചേരിയിലെ ധർമ്മോടി ബാലകൃഷ്ണൻ രാഖി ദമ്പതികളുടെ മകൻ അഞ്ചാം ക്ലാസ് വിദ്യർത്ഥി അലൻ കൃഷ്ണയാണ് തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും മൂടാടി ഗ്രാമ പഞ്ചായത്തിന്റെ പൾസ് ഓക്സി
പെരുന്നാൾ സുദിനത്തിൽ ഭക്ഷണവിതരണം നടത്തി എസ്.വൈ.എസ് സാന്ത്വനം
പയ്യോളി: പെരുന്നാൾ സുദിനം സുകൃതങ്ങൾ കൊണ്ട് സമ്പന്നമാക്കി എസ്.വൈ.എസ് സാന്ത്വനം തുറയൂർ.പയ്യോളി പോലീസ് സ്റ്റേഷനിലെ മുഴുവൻ ജീവനക്കാർക്കും, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനിൽഅന്തിയുറങ്ങുന്നവർ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിങ്ങനെ വിവിധ ഇടങ്ങളിലുള്ളവർക്കാണ് പെരുന്നാൾ ദിനത്തിൽ ഭക്ഷണ വിതരണം നടത്തിയത്. അബ്ദുള്ള സഖാഫി, സുഹൈർ സഖാഫി, ഹാരിസ് സഖാഫി, അസ്‌ലം സഖാഫി,എ.കെ.അബ്ദുറഹ്മാൻ, ടി.കെ.അഫ്സൽ, ഇസ്മായിൽ കീളത്ത്, ഇസ്മായിൽ.എ.കെ, അസ്‌ലം
വൈദ്യുതി മുടങ്ങും
മൂടാടി: കെ.എസ്.ഇ.ബി മൂടാടി സെക്ഷൻ പരിധിയിൽ നാളെ (14/05/2021, വെള്ളിയാഴ്ച) രാവിലെ 7.30 മുതൽ 3 മണി വരെ നന്ദി ബീച്ച്, നാരങ്ങോളി, കോടിയോട്ടുവയൽ, പുളിമുക്ക്, നന്ദി ലൈറ്റ് ഹൗസ്, വളയിൽ ബീച്ച് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.
ഓര്‍ക്കാട്ടേരിയില്‍ സന്നദ്ധപ്രവര്‍ത്തനത്തിന് സ്വന്തം വാഹനം നല്‍കി മാതൃകയായി അതിഥിതൊഴിലാളി
ഓര്‍ക്കാട്ടേരി: കോവിഡ് ബാധിതരുടെ യാത്ര പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള പ്രവര്‍ത്തനത്തിന് തന്റെ വാഹനം വിട്ടു നല്‍കി മാതൃകായി അന്യസംസ്ഥാനക്കാരന്‍. ഓര്‍ക്കാട്ടേരി ചെമ്പ്ര സ്‌കൂളിന് സമീപമുള്ള കോട്ടഴ്സില്‍ കുടുംബസമേതം താമസിച്ചു വരുന്ന ശ്രീ മഞ്ജുനാഥ് ആണ് തന്റെ ഉപജീവനമാര്‍ഗമായ മാരുതി ഓംനി വാന്‍ കുന്നുമ്മക്കര മേഖലയിലെ DYFI യൂത്ത് ബ്രിഗേഡിന് നല്‍കിയത്. വീടുകളില്‍ നിന്നും പഴയ സാധനങ്ങള്‍
അതിഥി തൊഴിലാളികൾക്ക് കരുതലായി മൂടാടിയിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
മൂടാടി: ലോക്ഡൗൺ മൂലം ബുദ്ധിമുട്ടിലായ അതിഥി തൊഴിലാളികൾ പട്ടിണിയാവാതിരിക്കാൻ മൂടാടിയിൽ ഭക്ഷാധാന്യ കിറ്റുകൾ വിതരണം ചെയ്തു. തൊഴിൽ വകുപ്പാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. മൂടാടി ഗ്രാമപഞ്ചായത്തിൽ കിറ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ നിർവ്വഹിച്ചു.അതിഥി തൊഴിലാളികൾക്കുള്ള കേരള സർക്കാരിൻ്റെ കരുതലാണ് ഭക്ഷ്യ കിറ്റെന്ന് സി.കെ.ശ്രീകുമാർ പറഞ്ഞു. ലേബർ ഓഫിസർ ഇ.ദിനേശൻ പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്.
തുറയൂർ എഫ്എൽടിസിക്ക്
റെഡ് സ്റ്റാർ ഇരിങ്ങത്തിൻ്റെ കൈതാങ്ങ്
പയ്യോളി: കോവിഡ് രണ്ടാം തരംഗം തീവ്രമാകുന്ന സാഹചര്യത്തിൽ തുറയൂർ പഞ്ചായത്തിലെ എഫ്എൽടിസി സെൻ്ററിലേക്ക് ആവശ്യ സാധനങ്ങൾ സംഭാവന നൽകി മാതൃകയാവുകയാണ് റെഡ്സ്റ്റാർ ഇരിങ്ങത്ത് എന്ന കൂട്ടായ്മ. ഒരു ദിവസം കൊണ്ട് മുപ്പതിനായിരം രൂപ സമാഹരിച്ചാണ് ഇവർ മാതൃകയായത്. എഫ്എൽടിസി യിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മൂന്നു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ തുകയുമാണ് റെഡ്സ്റ്റാർ ഇരിങ്ങത്ത് പഞ്ചായത്തിന് കൈമാറിയത്. ഇരിങ്ങത്ത്