Category: നടുവണ്ണൂര്‍
ലക്ഷദ്വീപിന്റെ പരമാധികാരം സംരക്ഷിക്കണം- മൂടാടിയിൽ എൽ.ജെ.ഡി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
മൂടാടി: ലക്ഷദ്വീപിന്റെ ജനാധിപത്യാധികാരത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡി. മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. രജീഷ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. വി.എം. വിനോദൻ, രജിലാൽ മാണിക്കോത്ത്, സുനിത കക്കുഴിയിൽ, ടി.എം. ബാലകൃഷ്ണൻ, കെ. മനോജ് എന്നിവർ സംസാരിച്ചു.
കോവിഡ് വളണ്ടിയർമാർക്ക് കടലൂർ മുസ്ലിം അസോസിയേഷൻ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു
മൂടാടി: കോവിഡ് വളണ്ടിയർമാർക്ക് പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു. മൂടാടി പഞ്ചായത്തിലെ നന്തി ബസാർ ഭാഗത്തെ ഒന്ന്, രണ്ട്, പതിനാറ്, പതിനേഴ്, പതിനെട്ട് വാർഡുകളിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന വളണ്ടിയർമാർക്കാണ് കടലൂർ മുസ്ലിം അസോസിയേഷൻ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.എൻ.കെ നബീൽ അധ്യക്ഷത
ദുരിതകാലത്ത് ഒരു നാടിന്റെ കൈകോർക്കൽ, തിക്കോടി നമുക്ക് മുന്നിൽ അടയാളപ്പെടുത്തുന്നത് സമാനതകളില്ലാത്ത മാതൃക; കൈയടിക്കാം, അനുകരിക്കാം
തിക്കോടി: ലോക്ഡൗണിന്റെ ദുരിതത്തിൽ താങ്ങായ തിക്കോടിയിലെ ജനകീയ ഹോട്ടലിനെ നെഞ്ചേറ്റുകയാണ് ജനങ്ങൾ. കോവിഡിന്റെ ആദ്യഘട്ടത്തിൽ തിക്കോടി പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടത്തിയ സാമൂഹ്യ അടുക്കളയുടെ വിജയത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് പഞ്ചായത്ത് ഇത്തവണ ജനകീയ ഹോട്ടൽ സൗജന്യ ഭക്ഷണ വിതരണത്തിലേക്കു കടക്കുന്നത്. ആരംഭത്തിൽ ആവശ്യക്കാർ കുറവായിരുന്നുവെങ്കിലും കോവിഡ് വല്ലാതെയങ്ങു പടർന്നു പിടിച്ചപ്പോൾ പൊതിച്ചോറുകളുടെ എണ്ണവും പതിൻ
ട്രെയിനില്‍ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി; വടകരയില്‍ നിന്ന് പിടിച്ചെടുത്തത് 75,000 രൂപ വിലവരുന്ന വിദേശമദ്യം
വടകര: ട്രെയിനില്‍ ആളില്ലാതെ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി. വടകരയില്‍ വെച്ച് മംഗള എക്‌സ്പ്രസില്‍ നിന്നാണ് 124 ഫുള്‍ ബോട്ടില്‍ വിദേശമദ്യം പിടികൂടിയത്. കോഴിക്കോട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗമാണ് പരിശോധനയില്‍ മദ്യം പിടികൂടിയത്. മംഗള എക്‌സ്പ്രസില്‍ നാല് ബാഗുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം. 75,000 രൂപ വിലവരുന്ന മദ്യമാണ് പിടികൂടിയത്. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് എഎസ്‌ഐ സാജുവിന്റെ
വില നിയന്ത്രണം; പയ്യോളി മേഖലയില്‍ താലൂക്ക് സപ്ലൈസ് ഓഫീസ് അധികൃതര്‍ പരിശോധന നടത്തി
കൊയിലാണ്ടി: കൊറോണ കാലത്തെ പൊതു വിപണി നിയന്ത്രണത്തിന്റെ ഭാഗമായി കൊയിലാണ്ടി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്ത്വത്തില്‍ പയ്യോളി മേഖലയില്‍ പരിശോധന നടത്തി. പയ്യോളി മല്‍സ്യ മാര്‍ക്കറ്റ്, ചിക്കന്‍ സ്റ്റാള്‍, ബീഫ് സ്റ്റാള്‍, പച്ചക്കറിക്കടകള്‍ എന്നിവിടങ്ങളിലും കൊറോണ വ്യാപനം തടയുന്ന കരുതല്‍ ഉപകരണങ്ങളുടെ കടകളിലും പരിശോധന നടത്തി. എന്‍.95 മാസ്‌കിന്റെ ലഭ്യത പയ്യോളി മേഖലയില്‍ വളരെ
ക്വാറന്റൈന്‍ ലംഘനത്തിന് പയ്യോളിയില്‍ 14 പേര്‍ക്കെതിരെ കേസെടുത്തു
പയ്യോളി: പയ്യോളിയില്‍ കൊവിഡ് ക്വാറന്റൈന്‍ ലംഘനത്തിന് 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ച് ഇരുചക്രവാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. പള്ളിക്കര മുക്കത്ത് കോളനിയിലെ 29 കാരനെതിരേയും ക്വാറന്റൈന്‍ ലംഘനത്തിന് കേസെടുത്തു. കോവിഡ് രോഗിയുടെ വീട്ടിലെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട ഇയാള്‍ പുറത്തിറങ്ങി നടക്കുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. തിക്കോടി പഞ്ചായത്തിലെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ്
ഈ മഹാമാരിക്കാലം ദുരിതപ്പെയ്ത്ത് മാത്രമല്ല സഹജീവി സ്നേഹത്തിന്റെ പച്ചത്തുരുത്തുകളുടെ കാലം കൂടിയാണ്; മുചുകുന്നിൽ രതീഷുണ്ട്, രതീഷിന്റെ ആത്മസമർപ്പണമുണ്ട്
മൂടാടി: മഹാമാരി വിതയ്ക്കുന്ന ദുരിതത്താൽ നാട് ഭീതിയോടെ പകച്ചു നിൽക്കുമ്പോൾ ഉറവ വറ്റാതെ ഉയർന്നു വരുന്ന നൻമയുടെ കരങ്ങൾ എല്ലാ നാട്ടിലുമുണ്ട്. കോവിഡിന്റെ ആദ്യ ഘട്ടം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനം നടത്തി കൊണ്ട് മുചുകുന്നിലെ പ്രദേശവാസികളുടെ ഹൃദയത്തിലിടം നേടിയിരിക്കയാണ് നെരവത്ത് രതീഷ് മൂടാടി ഗ്രാമ പഞ്ചായത്തിന്റെ ക്വാറന്റയിൻ കേന്ദ്രത്തിന്റെ ചുമതല വഹിച്ചും, വിദേശത്ത്
മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി സജീഷ് അറസ്റ്റിൽ; ഇയാൾ ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്നതിൽ വിദഗ്ധൻ, കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങൾ, ദൃശ്യങ്ങൾ കാണാം
കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്ന കേസിലെ പ്രതിയെ കൊയിലാണ്ടിയിലെത്തിച്ചു. എടപ്പാൾ കാലടി കൊട്ടാരപ്പുറത്ത് സജീഷ് (43) നെയാണ് കവർച്ച നടന്ന ഉരുപുണ്യ കാവ് ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എസ്.ഐ അരവിന്ദൻ, സീനിയർ സിപിഒ ബിജു വാണിയംകുളം, സുരേഷ്.ഒ.കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. 2020 ഡിസംബർ 31 നാണ് ഉരുപുണ്യ
യു.എ.ഖാദറിൻ്റെ ഭാര്യ ഫാത്തിമ അന്തരിച്ചു
പയ്യോളി: പ്രശസ്ത സാഹിത്യകാരനായിരുന്ന പരേതനായ യു.എ.ഖാദറിൻ്റെ ഭാര്യ ഫാത്തിമ (78) അന്തരിച്ചു. കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന, സുലൈഖ (ദുബായ്). മരുമക്കൾ: സലാം, (കോഴിക്കോട്), സഹീർ (ദുബായ്). സഹോദരങ്ങൾ: അയിശു, റാബിയ, പുറക്കാട്
മൂടാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് കൈത്താങ്ങുമായി മൂടാടി സർവ്വീസ് സഹകരണ ബാങ്ക്
പയ്യോളി: മൂടാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് മരുന്ന് നൽകാനുള്ള ആയിരം ബോട്ടിൽ നൽകി മൂടാടി സർവീസ് സഹകരണ ബാങ്ക്. നിരവധി ആളുകളാണ് ചികിത്സാർത്ഥമുളള വിവിധ ആവശ്യങ്ങൾക്കായ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തുന്നത്. കോവിഡ് വ്യാപനം തീവ്രമായതോടെ ചുമയ്ക്കുള്ള മരുന്ന് വീട്ടിലെത്തിച്ചു നൽകാനും ബന്ധപ്പെട്ട ആരോഗ്യ വിഭാഗവും സന്നദ്ധ പ്രവർത്തകരും ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം നേരിട്ടെത്തുന്ന രോഗികൾക്കും മരുന്ന് നൽകേണ്ടതുണ്ട്.