Category: നടുവണ്ണൂര്‍

Total 308 Posts

നടുവണ്ണൂരില്‍ കനത്ത മഴയിലും കാറ്റിലും തെങ്ങുവീണ് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു

നടുവണ്ണൂര്‍ : ശക്തമായ കാറ്റിലുംമഴയിലും നടുവണ്ണൂരില്‍ വീടിനുമുകളില്‍ തെങ്ങുവീണു. പൂനത്ത് കണ്ടപ്പാട്ടില്‍ കൃഷ്ണന്‍കുട്ടിനായരുടെ വിടിന് മുകളിലാണ് കഴിഞ്ഞ ദിവസം തെങ്ങ് വീണത്. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂരയ്ക്ക് കേടുപറ്റി. വീടിനകത്തുണ്ടായിരുന്ന കൃഷ്ണന്‍കുട്ടിനായരുടെ ഭാര്യ ശാന്തയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല.

നരിനട ഹെല്‍ത്ത് സെന്റര്‍ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു

പേരാമ്പ്ര: നരിനട ഒമ്പതാം വാര്‍ഡിലെ നരിനട ഹെല്‍ത്ത് സെന്റര്‍ റോഡിന്റെ ഉത്ഘാടനം ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു സജി വാര്‍ഡ്, കണ്‍വീനര്‍ റിജു രാഘവന്‍ എന്നിവര്‍ പങ്കെടുത്തു. പ്രദേശത്തെ ആളുകളുടെ ദീര്‍ഘകാലമായിട്ടുള്ള ആവശ്യമായിരുന്നു ഇതുവഴി ഒരു റോഡെന്നത്. പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ചാണ്

‘എന്റെ ഗ്രാമം, ടൂറിസം സൗഹൃദഗ്രാമം’; നടുവണ്ണൂരില്‍ പിക്‌നിക് ലാൻഡ് വരുന്നു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് രാമന്‍പുഴ കേന്ദ്രമാക്കി ടൂറിസംവകുപ്പിന്റെ സഹകരണത്തോടെ പിക്നിക് ലാന്‍ഡ് ഒരുക്കുന്നു. ‘എന്റെ ഗ്രാമം, ടൂറിസം സൗഹൃദഗ്രാമം’ എന്ന പദ്ധതിയിലാണ് വിനോദസഞ്ചാര പദ്ധതി നടപ്പാക്കുന്നത്. സച്ചിന്‍ദേവ് എം.എല്‍.എക്കും വകുപ്പുമന്ത്രിക്കും പദ്ധതിരേഖ സമര്‍പ്പിച്ചു. തെരുവത്തുകടവ് പാലംമുതല്‍ അയനിക്കാട് തുരുത്തുവരെ ഒന്നരകിലോമീറ്റര്‍ ഉല്ലാസബോട്ടു യാത്രയാണ് വിഭാവനംചെയ്തത്. ഉല്ലാസനൗക, സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട്, നാടന്‍ വഞ്ചി എന്നിവയും

ഇളവുകൾ പാളി; കുതിച്ചുയർന്ന് കോവിഡ് നിരക്ക്: ബാലുശ്ശേരി വീണ്ടും അടച്ചിടലിലേക്ക്

ബാലുശ്ശേരി : സംസ്ഥാനത്ത് നാല് കാറ്റഗറിയായി തിരിച്ച് ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ അഞ്ചുശതമാനത്തിൽ താഴെ ആയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ബാലുശേരിയിൽ രണ്ടാഴ്ചകൊണ്ട് പതിനഞ്ചുശതമാനത്തിന് മുകളിലേക്കെത്തി. ഇതോടെ ശനി, ഞായർ, ഒഴികെ എല്ലാ ദിവസവും തുറന്നു പ്രവർത്തിച്ചിരുന്ന കടകൾ വ്യാഴാഴ്ചമുതൽ അടച്ചിട്ടു. ബാലുശ്ശേരി പഞ്ചായത്തിൽ 117 കോവിഡ് കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. നിർമാണമേഖല, തൊഴിലുറപ്പ് ജോലികൾ,

ജ്യേഷ്ഠന്‍ പഠിക്കുന്നത് കണ്ട് ഒപ്പം ചേര്‍ന്നു; റാങ്കിന്റെ തിളക്കവുമായി ബാലുശ്ശേരിയിലെ സഹോദരങ്ങള്‍

ബാലുശ്ശേരി: സഹോദരങ്ങളുടെ കഠിനാധ്വാനത്തിന് റാങ്കിന്റെ തിളക്കം. പിഎസ്സി പരീക്ഷയില്‍ വിഇഒ തസ്തികയിലേക്ക് മലപ്പുറം ജില്ല പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ എകരൂല്‍ വള്ളിയോത്ത് തറോല്‍ അക്ഷയ് ഒന്നാമനായി. ജ്യേഷ്ഠന്‍ പഠിക്കുന്നത് കണ്ട് ഒപ്പം പഠിക്കാന്‍ ചേര്‍ന്ന അനിയന്‍ ടി അജയ് ഇതേ പരീക്ഷയില്‍ 121ാം റാങ്കുകാരനായി. അക്ഷയ്യുടെ അമ്മയുടെ സഹോദരിയുടെ മകന്‍ പനായി തനിക്കണ്ടിയില്‍ അമല്‍ കൃഷ്ണ

ഉള്ളിയേരിയിൽ ഡെൽറ്റ വകഭേദം കണ്ടെത്തി; ജനങ്ങള്‍ ജാഗ്രത പാലിക്കണം

ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് 17-ാംവാർഡിൽ കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തി. ഇക്കഴിഞ്ഞ മേയ് 19-ന് ആരോഗ്യവകുപ്പ് ജനിതകപഠനത്തിനുവേണ്ടി നടത്തിയ സാംപിൾ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്. രോഗമുണ്ടെന്ന് സ്ഥിരീകരിച്ച ആൾക്ക് രോഗം മാറിയിട്ടുണ്ട്. സമൂഹത്തിൽ വളരെ വേഗം വ്യാപിക്കുന്ന വകഭേദമായതിനാൽ മുമ്പ് ഉണ്ടായ രോഗികളുമായി സമ്പർക്കംപുലർത്തിയവരെയും ഏതെങ്കിലുംതരത്തിൽ രോഗസാധ്യത ഉള്ളവരെയും തത്ക്ഷണം കണ്ടെത്തി ചികിത്സ നൽകാനും നിരീക്ഷണത്തിൽ

ബാലുശ്ശേരിയില്‍ സെക്കൻഡ്‌ കോവിഡ് വാക്സിനേഷൻ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ബാലുശ്ശേരി : പഞ്ചായത്തിൽ സെക്കൻഡ്‌ കോവിഡ് വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചു. പറമ്പിൻമുകളിലെ കെ.ഇ.ടി. ബി.എഡ്. കോളേജിലാണ് വാക്സിനേഷൻ സംവിധാനമൊരുക്കിയിട്ടുള്ളത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി അധ്യക്ഷനായി. ഡോ.ഹെൽന, ഡോ. അസ്‌ലഹ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾലത്തീഫ്, ഷഹ്‌മില, നിഷ, വാർഡ് അംഗങ്ങളായ ഉമ മഠത്തിൽ, പി.എൻ. അശോകൻ, ഇന്ദിര

നടുവണ്ണൂർ ടൗൺ അണുവിമുക്തമാക്കി രാജീവ് ബ്രിഗേഡ്‌സ് അംഗങ്ങൾ

നടുവണ്ണൂർ : രാജീവ് ഗാന്ധി ട്രസ്റ്റിനുകീഴിലുള്ള രാജീവ് ബ്രിഗേഡ്‌സ് അംഗങ്ങൾ നടുവണ്ണൂർ ടൗൺ അണുവിമുക്തമാക്കി. സ്റ്റേറ്റ് ബാങ്ക് മുതൽ ജവാൻ ഷൈജു ബസ് സ്റ്റോപ്പ് പരിസരം വരെ അണു നശീകരണം നടത്തി. പത്താം വാർഡ് മെമ്പർ സജീവൻ മക്കാട്ട് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷൈജാമുരളി, ബ്രിഗേഡ് ക്യാപ്റ്റൻ ഹനീഫ വാകയാട് എന്നിവർ നേതൃത്വം നൽകി.

‘എം.എൽ.എ. നിങ്ങളോടൊപ്പം’ പരിപാടിക്ക് തുടക്കമായി; ആദ്യ ദിനം എത്തിയത് 117 പരാതികള്‍

ബാലുശ്ശേരി : നിയോജകമണ്ഡലത്തിലെ ആളുകളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിന് കെ.എം. സച്ചിൻദേവ് എം.എൽ.എ.യുടെ നേതൃത്വത്വത്തിൽ നടത്തുന്ന ‘എം.എൽ.എ. നിങ്ങളോടൊപ്പം’ പരിപാടിക്ക് തുടക്കമായി. കോട്ടൂർ പഞ്ചായത്തിലാണ് ആദ്യപരിപാടി നടന്നത്. കൂട്ടാലിട സാംസ്കാരികനിലയത്തിൽ രാവിലെ 11 മുതൽ ഒരുമണിവരെ പരാതികൾ പരിഗണിച്ചു. വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ ആളുകൾക്കായി പഞ്ചായത്ത് ഹാളിലും പരാതികൾ പരിഗണിച്ചു. വാഹനാപകടത്തിൽ നട്ടെല്ലിന്

ബാലുശ്ശേരിയിലെ പ്രശ്‌നങ്ങള്‍ ഇനി സച്ചിന്‍ ദേവ് പരിഹരിക്കും, ‘എംഎല്‍എ നിങ്ങളോടൊപ്പം’ പരിപാടിക്ക് ഇന്ന് തുടക്കം

ബാലുശ്ശേരി: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ആളുകളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നതിന് കെ.എം.സച്ചിന്‍ദേവ് എം.എല്‍.എയുടെ നേതൃത്വത്വത്തില്‍ നടത്തുന്ന ‘ എം.എല്‍.എ നിങ്ങളോടൊപ്പം’ പരിപാടിക്ക് ഇന്ന് തുടക്കമാവും. എല്ലാ പഞ്ചായത്തിലും ഒരു കേന്ദ്രത്തില്‍ രണ്ട് മണിക്കൂര്‍ സമയം പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിവേദനമായി സ്വീകരിക്കുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ചികില്‍സ ധനസഹായത്തിന്റെ അപേക്ഷകളും സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്

error: Content is protected !!