Category: നടുവണ്ണൂര്‍
സ്വപ്ന സാക്ഷാത്കാരത്തിലേക്ക്: എയിംസ് കിനാലൂരില്‍ സര്‍വേ നടപടി പൂര്‍ത്തിയായി, റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും
ബാലുശേരി: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ എയിംസ് കേരളത്തിന് അനുവദിച്ചാൽ മുഖ്യപരിഗണന നൽകുന്ന കിനാലൂരിൽ സർക്കാർ ഭൂമിയിലെ സർവേ നടപടികൾ പൂർത്തിയായി. സ്കെച്ച് ഉൾപ്പെടെയുള്ള റിപ്പോർട്ട് തിങ്കളാഴ്ച തഹസിൽദാർ സി.സുബൈർ കലക്ടർക്ക് സമർപ്പിക്കും. പത്ത് ദിവസത്തോളമെടുത്താണ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന നടപടി പൂർത്തിയാക്കിയത്. കാടുമൂടിക്കിടന്ന കെഎസ്ഐഡിസിയുടെ അധീനതയിലുള്ള സ്ഥലം അളക്കുന്നത് ഏറെ ദുഷ്കരമായിരുന്നു. അതുകൊണ്ടുതന്നെ സമയമെടുത്താണ് സർവേ നടത്തിയത്.
നടുവണ്ണൂരില്‍ അപകടഭീഷണിയുയര്‍ത്തി ആള്‍മറയില്ലാത്ത കിണര്‍; അധീകൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം
നടുവണ്ണൂർ: സംസ്ഥാന പാതയിൽ നടുവണ്ണൂർ സ്റ്റേറ്റ് ബാങ്കിനു സമീപം ആൾമറയില്ലാത്ത കിണർ അപകട ഭീഷണി ഉയർത്തുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും സ്ലാബിട്ട് മൂടുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിട്ടില്ല. പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസം മുമ്പാണ് വാഹനം ഇടിച്ച് കിണറിന്റെ ആൾമറ തകർന്നത്. നാട്ടുകാർ ഒരുക്കിയ താൽക്കാലിക സുരക്ഷ മാത്രമാണ് ഇവിടെയുള്ളത്.
ഭാര്യയെ നടുറോഡിൽ വെച്ച് മർദ്ദിച്ചു; ബാലുശ്ശേരിയിൽ ഗാർഹിക പീഡനത്തിന് യുവാവ് റിമാൻഡിൽ
ബാലുശ്ശേരി: ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിലായി. നടുവണ്ണൂർ പരപ്പിൽ റഹീസി (37)നെയാണ് പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഗാർഹിക പീഡന പരാതി സംബന്ധിച്ച് സംസാരിക്കാനായി ബാലുശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഭാര്യയെ നടുറോഡിൽവെച്ച് മർദിച്ചതിനെത്തുടർന്നാണ് യുവാവ് അറസ്റ്റിലായത്.
ബാലുശ്ശേരിയില്‍ ഭിന്നശേഷിക്കാരനായ പതിമൂന്നുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു
ബാലുശേരി: കൊവിഡ് ബാധിച്ച് ഭിന്നശേഷിക്കാരനായ പതിമൂന്നുകാരന്‍ മരിച്ചു. ബാലുശ്ശേരി പൂനത്ത് കൃഷ്ണാലയത്തില്‍ ദേവനേശന്റെ മകന്‍ ഗൗതം ദേവ് നായര്‍ ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായിരുന്ന ഗൗതം ദേവ് രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. വീട്ടിലെ മറ്റുള്ളവര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. അച്ഛന്‍: ദേവേശന്‍, അമ്മ: അഞ്ജു, സഹോദരി: ഗാഥ ദേവ് നായര്‍
നടുവണ്ണൂരിലും കോട്ടൂരിലും കാട്ടുപന്നിശല്യം രൂക്ഷം; പന്നികളെ ഉപാധികളോടെ വെടിവെക്കാന്‍ അനുമതി നല്‍കി പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചർ
നടുവണ്ണൂർ: കോട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ പതിമൂന്നാം വാർഡും നടുവണ്ണൂരിലെ പതിനൊന്നാം വാർഡും അതിർത്തിപങ്കിടുന്ന പൂവത്തുംചോല, രാരൻകണ്ടിക്കുഴി, ചോലമല, കുഴിയിൽത്താഴെ, വടക്കെവീട്ടിൽ ഭാഗങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി. വ്യാപകമായി കൃഷി നശിപ്പിക്കുന്നതോടൊപ്പം പ്രദേശവാസികൾക്കും മൃഗങ്ങൾക്കും ഭീഷണിയായതോടെ പന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാൻ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചർ കർഷകർക്ക് അനുമതി നൽകി. നാട്ടുകാർ നൽകിയ സങ്കടഹർജി പരിഗണിച്ച് എട്ട് കർഷകർക്കാണ് അനുമതി
ബാലുശേരി കിനാലൂർ ഓടക്കാളി ഭഗവതി ക്ഷേത്രത്തിൽ പട്ടികജാതിക്കാരായ കർമികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി
ബാലുശേരി: കിനാലൂർ ഓടക്കാളി ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യ കർമികൾക്ക് ക്ഷേത്രാചാരം നടത്താൻ ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി. ആചാരപ്രകാരം കർമം ചെയ്യാൻ അവകാശമുള്ള പുത്തലത്ത് തറവാട്ടിലെ ദാമോദരൻ വാക്കയെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നില്ലെന്നാണ് പരാതി. ഓടക്കാളിക്കാവിലെ കോയിമ്മസ്ഥാനത്തുള്ള രവീന്ദ്രൻ നായരും അനുയായികളുമാണ് ഓടക്കാളി വാക്കമാരെയും കുടുംബാംഗങ്ങളെയും ജാതീയമായ അവഹേളനങ്ങളോടെ പീഡിപ്പിക്കുന്നതെന്നാണ് ആക്ഷേപം. വർഷങ്ങളായി പട്ടികജാതി വിഭാഗത്തിലെ പാണൻ
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സഹോദരന്‍ ഉള്ളിയേരി കുന്നുമ്മല്‍ കെ.ഗോപാലന്‍ അന്തരിച്ചു
ഉള്ളിയേരി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന്‍ ഉള്ളിയേരി കുന്നുമ്മല്‍ കെ ഗോപാലന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്‌ക്കാരം. ഭാര്യ: സതി. മകന്‍: അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്). സഹോദരങ്ങള്‍: കെ.ഗംഗാധരന്‍, ബിജെപി മുന്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ഭാസ്‌ക്കരന്‍ , നാരായണി, ജാനു, മാധവി,
അതിജീവനത്തിന്റെ പാതയിൽ പ്രവാസികള്‍; നടുവണ്ണൂരിൽ സ്റ്റീൽ ഫാക്ടറി പ്രവർത്തനമാരംഭിച്ചു
നടുവണ്ണൂർ: പ്രവാസികളുടെ കൂട്ടായ്മയിൽ നടുവണ്ണൂരിൽ സ്റ്റീൽഫാക്ടറി പ്രവർത്തനമാരംഭിച്ചു. തിക്കോടിക്കാരായ 207 പ്രവാസികളാണ് 18 കോടി രൂപ മുതൽമുടക്കി നടുവണ്ണൂരിലെ മന്ദങ്കാവിൽ ജി.ടി.എഫ്. സ്റ്റീൽ ആൻഡ് ട്യൂബ് സംരംഭം തുടങ്ങിയത്. ഏഴ് ഗൾഫ്നാടുകളിൽ ജോലിചെയ്തവർ ചേർന്ന് ഗ്ലോബൽ തിക്കോടിയൻ ഫോറം (ജി.ടി.എഫ്.) രൂപവത്കരിച്ചാണ് വ്യവസായത്തിന് ഇറങ്ങിയത്. മന്ദങ്കാവിൽ പ്രവർത്തിക്കുന്ന സിപ്‌കോ ടെക്‌സ്റ്റൈൽസിന്റെ കീഴിലുള്ള ഒരേക്കർ സ്ഥലം 25
ഉള്ള്യേരി മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന് സമീപം പാര്‍സല്‍ ലോറി മറിഞ്ഞു
ഉള്ള്യേരി : ഉള്ള്യേരി മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന് സമീപം ലോറി മറിഞ്ഞു. റോഡിന് സമീപത്ത് നിർത്തിയിട്ട ലോറി ആണ് താഴ്ന്ന പ്രദേശത്തേക്ക് മറിഞ്ഞു വീണത്. വാഹനത്തിൽ നിന്നും ഡ്രൈവർ ഇറങ്ങിയശേഷം ആണ് അപകടം സംഭവിച്ചത്. അതുകൊണ്ടുതന്നെ ആർക്കും പരിക്കുകൾ പറ്റിയിട്ടില്ല. ലോഡ് കേറ്റി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ട സ്ഥലത്തെ മണ്ണ് ഇടിഞ്ഞുവീണത് ആകാം
നടുവണ്ണൂർ പുതിയപ്പുറം വളവിൽ വീണ്ടും അപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
നടുവണ്ണൂർ : സംസ്ഥാനപാതയിൽ കരുവണ്ണൂർ പുതിയപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും കാർ ഡ്രൈവർക്കും പരുക്ക്. ബൈക്ക് യാത്രക്കാരൻ പൂഴിത്തോട് കൈതക്കുളം ജോർജ് തോമസിനെ (30) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് അപകടം. പുതിയപ്പുറം ഭാഗത്ത് അപകടം തുടർക്കഥയാണ്. ഈ ആഴ്ചയു മൂന്നാമത്തെ അപകടമാണിത്. വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് ജീവൻ ഇവിടെ