Category: നടുവണ്ണൂര്‍

Total 310 Posts

പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; നടുവണ്ണൂർ സ്വദേശിക്ക് 40 വർഷം കഠിനതടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി

കൊയിലാണ്ടി: പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽ വീട്ടിൽ പുഷ്പരാജനെ (63) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷിച്ചത്. പോക്സോ നിയമ പ്രകാരവും

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം; കായണ്ണയില്‍ നിന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പതാകജാഥ സംഘടിപ്പിച്ചു

കായണ്ണ: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ കായണ്ണയില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കണ്ണോറ, ഇ.കെ ശീതള്‍രാജ് എന്നിവരാണ് ജാഥ നയിച്ചത്. കായണ്ണയിലുള്ള കോണ്‍ഗ്രസ് നേതാവ് പി.സി രാധാകൃഷ്ണന്റെ സ്മൃതിമണ്ഡപത്തില്‍ വെച്ച് എന്‍.എസ്.യു സെക്രട്ടറി കെ.എം അഭിജിത് ജാഥ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം

ജോലി തേടുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം; ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം

നടുവണ്ണൂർ: ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. താത്കാലിക നിയമനമാണ്. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. താത്പ്പര്യമുള്ളവർക്ക് അപേക്ഷ, ബയോഡാറ്റ, യോഗ്യത, പരിചയം എന്നിവയുടെ രേഖകളുമായി മേയ് നാലിന് 10.30-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ

ദാഹജലം ഇനി സമൃദ്ധം; കായണ്ണയില്‍ പുവ്വത്താംകുന്ന് കുടിവെള്ളപദ്ധതിയ്ക്ക് തുടക്കമായി

കായണ്ണബസാര്‍: കായണ്ണ ഗ്രാമപ്പഞ്ചായത്ത് പുവ്വത്താംകുന്ന് കുടിവെള്ളപദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമപ്പഞ്ചായത്തിന് ലഭ്യമായ അവാര്‍ഡ് തുകയില്‍നിന്ന് അനുവദിച്ച പണം ഉപയോഗിച്ചാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി നിര്‍വഹിച്ചു. ആറാം വാര്‍ഡ് അംഗം പി.കെ. ഷിജു അധ്യക്ഷനായി. ഏഴാം വാര്‍ഡ് അംഗം ജയപ്രകാശ് കായണ്ണ, ഗുണഭോക്തൃകമ്മിറ്റി കണ്‍വീനര്‍ എ.സി ബാലകൃഷ്ണന്‍, ഇ.ജെ ഷാജു

എയര്‍ കണ്ടീഷന്‍, മ്യൂസിക്ക് സിസ്റ്റം ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍; ചെറുക്കാട് കൃഷ്ണവിലാസം എ.എല്‍.പി സ്‌കൂളന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി നാടിന് സമര്‍പ്പിച്ചു

കായണ്ണ: ചെറുക്കാട് കൃഷ്ണവിലാസം എ.എല്‍.പി സ്‌കൂള്‍ എഴുപത്തഞ്ചാം വാര്‍ഷികവും പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. സ്‌കൂള്‍ കെട്ടിടം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ സച്ചിന്‍ ദേവ് അധ്യക്ഷത വഹിച്ചു. അത്യാആധുനിക സൗകര്യങ്ങളോടെ എയര്‍ കണ്ടീഷന്‍, മ്യൂസിക്ക് സിസ്റ്റം ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോടെയാണ് പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങള്‍ ഉള്ള

ധർണ്ണാ സമരവുമായി യു.ഡി.എഫ് നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിന് മുന്നിൽ; കെട്ടിട നികുതി, കെട്ടിട നിർമ്മാണ ഫീസ് വർദ്ധനവിനെതിരെ പ്രതിഷേധം ശക്തം

നടുവണ്ണൂർ: യു.ഡി.എഫ്. നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തി. കെട്ടിട നികുതി, കെട്ടിട നിർമ്മാണ ഫീസ് എന്നിവ ഭീമമായി വർദ്ധിപ്പിച്ച പിണറായി സർക്കാരിന്റെ നടപടിക്കെതിരെയാണ് ധർണ്ണാ സമരം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ധർണ്ണ ഉദ്ഘാടനം ചെയ്തു. യു.ഡി.ഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അഷ്റഫ് മങ്ങര

മികച്ച പ്രകടനത്തിന് അനുമോദനം; മൂന്ന് കോടി രൂപ സമാഹരിക്കുന്നതി സേവനം ചെയ്ത ജീവനക്കാർക്കാർക്ക് അനുമോദനമൊരുക്കി കാവുന്തറ സർവ്വീസ് സഹകരണ ബാങ്ക്

നടുവണ്ണൂർ: അനുമോദന ചടങ്ങുമായി കാവുന്തറ സർവ്വീസ് സഹകരണ ബാങ്ക്. 2022-23 വർഷത്തിൽ മൂന്ന് കോടി രൂപ സമാഹരിക്കുന്നതി സേവനം ചെയ്ത ബാങ്ക് ജീവനക്കാരെയാണ് ചടങ്ങിൽ അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ബാങ്ക് സെക്രട്ടറി വി.എം. ശീർഷയ്ക്ക് ബാങ്ക് വക ഉപഹാരം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ രംഗത്ത് നേടിയ

മന്ദങ്കാവ് കോറോത്ത് കുനി നസീമ മലയിൽ അന്തരിച്ചു

നടുവണ്ണൂർ: മന്ദങ്കാവ് കോറോത്ത് കുനി നസീമ മലയിൽ അന്തരിച്ചു. അൻപത് വയസ്സായിരുന്നു. ഭർത്താവ്: കോറോത്ത് കുനി മൊയ്തീൻ കോയ. മക്കൾ: ബാസിത്ത് (ഇന്ത്യൻ ആർമി), ബാസില ബീഗം, ബാസിമ ഷാന. മരുമക്കൾ: നാജിയ (അരിക്കുളം), ഉബൈദ് (കൂമുള്ളി), റാഷിദ് (പൂനൂര്). സഹോദരങ്ങൾ: അസ്സൻകോയ നമ്പികണ്ടി (ഉള്ളിയേരി), ബഷീർ നമ്പികണ്ടി (വാകയാട്).

ദുര്‍ഗന്ധം സഹിക്കാനാവാതെ പ്രദേശവാസികള്‍ പിന്നിട്ടത് മണിക്കൂറുകള്‍; വാളൂര്‍- കരുവണ്ണൂര്‍ കൈക്കനാലില്‍ കക്കൂസ് മാലിന്യം ഒഴുക്കിയ സാമൂഹിക വിരുദ്ധരെ കണ്ടെത്താനായില്ല

കരുവണ്ണൂര്‍: വാളൂര്‍- കരുവണ്ണൂര്‍ കൈക്കനാലില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ദുര്‍ഗന്ധം സഹിച്ച് നാട്ടുകാര്‍ തള്ളി നീക്കിയത് മണിക്കൂറുകളെന്ന് പ്രദേശവാസി സുരേഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിന്റെ പുതിയപ്പുറത്തുതാഴെ, പുലിക്കോട്ട് താഴെ, ചാന്തോട്ടുതാഴെ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധര്‍ മാലിന്യം ഒഴുക്കിയിരിക്കുന്നത്. സമാനമായ സംഭവ വാര്‍ഡില്‍

സാമൂഹിക വിരുദ്ധരുടെ ദുഷ്പ്രവൃത്തി; വാളൂര്‍-കരുവണ്ണൂര്‍ കൈക്കനാലില്‍ കക്കൂസ് മാലിന്യം ഒഴുക്കി

നടുവണ്ണൂര്‍: നടുവണ്ണൂരിലെ വാളൂര്‍-കരുവണ്ണൂര്‍ കൈക്കനാലില്‍ വിവിധ ഭാഗങ്ങളില്‍ കക്കൂസ് മാലിന്യം ഒഴുക്കിയ നിലയില്‍. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിന്റെ പുതിയപ്പുറത്തുതാഴെ, പുലിക്കോട്ട് താഴെ, ചാന്തോട്ടുതാഴെ എന്നിവിടങ്ങളിലാണ് മാലിന്യം ഒഴുക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ ആറുമണിക്കാണ് കറുത്തദ്രാവകമൊഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വെള്ളത്തിന് ദുര്‍ഗന്ധമുണ്ടായിരുന്നു. വെള്ളിയൂര്‍ ഭാഗത്തുനിന്നാണ് കക്കൂസ് മാലിന്യം ഒഴുക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കനാലിന്റെ ഓരത്തുള്ള പുരയിടങ്ങളില്‍

error: Content is protected !!