Category: നടുവണ്ണൂര്‍
‘ഇത് ഞങ്ങൾ സാധാരണ ധരിക്കുന്ന വേഷം, സ്കൂളിൽ ഇത് യൂനിഫോമാക്കുന്നത് ഏറെ സൗകര്യപ്രദം, നിങ്ങളെന്തിനാണ് പ്രശ്നമുണ്ടാക്കുന്നത്?’; പ്രതിഷേധക്കാരോട് ബാലുശേരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍
ബാലുശേരി: ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ബാലുശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍. ബസില്‍ കയറാനും യാത്ര ചെയ്യാനുമെല്ലാം കംഫേര്‍ട്ടാണ് ഇപ്പോഴത്തെ യൂണിഫോം എന്നാണ് വിദ്യാര്‍ഥികള്‍ ഒരേസ്വരത്തില് പറയുന്നത്. സാധാരണ ഇത്തരം വേഷങ്ങള്‍ ധരിക്കാറുണ്ട്. സ്‌കൂളില്‍ കൂടി ഈ വേഷങ്ങളാകുന്നത് സൗകര്യപ്രദമാണ്. രക്ഷിതാക്കളുടെ നല്ല പിന്തുണയുണ്ടെന്നും വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോടു പറഞ്ഞു.
ബാലുശ്ശേരിയില്‍ കാറിടിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരി ടിപ്പര്‍ലോറി കയറി മരിച്ചു; കാര്‍ നിര്‍ത്താതെ പോയി
ബാലുശ്ശേരി: കാറിടിച്ചുവീണ സ്‌കൂട്ടര്‍യാത്രക്കാരി ടിപ്പര്‍ ലോറി കയറി തത്ക്ഷണം മരിച്ചു. നരിക്കുനി താഴെ കരുവംപൊയില്‍ ബിനില (41) യ്ക്കാണ് ദാരുണാന്ത്യമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ ബാലുശ്ശേരി-കൂട്ടാലിട റോഡില്‍ മഞ്ഞപ്പാലത്തിനടുത്താണ് സംഭവം. സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയും നടുറോഡിലേക്ക് തെറിച്ചുവീണ ബിനിലയുടെ ശരീരത്തിലൂടെ അതേദിശയില്‍വന്ന ടിപ്പര്‍ലോറി കയറുകയുമായിരുന്നു. വിദേശത്തുള്ള സഹോദരന്റെ സമീപത്തേക്ക് പോകാനൊരുങ്ങിയ മാതാപിതാക്കളെ യാത്രയയക്കാന്‍ കൂട്ടാലിടയിലെ വീട്ടില്‍പ്പോയി
ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബാലുശ്ശേരി ജി.ജി.എച്ച്.എസ്.സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
ബാലുശ്ശേരി: ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ബഹുനില കെട്ടിട സമുച്ചയം മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്നും നല്ല വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയിൽനിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ സ്കൂളിനായി കെട്ടിടം നിർമിച്ചത്. പത്ത് ക്ലാസ് മുറികൾ, രണ്ട് ടോയ്‌ലറ്റ്
നടുവണ്ണൂരില്‍ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പെട്രോള്‍ പമ്പിലേക്ക് കയറുകയായിരുന്ന കാറും പുറകെ വന്ന ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ബൈക്ക് യാത്രികരും കാപ്പാട് സ്വദേശികളുമായ സലാമത്ത് ഹൗസില്‍ റഷീദ്, ഭാര്യ ഷബിന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പ്രാഥമിക ശുശ്രൂഷക്കായി നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആധുനിക സൗകര്യങ്ങളുമായി ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കഡറി സ്‌കൂള്‍; കെട്ടിടോദ്ഘാടനം നാളെ
ബാലുശ്ശേരി: സ്മാര്‍ട്ടായി ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കഡറി സ്‌കൂള്‍. സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കെട്ടിട സമുച്ചയം നാളെ നാടിന് സമര്‍പ്പിക്കും. കിഫ്ബിയുടെ മൂന്ന് കോടി രൂപ ഫണ്ടുപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹൈസ്‌കൂള്‍ വിഭാഗത്തിനാണ് പുതിയ ക്ലാസ്സ് മുറികള്‍. പത്ത് ക്ലാസ് മുറികളാണുള്ളത്. രണ്ട് ഗേള്‍സ് ടോയ്‌ലറ്റ്, സെമിനാര്‍ ഹാള്‍ – മിനി
നടുവണ്ണൂര്‍ സ്വദേശി അശ്വന്തിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി
നടുവണ്ണൂര്‍: കണ്ണൂര്‍ ഗവ.പോളിടെക്നിക് കോളേജില്‍ ആത്മഹത്യ ചെയ്ത നടുവണ്ണൂര്‍ സ്വദേശി അശ്വന്തിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അശ്വന്തിന്റെ അച്ഛന്‍ കണ്ണൂര്‍ എടക്കാട് പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. ഒപ്പംതന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവങ്ങളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം
കണ്ണൂര്‍ പോളിടെക്‌നിക് കോളേജില്‍ നടുവണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
പേരാമ്പ്ര: നടുവണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കണ്ണൂരിലെ കോളേജ് ഹോസ്റ്റലില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നരയംകുളം തണ്ടപ്പുറത്തെ തച്ചറോത്ത് ശശിയുടെ മകന്‍ അശ്വന്ത്(21)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ഗവ.പോളിടെക്‌നിക് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രോണിക് ബിരുദ വിദ്യാര്‍ഥിയാണ് അശ്വന്ത്. രാവിലെ അശ്വന്ത് ക്ലാസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ബാത്‌റൂമിന്
പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിന്റെ കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു; നടുവണ്ണൂരില്‍ പന്നിശല്യം ശല്യം രൂക്ഷമെന്ന് നാട്ടുകാര്‍
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഒ.എം. കൃഷ്ണകുമാറിന്റെ വീട്ടുപറമ്പിലുള്ള തെങ്ങിന്‍തൈകള്‍, കപ്പ, ചേന. ചേമ്പ്, ഇഞ്ചി തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം പന്നിക്കൂട്ടം നശിപ്പിച്ചത്. നടുവണ്ണൂരിലെ ആറ്, 11 വാര്‍ഡുകളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു പോകുകയായിരുന്ന കോട്ടൂര്‍ പഞ്ചായത്ത് മുന്‍
എയിംസ് കിനാലൂരില്‍ തന്നെ; ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
ബാലുശ്ശേരി: സംസ്ഥാനത്തിന് അനുവദിച്ച ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കിനാലൂരില്‍ തന്നെ സ്ഥാപിക്കുമെന്നും ഇതിനായി ഭൂമി ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ കിനാലൂര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (കെഎസ്‌ഐഡിസി) 150 ഏക്കര്‍ ഭൂമി
നടുവണ്ണൂര്‍ ദേവസ്വം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ശ്രീകോവില്‍ കട്ടിലവെപ്പ് ഞായറാഴ്ച
നടുവണ്ണൂർ: പുനർനിർമിക്കുന്ന നടുവണ്ണൂർ ദേവസ്വം സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്ര ശ്രീകോവിലിന്റെ കട്ടിലവെപ്പ് നവംബർ 21-ന് രാവിലെ എട്ടുമണിക്ക് നടത്തും. തന്ത്രി കക്കാട് ദയാനന്ദൻ നമ്പൂതിരി കാർമികത്വം വഹിക്കും. പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.