Category: നടുവണ്ണൂര്‍

Total 310 Posts

‘ജന്മനാ രോഗപ്രതിരോധശേഷിയില്ല, മജ്ജ മാറ്റിവെക്കാൻ 50 ലക്ഷം രൂപ വേണം’; കൈകോർക്കാം കരുവണ്ണൂരിലെ നാല് മാസം പ്രായമുള്ള കുഞ്ഞുനേഹയ്ക്കായി

നടുവണ്ണൂർ: നാലുമാസം പ്രായമായ ഏകമകൾ സോഹയുടെ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുകയാണ് കരുവണ്ണൂരിലെ ഒതയോത്ത് സാബിത്തും സുഹാനയും. സിവിയർ കംബൈന്റ് ഇമ്യൂണോ-ഡെഫിഷ്യൻസി സിൻഡ്രോം രോഗം ബാധിച്ച സോഹയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മജ്ജമാറ്റിവെക്കമെന്ന് ഡോക്ടർമാർ പറയുന്നത്. ഏകദേശം 50 ലക്ഷത്തോളം രൂപ ഇതിന് വേണം. മജ്ജനൽകാൻ ഉപ്പയും ഉമ്മയും തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവ്

നടുവണ്ണൂരിന്റെ മണ്ണിലെ സ്വാതന്ത്ര്യ പോരാട്ടം; ബ്രിട്ടിഷ് ധാര്‍ഷ്ട്യത്തെ തകര്‍ക്കാന്‍ തീ കൊളുത്തിയത് സബ് റജിസ്ട്രാര്‍ ഓഫീസിന്

ഒരു ജനത വിയര്‍പ്പും രക്തവും ചിന്തിയാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നതെന്ന ഓര്‍മകള്‍, ആ പോരാട്ട സ്മരണകളിലെ അടങ്ങാത്ത കനലുകളിലൊന്നാണ് നടുവണ്ണൂര്‍ സബ്‌റജിസ്ട്രാര്‍ ഓഫീസ്. സ്വാതന്ത്ര്യ സമരകാലത്ത് നടുവണ്ണൂരിന്റെ പേരും മുദ്രകുത്തപ്പെട്ടത് ഈ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്. ഒരു കാലത്ത് കുറുമ്പനാടിന്റെ ആസ്ഥാനമായിരുന്നു നടുവണ്ണൂര്‍ 1871ലാണ് ബ്രിട്ടിഷുകാര്‍ നടുവണ്ണൂരില്‍ സബ് റജിസ്ട്രാര്‍ ഓഫീസ് തുറന്നത്.

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നടുവണ്ണൂര്‍ സ്വദേശി എ.നൗഷാദിന്

പേരാമ്പ്ര: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നടുവണ്ണൂര്‍ മൂലാട് സ്വദേശിയും തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുമായ എ.നൗഷാദിന്. പൊലീസ് സേനയിലെ സേവനത്തിന് സംസ്ഥാന തലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണിത്. പോലിസ് സേനയിലെ സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിനാണ് അംഗീകാരം. കണ്ടത്തുവയല്‍ കൊലപാതക കേസിലെ പ്രതിയെ പിടികൂടിയതിന് 2018ല്‍ സംസ്ഥാന പോലിസ്

കായിക വകുപ്പ് മന്ത്രി എത്തി; നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി പ്രവൃത്തികള്‍ക്ക് ഇനി വേഗം കൂടും: സെപ്റ്റംബര്‍ അവസാനത്തോടെ പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം

നടുവണ്ണൂര്‍: കാവുന്തറയിലെ വോളിബോള്‍ അക്കാദമി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ സന്ദര്‍ശിച്ചു. കെട്ടിടത്തില്‍ ഇനി നടത്താനുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. കെട്ടിടത്തിനുള്ളില്‍ ബാക്കിയുള്ള പ്രവൃത്തികളും ഗേറ്റ്, ചുറ്റുമതില്‍, ഓപ്പണ്‍ ഗ്രൗണ്ട് തുടങ്ങിയ നിര്‍മ്മാണങ്ങളും സെപ്റ്റംബര്‍ അവസാനത്തോടുകൂടി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. വലിയ ടൂര്‍ണമെന്റുകള്‍ നടത്തുന്ന നിലയിലേക്ക് അക്കാദമി

നടുവണ്ണൂര്‍ കാവുന്തറയില്‍ വീട് കുത്തിപ്പൊളിച്ച് മോഷണം; 26,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണ്ണവും നഷ്ടമായി

നടുവണ്ണൂര്‍: കാവുന്തറ പുത്തന്‍പള്ളിക്ക് സമീപം വീട് കുത്തിപ്പൊളിച്ച് മോഷണം. 26,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണ്ണവും കളവ് പോയി. എടത്തിക്കണ്ടി ഇമ്പിച്ച്യാലിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. മകളുടെ വീട്ടില്‍ പോയസമയത്താണ് മോഷണം നടന്നത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. വീടിന്റെ പിറകുവശത്തേ വാതിലുകള്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരയിലും മറ്റുമുള്ള സാധനങ്ങള്‍

ഓട്ടോയിൽ ടിപ്പറിടിച്ച് ​ഗുരുതരമായി പരിക്കേറ്റു, രണ്ടുമാസമായി ചികിത്സയിലായിരുന്ന കരുവണ്ണൂർ സ്വദേശിനി മരിച്ചു

നടുവണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരുവണ്ണൂർ സ്വദേശിനി മരിച്ചു. തൊട്ടിൽ പാലം സബ് ട്രഷറി റിട്ട. ഓഫീസർ കരുവണ്ണൂർ ഭാവനയിൽ ജാനുവാണ് മരിച്ചത്. 70 വയസാണ്. രണ്ട് മാസം മുമ്പ് നടുവണ്ണൂർ ഷൈജു സ്മാരക മന്ദിരത്തിന് സമീപം നടന്ന വാഹനാപകടത്തിലാണ് ജാനുവിന് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ടിപ്പറിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജാനു കോഴിക്കോട് സ്വകാര്യാശുപത്രിയിലും

‘വീട് പണിത് മൂന്നാം മാസം എത്തിയതാണ് ഈ പനയും, രാജസ്ഥാനിൽ നിന്നാണ് കൊണ്ടുവന്നത്, കഴിക്കാൻ പാകമാകാനുള്ള കാത്തിരിപ്പാലാണ് ഞങ്ങൾ’; നടുവണ്ണൂർകാർക്ക് കൗതുകമായി മാറിയ സ്വർണ്ണ നിറമുള്ള ഈന്തപ്പനയുടെ കഥയറിയാം; സഹൽ സംസാരിക്കുന്നു(വീഡിയോ കാണാം)

നടുവണ്ണൂർ: അറബി നാട്ടിൽ മാത്രം ധാരാളമായി കണ്ടു വരുന്ന സ്വർണ്ണ നിറമുള്ള കായ്കൾ നടുവണ്ണൂരിലും കായ്ച്ചു തുടങ്ങിയതോടെ അത്ഭുതമായിരുന്നു ആളുകൾക്ക്. ആ കൗതുക കാഴ്ച കാണാൻ പലരും ആ വീട്ടിൽ സന്ദർശകരായി, ഇപ്പോൾ അതിന്റെ രുചിയറിയാനായി കാത്തിരിക്കുകയാണ് വീട്ടുകാരും. ഒതയോത്ത് അല്‍ദാനയില്‍ അബ്ദുള്‍ അസീസിന്റെ വീട്ടുമുറ്റത്താണ് ഈന്തപ്പന കായ്ച്ചത്. മൂന്നു വർഷങ്ങൾക്ക് മുൻപാണ് സംസ്ഥാനാതിർത്തി കടന്ന്

‘വീട്ടുമുറ്റത്തെ ഈന്തപ്പനയില്‍ കുലകുലയായി കായ്ച്ച് ഈന്തപഴങ്ങൾ’; മണലാരണ്യത്തില്‍ മാത്രമല്ല, വേണമെങ്കിൽ ഇങ്ങ് നാട്ടിലുമുണ്ടാക്കാം ഈന്തപഴങ്ങളെന്ന് തെളിയിച്ച് നടുവണ്ണൂരിലെ അബ്ദുള്‍ അസീസും കുടുംബവും

നടുവണ്ണൂര്‍: ഈന്തപ്പഴം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന്റെ മധുരത്തിനൊപ്പം നമ്മുടെ മനസിലെത്തുന്നത് അറേബ്യന്‍ നാടുകളിലെ മണലാരണ്യങ്ങളാകും. ഈന്തപ്പഴത്തിന്റെ തറവാട് എന്ന് കരുതാവുന്ന ഗള്‍ഫ് അറേബ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം കൃഷി ചെയ്യുന്നത്. ഇന്റര്‍നെറ്റിലും മറ്റും ഈന്തപ്പനയുടെയും അതില്‍ കായ്ച്ച് നില്‍ക്കുന്ന ഈന്തപ്പഴങ്ങളുടെയും ദൃശ്യങ്ങള്‍ നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം നമ്മളില്‍ ചിലരെങ്കിലും കൊതിച്ചിട്ടുണ്ടാകും… ഈന്തപ്പഴ

ആളിപ്പടര്‍ന്ന തീ; നടുവണ്ണൂര്‍ ടൗണില്‍ ചായക്കട കത്തിനശിക്കാനിടയായ തീപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസില്‍

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണില്‍ എല്‍.പി.ജി സിലിണ്ടര്‍ ലീക്കായതിനെ തുടര്‍ന്ന് തീ പടര്‍ന്ന് വെള്ളക്കാന്‍കണ്ടി ഗോപാലന്റെ ചായക്കട കത്തിനശിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിലൂടെ കാണാം. കുറ്റ്യാടി കോഴിക്കോട് റോഡില്‍ ടൗണിന്റെ മദ്ധ്യഭാഗത്ത് ഓട്ടോ സ്റ്റാന്റിന്റെ സമീപത്തെ ചായക്കടയിലാണ് തീപിടുത്തമുണ്ടായത്. കട പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. സ്റ്റേഷന്‍ ഓഫീസര്‍

നടുവണ്ണൂര്‍ ടൗണില്‍ എല്‍.പി.ജി സിലിണ്ടര്‍ ലീക്കായതിനെ തുടര്‍ന്ന് തീപ്പിടിത്തം: വെള്ളക്കാന്‍കണ്ടി ഗോപാലന്റെ ചായക്കട കത്തിനശിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണില്‍ എല്‍.പി.ജി സിലിണ്ടര്‍ ലീക്കായതിനെ തുടര്‍ന്ന് തീ പടര്‍ന്ന് വെള്ളക്കാന്‍കണ്ടി ഗോപാലന്റെ ചായക്കട കത്തിനശിച്ചു. കുറ്റ്യാടി കോഴിക്കോട് റോഡില്‍ ടൗണിന്റെ മദ്ധ്യഭാഗത്ത് ഓട്ടോ സ്റ്റാന്റിന്റെ സമീപത്തെ ചായക്കടയിലാണ് തീപിടുത്തമുണ്ടായത്. കട പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. കടയിലെ എല്‍.പി.ജി സിലിണ്ടര്‍ അഗ്നിബാധക്കിടയില്‍ നിന്നും മാറ്റാന്‍ കഴിയാത്തത് ജനങ്ങളില്‍ പരിഭ്രാന്തി

error: Content is protected !!