Category: നടുവണ്ണൂര്‍
അഭിമാനമായി കെ.കെ അൽത്താഫ്; ജില്ലാ തല ഓണാഘോഷ പരിപാടികളിൽ തിളങ്ങി നടുവണ്ണൂർ സ്വദേശിയുടെ ലോഗോ
നടുവണ്ണൂർ: അത്തം പിറന്നതോടെ കേരളക്കരയാകെ ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നു കഴിഞ്ഞു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓണം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഓണാഘോഷം ജില്ലാ തലത്തിൽ പൊടിപൊടിക്കുമ്പോൾ നടുവണ്ണൂറുകാർക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കാളയാടൻ കണ്ടി കെ.കെ അൽത്താഫ്. ജില്ലാ തല ഓണാഘോഷ പരിപാടികളുടെ ലോഗോയാണ് അൽത്താഫ് രൂപകൽപന ചെയ്തത്. വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം
നടുവണ്ണൂരിന് ആഘോഷമായി വ്യാപാരമേള; പ്രാദേശിക വ്യാപാരമേഖലയെ ശക്തിപ്പെടുത്താനായി വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിക്കുന്ന നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ് ശ്രദ്ധേയമാവുന്നു
നടുവണ്ണൂര്‍: ഒട്ടേറേ വ്യാപാര സ്ഥാപനങ്ങളാല്‍ സമൃദ്ധമായ സ്ഥലമാണ് നടുവണ്ണൂര്‍. വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, ഫര്‍ണ്ണിച്ചര്‍ കടകള്‍, ജ്വല്ലറി ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി ഒരു നഗരത്തിന് സമാനമായി എല്ലാത്തരം സ്ഥാപനങ്ങളും നടുവണ്ണൂരിലുണ്ട്. നടുവണ്ണൂരിന്റെ ഷോപ്പിങ് അനുഭവത്തെ മറ്റൊരു തരത്തിലേക്ക് എത്തിക്കാനായി വ്യാപാരികളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന ഷോപ്പിങ് ഉത്സവമാണ് നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ്. കേരള വ്യാപാരി വ്യവസായി
പക്ഷികളുടെ രീതികളും ശരീരപ്രകൃതിയുമൊക്കെ നിരീക്ഷിക്കാനിഷ്ടപ്പെടുന്നവരാണോ? നടുവണ്ണൂരിൽ നാട്ടു പക്ഷികളുടെ സർവ്വേയിൽ പങ്കെടുക്കാനവസരം, വിശദാംശങ്ങൾ
നടുവണ്ണൂർ: പക്ഷി നിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് നടുവണ്ണൂർ പഞ്ചായത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാനവസരം. പഞ്ചായത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ നവീകരിക്കുന്നതിന്റെ ഭാഗമായാണ് നാട്ടു പക്ഷികളുടെ സർവ്വേ സംഘടിപ്പിക്കുന്നത്. സർവേയിൽ പങ്കെടുക്കാൻ സന്നദ്ധരായിട്ടുള്ളവർക്കായി സെപ്റ്റംബർ 4 -ന് പരിശീലന പരിപാടി സംഘടിപ്പിക്കും. നടുവണ്ണർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്ന പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പി.
നടുവണ്ണൂര്‍ കാവില്‍ സത്യനാഥന്റെ കുടുംബത്തിന് സ്‌നേഹ വീടൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സി.യു.സിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ആദ്യവീടിന്റെ താക്കോല്‍ ശനിയാഴ്ച്ച രമേശ് ചെന്നിത്തല കൈമറും
നടുവണ്ണൂര്‍: നടുവണ്ണൂര്‍ കാവില്‍ സത്യനാഥന്റെ കുടുംബത്തിന് സ്‌നേഹ വീടൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോതേരി, ചാലില്‍മുക്ക്, പുതുശ്ശേരി, പുതിയേടത്ത് താഴെ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീടൊരുക്കിയിരിക്കുന്നത്. അകാലത്തില്‍ വിടപറഞ്ഞ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനും നാട്ടുകാരുടെ പ്രിയങ്കരനുമായ നടുവണ്ണൂര്‍ കാവില്‍ പള്ളിയത്തുക്കുനി എളമ്പിലാശ്ശേരി താഴെക്കുനിയില്‍ സത്യനാഥന്റെ കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. കാവില്‍- നൊച്ചാട് റോഡിന് വശം 1100
നടുവണ്ണൂരിലെ കിടപ്പുരോഗികള്‍ക്ക് സാന്ത്വനവുമായി പ്രവാസി കൂട്ടായ്മ; പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പരിചരണത്തിലുള്ള 50ലേറെ രോഗികള്‍ക്ക് ഓണകിറ്റുകള്‍ നല്‍കി ‘നടുവണ്ണൂരകം’ കൂട്ടായ്മ
നടുവണ്ണൂര്‍: യു.എ.ഇയിലെ നടുവണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മ കിടപ്പുരോഗികള്‍ക്ക് ഓണകിറ്റുകള്‍ നല്‍കി. ‘നടുവണ്ണൂരകം’ കൂട്ടായ്മയാണ് നടുവണ്ണൂര്‍ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പരിചരണത്തിലുള്ള 50ലേറെ കിടപ്പുരോഗികള്‍ക്ക് ഓണകിറ്റുകള്‍ നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ മാസ്റ്റര്‍ ഓണകിറ്റുകള്‍ ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നടുവണ്ണൂരിന്റെ ക്ഷേമവികസന കാര്യങ്ങളില്‍ ദേശത്തെ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്നും
നടുവണ്ണൂരില്‍ നിന്നും 53000 രൂപ അടങ്ങിയ പൊതി നഷ്ടപ്പെട്ടതായി പരാതി
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ നിന്നും 53000 രൂപ അടങ്ങിയ പൊതി നഷ്ടപ്പെട്ടതായി പരാതി. ജവാന്‍ സ്റ്റോപ്പിനടുത്തുള്ള വഴിയില്‍വെച്ച് ഞായറാഴ്ച വൈകുന്നേരം 6.30നാണ് കൊക്കല്ലൂര്‍ സ്വദേശി വിപിന്‍ദാസിന്റെ പണം നഷ്ടമായത്. കുറുങ്ങോട്ട് കണ്ടി രാജന്റെ വീട്ടില്‍ കല്ല്യാണത്തിനായി പോകവെ വീടിന് സമീപത്തുള്ള വഴിയില്‍ വണ്ടി നിര്‍ത്തി നടന്നുപോകുന്നതിനിടെയാണ് പണം നഷ്ടമായത്. കല്ല്യാണ വീട്ടിലെത്തിയ ഉടന്‍ പണം നഷ്ടമായെന്ന് മനസിലായ
‘മട്ടന്നൂരിലെ ചെങ്കോട്ടകൾ തകർന്ന് വീണത് പിണറായി സർക്കാറിനുള്ള അപായ മണി’; നടുവണ്ണൂർ കാവിൽ പി.എം.ചാത്തുകുട്ടി ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ച് കോൺഗ്രസ്
നടുവണ്ണൂർ: കോൺഗ്രസ് നേതാവായിരുന്ന പി എം ചാത്തുക്കുട്ടിയുടെ ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഇടതുഭരണത്തിനെതിരെ സംസ്ഥാനത്ത് ജനരോഷം അണപൊട്ടുകയാണെന്നും മട്ടന്നൂരിലെ ചെങ്കോട്ടകൾ തകർന്ന് വീണത് പിണറായി സർക്കാറിനുള്ള അപായ മണിയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന സി.പി.എം നേതൃത്വം കോൺഗ്രസ് മുക്തഭാരതത്തിനായി
നടുവണ്ണൂരിലെ വ്യാപാരികള്‍ ഒന്നിച്ചു; കുറുപ്പിന്റെ മുക്കുതൊട്ട് വെള്ളോട്ട് അങ്ങാടിവരെ ഒന്നര കിലോമീറ്റര്‍ റോഡ് ശുചീകരിച്ചു
നടുവണ്ണൂര്‍: നടുവണ്ണൂരിലെ വ്യാപാരികളുടെ നേതൃത്വത്തില്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. നടുവണ്ണൂരിലെ കുറുപ്പിന്റെ മുക്കുതൊട്ട് വെള്ളോട്ട് അങ്ങാടിവരെ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ റോഡിന് സമീപമാണ് ശുചീകരണം നടത്തിയത്. കാടുകള്‍ വെട്ടിമാറ്റിയതോടൊപ്പം, പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിഗിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവൃത്തി രാവിലെ ഏഴ് മണിമുതല്‍ ആരംഭിച്ചു.
‘ജന്മനാ രോഗപ്രതിരോധശേഷിയില്ല, മജ്ജ മാറ്റിവെക്കാൻ 50 ലക്ഷം രൂപ വേണം’; കൈകോർക്കാം കരുവണ്ണൂരിലെ നാല് മാസം പ്രായമുള്ള കുഞ്ഞുനേഹയ്ക്കായി
നടുവണ്ണൂർ: നാലുമാസം പ്രായമായ ഏകമകൾ സോഹയുടെ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുകയാണ് കരുവണ്ണൂരിലെ ഒതയോത്ത് സാബിത്തും സുഹാനയും. സിവിയർ കംബൈന്റ് ഇമ്യൂണോ-ഡെഫിഷ്യൻസി സിൻഡ്രോം രോഗം ബാധിച്ച സോഹയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മജ്ജമാറ്റിവെക്കമെന്ന് ഡോക്ടർമാർ പറയുന്നത്. ഏകദേശം 50 ലക്ഷത്തോളം രൂപ ഇതിന് വേണം. മജ്ജനൽകാൻ ഉപ്പയും ഉമ്മയും തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവ്
നടുവണ്ണൂരിന്റെ മണ്ണിലെ സ്വാതന്ത്ര്യ പോരാട്ടം; ബ്രിട്ടിഷ് ധാര്‍ഷ്ട്യത്തെ തകര്‍ക്കാന്‍ തീ കൊളുത്തിയത് സബ് റജിസ്ട്രാര്‍ ഓഫീസിന്
ഒരു ജനത വിയര്‍പ്പും രക്തവും ചിന്തിയാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നതെന്ന ഓര്‍മകള്‍, ആ പോരാട്ട സ്മരണകളിലെ അടങ്ങാത്ത കനലുകളിലൊന്നാണ് നടുവണ്ണൂര്‍ സബ്‌റജിസ്ട്രാര്‍ ഓഫീസ്. സ്വാതന്ത്ര്യ സമരകാലത്ത് നടുവണ്ണൂരിന്റെ പേരും മുദ്രകുത്തപ്പെട്ടത് ഈ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്. ഒരു കാലത്ത് കുറുമ്പനാടിന്റെ ആസ്ഥാനമായിരുന്നു നടുവണ്ണൂര്‍ 1871ലാണ് ബ്രിട്ടിഷുകാര്‍ നടുവണ്ണൂരില്‍ സബ് റജിസ്ട്രാര്‍ ഓഫീസ് തുറന്നത്.