Category: നടുവണ്ണൂര്‍
ലഹരിക്കെതിരെ ക്യാമ്പയിന്‍; വിദ്യാര്‍ത്ഥികളുടെ ‘കൈയൊപ്പ്’ ശേഖരണവുമായി കാവുന്തറ എ.യു.പി സ്‌കൂള്‍ പി.ടി.എ
നടുവണ്ണൂര്‍: ലഹരിക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ച് കാവുന്തറ എ.യു.പി സ്‌കൂള്‍. ഒക്ടോബര്‍ 12,13 തിയ്യതികളിലായി കാവുന്തറ എ.യു.പി സ്‌കൂളില്‍ വെച്ച് നടന്ന പേരാമ്പ്ര സബ് ജില്ല ശാസ്ത്രമേളയോടനുബന്ധിച്ചായിരുന്നു ക്യാമ്പയിന്‍ നടത്തിയത്. സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി അഡ്വ: കെ എം. സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളില്‍
ശാസ്‌ത്രോത്സവത്തില്‍ മികവുറ്റ പ്രകടനം; പേരാമ്പ്ര സബ് ജില്ലാ ശാസ്ത്ര- പ്രവൃത്തി പരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി കാവുന്തറ എ.യു.പി സ്‌കൂള്‍
പേരാമ്പ്ര: പേരാമ്പ്ര സബ് ജില്ലാ ശാസ്ത്രമേള – പ്രവൃത്തി പരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി കാവുന്തറ എ.യു.പി സ്‌കൂള്‍. ഓവറോള്‍ ട്രോഫി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോധരന്‍ മാസ്റ്റര്‍ സ്‌കൂള്‍ പ്രതിനിധികള്‍ക്ക് കൈമാറി. ഒക്ടോബര്‍ 12,13 തിയ്യതികളില്‍ കാവുന്തറ എ.യു.പി സ്‌കൂളില്‍ വെച്ച് നടന്ന ശാസ്ത്രാത്സവത്തിലാണ് സ്‌കൂള്‍ മികവുറ്റ വിജയം കരസ്ഥമാക്കിയത്. മേളയില്‍ 83
റോഡിനിരുവശത്തും പൂച്ചെടികള്‍, ശുചിയായി അങ്ങാടിയും പരിസരവും; ക്ലീന്‍ കരുവണ്ണൂര്‍ പദ്ധതിയ്ക്ക് തുടക്കമായി
നടുവണ്ണൂര്‍: കരുവണ്ണൂര്‍ അങ്ങാടിയെ മനോഹരമാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമായി. റോഡിനിരുവശത്തും പൂച്ചെടികള്‍ സ്ഥാപിച്ച് അങ്ങാടിയും പരിസരവും ശുചിയായി പരിപാലിക്കുന്ന ക്ലീന്‍ കരുവണ്ണൂര്‍ പദ്ധതിയുടെ പ്രഖ്യാപനവും ഓഫീസ് ഉദ്ഘാടനവും കെ.എം സച്ചിന്‍ദേവ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം നിഷ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ടി.സി സുരേന്ദ്രന്‍, സി.കെ സോമന്‍,
ചാക്ക് കണക്കിന് അരി കരുവണ്ണൂരിലെ തോട്ടിൽ; ജനങ്ങൾക്ക് വിതരണം ചെയ്യേണ്ട റേഷനരിയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് ഉദ്യോഗസ്ഥർ
പേരാമ്പ്ര: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കരുവണ്ണൂര്‍ ചാന്തോട്ട് താഴെ തോട്ടില്‍ ചാക്കരി തള്ളിയ നിലയില്‍. റേഷനരിയെന്ന് സംശയം. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇന്ന് രാവിലെ നാട്ടുകാര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തോട്ടില്‍ തള്ളിയ നിലയില്‍ ചാക്കരി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് സപ്ലെയ് ഓഫീസിലെ ആര്‍.ഐമാരായ കെ.കെ ബിജു, ഷീബ, വി.വി ഷിന്‍ജിത്ത്,
നടുവണ്ണൂര്‍ രാമന്‍പുഴയില്‍ ഇക്കോ ടൂറിസത്തിനും ഉള്‍നാടന്‍ മത്സ്യക്കൃഷിക്കും സാധ്യതയെന്ന് വിദഗ്ധസംഘം; പുഴ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനൊരുങ്ങി റീബില്‍ഡ് കേരളാ
നടുവണ്ണൂര്‍: ഹരിതാഭമായ തീരങ്ങളും സ്വച്ഛമായ ഒഴുക്കുമുള്ള രാമന്‍പുഴയില്‍ ഇക്കോ ടൂറിസത്തിനും ഉള്‍നാടന്‍ മത്സ്യക്കൃഷിക്കും സാധ്യതയുണ്ടെന്ന് വിദഗ്ധസംഘം വിലയിരുത്തി. രാമന്‍പുഴയുടെ വികസനസാധ്യതകളും പുഴ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പഠിച്ച് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുവേണ്ടി പുഴ സന്ദര്‍ശിച്ച റീബില്‍ഡ് കേരളാ വിദഗ്ധസംഘമാണ് സാധ്യതകള്‍ നിര്‍ദേശിച്ചത്. സച്ചിന്‍ദേവ് എം.എല്‍.എയുടെ നിര്‍ദേശപ്രകാരമാണ് സംഘമെത്തിയത്. വയലട തോരാട് മലനിരകളില്‍നിന്നുതുടങ്ങുന്ന മഞ്ഞപുഴയുമായി ബാലുശ്ശേരി മുക്കില്‍നിന്നുവരുന്ന തോട് കോട്ടനടയില്‍വെച്ച്
നടുവണ്ണൂര്‍ വ്യപാര ഫെസ്റ്റ്; കോഴിക്കോട്ടെയും വയനാട്ടിലെയും വമ്പന്മാര്‍ കൊമ്പുകോര്‍ത്ത വാശിയേറിയ വടം വലി മത്സരത്തില്‍ ഫൈറ്റേര്‍സ് കാഞ്ഞിരങ്ങാട് ജേതാക്കളായി
നടുവണ്ണൂര്‍: വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി ഐ.അര്‍.ഇ അസോസിയേഷന്റെ നിയന്ത്രണത്തില്‍ നടുവണ്ണൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വളണ്ടിയര്‍ ഗ്രൂപ്പ് വടം വലി മത്സരം സംഘടിപ്പിച്ചു. വയനാട് – കോഴിക്കോട് ജില്ലാതല വടംവലി മത്സരത്തില്‍ ഫെര്‍ഫക്ട് ബില്‍ഡേര്‍സ് സ്‌പോണ്‍സര്‍ ചെയ്ത ഫൈറ്റേര്‍സ് കാഞ്ഞിരങ്ങാട്, വയനാട് വിജയിയായി. ആവേശകരമായ മത്സരത്തില്‍ ജൂനിയര്‍ പാസ്‌കോ പെരിവില്ലി രണ്ടാം
ഇരുവശത്തും മണ്ണ് മൂടി, കാട് പിടിച്ചു കാല്‍നടയാത്ര പ്രയാസകരമായ റോഡ്; നാട്ടുകാരുടെ പരിശ്രമത്തിലൂടെ കാരയാട്, കാഞ്ഞിരക്കണ്ടി മുക്ക്- ആയുര്‍വ്വേദ ഡിസ്പെന്‍സറി റോഡിലിനി സുഖകരമായ യാത്ര
നടുവണ്ണൂര്‍: കാരയാട് തറമ്മല്‍ അങ്ങാടി ജനകീയ കൂട്ടായ്മയുടെയും, തറമ്മല്‍ സൗത്ത് റെസിഡന്‍സ് അസോസിയേഷന്റെയും പരിശ്രമത്തില്‍ റോഡ് പുനര്‍നിര്‍മ്മിച്ചു. തറമ്മല്‍ അങ്ങാടിയോട് ചേര്‍ന്നുള്ള, കാഞ്ഞിരക്കണ്ടി മുക്ക് – ആയുര്‍വ്വേദ ഡിസ്പെന്‍സറി റോഡാണ് പ്രദേശവാസികള്‍ സ്വന്തം ചിലവിലും അധ്വാനത്തിലും വീതി കൂട്ടി പുനര്‍നിര്‍മ്മിച്ചു മാതൃകയായത്. ഇരുവശത്തും മണ്ണ് മൂടി, കാട് പിടിച്ചു കാല്‍നടയാത്രക്ക് പോലും പ്രയാസം നേരിട്ടിരുന്ന വീതിയില്ലാത്ത,
പുസ്തകങ്ങളോടൊപ്പം കൂട്ടുകൂടാം, വായിച്ച് അറിവ് നേടാം; നടുവണ്ണൂർ വ്യാപാര ഫെസ്റ്റ്-22 ഭാഗമായി മൂന്ന് ദിവസം നീളുന്ന പുസ്തകമേള
നടുവണ്ണൂർ: നടുവണ്ണൂർ വ്യാപാര ഫെസ്റ്റ്-22 ഭാഗമായി പുസ്തകമേള സംഘടിപ്പിക്കുന്നു. ഒക്ടോബർ ആറ്, ഏഴ്, ഏട്ട് തിയ്യതികളിലായാണ് മേള നടക്കുന്നത്. ഒക്ടോബർ ആറിന് വെെകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പുസ്തകമേളയുടെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ നിർവഹിക്കും. ആധുനിക യുഗത്തിൽ മൊബൈൽ ഗെയിമുകളിലും സോഷ്യൽ മീഡിയകളിലും വ്യാപൃതരായ നമ്മുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും നഷ്ടപ്പെട്ടു പോയ വായനാ സംസ്കാരം
അപകടങ്ങള്‍ പതിവാകുന്ന നടുവണ്ണൂര്‍ ടൗണില്‍ റോഡ് റീ ടാറിങ് പ്രവൃത്തി പൂര്‍ത്തിയായില്ല; പ്രതിഷേധവുമായി നാട്ടുകാരും സമീപത്തെ കച്ചവടക്കാരും
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണില്‍ റോഡ് റീ ടാറിങ് പ്രവൃത്തി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. റോഡിലെ കുഴികള്‍ കാരണം അപകടങ്ങള്‍ പതിവായതിനെത്തുടര്‍ന്നാണ് കുഴികളടച്ച് റീ ടാറിങ് ചെയ്യാന്‍ തീരുമാനമായത്. എന്നാല്‍ കുഴികളില്‍ മെറ്റലിട്ട് അടയ്ക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് നാട്ടുകാരും സമീപത്തെ കച്ചവടക്കാരും പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്ത് അളക്കാന്‍
ഗാന്ധിജിയെക്കാണാന്‍ സബര്‍മതി ആശ്രമത്തിലേക്ക് പോയ നടുവണ്ണൂര്‍ സ്വദേശി; ആ സ്വപ്‌നസാഫല്യത്തെക്കുറിച്ച് താനഞ്ചേരി കുഞ്ഞീത്
നടുവണ്ണൂര്‍: ഗാന്ധിജിയുടെ 153ാം ജന്മദിനം രാജ്യം ആഘോഷിക്കുമ്പോള്‍ പഴയൊരു സ്വപ്‌നസാഫല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടുവണ്ണൂര്‍ ഊരള്ളൂരിലെ താനഞ്ചേരി കുഞ്ഞീത്. ഗാന്ധിജിയോട് വലിയ ആരാധനയായിരുന്നു കുഞ്ഞീതിന്. ഒരിക്കലെങ്കിലും ഗാന്ധിയെ നേരില്‍ കാണണമെന്ന സ്വപ്‌നം കൂടി പേറിയാണ് പതിനെട്ടാം വയസില്‍ തൊഴില്‍തേടി മുംബൈയിലേക്ക് കുടിയേറിയത്. മുംബൈ കെ.എം.ബസാറിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഗാന്ധിയെ കാണാന്‍ സബര്‍മതി ആശ്രമത്തില്‍ പോയത്.