Category: വടകര

Total 995 Posts

അഴിയൂരിൽ ഗ്രാമസഭയ്ക്കെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

അഴിയൂര്‍: അഴിയൂർ ​ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭക്കിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. കോറോത്ത് റോഡ് കൈവയില്‍ കുനിയില്‍ ലീലയാണ് മരിച്ചത്. 70 വയസാണ്. വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ആറാം വാര്‍ഡിലെ സഭക്കെത്തിയതായിരുന്നു ലീല. ​ഗ്രാമസഭിൽ പങ്കെടുക്കവെ കുഴഞ്ഞവീഴുകയായിരുന്നു. ഉടന്‍ ചൊക്ലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Also read: ട്രാൻസ് ഫോർമറിൽ നിന്ന് ഫ്യൂസ് മോഷ്ടിച്ചു; കുറ്റ്യാടി സ്വദേശിയായ കെ.എസ്.ഇ.ബി

വടകരയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു

വടകര: നഗരത്തിലെ വ്യാപാരിയായിരുന്ന പുതിയാപ്പ് സ്വദേശി രാജന്റെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പോലീസ് പുറത്ത് വിട്ടു. സിസിടിവിയില്‍ നിന്നു ലഭിച്ച ഫോട്ടോയാണ് പുറത്ത് വിട്ടിരിക്കുന്നത്. കേസിന്റെ അന്യേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും കൊല്ലപെട്ട രാജന്റ ബൈക്ക് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി പറഞ്ഞു. ഉത്തര മേഖല ഡി.ജെ.ജി രാഹുല്‍ ആര്‍

വടകരയിലെ വ്യാപാരിയുടെ കൊലപാതകം: അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്കെന്ന് റിപ്പോര്‍ട്ട്, സി.സി.ടി.വി ദൃശ്യങ്ങളില്‍ കൂടുതല്‍ തെളിവുകള്‍

വടകര: വ്യാപാരി രാജന്‍റെ കൊലപാതകത്തിന് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളെന്ന് സൂചനകളുള്ളതായി റിപ്പോര്‍ട്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലപാതകിയെക്കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് കിട്ടിയതെന്നും അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 24-നാണ് വടകര പഴയ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ക്വൂന്‍സ് റോഡില്‍ നിന്ന് മാര്‍ക്കറ്റ് റോഡിലേക്കുള്ള ഇടവഴിയിലുള്ള കടയില്‍ വ്യാപാരിയായ

വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

വടകര: യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. വടകര ചോറോട് ഗേറ്റിന് സമീപത്താണ് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയം. വടകര പോലീസ് സ്ഥലത്തെത്തി പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം; രാജനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വടകര: വടകരയിലെ പല വ്യഞ്ജന കട ഉടമ രാജന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്നും കഴുത്തിലും മുഖത്തും മുറിവേറ്റ പാടുണ്ടായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണം കൊലപാതകമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. രാവിലെ ഉത്തരമേഖല ഡിഐജി രാഹുല്‍ ആര്‍ നായര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അര മണിക്കൂറോളം കടയിലും, മൃതദേഹം സൂക്ഷിച്ച ഗവ.

‘രാജനൊപ്പം നീല ഷർട്ട് ധരിച്ച മറ്റൊരാൾകൂടി ഉണ്ടായിരുന്നു, അയാൾ കടയിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല’; വടകരയിലെ പല വ്യഞ്ജന കട ഉടമയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി സമീപത്തെ കടയുടമ

വടകര: വടകരയിൽ വ്യാപാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രാജനൊപ്പം മറ്റൊരാൾകൂടി ഇന്നലെ രാത്രി കടയിലുണ്ടായിരുന്നതായി സമീപത്തെ കടയുടമ ആശോകൻ പറഞ്ഞു. നീല ഷർട്ട് ധരിച്ച ആളാണ് രാജനൊപ്പം കടയിലുണ്ടായിരുന്നതെന്നും ആളുടെ മുഖം കണ്ടില്ലെന്നും അശോകൻ പറഞ്ഞു. മാർക്കറ്റ് റോഡിലെ കടയിലാണ് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പല വ്യഞ്ജന കട ഉടമ

ശരീരത്തിൽ പരിക്കേറ്റ പാടുകൾ, സ്വർണ്ണവും പണവും നഷ്ടപ്പെട്ടു; വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം, പോലീസ് അന്വേഷണം ആരംഭിച്ചു

വടകര: മാർക്കറ്റ് റോഡിലെ കടയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മോഷണത്തിനിടെയുള്ള കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം. അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ ( 62 )നാണ് മരിച്ചത്. ഇയാളുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. കൂടാതെ സ്വർണ്ണവും പണവും നഷ്ടപ്പെട്ടതും സംശയം ബലപ്പെടുത്തുന്നു. രാത്രി, പതിവ് സമയം കഴിഞ്ഞിട്ടും രാജൻ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ

വടകരയിൽ വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ

വടകര: മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനായക ട്രേഡേഴ്‌സ് (കരിപ്പീടിക) ഉടമ അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ (62) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. രാത്രി വെെകിയും രാജൻ വീട്ടിലെത്താതയോടെ മകനും മരുമകനും കൂടി അന്വേഷിച്ച് വരികയായിരുന്നു. ഇവർ എത്തിയപ്പോൾ രാജൻ നിലത്ത് വീണ് കിടക്കുന്നത് കാണുന്നത്.

കരവിരുതിന്റെ മഹാമേളയ്ക്ക് അരങ്ങൊരുങ്ങുന്ന; സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബര്‍ 22 മുതല്‍

വടകര: 10ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒൻപത് വരെയാണ് മേള നടക്കുന്നത്. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മേളയുടെ ഒരുക്കങ്ങളും സജ്ജീകരണങ്ങളും അവലോകനം ചെയ്തു. കലാവിരുതിന്റെ ഏറ്റവും മികച്ച കരകൗശലമേളകളില്‍

ബസിടിച്ച് തിക്കോടി സ്വദേശിക്ക് പരിക്കേറ്റ സംഭവം; ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വടകര എം.എ.സി.ടി വിധി

വടകര: ബൈക്ക് യാത്രക്കാരന് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ കേസില്‍ ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വടകര എം.എ.സി.ടി വിധി. തിക്കോടി ചിങ്ങപുരം തയ്യില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ ദിനേശന് പരിക്കേറ്റ കേസിലാണ് വിധി. 77,33,460 രൂപയും 13,92,022 രൂപ പലിശയും 4,64,007 കോടതി ചെലവും നല്‍കാനാണ് വടകര എം.എ.സി.ടി. കോടതി ജഡ്ജി കെ.രാമകൃഷ്ണന്‍ വിധിച്ചത്. ന്യൂ

error: Content is protected !!