Category: വടകര

Total 993 Posts

വടകരയില്‍ നിര്‍ത്തിയിട്ട ലോറി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി 13000 രൂപയും മൊബൈലും കവര്‍ന്നു; യുവാവ് പിടിയില്‍

വടകര: ദേശീയപാതയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. അഴിയൂര്‍ കോറോത്ത് റോഡില്‍ മൊയിലാര്‍ പറമ്പത്ത് താമസിക്കും വടകര താഴെ അങ്ങാടി ആടുമുക്ക് സ്വദേശി കൊയിലോറേമ്മല്‍ ലത്തീഫിനെയാണ് (35) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന നാഷനല്‍

”വാ അമ്മാവാ കുറച്ച് കുടിച്ചിട്ട് പോകാം” ഓടുന്ന ട്രെയിനില്‍ പരസ്യ മദ്യസേവയും സല്‍ക്കാരവും; വടകര സ്വദേശിയുടെ പരാതിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ പരസ്യ മദ്യസേവയും മദ്യസല്‍ക്കാരവും നടത്തിയ കോഴിക്കോട് രണ്ട് യുവാക്കള്‍ പിടിയില്‍. തൃശൂര്‍ ഭാഗത്തുള്ളവരാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു. 16345 നമ്പര്‍ ലോക്മാന്യ തിലക് -തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് എത്തിയപ്പോളാണ് റെയില്‍വേ പൊലീസ് ഇവരെ പിടികൂടിയത്. ട്രെയിനിന്റെ ഏറ്റവും പിറകിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ശുചിമുറി കേന്ദ്രീകരിച്ചായിരുന്നു അഞ്ചംഗ സംഘത്തിന്റെ മദ്യസല്‍ക്കാരം. ‘വാ

നാദാപുരത്ത് ഏഴ് വയസ്‌കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

കോഴിക്കോട്: നാദാപുരത്ത് ഏഴ് വയസ്‌കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. കല്ലാച്ചി സ്വദേശിയായ പിതാവാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കല്ലാച്ചിയിലെ വാടക വീട്ടിലാണ് പീഡന ശ്രമം നടന്നത്. സംഭവം ശ്രദ്ധയില്‍പെട്ട കുട്ടിയുടെ മാതാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിതാവിനെതിരെ പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

‘ഷൂസ് ധരിക്കാതെയും മുടിവെട്ടിയും കോളേജിൽ വരണം’; വടകരയിൽ സീനിയർ വിദ്യാർഥികളുടെ മർദ്ദനത്തിൽ പ്ലസ്‌ വൺ വിദ്യാർഥിക്ക് പരിക്ക്

വടകര: പ്ലസ് വൺ വിദ്യാർത്ഥിനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. മേമുണ്ട അൻസാർ കോളേജിലെ വിദ്യാർഥിയായ ചേരാപുരം തോട്ടത്തിൽ മുഹമ്മദ് നിഹാലിനെ (12) ആണ് മൂന്ന് പേർ ചേർന്ന് മർദ്ദിച്ചത്. കോളേജ് കാന്റീനിൽ ബുധനാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം. ഷൂസ് ധരിക്കാതെയും മുടിവെട്ടിയും കോളേജിൽ വരണമെന്ന് സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം

ലുക്ക് ഔട്ട് നോട്ടീസ് പുറത്തു വിട്ട് പോലീസ്; നാദാപുരം സ്റ്റേഷനില്‍ വധശ്രമക്കേസിലെ പ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

നാദാപുരം: വധശ്രമക്കേസില്‍ വിദേശത്തേക്കുകടന്നു കളഞ്ഞ പ്രതി ലുക്ക് ഔട്ട് നോട്ടാസിനെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. നാദാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുടവന്തേരിയില്‍ നടന്ന ആക്രമണക്കേസിലെ മുഖ്യപ്രതി ബാവുന്നയില്‍ പുതിയോട്ടും കണ്ടി റഈസ് (37) ആണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് വിദേശത്ത് കടന്നതോടെ നാദാപുരം പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. 2017

രക്തംവാര്‍ന്ന് പത്തു മിനിട്ടോളം റോഡില്‍; വളാഞ്ചരിയില്‍ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

വടകര: മലപ്പുറം വളാഞ്ചേരിയിലുണ്ടായ ബൈക്ക് അപകടത്തില്‍ വടകര സ്വദേശി മരിച്ചു. ചോറോട് മാങ്ങോട്ടുപാറ ഭാരത് ഗ്യാസ് ഗോഡൗണിനു സമീപം ‘അര്‍ഷില്‍’ പുത്തലത്ത് വാഴയില്‍ നസീമുദ്ദീനാണ് മരണപ്പെട്ടത്. മുപ്പത്തഞ്ച് വയസ്സായിരുന്നു. വളാഞ്ചേരി വട്ടപ്പാറ പഴയ സി.ഐ ഓഫീസിനു സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. രക്തം വാര്‍ന്ന നിലയില്‍ നിസാമുദ്ദീനെ കണ്ടെത്തുകയായിരുന്നു. അപകടത്തില്‍ നിസാമുദ്ദീന് വയറിന്

സ്വകാര്യബസില്‍ 26 കുപ്പി വിദേശമദ്യം കടത്താന്‍ ശ്രമം; നാദാപുരത്ത് യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍

നാദാപുരം: സ്വകാര്യ ബസില്‍ വിദേശ മദ്യം കടത്തുന്നതിനിടെ യാത്രക്കാരന്‍ പിടിയില്‍. സംഭവത്തില്‍ തിനൂര്‍ മുണ്ടാംകണ്ടം തലിപ്പിലിയത്ത് രാജീവന്‍ (45)നെയാണ് നാദാപുരം എക്‌സൈസ് സംഘം പിടികൂടിയത്. നാദാപുരം പെരിങ്ങത്തൂര്‍ സംസ്ഥാനപാതയില്‍ എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനക്കിടെ 26 കുപ്പികളിലായി 13 ലിറ്റര്‍ മാഹിയില്‍നിന്നുള്ള വിദേശമദ്യം പിടിച്ചെടുക്കുകയായിരുന്നു. നാദാപുരം റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ.കെ. ശ്രീജിത്ത്, സി.ഇ.ഒ.മാരായ വി.സി.

വടകര അഴിയൂരില്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് മോശം പെരുമാറ്റം; അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

അഴിയൂര്‍: പ്ലസ്ടു പ്രായോഗിക പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. മേമുണ്ട ചല്ലിവയലിനുസമീപം അഞ്ചാംപുരയില്‍ ലാലു (45)വാണ് അറസ്റ്റിലായത്. ഇയാളുടെപേരില്‍ പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. ചോമ്പാല സ്റ്റേഷന്റെ ചുമതലയുള്ള നാദാപുരം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച സ്‌കൂളില്‍നടന്ന കണക്കിന്റെ പ്രായോഗിക പരീക്ഷയ്ക്കിടെയാണ് ലാലു വിദ്യാര്‍ഥിനിയോട് അപമര്യാദയായി

വളയത്ത് ച്യുയിംഗം ചവച്ചതിന് കുട്ടികള്‍ക്ക് അധ്യാപകന്റെ മര്‍ദ്ദനം; പരാതിയുമായി മൂന്ന് വിദ്യാര്‍ത്ഥികള്‍

വളയം: ച്യുയിംഗം ചവച്ചതിന് അധ്യാപകന്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായി പരാതി. വളയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ച്യുയിംഗം ചവച്ചെന്ന കാരണം പറഞ്ഞ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്. മര്‍ദ്ദനമേറ്റ മൂന്ന് വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായാണ്

പ്രാര്‍ത്ഥനകള്‍ വിഫലം; വടകര മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

വടകര: ഞായറാഴ്ച കളിക്കുന്നതിനിടെ മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനു ചന്ദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ ഫുട്ബോള്‍ കളിക്കാനെത്തിയതായിരുന്നു അനു ചന്ദ്. കളിക്കുന്നതിനിടെ ബോള്‍ കടലില്‍ പോയപ്പോള്‍ കടലിലിറങ്ങി ബോള്‍ കരയിലേക്കെറിഞ്ഞ ശേഷം കുട്ടി തിരയില്‍ പെട്ടുപോകുകയായിരുന്നു. നാട്ടുകാരും

error: Content is protected !!