Category: വടകര

Total 991 Posts

വടകര മുക്കാളി റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ്; 1200 ഗ്രാം കഞ്ചാവാണ് എക്സൈസ് കണ്ടെടുത്തത്

വടകര: മുക്കാളി റെയിൽവേ പ്ലാറ്റ്‌ഫോമിന് സമീപത്ത് നിന്ന് കഞ്ചാവ് കണ്ടെടുത്തു. റെയിൽവേ ട്രാക്കിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയില്‍ കിടന്ന 1200 ഗ്രാം കഞ്ചാവാണ് എക്സൈസ് കണ്ടെത്തിയത്. വടകര റെയ്‌ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എം.സോമസുന്ദരവും സംഘവും നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർചെയ്തതായി എക്സൈസ് അറിയിച്ചു. [mi2]

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചത് വടകര സ്വദേശി; ഹോസ്പിറ്റല്‍ അറ്റന്ററായ ശശീന്ദ്രന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. വടകര മയ്യന്നൂർ സ്വദേശി ശശീന്ദ്രനാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. സര്‍ജറി ഐ.സി.യു.വിലെ ഗ്രേഡ് വണ്‍ അറ്റന്‍ഡറാണ് പ്രതി. തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയാണ് ആശുപത്രിജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി നല്‍കിയത്. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടു വന്നതിനു ശേഷം

പിക്കപ്പ് വാന്‍ ക്വാളിസില്‍ ഇടിച്ചു, ക്വാളിസ് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലും; നാദാപുരത്ത് മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു

നാദാപുരം: ആവോലത്ത് മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. എയര്‍പോര്‍ട്ട് റോഡിലാണ് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. വന്‍ ദുരന്തമാണ് ഒഴിവായത്. നാദാപുരത്ത് നിന്ന് തൂണേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ എതിരെ വരികയായിരുന്ന ക്വാളിസ് വാനില്‍ ഇടിക്കുകയും, ക്വാളിസ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയുമായിരുന്നു. നാദാപുരം തലശ്ശേരി സംസ്ഥാനപാതയില്‍ ഇന്ന് വൈകിട്ട് 3.30 ഓടെയാണ് അപകടം

വടകരയിൽ വീടിന്റെ വാതിലും ഗ്രില്ലും തകർത്ത് സ്വർണവും പണവും കവർന്നു; നിരവധി മോഷണ കേസുകളിൽ പ്രതിയായ വയനാട് സ്വദേശിയെ പൊക്കി പൊലീസ്

വടകര: സംസ്ഥാന വ്യാപകമായി നിരവധി മോഷണ കേസുകളിൾ ഉൾപ്പെട്ട പ്രതി വടകരയിൽ പിടിയിലായി. വയനാട് അമ്പലവയൽ പുതുക്കാട് കോളനിയിലെ കുട്ടി വിജയൻ എന്ന വിജയൻ (45) ആണ് പിടിയിലായത്. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ പൈങ്ങോട്ട് റോഡിലുള്ള ക്വാട്ടേഴ്സിൽ വെച്ചാണ് പ്രതിയെ വടകര പൊലീസ് പിടികൂടിയത്. 20 വർഷത്തിലേറെയായി ഇയാൾ ഇവിടെയാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വടകര കോട്ടക്കടവ്

രക്ഷാപ്രവർത്തനം വാനോളം ഉയരത്തിൽ; ഓർക്കാട്ടേരി ചന്തയിലെ ആകാശത്തൊട്ടിലിന് മുകളിൽ കാൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി വടകര ഫയർ ഫോഴ്സ്, രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ കാണാം

ഓർക്കാട്ടേരി: ഓർക്കാട്ടേരി ചന്തയിൽ കാർണ്ണിവലിന്റെ ഭാഗമായി സ്ഥാപിച്ച ആകാശത്തൊട്ടിലിന് മുകളിൽ കാൽ കുരുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി വടകര ഫയർ ഫോഴ്സ്. ഓർക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി കാലങ്ങളായി നടന്നു വരുന്ന കന്നുകാലി ചന്തയുടെ ഭാഗമായി നടത്തുന്ന കാർണിവലിൽ സ്ഥാപിച്ചിരുന്ന ആകാശത്തൊട്ടിൽ അഴിച്ച് മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. മലപ്പുറം സ്വദേശിയായ ഷംസുവിന്റെ (29)

വടകരയില്‍ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടി വൈകിപ്പിക്കുന്നതായി ആക്ഷേപം

വടകര: ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുമെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. [ വളരെ വ്യക്തമായി അതിക്രമത്തെക്കുറിച്ച് യുവതി പോലീസില്‍ പരാതി നല്‍കി ഒരാഴ്ച പിന്നിട്ടിട്ടും നടപടി വൈകുന്നത് പ്രതിക്ക് ഭരണതലത്തിലുള്ള സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് എസ്ഡിപിഐ ഭാരവാഹികള്‍

പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; മണിയൂര്‍ സ്വദേശിക്ക് നാല് വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി

വടകര: പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്കു നാല് വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും. മണിയൂര്‍ മന്തരത്തൂര്‍, കല്ലുനിരപറമ്പില്‍ വീട്ടില്‍ രാജീവന്‍ (57) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ബാലികക്കു നല്‍കാനും വിധിന്യായത്തില്‍ പറയുന്നു. 2020

പ്ലംബിംഗ് പണിക്ക് വീട്ടിലെത്തി, ആളില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി വടകരയില്‍ പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വടകരയില്‍ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ ചുമത്തിയാണ് അറസ്റ്റ്. വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയതായിരുന്നു ശ്രീജിത്ത്. വീട്ടില്‍ ആളില്ലാത്ത സമയം നോക്കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

സ്‌കൂട്ടറില്‍ അനധികൃതമായി മദ്യം കടത്താന്‍ ശ്രമിച്ചു; 30 ലിറ്റര്‍ മാഹി മദ്യവുമായി വടകരയില്‍ യുവാവ് പിടിയില്‍

വടകര: കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയില്‍ മാഹി മദ്യവുമായി പിടിയില്‍. കോഴിക്കോട് പുതിയങ്ങാടി സ്വദേശി പണിക്കര്‍ തൊടി വീട്ടില്‍ രഞ്ജിത്ത് കെ.കെയാണ് 30 ലിറ്റര്‍ മാഹി വിദേശ മദ്യവുമായി പിടിയിലായത്. കടത്താനുപയോഗിച്ച കെ.എല്‍ 11 എ.ആര്‍ 2138 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ രാമചന്ദ്രന്‍ പി.പിയും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ

നാദാപുരം-വടകര റോഡില്‍ പഴക്കട മറയാക്കി വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്നത് ലഹരി; ചാലപ്പുറം സ്വദേശി പൊലീസ് പിടിയില്‍

നാദാപുരം: നാദാപുരം ടൗണില്‍ പഴക്കട മറയാക്കി കഞ്ചാവ് വില്‍ക്കുന്നയാള്‍ പൊലീസ് പിടിയില്‍. ചാലപ്പുറം സ്വദേശി ചാമക്കാലില്‍ പത്മനാഭ(61)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നാദാപുരം-വടകര റോഡിലെ ഫുട്ട്പാത്തില്‍ പഴക്കച്ചവടം നടത്തുകയായിരുന്ന പത്മനാഭനെതിരെ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി നേരത്തേ അധിക്ഷേപംഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നതായി

error: Content is protected !!