Category: വടകര
ഷെയർ ട്രേഡിങ്ങെന്ന് പറഞ്ഞ് തട്ടിപ്പ്, മുൻ ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ; വടകര സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
കൊച്ചി: സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വടകര സ്വദേശി മുഹമ്മദ് ഷർജിൽ, കോഴിക്കോട് സ്വദേശി മിർഷാദ് എൻ എന്നിവരാണ് കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. കേരള ഹൈക്കോടതി മുൻ ജഡ്ജി ശശിധരൻ നമ്പ്യാരാണ് തട്ടിപ്പിനിരയായത്. ഷെയർ ട്രേഡിങ് എന്ന പേരിൽ
ആയഞ്ചേരി മംഗലാട് വാർഡിലെ അയൽക്കൂട്ടങ്ങളിൽ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ്; തെരഞ്ഞെടുത്തവർക്ക് മൺചട്ടി
ആയഞ്ചേരി: ജീവിത ശൈലീ രോഗങ്ങൾ പലരും തിരിച്ചറിയാൻ കാലതാമസം നേരിടുന്നത് അവസാനിപ്പിക്കാൻ അയൽക്കൂട്ടങ്ങളിൽ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ്. പുലയൻ കുനി മമ്മുവിൻ്റെ വീട്ടിൽ നടന്ന ക്യാമ്പ് വാർഡ് മെമ്പർ എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിലേക്ക് കൂടുതൽ പേരെ എത്തിക്കുന്നതിന് വേണ്ടി അയൽക്കൂട്ടത്തിലെത്തി പരിശോധന
വില്യാപ്പള്ളിയിൽ തെങ്ങു മുറിക്കുന്നതിനിടെ കടപുഴകി വീണ് അപകടം; വള്ളിയാട് സ്വദേശിക്ക് ദാരുണാന്ത്യം
വില്യാപ്പള്ളി: തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ വള്ളിയാട് സ്വദേശിയായ യുവാവ് മരിച്ചു. വള്ളിയാട് ചുവാംപള്ളിത്താഴെ പുതിയോട്ടും കാട്ടിൽ ബാബു ആണ് മരണപ്പെട്ടത്. വില്യാപ്പള്ളി യു.പി സ്കൂളിനടുത്തു അറിയൂര ഗണപതി ക്ഷേത്രത്തിന് സമീപം മലയിൽ അമ്മദിന്റെ വീട്ടിൽ തെങ്ങു മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തെങ്ങിൽ കയറി മുറിക്കുന്നതിനിടെ തെങ്ങു കടപുഴകി വീഴുകയായിരുന്നു. നാട്ടുകാർ വില്യപ്പള്ളി എംജെയ് ഹോസ്പിറ്റലിൽ
നാടൊന്നാകെ ഇറങ്ങി; ലഹരിക്കെതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് ‘അഴിയൂർകൂട്ടം’ സൗഹൃദക്കൂട്ടായ്മ
അഴിയൂർ: അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ അഴിയൂരിൽ പൂഴിത്തല മുതൽ കുഞ്ഞിപ്പള്ളി ടൗൺ വരെ ലഹരിക്കെതിരെ നൈറ്റ് മാർച്ചും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ടി.സി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആളിപ്പടരുന്ന തീനാളങ്ങൾ പോലെ ലഹരി നഗരങ്ങളിലും ഗ്രാമങ്ങളിലും കുടുംബങ്ങളിലേക്കും വൻ വിപത്തായി കടന്നുവരികയാണെന്നും സമൂഹ്യാരോഗ്യത്തെ കാർന്നുതിന്നുന്ന പുതു തലമുറയ്ക്ക് മുന്നിൽ നരകവാതിൽ തുറന്നു കൊടുക്കുകയാണ്
നാട്ടിലെ സാമൂഹിക കൂട്ടായ്മകളിലെ നിറ സാനിദ്ധ്യം; ഗൂഡല്ലൂരിൽ കടന്നൽ കുത്തേറ്റ് മരിച്ച ആയഞ്ചേരി സ്വദേശി സാബിറിന് വിടനൽകി നാട്
വടകര: വിനോദയാത്രക്കിടെ ഗൂഡല്ലൂരില്‍ വച്ച് കടന്നല്‍ കുത്തേറ്റ് മരിച്ച ആയഞ്ചേരി സ്വദേശി പുതിയോട്ടില്‍ സാബിറിന്റെ സംസ്കാരം വള്ളിയാട് ജുമ മസ്ജിദിൽ നടന്നു. രാത്രി 8.30 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. വള്ളിയാട് പ്രദേശത്തെ സാമുഹിക കൂട്ടായ്മകളിലെ സജീവ സാനിധ്യമായിരുന്ന സാബിറിൻ്റെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ ദുഖത്തിലാക്കി. നിരവധി പേരാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയത്. വിദേശത്തായിരുന്ന
വടകര ജില്ലാ ഗവ. ആശുപത്രിയിൽ ഉടൻ സർജനെ നിയമിക്കുക; പ്രതീകാത്മകമായി സർജനെ നിയമിച്ച് യൂത്ത് കോൺഗ്രസ്
വടകര: ജില്ലാ ഗവൺമെന്റ് ആശുപത്രിയിൽ സർജനെ ഉടൻ നിയമിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി സർജനെ നിയമിച്ച് പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി എന്നത് ബോർഡിൽ മാത്രമാണെന്നും സ്റ്റാഫ് പാറ്റേണിൽ ഇപ്പോഴും താലൂക്ക് ആശുപത്രിയുടെ
ഗൂഡല്ലൂരിൽ വിനോദയാത്രാ സംഘത്തിന് നേരെ തേനീച്ചയുടെ ആക്രമണം; തിരുവള്ളൂർ സ്വദേശിക്ക് ദാരുണാന്ത്യം
വടകര: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ വിനോദയാത്ര പോയ സംഘത്തിന് നേരെയുണ്ടായ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവള്ളൂർ സ്വദേശി വള്ള്യാട് പുതിയോട്ടിൽ മുഹമ്മദ് സാബിർ(25) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഗൂഡല്ലൂരിലെ വ്യൂ പോയിന്റായ ‘നീഡിൽ പോയിന്റി’ന് സമീപത്തെ പാറക്കെട്ടിൽ നിൽക്കവെയാണ് വിനോദയാത്രസംഘത്തെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. പാറക്കെട്ടിന് സമീപത്തെ തേനീച്ചക്കൂട്ടിൽനിന്ന് തേനീച്ച ഇളകി
വിനോദ സഞ്ചാരികൾക്കായി ഒരുങ്ങുന്നു; ചെരണ്ടത്തൂർ ചിറ ഫാം ടൂറിസം പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിച്ചു
മണിയൂർ: കോഴിക്കോട് ജില്ലയിലെ നെല്ലറയായ ചരണ്ടത്തൂർ ചിറയിൽ മണിയൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ചെരണ്ടത്തൂർ ഫാം ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് പദ്ധതിക്ക് സൗജന്യമായി ഭൂമി വിട്ടു നൽകിയ കെ.സി. അബ്ദുൽ കരിം,
വടകരയില്‍ നാളെ പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ ട്രയൽസ്
വടകര: വടകര ഫിസിക്കൽ ട്രെയിനിങ് സെന്റർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഏപ്രിൽ മൂന്നിന് രാവിലെ 6.30-ന് വടകര നാരായണനഗരം ഗ്രൗണ്ടിൽ പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ ട്രയൽസ് സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന (10, പ്ലസ്ടു കഴിഞ്ഞവർക്കും) ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. തിരഞ്ഞെടുക്കുന്നവർക്ക് ഫിസിക്കൽ ടെസ്റ്റിന് പരിശീലനം നൽകും. 14 വയസ്സിൽ താഴെമുള്ളവർക്ക് സ്ഥിരം
ഉത്സവത്തിനായി നാടൊരുങ്ങി; ലോകനാർകാവ് പൂരത്തിന് നാളെ കൊടിയേറും
ലോകനാർകാവ്: ലോകനാർകാവ് ക്ഷേത്രത്തിലെ പൂരം ഉത്സവം ഏപ്രിൽ രണ്ടുമുതൽ 11 വരെ നടക്കും. നാളെ രാത്രി ഏഴരയ്ക്ക് പൂരം മഹോത്സവത്തിന് കൊടിയേറും. മൂന്നുമുതൽ 10വരെ ദിവസവും രാത്രി വിളക്കിനെഴുന്നള്ളത്തുണ്ടാകും. രണ്ടിന് വൈകീട്ട് ബിംബശുദ്ധികലശം, മുളയിടൽ, മൂന്നിന് രാവിലെ ബിംബശുദ്ധികലശം, വൈകീട്ട് അഞ്ചിന് കലവറനിറയ്ക്കൽ. നാലിന് ഭഗവതിയുടെ ആറാട്ടും മറ്റ് പ്രത്യേക പൂജകള്‍ക്കും ശേഷം കഥകളി അരങ്ങേറും.