Category: വടകര
മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വടകര: മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വെൽകെയർ ഹെൽത് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും പി വി എസ് സൺറൈസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, ഹൃദ്രോഗം എന്നീ വിഭാഗങ്ങളിലായിരുന്നു പരിശോധന . ബി പി, പ്രമേഹം തുടങ്ങിയ
വടകര പുത്തൂരിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ മോട്ടോർ മോഷ്ടിച്ചതായി പരാതി; പോലിസ് കേസെടുത്തു
വടകര: പുത്തൂരിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ മോട്ടോർ മോഷണം പോയതായി പരാതി. പുത്തൂർ റേഷൻ കടയ്ക്ക് സമീപത്തെ ഹൈമാസ് ലൈറ്റിന്റെ മോട്ടോറാണ് മോഷണം പോയത്. രണ്ടാഴ്ചയായി ഹൈമാസ് ലൈറ്റ് കത്താതായിട്ട്. തുടർന്ന് ഇന്ന് തകരാർ പരിശോധിക്കാൻ കെൽട്രോൺ നിന്ന് ജോലിക്കാരെത്തിയപ്പോഴാണ് മോട്ടോർ മോഷണം പോയതായി അറിയുന്നത്. മോട്ടോറിന് ഏകദേശം പതിനഞ്ചായിം രൂപ വിലവരുമെന്ന് കൗൺസിലർ ശ്രീജിന വടകര
ആയഞ്ചേരി സമന്വയ പാവനാടക സംഘത്തിന് സ്ഥിരം വേദിയൊരുങ്ങുന്നു; സാംസ്‌കാരിക വകുപ്പ് പ്രത്യേക ധനസഹായം അനുവദിച്ചു
ആയഞ്ചേരി: ആയഞ്ചേരിയിൽ പ്രവർത്തിച്ചുവരുന്ന സമന്വയ പാവനാടക സംഘത്തിന് സംസ്ഥാന സാംസ്‌കാരിക വകുപ്പ് പ്രത്യേക ധനസഹായം അനുവദിച്ചു. അഞ്ചുലക്ഷം രൂപയാണ് ധനസഹായമായി അനുവദിച്ചിട്ടുള്ളത്. ആയഞ്ചേരി സമന്വയ പാവനാടക സംഘം കെട്ടിടത്തിന്റെ ഒന്നാംനില സ്ഥിരം നാടകവേദിയാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്. ഏറെ സങ്കീർണമായ പാവകളിയാണ് നൂൽപാവകളി. നൂൽപാവ ഉപയോഗിച്ചു പാവ നാടകങ്ങൾ അവതരിപ്പിച്ചുവരുന്ന കേരളത്തിലെ എക സംഘമാണ്
മണിയൂര്‍ പതിയാരക്കര കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു
മണിയൂര്‍: പതിയാരക്കര തയ്യുള്ളതില്‍ താമസിക്കും കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: രാധ. മക്കള്‍: ജിനേഷ്, ജിഷ. മരുമക്കള്‍: സുജിത്ത്, ധനിഷ. സഹോദരങ്ങള്‍: പരേതനായ നാണു, നാരായണി, മാണി, രാധസ ചന്ദ്രി, വിമല, നാരായണന്‍, ബാബു. Description: Maniyur pathiyarakkara kunjiparambath Kunhiraman passed away
വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് റെയിൽവേസ്റ്റേഷൻ പരിസരത്ത് തന്നെ നിലനിർത്തുക; മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
വടകര: വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് റെയിൽവേ സ്റ്റേഷനിൽ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുതൽ മാഹി വരെയും, മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമുഴി തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കുമുള്ള തപാൽ ഉരുപ്പടികൾ തരംതിരിക്കുകയും സമയബന്ധിതമായി വിതരണം ചെയ്യുകയും ചെയ്യുന്ന തപാൽ വകുപ്പിന്റെ
തോടന്നൂര്‍ സ്വദേശി അബുദാബിയില്‍ അന്തരിച്ചു
വടകര: തോടന്നൂര്‍ സ്വദേശി അബുദാബിയില്‍ അന്തരിച്ചു. ഇരീലോട്ട് മൊയ്തു ഹാജി ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. ദീർഘകാലമായി അബുദാബിയിൽ പോലീസ് വകുപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സറാ. മക്കൾ: മർവാൻ (ഖത്തർ), മുഹ്സിന (ചെന്നൈ), മുബീന (ഖത്തർ). മരുമക്കൾ: നാജിദ (ഖത്തർ), കുഞ്ഞമ്മദ് (ചെന്നൈ), ഷംസീർ (ഖത്തർ). സഹോദരങ്ങള്‍: പരേതനായ ഇരീലോട്ട് കുഞ്ഞമ്മദ്, പാത്തു
നാദാപുരം വിഷ്ണുമംഗലം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് വളയം സ്വദേശി
വടകര: നാദാപുരം വിഷ്ണുമംഗലം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ഇടീക്കുന്നുമ്മല്‍ പുലരിയില്‍ റോഷിബ് ബാബു(39)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുമംഗലം ബണ്ടിന് താഴെ നൂറ് മീറ്റര്‍ അകലെയായാണ് മൃതദേഹം ഉണ്ടായിരുന്നത്. രാവിലെ നടത്തിയ തെരച്ചില്‍ നാട്ടുകാരും നാദാപുരം ഫയര്‍ ഫോഴ്‌സ് അംഗങ്ങളുമാണ് മൃതദേഹം കണ്ടത്. വളയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന റിയാല്‍ കിഡ്‌സ് ജ്വല്ലറി
നാലാം ക്ലാസുകാരനെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ വടകര പുതുപ്പണം സ്വദേശി റിമാന്‍ഡില്‍
വടകര: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡനത്തിരക്കിയ കേസില്‍ പുതുപ്പണം സ്വദേശി റിമാന്റില്‍. ബിജെപി പ്രദേശിക നേതാവ് കാദിയാര്‍ വയലില്‍ കെ.വി ജയകൃഷ്ണനെയാണ് വടകര കോടതി റിമാന്‍ഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ വെള്ളിയാഴ്ച രാവിലെ വടകര പോലീസ് ജയകൃഷ്ണന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്. Description:4th grader
വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് റെയിൽവേ സ്റ്റേഷനിൽ തന്നെ നിലനിർത്തും; സംരക്ഷണസമിതി
വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ് ഓഫീസ് സംരക്ഷിക്കുമെന്ന് വടകര ആർ.എം.എസ്. സംരക്ഷണസമിതി രൂപവത്‌കരണയോഗത്തിൽ തീരുമാനിച്ചു. വിവിധ തൊഴിലാളിസംഘടനാ പ്രതിനിധികൾ, വർഗ ബഹുജനസംഘടനാ പ്രതിനിധികൾ, തപാൽ ആർ.എം.എസ്. ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മുനിസിപ്പൽ കൗൺസിലർ എ.പ്രേമകുമാരി അധ്യക്ഷത വഹിച്ചു. ജെ.നൈസാം, പി.കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു. ആർ.എം.എസിന്റെ സുഗമമായ പ്രവർത്തനത്തിനും തപാൽ ഉരുപ്പടികളുടെ വേഗത്തിലുള്ള
വിലങ്ങാടിന് കൈത്താങ്ങായി വടകര റൂറല്‍ ബാങ്ക്; ദുരിതബാധിതര്‍ക്ക് കട്ടിലുകള്‍ കൈമാറി
വടകര: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി വടകര കോ.ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്. ദുരിതബാധിതര്‍ക്കായി 10 കട്ടിലുകള്‍ വിതരണം ചെയ്തു. വിലങ്ങാട് പാരിഷ് ഹാളിൽ വെച്ച് ബാങ്ക് പ്രസിഡന്റ് സി. ഭാസ്കരൻ മാസ്റ്റർ വിലങ്ങാട് വില്ലേജ് അസിസ്റ്റൻ്റ് മണിക്കുട്ടന് കട്ടിലുകൾ കൈമാറി. ഭരണ സമിതി അംഗങ്ങളായ എ.ടി ശ്രീധരൻ, എ.കെ ശ്രീധരൻ, സി കുമാരൻ, സെക്രട്ടറി ടി.വി