Category: വടകര

Total 969 Posts

ആള്‍പ്പെരുമാറ്റമില്ലെന്ന് ഉറപ്പ് വരുത്തി ആയുധവുമായെത്തി; കൊയിലാണ്ടി ചേലിയയിലെ കോഴിക്കടയില്‍ നടന്ന മോഷണശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചേലിയയിലെ കോഴിക്കടയില്‍ നടന്ന മോഷണ ശ്രമത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കടയിലേയ്ക്ക് മാസ്‌ക്ക് ധരിച്ചെത്തിയ ചെറുപ്പക്കാരനെന്ന് തോന്നിപ്പിക്കുന്നയാല്‍ കടയുടെ ഡോറിന് മുട്ടിയ ശേഷം തിരിച്ച് പോവുകയും പിന്നീട് ആയുധവുമായെത്തി സമീപത്ത് ആരും ഇല്ലെന്ന് ഉറപ്പുവരുത്തി കടയുടെ ചില്ല് വാതിലിന്റെ ലോക്ക് പൊട്ടിച്ച് അകത്ത് കടക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍

മണിയൂര്‍ എടത്തുംകര പയനുമ്മൽ പുല്ലരിയോട് മലയില്‍ വീണ്ടും ചെങ്കല്‍ ഖനനത്തിന് നീക്കം; പ്രതിഷേധവുമായി നാട്ടുകാര്‍, കലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങി ജനകീയ പ്രതിരോധസമിതി

വടകര: മണിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ എടുത്തുംകര പയനുമ്മൽ പുല്ലരിയോട് മലയില്‍ വീണ്ടും ചെങ്കല്‍ ഖനനം ആരംഭിക്കാന്‍ നീക്കം. ഇതെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ജനകീയ പ്രതിരോധസമിതി രൂപീകരിച്ചു. 2 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ പ്രദേശത്ത് ചില വ്യക്തികള്‍ ചെങ്കല്‍ ഖനനം ആരംഭിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് സംബന്ധമായ പ്രശ്‌നങ്ങളും നാട്ടുകാരുടെ എതിര്‍പ്പും തുടര്‍ന്നതോടെ ഖനനം അവസാനിപ്പിച്ച് സംഘം

മടപ്പള്ളി ഗവ. കോളേജിൽ സീറ്റൊഴിവ്; വിശദമായി അറിയാം

വടകര: മടപ്പള്ളി ഗവ.കോളേജിൽ മൂന്നാം സെമസ്റ്റർ യു.ജി, പി.ജി, അഞ്ചാം സെമസ്റ്റർ യു.ജി ക്ലാസുകളിൽ സീറ്റൊഴിവ്‌. ഒഴിവുകൾ വിശദമായി അറിയാം മൂന്നാം സെമസ്റ്റർ – ബി.എ ഇംഗ്ലീഷ് (ഓപ്പൺ ഒന്ന്, മുസ്‌ലിം ഒന്ന്), ബി.എ പൊളിറ്റിക്കൽ സയൻസ് (ഓപ്പൺ ഒന്ന്, എസ്.ടി. ഒന്ന്), ബി.കോം (ഓപ്പൺ ഒന്ന്), ബി.എസ്.സി കണക്ക് (ഒ.ബി.എച്ച്. ഒന്ന്, എസ്.ടി. ഒന്ന്),

കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം, വിഷയം നിയമസഭയില്‍ അവതരിപ്പിച്ച്‌ എംഎൽഎ; ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2 പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി മന്ത്രി സജി ചെറിയാൻ

കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2 പദ്ധതികൾക്ക് രൂപം നൽകിയതായും അതിൽ ഒരു പദ്ധതി ഈ വർഷം തന്നെ ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി സജി ചെറിയാൻ. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അഞ്ച് റോഡുകൾ ചേരുന്ന പ്രധാന

ജീവിതശൈലി രോഗനിയന്ത്രണം മുതല്‍ ജീവന്‍ സുരക്ഷാ പരിശീലനം വരെ; ആരോഗ്യ ശുചിത്വ പരിപാലനത്തിന് സമഗ്ര പദ്ധതികളുമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത്

കുറ്റ്യാടി: ആരോഗ്യ ശുചിത്വ പരിപാലനത്തിന് സമഗ്ര പദ്ധതികളുമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത്. ലഹരി വിരുദ്ധ പ്രചാരണം, മാലിന്യ സംസ്‌കരണം, രോഗ പ്രതിരോധം, ജീവിതശൈലി രോഗനിയന്ത്രണം, പാലിയേറ്റീവ് പരിചരണം, ജീവന്‍ സുരക്ഷാ പരിശീലനം, ശുചിത്വ പരിപാലനം തുടങ്ങി ആരോഗ്യേ സംരക്ഷണ മേഖലയിലെ സമഗ്ര പദ്ധതികള്‍ക്കാണ് പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് രൂപം നല്‍കിയത്. സംഘാടക സമിതി രൂപികരണ യോഗം ഡോ.ഷാജഹാന്‍

അഭിമാന നേട്ടവുമായി അഴിയൂര്‍ വനിതാ സഹകരണ സംഘം; സംസ്ഥാന തലത്തില്‍ അവാര്‍ഡ്‌

അഴിയൂര്‍: സംസ്ഥാന സഹകരണ വകുപ്പ് പ്രഖ്യാപിച്ച സംസ്ഥാന തല ബെസ്റ്റ് പെര്‍ഫോമന്‍സ്‌ അവാര്‍ഡ് അഴിയൂര്‍ വനിതാ സഹകരണ സംഘത്തിന്. വാര്‍ത്താ സമ്മേളനത്തിലാണ് ബാങ്ക് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നാഷണല്‍ കോ ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ അവാര്‍ഡും സംഘത്തിനാണ് ലഭിച്ചത്. ലഭിക്കുന്ന അവാര്‍ഡ് തുക അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കാന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (11/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) മാനസിക രോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് OP ടിക്കറ്റിന്റെ

വില്യാപ്പള്ളി സ്വദേശിയും എഴുത്തുകാരിയുമായ ആർ.ജീവനിക്ക് എം.എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക്

വടകര: വില്യാപ്പള്ളി സ്വദേശി എം.എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്കു നേടി. കണ്ണൂർ സർവകലാശാല എം.എ. മലയാളം പരീക്ഷയിലാണ് യുവക വയിത്രിയും എഴുത്തുകാരിയുമായ ആർ.ജീവനി ഒന്നാംറാങ്ക് നേടിയത്. 93.1 ശതമാനം മാർക്കോടെയാണ് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് വിദ്യാർഥിയായ ജീവനി ഒന്നാമതെത്തിയത്. വില്യാപ്പള്ളിയിലെ നടേമ്മൽ എ.ടി.കെ. രമേശന്റെയും ജഷിദയുടെയും മകളാണ്. മുടിക്കുത്തി, സൂചിയും നൂലും, പൂവി

അഴിയൂർ സ്കൂളിന് മുമ്പിലേക്ക് മാറ്റിസ്ഥാപിച്ച എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്തു

അഴിയൂർ: നവീകരിച്ച എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്തു. അഴിയൂർ സ്കൂളിന് മുന്നിലേക്കാണ് പുതിയ എക്സൈസ് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിച്ചത്. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്.സുരേഷ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് എക്സൈസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി.വി.സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തര മേഖല ജോയിൻ്റ്

ഡ്രൈനേജിൻ്റെ സ്ലാബ് പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നു; അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് വടകരയിൽ കെ.സി.വൈ.എം പ്രതിഷേധം

വടകര: ഡ്രൈനേജിൽ നിന്നും മലിനജലം പുറത്തേക്കൊഴുകുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സി.വൈ.എം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വടകര സെയ്റ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൻറെ മുന്നിലുള്ള ഓടയിൽനിന്ന് ദുർഗന്ധം വമിക്കുന്ന ജലം പുറത്തേക്കുവരുന്നത് തുടർക്കഥയായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെ.സി.വൈ.എം നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തിയത്. ഇടവകാംഗങ്ങൾ പങ്കെടുത്ത പ്രതിഷേധ സംഗമം വികാരി ഫാ. ഫ്രാൻസിസ് വെളിയത്തുപറമ്പിൽ ഉദ്ഘാടനംചെയ്തു. രണ്ട്

error: Content is protected !!