Category: വടകര

Total 969 Posts

കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ വടകര ഡിവിഷൻ സമ്മേളനം സംഘടിപ്പിച്ചു

വടകര: കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ വടകര ഡിവിഷൻ സമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബാലകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണ പണിക്കർ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പരിസ്ഥിതി മിത്ര അവാർഡ് ജേതാവായ മണലിൽ മോഹനെനെയും 70 തികഞ്ഞവരെയും ആദരിച്ചു. കെ.എസ് സുനിൽ, വി.അശോകൻ, കെ.ശ്രീധരൻ, പി.എ സന്ദീപ്, ഇ.എൻ കോമളാൻങ്കി, കെ.പി ചന്ദ്രൻ, ടി.കെ

തണ്ണീർപ്പന്തല്‍ ചോയിക്കണ്ടോത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു

ആയഞ്ചേരി: തണ്ണീർപ്പന്തലിലെ ചോയിക്കണ്ടോത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അഷ്റഫ്, അബ്ദുൽ അസീസ്, അസ്മ, നജ്മ. മരുമക്കൾ: അബ്ദുൽ കരീം (കോട്ടപ്പള്ളി), അഷറഫ് തുണ്ടിക്കണ്ടി (കടമേരി), യാസർ (തളീക്കര), സഫീന, ഖദീജ. സഹോദരങ്ങൾ: അഹമ്മദ് ഹാജി, ആയിഷ, പാത്തു.

നിരന്തര പരിശീലനത്തിലൂടെ കഴിവുറ്റ കരാറുകാരെ വാർത്തെടുക്കുക; ഇ.സി.സി.ഐ വടകര ചാപ്റ്ററിന് തുടക്കം

വടകര: നിർമാണമേഖലയിലെ പുത്തൻ കൂട്ടായ്മയായ എമിനെന്റ് കോൺട്രാക്ടേഴ്‌സ് ആൻഡ് കൺസൽട്ടന്റ്സ് ഇന്റർനാഷണലിന്റെ (ഇ.സി.സി.ഐ.) വടകര ചാപ്റ്റർ രൂപവത്കരിച്ചു. അനിൽ കൃഷ്ണ ചാപ്റ്റർ പ്രസിഡന്റായും രവീന്ദ്രനാദ് വിദ്യാഭ്യാസ വിഭാഗം വൈസ് പ്രസിഡന്റായും സിജീഷ് കെ.ടി സെക്രട്ടറി ആയും ചുമതലയേറ്റു. ഒപ്പം 30 കോൺട്രാക്ടർമാരും കൺസൾട്ടന്റുമാരും പുതിയ അംഗങ്ങളായി പ്രതിജ്ഞചൊല്ലി. ചടങ്ങില്‍ മുൻസിപ്പൽ അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുദീപ്

പി കെ വി അനുസ്മരണം നാളെ

വടകര : മുൻ കേരള മുഖ്യമന്ത്രി ആയിരുന്ന പി കെ വാസുദേവൻ നായർ അനുസ്മരണം നാളെ നടക്കും. സി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര പഴയ ബസ്സ്റ്റാന്റിലെ ദ്വാരക ഓഡിറ്റോറിയത്തിലാണ് അനുസ്മരണ സമ്മേളനം നടക്കുക. സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ

ഹാർബറിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരമേ എത്തിയിരുന്നുള്ളൂ, ആ അപകടം പ്രതീക്ഷിച്ചിരുന്നില്ല; ചോമ്പാലയിൽ തോണി അപകടത്തിൽ മരിച്ച ഷൈലേഷിനൊപ്പം തോണിയിലുണ്ടായിരുന്ന സുഹൃത്തും ബന്ധുവുമായ അഭിലാഷ്

മുക്കാളി: ഹാർബറിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരമേ എത്തിയിരുന്നുള്ളൂ. ആ അപകടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചോമ്പാലയിൽ തോണി അപകടത്തിൽ മരിച്ച ഷൈലേഷിനൊപ്പം തോണിയിലുണ്ടായിരുന്ന സുഹൃത്തും ബന്ധുവുമായ അഭിലാഷ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. രാവിലെ 6 മണിക്ക് ശേഷമാണ് ഹാർബറിൽ നിന്നും തങ്ങളെല്ലാം തോണിയിൽ കയറിയത്. ഹാർബറിന്റെ തെക്കുഭാ​ഗത്തേക്കാണ് മീൻ പിടിക്കാനായി പോയത്. ഏകദേശം ഒരു

ചോമ്പാലയിൻ തോണി ശക്തമായ തിരമാലയിൽ പെട്ടു; കടലിലേക്ക് തെറിച്ച് വീണ് മത്സ്യത്തൊഴിലാളി മരിച്ചു

മുക്കാളി: ശക്തമായ തിരമാലയിലകപ്പെട്ട തോണിയിൽ നിന്ന് തെറിച്ച് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചോമ്പാല പാണ്ടികശാല വളപ്പിൽ ഷൈലേഷാണ് മരിച്ചത്. ചോമ്പാലയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ചെമ്പരുന്ത് തോണിയാണ് ശക്തമായ തിരയിൽപ്പെട്ടത്. തുടർന്ന് തോണിയിൽ ഉണ്ടായിരുന്ന ശൈലേഷ് കള്ളിയിലേക്ക് തെറിച്ചു വീഴുകയും തല പലകയിൽ ഇടിക്കുകയുമായിരുന്നു. ഉടനെ കരയിലെത്തിച്ച് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും

ഇത് ചൊവ്വാപ്പുഴയിലെ വിപ്ലവം; മത്സ്യകൃഷിയിൽ നൂറുമേനി കൊയ്ത് പതിയാരക്കരയിലെ മോഹനൻ

സന പ്രമോദ് വടകര : ഓരുജല മത്സ്യകൃഷിയിൽ നൂറുമേനി വിജയം കൊയ്യുകയാണ് പതിയാരക്കരയിലെ ചങ്ങരോത്ത് താഴക്കുനിയിൽ മോഹനൻ. പതിയാരക്കര ഉപ്പന്തോടിയിൽ ചൊവ്വാപ്പുഴയോട് ചേർന്നുള്ള ഒന്നരയേക്കർ ജലാശയത്തിലാണ് മോഹനൻ മത്സ്യക്കൃഷി നടത്തുന്നത്.വയസ് 60 നോട് അടുത്തു. കുടുംബം പുലർത്താൻ 18 വയസിൽ മത്സ്യത്തൊഴിലാളിയായി. ഇതിലെ അനുഭവ സമ്പത്തും പരിചയവും വച്ച് ഓരുജല മത്സ്യകൃഷിയിലേക്ക് ഇറങ്ങുകയായിരുന്നുവെന്നും 30 വർഷമായി

കുഞ്ഞിപ്പള്ളിയില്‍ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ ഉള്ള്യേരി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ കവര്‍ നഷ്ടപ്പെട്ടു

കൊയിലാണ്ടി: ഉള്ള്യേരി കക്കഞ്ചേരി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ കവര്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. ബുധനാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിക്കും നാലുമണിയ്ക്കും ഇടയില്‍ കാര്‍ യാത്രയ്ക്കിടെയാണ് കവര്‍ നഷട്‌പ്പെട്ടത്. ആധാരവുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകള്‍ ഈ കവറിലുണ്ടായിരുന്നു. കുഞ്ഞിപ്പള്ളിയ്ക്ക് സമീപത്തുള്ള ചെക്ക് പോസ്റ്റിനരികില്‍ വാഹനപരിശോധനയ്ക്ക് വിധേയരായിരുന്നു. പിന്നീട് കൊയിലാണ്ടിയില്‍ വണ്ടി സര്‍വ്വീസിനായി

വേദനകളുടെ 23 വർഷം, ജീവിതത്തിന് താങ്ങായി വീല്‍ച്ചെയറും ഈർക്കിലും; മേപ്പയില്‍കാരന്‍ രമേശനെ തേടി അവാർഡ് തിളക്കം

വടകര: കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് തിളക്കത്തില്‍ മേപ്പയില്‍ സ്വദേശി. കഴിഞ്ഞ ഇരുപത് വര്‍ഷമായി കരകൗശല രംഗത്ത് സജീവമായ മൂരിയോടന്‍ കണ്ടിയില്‍ രമേശനാണ് അവാര്‍ഡ് ലഭിച്ചത്‌. ഈര്‍ക്കിലില്‍ രമേശന്‍ മെനയുന്ന നിലവിളക്കിനും കിണ്ടിക്കും ശംഖിനും കാഴ്ചക്കാര്‍ ഏറെയാണ്. എന്നാല്‍ അവാര്‍ഡ് തിളക്കത്തില്‍ നില്‍ക്കുമ്പോഴും മതിമറന്ന് സന്തോഷിക്കാന്‍ രമേശന് കഴിയുന്നില്ല എന്നതാണ് സത്യം. 25 വയസ്‌ വരെ

കുഞ്ഞിപ്പള്ളിയില്‍ കാര്‍ ബസിലിടിച്ചു, നിയന്ത്രണം വിട്ട ബസ് ലോറിയില്‍ ഇടിച്ചു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്‌

കുഞ്ഞിപ്പള്ളി: കുഞ്ഞിപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ബസിലിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബ്ലോക്ക് ഓഫീസിന് സമീപം ഇന്ന് 3മണിയോടെയാണ് അപകടം നടന്നത്. കാര്‍ ബസിടിച്ചതോടെ നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. കെ.എല്‍ 05 എജെ 7070 എന്ന നമ്പറിലുള്ള കാറാണ് ബസിലിടിച്ചത്. കാറിലെയും ബസിലെയും യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ഇവരെ നാട്ടുകാര്‍

error: Content is protected !!