Category: വടകര

Total 964 Posts

തോടന്നൂർ ചാലിൽ ആയിഷ അന്തരിച്ചു

തോടന്നൂർ: ചാലിൽ ആയിഷ (എലിക്കോട്ട്) അന്തരിച്ചു. അറുപത് വയസായിരുന്നു. ഭര്‍ത്താവ്‌: അമ്മദ് ചാലിൽ. മക്കൾ: സമീറ, ഫൗസിയ, ഫൈസൽ, ആരിഫ് (ഖത്തര്‍). മരുമക്കള്‍: അബ്ദുള്ള കുളങ്ങര (മംഗലാട്), അമീറുദ്ധീൻ തെക്കേ കുറ്റിക്കാട്ടിൽ (കാഞിരാട്ട്തറ), നസ്‌ല മണ്ടോളാണ്ടി (തിരുവള്ളൂർ), ജസ്‌ന മീത്തലെ കൊക്കോളി (മേമുണ്ട)

ഇതുവരെ ചികിത്സ തേടിയത് 32 കുട്ടികള്‍; മേമുണ്ട സ്‌ക്കൂളിലും പരിസരപ്രദേശത്തും മഞ്ഞപ്പിത്ത പ്രതിരോധം ഊര്‍ജ്ജിതം

വടകര: മേമുണ്ട സ്‌ക്കൂളില്‍ ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചത് 32 കുട്ടികള്‍ക്ക്. ക്ഷീണം അനുഭവപ്പെട്ട നാല് കുട്ടികള്‍ നിലിവല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ള കുട്ടികള്‍ പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസമാണ് സ്‌ക്കൂളിലെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്‌ക്കൂളിലും പരിസരപ്രദേശത്തെ കടകളിലും ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തിയിരുന്നു. സ്‌ക്കൂളിലെ കിണര്‍

വിലങ്ങാട് അടക്ക മോഷണം; ആയഞ്ചേരി സ്വദേശി അടക്കം രണ്ടുപേര്‍ പിടിയില്‍

നാദാപുരം: വിലങ്ങാട് അടക്ക ഉരിക്കുന്ന കേന്ദ്രത്തില്‍ നിന്ന് അടക്ക മോഷണം പോയ സംഭവത്തില്‍ രണ്ടു പേര്‍ പോലീസ് പിടിയില്‍. കല്ലുനിര താനിക്കുഴിയില്‍ ടി.കെ ശ്രീജിത്ത്(37), ആയഞ്ചേരി മുത്താച്ചി കണ്ടിയില്‍ പി.രജീഷ് (36) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് പുതിയാമറ്റത്തില്‍ ബിബിന്റെ വീടിനോട് ചേര്‍ന്നുള്ള അടക്ക കേന്ദ്രത്തില്‍ നിന്നും പൊളിച്ച് ചാക്കില്‍ സൂക്ഷിച്ച

വടകര തെരുവില്‍ കളരിക്കണ്ടി സിനു അന്തരിച്ചു

വടകര: തെരുവില്‍ കളരിക്കണ്ടി സിനു അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: കുഞ്ഞികൃഷ്ണന്‍. അമ്മ: ചന്ദ്രി. സഹോദരങ്ങള്‍: സിജു, സിന്ധു, സീന. സഞ്ചയനം: വ്യാഴാഴ്ച.

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും നഗരസഭാ കൗൺസിലറുമായിരുന്ന വടകര പണിക്കോട്ടി മലയിൽ എം.നാരായണി അന്തരിച്ചു

വടകര: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ നേതാവ് പണിക്കോട്ടി മലയില്‍ എം നാരായണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സിപിഐ എം വടകര ഏരിയാ കമ്മിറ്റി മുന്‍ അംഗവും നഗരസഭാ കൗണ്‍സിലറുമായിരുന്നു. നിലവില്‍ സിപിഐ എം ഹാശ്മി നഗര്‍ ബ്രാഞ്ച്

214 പേര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍, 60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍; നിപ പ്രതിരോധത്തിന് സംസ്ഥാനം സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്‌: മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക

ഇരുനില കെട്ടിടത്തിന് വിള്ളല്‍, പൊളിഞ്ഞുവീഴാന്‍ സാധ്യത; വടകര മുനിസിപ്പാലിറ്റിയിലേക്കുള്ള പ്രധാന റോഡ് അടച്ചു

വടകര: വടകര മുനിസിപ്പാലിറ്റിയിലേക്കുള്ള പ്രധാന റോഡ് അടച്ചു. റോഡിന് സമീപത്തെ രണ്ടു നില കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് നടപടി. താഴെ അങ്ങാടി ചക്കരത്തെരു കാലിച്ചാക്ക് ബസാറിലെ കെട്ടിടമാണ് കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായത്. ഇന്ന് രാവിലെ കെട്ടിടത്തിന്റെ ഒരു വശത്ത് വിള്ളല്‍ വീണത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അപകസാധ്യത കണക്കിലെടുത്ത് റോഡ് അടച്ചത്. കാലിച്ചാക്ക് കച്ചവടം നടക്കുന്ന കെട്ടിടത്തില്‍ നേരത്തെ

ഐഎസ്ആര്‍ഒയിലെ യുവശാസ്ത്രജ്ഞനുമായി സംവദിച്ച് വിദ്യാര്‍ത്ഥികള്‍; മേമുണ്ട ഹയർസെക്കണ്ടറി സ്‌ക്കൂളില്‍ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷങ്ങള്‍ക്ക് തുടക്കം

മേമുണ്ട: അന്താരാഷ്ട്ര ചാന്ദ്രദിനത്തിൻ്റെ ഭാഗമായി മേമുണ്ട ഹയർസെക്കണ്ടറി സ്‌ക്കൂളില്‍ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ഐഎസ്ആര്‍ഒയിലെ യുവശാസ്ത്രജ്ഞൻ അബി എസ്.ദാസുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. സ്‌ക്കൂള്‍ സയൻസ് ക്ലബ്ബിൻ്റെ ചാന്ദ്രദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. തുടര്‍ന്ന്‌ ചാന്ദ്രയാൻ പ്രൊജക്ടറ്റിനെ കുറിച്ച് ക്ലാസ് എടുക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. ചാന്ദ്രദിനത്തിൻ്റെ ഭാഗമായി ചാന്ദ്രദിന

ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റ് വടകര കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു

വടകര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റ് വടകര കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. വടകര പാർക്ക് ഓഡിറ്റോറിയത്തിൽ ട്രസിറ്റിന്റെ ലോഗോ പ്രകാശനവും അനുസ്മരണ പരിപാടിയും നടന്നു. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി.എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ ഏറാമല ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റിന്

ഡിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകി; അഖില മര്യാട്ട് വീണ്ടും നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ടാവും

നാദാപുരം: സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ആരോപണ വിധേയയായി രാജിവെച്ച നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് കുറ്റക്കാരിയല്ലെന്ന് കോൺഗ്രസ് ഡി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷൻ്റെ കണ്ടൈത്തൽ. ഡി.സി.സി വൈസ് പ്രസിഡണ്ട് പി.കെ.ഹബീബിനെയും, ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിലിനെയുമാണ് സംഭവം അന്വേഷിക്കാൻ ഡി.സി.സി നിയോഗിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണ കമ്മീഷൻ അഖില മര്യാട്ടിന്

error: Content is protected !!