Category: വടകര

Total 959 Posts

വടകര പുതുപ്പണം ചാമവയലില്‍ ശാരദ അന്തരിച്ചു

വടകര: പുതുപ്പണം ചാമവയലില്‍ ശാരദ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: വിമല, രമേശന്‍, സുരേഷ് ബാബു (സിപിഎം ബ്രാഞ്ച് സെക്രട്ടറി, അരവിന്ദ്‌ഘോഷ് റോഡ്), സുനില്‍കുമാര്‍ (റിട്ട.കെഎസ്ഇബി), അനിത, ഷീല (അംഗന്‍വാടി വര്‍ക്കര്‍, അഴിയൂര്‍), ഷീജ (അംഗന്‍വാടി വര്‍ക്കര്‍, പുതുപ്പുണം). മരുമക്കള്‍: സഹദേവന്‍, കുമാരന്‍, ചന്ദ്രി, ഗിരിജ, സിന്ധു (എച്ച് ഐ ചൊക്ലി),

വടകര കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ നളിനി അന്തരിച്ചു

വടകര: കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ നളിനി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: ഭരതൻ. മക്കൾ: സുനിൽ കുമാർ (വിമുക്ത ഭടൻ), സുരേഷ് കുമാർ, സുധ, പരേതനായ സുധീർ കുമാർ. മരുമക്കൾ: റൂബി (നാദാപുരം റോഡ് ), ലേഖ (മുയിപ്പോത്ത് ), രാജേഷ് (കൊളാവിപ്പാലം). സഹോദരങ്ങൾ: ഭാസ്കരൻ, ഹരിദാസൻ, പദ്മിനി, രമ, രാഗിണി, പരേതരായ അനിത, സജിനി.

ശക്തമായ മഴയും കാറ്റും: വളയത്ത് ഇരുനില വീട് തകര്‍ന്നുവീണു

വളയം: ശക്തമായ മഴയിലും കാറ്റിലും വളയത്ത് വ്യാപകനാശം. വണ്ണാര്‍കണ്ടി നവധ്വനി ക്ലബിന് സമീപത്ത് ഇരുനില വീട് തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. തിരുവങ്ങോത്ത് ആയിശുവിന്റെ ഓട് മേഞ്ഞ ഇരുനില വീടാണ് തകര്‍ന്നു വീണത്. കഴിഞ്ഞ കുറച്ച് കാലമായി ആയിശു മകനൊപ്പം കുറുവന്തേരിയിലാണ്‌ താമസിക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടില്‍ കുറേക്കാലമായി ആള്‍താമസമില്ലായിരുന്നു. അതിനാലാണ് വന്‍ അപകടം ഒഴിവായത്.

മണിയൂർ പുത്തൻ വീട്ടിൽ ഭാസ്കരൻ അന്തരിച്ചു

മണിയൂർ: പുത്തൻ വീട്ടിൽ ഭാസ്കരൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: സരോജിനി. മകൻ: അമൽ ഭാസ്കർ (അസി.മാനേജർ, ഫാക്ട്, കളമശ്ശേരി). മരുമകൾ: ഗിൽന (കലക്ടറേറ്റ്, എറണാകുളം). സഹോദരങ്ങൾ: നാരായണി, ജാനകി, ദാമോദരൻ, രവീന്ദ്രൻ, പരേതരായ നാരായണൻ, കൃഷ്ണൻ, രാഘവൻ. സഞ്ചയനം: തിങ്കളാഴ്ച.

കനത്ത മഴ: മേപ്പയില്‍ തിരുവള്ളൂര്‍ റോഡില്‍ മരം മുറിഞ്ഞു വീണു

വടകര: മേപ്പയില്‍ തിരുവള്ളൂര്‍ റോഡില്‍ മരം മുറിഞ്ഞു വീണു. പഴയ പോസ്റ്റ് ഓഫീസിന് സമീപം ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം. തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയില്‍ റോഡിന് സമീപത്തുള്ള വീട്ടിലെ മരം മുറിഞ്ഞു വീഴുകയായിരുന്നു. ഈ സമയം റോഡിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്‍ മരം പൊട്ടുന്ന ശബ്ദം കേട്ട് ഉടന്‍

പരിസ്ഥിതി മിത്രം പുരസ്‌കാര ജേതാവ് മണലില്‍ മോഹനന് എഫാസ് വടകരയുടെ ആദരം

വടകര: സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി മിത്രം പുരസ്‌കാര ജേതാവ് മണലില്‍ മോഹനനെ എഫാസ് വടകര ആദരിച്ചു. വടകര ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാനം ചെയ്തു. കെ.വി ശശിധരന്‍ പുരസ്‌കാരം സമ്മാനിച്ചു. എന്‍.ചന്ദ്രന്‍ മണലില്‍ മോഹനനെ പൊന്നാടയണിച്ചു. പരിപാടിയുടെ ഭാഗമായി ‘നമ്മുടെ ഭൂമി നമ്മുടെ ഭാവി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച രചനാമത്സരത്തില്‍

റെയിൽവേ സ്റ്റേഷൻ വികസനത്തിന് സ്ഥലം വേണം; വടകര ആർ.എം.എസ് ഓഫീസ് ഒഴിയാൻ നോട്ടീസ്

വടകര: വടകര റെയിൽവേ സ്റ്റേഷനുസമീപം റെയിൽവേയുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന വടകര ആർ.എം.എസ്. (റെയിൽവേ മെയിൽ സർവീസ്) ഓഫീസ് ഒഴിയണമെന്ന് റെയിൽവേയുടെ നോട്ടീസ്. റെയിൽവെ വികസനത്തിന് കൂടുതൽ സ്ഥലം ആവശ്യമുന്ന് പറഞ്ഞാണ് ഓഫീസ് ഒഴിപ്പിക്കുന്നത്. റെയിൽവേയുടെ സ്ഥലത്ത് 35 വർഷംമുമ്പ് തപാൽവകുപ്പ് നിർമിച്ചതാണ് ഇപ്പോഴത്തെ ആർ.എം.എസ്. ഓഫീസ്. വടകര, പേരാമ്പ്ര, മാഹി മേഖലകളിലെ തപാൽനീക്കത്തിന്റെ പ്രധാന ‘കേന്ദ്രമാണിത്.

ആയഞ്ചേരി ടൗണിലെ രൂക്ഷമായ വെള്ളക്കെട്ട്; പ്രശ്നപരിഹാരത്തിന് ഉദ്യോഗസ്ഥരുമായി എം.എൽ.എ എത്തി

ആയഞ്ചേരി: രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നം നിലനിൽക്കുന്ന ആയഞ്ചേരി ടൗണിൽ പ്രശ്നപരിഹാരത്തിന് എം.എൽ.എയുടെ ഇടപെടൽ. കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എയാണ് വെള്ളക്കെട്ട് പ്രശ്നപരിഹാരത്തിന് എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ച് സംഭവസ്ഥലം സന്ദർശിച്ചത്. പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് നിധിൻ ലക്ഷ്മണന്റെയും,അസിസ്റ്റൻറ് എൻജിനീയർ ഷക്കീർ, ഓവർസിയർ എന്നിവരുടെ സാന്നിധ്യത്തിലാണ് എം.എൽ.എ സ്ഥലത്ത് പരിശോധന നടത്തിയത്. ക്രോസ് ഡ്രൈനേജിൽ തടസ്സങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ

പതിറ്റാണ്ടുകളായി വാഹന ഗതാഗതം ഉണ്ടായിരുന്ന റോഡ് റെയിൽവെ കൊട്ടിയടച്ചു; മുക്കാളി റെയിൽവെ ഗേറ്റ് കല്ലാമല സ്കൂൾ റോഡ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മറ്റി

അഴിയൂർ: റെയിൽവെ കമ്പിവേലി കെട്ടി തടസ്സപ്പെടുത്തിയ മുക്കാളി റെയിൽവേഗേറ്റ് കല്ലാമല സ്കൂൾ റോഡ് പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിഷയത്തിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് അഴിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗം ചേർന്ന് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. പതിറ്റാണ്ടുകളായി വാഹനം പോയിക്കൊണ്ടിരുന്ന റോഡ് റെയിൽവെ കൊട്ടിയടച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കാൽ

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (25/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ത്വക്ക് രോഗവിഭാഗം – ഉണ്ട് 5) ഇ.എൻ.ടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് 8) നേത്രരോഗ വിഭാഗം

error: Content is protected !!