Category: വടകര

Total 958 Posts

നാദാപുരം റോഡിലെ ഹോട്ടൽ വ്യാപാരിയായിരുന്ന മടപ്പള്ളി തെക്കെ പറമ്പത്ത് വാസു അന്തരിച്ചു

മടപ്പള്ളി: നാദാപുരം റോഡിലെ ഹോട്ടൽ വ്യാപാരിയായിരുന്ന മടപ്പള്ളി തെക്കെ പറമ്പത്ത് വാസു അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ ജാനു. മക്കൾ: ശോഭ, ഷീന, വിനീഷ് (ഏ.ആർ ഓഫീസ് വടകര). മരുമക്കൾ: തുണ്ടിയിൽ ചന്ദ്രൻ പാലോളിപ്പാലം, മനോജ് കുമാർ (സെൻട്രൽ ബാങ്ക് ചോമ്പാല), മോനിഷ തട്ടോളിക്കര. സംസ്കാരം വ്യാഴം രാവിലെ 10 മണിക്ക് നടക്കും.

ദുരിത മേഖലയിൽ അഴിയൂരിൻ്റെ സഹായഹസ്തം; അവശ്യ വസ്തുക്കളുമായി വാഹനം മേപ്പാടിയിലേക്ക്

അഴിയൂർ: അതിതീവ്ര മഴയിലും ഉരുൾ പൊട്ടലിലും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായഹസ്തവുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്. അഴിയൂരിലെ സുമനസ്സുകളുടെയും കച്ചവടക്കാരുടെയും സഹായത്തോടെയാണ് ആവശ്യമായ സാധനങ്ങൾ സംഘടിപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ ഭക്ഷണ സാധനങ്ങൾ കുടിവെള്ളം നിത്യോപയോഗ സാധനങ്ങൾ എന്നിവയാണ് ശേഖരിച്ച് ദുരന്തം നടന്ന വയനാട്ടിലേക്ക് അയച്ചത്. സാധനങ്ങളുമായി മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ട വാഹനം അഴിയൂർ

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (01/08/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) മാനസികരോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് OP ടിക്കറ്റിന്റെ സമയം

ട്രോളിംഗ് നിരോധനമവസാനിച്ച് ബോട്ടുകൾ കടലിലേക്ക്; മത്സ്യമേഖല സജീവമാകും, കാലാവസ്ഥ പ്രതികൂലമാകുമോ എന്ന് ആശങ്ക

ചോമ്പാല: 52 ദിവസത്തെ ഇടവേളകൾക്ക് ശേഷം യന്ത്രവത്കൃത ബോട്ടുകൾ ഇന്ന് പുലർച്ചയോടെ കടലിൽ പോയി തുടങ്ങി. ജൂൺ ഒമ്പത് അർധരാത്രി 12 മണിക്ക് നിലവിൽ വന്ന ട്രോളിംഗ് നിരോധനം അവസാനിച്ചതോടെയാണ് യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതി ലഭിച്ചത്. ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാമെങ്കിലും മത്സ്യലഭ്യത കുറവായിരുന്നു. ട്രോളിംഗ് നിരോധന സമയത്ത്

ദീർഘകാലം നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം നേതാവുമായിരുന്ന എ.കെ കണ്ണൻ അന്തരിച്ചു

നരിപ്പറ്റ: ദീർഘകാലം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം നേതാവുമായിരുന്ന എ.കെ കണ്ണൻ (75) അന്തരിച്ചു. കുന്നുമ്മൽ നരിപ്പറ്റ മേഖലകളിൽ കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം വഹിച്ച വ്യക്തിയായിരുന്നു. സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗവും കുന്നുമ്മൽ ഏരിയ സെക്രട്ടറിയുമായിരുന്നു. ഭാര്യ: യശോദ. മക്കൾ: ഷിജു മോൻ (സോഫ്റ്റ്‌വെയർ എൻജിനീയർ), ഷിജിത്ത് (കക്കട്ട് സർവീസ് സഹകരണ ബാങ്ക്).

ദുരിതപ്പെയ്ത്ത്‌: വടകരയില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍, എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി നഗരസഭ

വടകര: നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രളയ ദുരിതാശ്വാസ ക്യാംപുകളില്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍. ഇന്നലെ പെയ്ത കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രിയോടെയാണ് പലരെയും ക്യാംപുകളിലെത്തിച്ചത്. ക്യാംപുകളില്‍ ഉള്ളവര്‍ക്ക് നിലവില്‍ കിടക്കാന്‍ ആവശ്യമായ ബെഡ്, ഭക്ഷണങ്ങള്‍ എല്ലാം എത്തിച്ചതായി വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു വടകര ഡോട്

വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ; മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചിൽ തുടരുന്നു

നാദാപുരം: വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ അടിച്ചിപ്പാറയില്‍ തന്നെയാണ് വീണ്ടും ഉരുള്‍പൊട്ടിയത്. ഇതേ തുടര്‍ന്ന് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ തുടരുകയാണ്. വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രദേശത്ത് ഉരുള്‍പൊട്ടിയത്. ഉച്ച മുതല്‍ പ്രദേശത്ത് കനത്ത മഴ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇവിടെ വ്യാപകനാശമാണ് ഉണ്ടായത്. അതിന്റെ ആഘാതത്തില്‍ നിന്നും

വയനാടിനെ ചേർത്ത് പിടിച്ച് വടകര; രണ്ട് ലോറി നിറയെ അവശ്യ വസ്തുക്കൾ, മുന്നിൽ നിന്ന് നയിച്ച് ഡി.വൈ.എഫ്.ഐ

വടകര: ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച്‌ നില്‍ക്കുന്ന വയനാടിന് വടകരയുടെ കൈത്താങ്ങ്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ക്ക് ആവശ്യമായ ആവശ്യവസ്തുക്കള്‍ ശേഖരിച്ച് എത്തിച്ചുനല്‍കിയത്. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വടകരയില്‍ ആവശ്യവസ്തുക്കള്‍ പ്രവര്‍ത്തകര്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് അവശ്യസാധനങ്ങള്‍ ശേഖരിച്ച് തുടങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിവരം സോഷ്യല്‍മീഡിയ വഴി ആളുകളിലേക്ക് എത്തുകയും ചെയ്തു.

എടച്ചേരി തുരുത്തിയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു

എടച്ചേരി: തുരുത്തിയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. കൈക്കണ്ടത്തില്‍ അനീഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം. തുരുത്തിപുഴയുടെ സമീപത്തുള്ള തോട്ടിലൂടെ സ്വന്തം വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ഇതിനിടെ പെട്ടെന്ന് തോണി മറിയുകയായിരുന്നുവെന്നാണ് വിവരം. മകനെ തിരഞ്ഞ് എത്തിയ അച്ഛന്‍ നാണുവാണ് തോണി മറിഞ്ഞു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും

ചോമ്പാല മുക്കാളി മുല്ലേരികുന്നത്ത് രാധ അമ്മ അന്തരിച്ചു

ചോമ്പാല: മുക്കാളി മുല്ലേരികുന്നത്ത് രാധ അമ്മ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: അയാടത്തിൽ കുഞ്ഞിശങ്കര കുറുപ്പ്‌ മേമുണ്ട (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്). മക്കൾ: സുനിൽ കുമാർ (ദുബായ്), സുരേഷ് കുമാർ (മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ), സുജിത. മരുമക്കൾ: മനോജ്‌ കുമാർ തളിപ്പറമ്പ (ദുബായ്), സിന്ധു വി.കെ (അസിസ്റ്റന്റ് ഡയരക്ടർ കൃഷിവകുപ്പ് തോടന്നൂര്‍ ബ്ലോക്ക്),

error: Content is protected !!