Category: വടകര
പുഷ്പന്റെ മൃതദേഹവുമായി വിലാപയാത്ര 9.30ന് വടകരയിലെത്തും, 9.45ന് നാദാപുരം റോഡിൽ; കൂത്തുപറമ്പ് സമരപോരാളി പുഷ്പന് അന്ത്യയാത്ര നല്‍കാനൊരുങ്ങി നാട്
വടകര: കൂത്തുപറമ്പ് സമരനായകന്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി വടകരയിലൂടെ കടന്നുപോകും. രാവിലെ 8 മണിക്ക് കോഴിക്കോട് നിന്നും ആരംഭിക്കുന്ന വിലാപയാത്ര രാവിലെ 9.30 മണിക്കാണ് വടകരയിൽ എത്തുക. 9.45 ന് നാദാപുരം റോഡിൽ വിലാപയാത്ര യെത്തും. 10.30 ന് തലശ്ശേരി ടൗൺ ഹാളിൽ എത്തുന്ന ഭൗതിക ശരീരം അവിടെ പൊതുദർശനത്തിന്
ഓര്‍ക്കാട്ടേരി സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു
ഏറാമല: ഓര്‍ക്കാട്ടേരി സ്വദേശി നടുവിലടുത്ത് ഹംസ ബഹ്‌റൈനിൽ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. നാല്‍പത് വര്‍ഷത്തിലധികമായി ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്നു. മറാസീല്‍ ട്രേഡിങ്ങ് എം.ഡിയാണ്. ഒപ്പം ജീവകാരുണ്യ മേഖലയിലും സാമൂഹിക – സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: ഷുഹൈബ്, സാജിത, സദീദ. മരുമക്കള്‍: ഇര്‍ഫാന്‍ (കണ്ണൂക്കര), ബാദിറ. സഹോദരങ്ങൽ: അഷ്റഫ് (ബഹ്റൈൻ), സുബൈദ
എളമ്പിലാട് മൂശാരിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു
എളമ്പിലാട്: മൂശാരിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂശാരിക്കണ്ടി ശങ്കരന്‍ അടിയോടി. മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട.സുബൈദര്‍), സുമതി, ഷീല (റിട്ട. അധ്യാപിക, ചീനംവീട് യു.പി സ്‌ക്കൂള്‍, മഹിളാ കോണ്‍ഗ്രസ് വില്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട്). മരുമക്കള്‍: പരേതനായ ദാമോദരന്‍ നായര്‍ (റിട്ട.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മുചുകുന്ന്), പത്മനാഭ കുറുപ്പ് കാവില്‍റോഡ് (മെയോണ്‍ ലാബ് വടകര),
നാദാപുരത്ത് ഓഫീസിൽകയറി അഭിഭാഷകനെ അക്രമിച്ച സംഭവം; ഗൂഡാലോചന അന്വേഷിക്കണമെന്ന് ജനാധിപത്യ വേദി
നാദാപുരം: ജനാധിപത്യ വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും, അഭിഭാഷകനും ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിന് നേരെ നടന്ന ആക്രമണത്തിൽ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ലിനീഷിൻ്റെ ഓഫീസിൽ അതിക്രമിച്ചു കയറി നടന്ന ആക്രമണത്തിന് പിന്നിലുള്ള ഗൂഡാലോചനയെ കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ വേദി ആവശ്യപ്പെട്ടു. കെ.പി ചന്ദ്രൻ
സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്തിയില്ല; ജെഡി ഓഫീസില്‍ പ്രതിഷേധവുമായി വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ
നാദാപുരം: വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്താത്തതിൽ പ്രതിഷേധിച്ച് ഭരണസമിതി അംഗങ്ങൾ ജോയിൻ ഡയറക്ടറുടെ ഓഫീസില്‍ പ്രതിഷേധിച്ചു. ലൈഫ് ഭവന പദ്ധതി, ക്ഷേമ പെൻഷൻ തുടങ്ങിയ സാധാരണക്കാരെ ബാധിക്കുന്ന എല്ലാവിധ പ്രവർത്തനങ്ങളും ഭാഗികമായി നിലച്ചതോടെയാണ് ഭരണസമിതി അംഗങ്ങൾ പ്രതിഷേധവുമായി ഇന്നലെ രാവിലെ ജെ.ഡി ഓഫീസിൽ എത്തിയത്. സെക്രട്ടറി, മൂന്ന് സീനിയർ ക്ലർക്ക്,
നാദാപുരത്ത് അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം; എടച്ചേരി സ്വദേശി പിടിയില്‍
നാദാപുരം: അഭിഭാഷകനെ ഓഫീസില്‍ കയറി അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. എടച്ചേരി സ്വദേശി കണിയാന്റെ പറമ്പത്ത് ആഷിഖിനെ (29)യാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ് പ്രതി അക്രമിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. കോർട്ട് റോഡിലുള്ള ലിനീഷിന്റെ ഓഫീസിൽക്കയറിയാണ് പ്രതി
പുറമേരി കച്ചേരിയില്‍ സുരേഷ് അന്തരിച്ചു
പുറമേരി: കച്ചേരിയില്‍ സുരേഷ് അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. അച്ഛന്‍: പരേതനായ കേളപ്പന്‍, അമ്മ: നാരായണി. ഭാര്യ: കളരിപറമ്പത്ത് ബിന്ദു. മക്കള്‍: ദൃശ്യ, ദീക്ഷിത്. സഹോദരങ്ങള്‍: രാജേഷ്, ബിനീഷ്, കമല, റീന. സഞ്ചയനം: ചൊവ്വാഴ്ച. Description: purameri kacheriyil Suresh passed away
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എസ് മുക്ക്–വള്ളിയാട്–കോട്ടപ്പള്ളി–തിരുവള്ളൂർ റോഡിൽ ഗതാഗത നിയന്ത്രണം
വടകര: എസ് മുക്ക്–വള്ളിയാട്–കോട്ടപ്പള്ളി–തിരുവള്ളൂർ റോഡിൽ വള്ള്യാടിനും കോട്ടപ്പള്ളിക്കും ഇടയില്‍ ഗതാഗത നിയന്ത്രണം. കുറുമ്പക്കാട്ട് മുക്ക് കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാൽ 30 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഈ വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് തോടന്നൂര്‍ നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വള്ള്യാട് ഭാഗത്തേക്ക് പേകേണ്ടവര്‍ക്ക് പോക്കര്‍ പീടിക-കണിയാംങ്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രം വഴിയും,
വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഫീസ് വർധനവ് പിന്‍വലിക്കുക; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
വടകര: ട്രെയിന്‍ യാത്രാദുരിതം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക, വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഫീസ് വർധനവ് പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും സായാഹ്ന ധര്‍ണയും നടത്തി. വൈകിട്ട് അഞ്ച് മണിക്ക് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ ജില്ലാ സെക്രട്ടറി പി.സി ഷൈജു
ഭക്തിഗാനാമൃതം, അഷ്ടപദിക്കച്ചേരി, കാവ്യകേളി; നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി വടകര കുട്ടോത്ത് വിഷ്ണു ക്ഷേത്രം
വടകര: നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി കുട്ടോത്ത് വിഷ്ണു ക്ഷേത്രം. ഒക്ടോബര്‍ മൂന്ന് മുതല്‍ 13വരെ വിപുലമായ പരിപാടികളാണ് ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നത്. ആദ്യ ദിവസമായ ഒക്ടോബര്‍ 3ന് വൈകിട്ട് നാല് മണിക്ക് വിളംബരഘോഷയാത്രയോടെ ആഘോഷപരിപാടികള്‍ തുടങ്ങും. ഒക്ടോബര്‍ 4ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ടി.എന്‍.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ശേഷം ഏഴ് മണിക്ക് ഭക്തിഗാനാമൃതം,