Category: വടകര

Total 1414 Posts

വടകര അടക്കാതെരുവിലെ പാറക്കേന്റവിട കുറ്റിയിൽ ബാലകൃഷ്ണൻ അന്തരിച്ചു

വടകര: അടക്കാതെരുവിലെ പാറക്കേന്റവിട കുറ്റിയിൽ ബാലകൃഷ്ണൻ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: നാരായണി. മക്കൾ: ഷിജു (വി.കെ ലോട്ടറി) സവിത. മരുമക്കൾ: ചന്ദ്രൻ, രമ്യ. സഹോദരങ്ങൾ: നാരായണി, ശ്രീധരൻ. സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ഒക്ടോബർ 5 ശനിയാഴ്ച. Description: vadakara adakkatheru kuttiyil Balakrishnan passed away

വൃക്കരോഗത്തെ നേരത്തെ തിരിച്ചറിയാം പ്രതിരോധിക്കാം; വടകരയില്‍ ‘വൃക്കക്കൊരു തണല്‍ 2024’ മെഡിക്കൽ എക്സ്​പോയുമായി തണല്‍

വടകര: ഭക്ഷണത്തിലെയും ജീവിതരീതിയിലെയും മാറ്റങ്ങള്‍ കാരണം ഇക്കാലത്ത് ചെറുപ്പക്കാരിലും വൃക്കരോഗം വര്‍ധിച്ചു വരികയാണ്. വൃക്കരോഗങ്ങള്‍ പലപ്പോഴും നേരത്തെ പ്രകടമാകാത്തതിനാല്‍ രോഗം അതിന്റെ അവസാന ഘടത്തില്‍ എത്തുമ്പോഴാണ് സ്ഥിരീകരിക്കുന്നത്. അതുകൊണ്ടുതന്നെ രോഗം സ്ഥിരീകരിക്കുന്നതോടെ രോഗികള്‍ അമിതമായ ഉത്കണ്ഠിലേക്കും വിഷാദരോഗത്തിലേക്കും വഴിമാറാറുണ്ട്. നാട്ടില്‍ വൃക്കരോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വടകരയില്‍ മെഡിക്കല്‍ എക്‌സ്‌പോ സംഘടിപ്പിക്കുകയാണ് തണല്‍. ഒക്ടോബര്‍ 3,4,5 തീയതികളിലായി

നാദാപുരത്ത്‌ ഓഫീസിൽകയറി അഭിഭാഷകനെ അക്രമിച്ച സംഭവം; അഭിഭാഷകർക്കെതിരായ അക്രമണങ്ങള്‍ക്കെതിരെ നിയമനിർമാണം വേണമെന്ന് വടകര ബാര്‍ അസോസിയേഷന്‍

നാദാപുരം: ജനാധിപത്യ വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും, അഭിഭാഷകനും നാദാപുരം ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് വടകര ഗാന്ധി പ്രതിമയ്ക്ക് സമീപത്ത്‌ ഇന്നലെ വടകര ബാർ അസോസിയേഷൻ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അഭിഭാഷകർക്കെതിരെ ഉയർന്നുവരുന്ന ഇത്തരം ആക്രമങ്ങൾക്കെതിരെ സമഗ്രമായ നിയമനിർമാണം വേണമെന്ന് പ്രതിഷേധത്തിൽ വടകര ബാർ അസോസിയേഷൻ അംഗങ്ങള്‍

“റവന്യൂ വകുപ്പിൻ്റെ സേവനങ്ങൾ ലോക വ്യാപകമാക്കും”; വടകരയിൽ നടന്ന പട്ടയമേളയിൽ വിതരണം ചെയ്തത് 469 പട്ടയങ്ങൾ

വടകര: വടകരയിൽ നടന്ന പട്ടയമേളയിൽവടകര, കൊയിലാണ്ടി താലൂക്കുകളിലെ 469 പട്ടയങ്ങൾ വിതരണം ചെയ്‌തു.വടകര ടൗൺഹാളിൽ നടന്ന വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടയ വിതരണം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. റവന്യു വകുപ്പിൻ്റെ സേവനങ്ങൾ ലോക വ്യാപകമാക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഇ-സേവനങ്ങൾ വഴി കേരളത്തിൽ ഭൂമിയുള്ള മുഴുവനാളുകൾക്കും ലോകത്തിലെ

പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കി; തൊട്ടിൽപാലം സ്വദേശിക്ക് 79 വർഷം കഠിന തടവും പിഴയും വിധിച്ച് നാദാപുരം കോടതി

നാദാപുരം: പത്തു വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവും 1,12,000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി. തൊട്ടിൽപാലം തോട്ടക്കാട് ബാലനെയാണ് (57) കോടതി ശിക്ഷ വിധിച്ചത്. അതിജീവിതയെ നിരന്തരം ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് കുട്ടിയുടെ സ്‌കൂൾ അധ്യാപികക്ക് ലഭിച്ച പരാതി ചൈൽഡ്

മയക്കുമരുന്ന് കേസ്; ചോറോട് മുട്ടുങ്ങൽ സ്വദേശിക്ക് 10 വർഷം തടവും പിഴയും ശിക്ഷ

വടകര: മയക്കുമരുന്നു കേസിലെ പ്രതിയെ 10 വ‍ർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടക്കാനും കോടതി ശിക്ഷിച്ചു. ചോറോട് മുട്ടുങ്ങൽ വെസ്റ്റ് ദേശത്ത് കല്ലറക്കൽ വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ് വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജൂൺ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരക മയക്കുമരുന്നായ എം ഡി എം എയുമായി

ഒൻപത് കഥകൾ, ഓരോ കഥയ്ക്കും ഓരോ ഭൂമിക, ഓരോ ആശയം, ഓരോതരം മുഖത്തെഴുത്ത്; ഒട പുസ്തകം ചർച്ചചെയ്ത് കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയം

വടകര : ഒൻപത് കഥകൾ, ഓരോ കഥയ്ക്കും ഓരോ ഭൂമിക, ഓരോ ആശയം, ഓരോതരം മുഖത്തെഴുതും ഉള്ള ഒട പുസ്തകം യുവാക്കൾക്കിടയിൽ ചർച്ചയാകുന്നു. കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ “ഒട” എന്ന പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രവർത്തകൻ രമേശൻ മാസ്റ്റർ പുസ്തകാവതരണം നടത്തി. രസ്ന അദ്ധ്യക്ഷത വഹിച്ചു. അക്ഷയ്രാജ്, അഹത സി, അൻവിയ ബി

ജനഹൃദയങ്ങളിൽ എളിമയുടെയും വിനയത്തിൻ്റെയും നിസ്വാർത്ഥ സേവനത്തിൻ്റെയും പ്രതീകമായ സോഷ്യലിസ്റ്റ്; മുൻ എം.എൽ.എ എം.കെ.പ്രേംനാഥിനെ അനുസ്മരിച്ച് വടകര

വടകര: പ്രമുഖ സോഷ്യലിസ്റ്റായിരുന്ന മുൻ വടകര എം.എൽ.എ എം.കെ പ്രേംനാഥിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മുക്കാളി റൈറ്റ് ചോയ്സ് സ്ക്കുളിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു. എം.വി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഇ.പി.ദാമോരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ജനങ്ങളുടെ ഹൃദയത്തിൽ എളിമയുടെയും വിനയത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും

കുറ്റ്യാടി വികസന പാതയിൽ; കുറ്റ്യാടി ബൈപ്പാസിൻ്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കുറ്റ്യാടി: കുറ്റ്യാടിയുടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്ന കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്നു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. നാദാപുരം കുറ്റ്യാടി നിയോജക മണ്ഡലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങാണ് സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ ഉദ്ഘാടന സമ്മാനമായി കുറ്റ്യാടി

കുറ്റ്യാടി ദേവര്‍കോവില്‍ കായക്കുന്നുമ്മല്‍ യശോദ അന്തരിച്ചു

കുറ്റ്യാടി: ദേവര്‍കോവില്‍ കായക്കുന്നുമ്മല്‍ യശോദ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ദേവര്‍കോവില്‍ വെസ്റ്റ് എല്‍പി സ്‌ക്കൂളിലെ പാചക തൊഴിലാളിയായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരമാന്‍. മക്കള്‍: ബിജു, ബിജിത്ത്. മരുമക്കള്‍: സജിനി, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: ദേവി, കമല, ശാന്ത, പരേതനായ കണ്ണന്‍. Description: Devarkovil Kayakummal Yashoda passed away

error: Content is protected !!