Category: വടകര

Total 956 Posts

വടകര കുട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡിൽ കുണ്ടും കുഴിയും; ദുരിതത്തിലായി വാഹനയാത്രികർ

വടകര: കുട്ടോത്ത്- അട്ടക്കുണ്ട്കടവ് റോഡിൽ കുണ്ടും കുഴിയും. ഇതോടെ ഇതുവഴിയുള്ള വാഹന​ഗതാത​ഗതം ദുഷ്ക്കരമായി. പുതുക്കുടി മുക്ക്, നടുവയൽ, വിരോത്ത്മുക്കിനുസമീപം തുടങ്ങിയിടങ്ങളിലാണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. മഴ സമയത്ത് ഭീതിയോടെയാണ് ഇരുചക്ര വാഹനയാത്രികർ ഇത് വഴി കടന്ന് പോകുന്നത്. മഴവെള്ളം നിറഞ്ഞ കുഴികളിലേക്ക് ഇരുചക്ര വാഹനങ്ങൾ വീഴുകയും യാത്രികർക്ക് പരിക്ക് പറ്റുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. വലിയ

വിലങ്ങാട് ഉരുൾപ്പൊട്ടൽ; വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകും

നാദാപുരം: വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകുമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.വനജ അറിയിച്ചു. കൂടാതെ സൗജന്യമായി സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വാണിമേൽ ഗ്രാമ പഞ്ചായത്തിൽ എത് സാഹചര്യത്തിലും ഉപയോഗത്തിനാവശ്യമായ ഒരു സ്ഥിരം ഷെൽട്ടൽ നിർമ്മിച്ചു നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തൂണേരി

ഹൃദയാഘാതം; അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

അഴിയൂർ: ഹൃദയാഘാതത്തെ തുടർന്ന് അഴിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ഹാരിസ് പള്ളിപ്പറമ്പത്ത് ആണ് അന്തറച്ചത്. നാൽപ്പത്തെട്ട് വയസ്സായിരുന്നു. മനാമ സൂഖിലെ റീഗൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു.മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യത്തു പരിപാലന വിങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

യുകെയിൽ നിന്നുള്ള ഡോക്ടർ എന്ന വ്യാജേന തട്ടിപ്പ്; വാട്സ് ആപ്പ് ചാറ്റിലൂടെ നാദാപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ

നാദാപുരം: നാദാപുരം സ്വദേശിയായ യുവതിയിൽ നിന്നും വാട്സ്ആപ്പ് ചാറ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. യുകെ ഡോക്ടറെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ലണ്ടനിലെ പ്രശസ്തനായ ഡോക്ടര്‍ മാര്‍ക്ക് വില്യംസ് എന്ന പേരില്‍ യുവതിയുമായി വാട്‌സ്‌ആപ്പില്‍ ചാറ്റ് ചെയ്തായിരുന്നു തട്ടിപ്പ്. വാട്‌സ് അപ്പ് സന്ദേശത്തില്‍ വിശ്വസിച്ച യുവതി പല തവണയായി 1,35,000 രൂപ അയച്ചു കൊടുത്തു. വിലപിടിപ്പുളള ഗിഫ്റ്റുകള്‍

വിലങ്ങാട് ഉരുൾപൊട്ടൽ; നശിച്ചത് ഹെക്ടർ കണക്കിന് ഭൂമിയിലെ കാർഷിക വിളകൾ

നാദാപുരം: കുടിയേറ്റ കർഷകരും മറ്റും പതിറ്റാണ്ടുകളായി മണ്ണിനോട് മല്ലിട്ടുണ്ടാക്കിയ കൃഷികളാണ് ഒരു രാത്രി കൊണ്ട് ഇല്ലാതായത്. വിലങ്ങാട് കഴിഞ്ഞ ചൊവ്വാഴ്ച്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ഹെക്ടർ കണക്കിന് കൃഷി ഭൂമിയിലെ കാർഷിക വിളകൾ നശിച്ചു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഴയോരത്തെ കൃഷി ഭൂമി തന്നെ ഇല്ലാതായവരും ഉണ്ട്. ചൊവ്വഴ്ച്ച പുലർച്ചെ ഒരു മണി മുതൽ മൂന്നര

വിലങ്ങാട് കമ്പിളിപ്പാറ ക്വാറിക്കടുത്തും ഉരുൾപൊട്ടി; ഒരു വീട് തകർന്നു, പുറംലോകമറിയാൻ വൈകി

വാണിമേൽ: വിലങ്ങാട് മലയോരത്ത് ഉരുൾപൊട്ടിയ സമയത്ത് കമ്പിളിപ്പാറ ക്വാറിക്കടുത്തും ഉരുൾപൊട്ടി. ഒരുവീട് പൂർണമായും തകർന്നിരുന്നു. എന്നാൽ, സംഭവം പുറംലോകം അറിയാൻ വൈകി. മലയങ്ങാട് കമ്പിളിപ്പാറയിലെ കരിങ്കൽക്വാറിക്കടുത്ത് രണ്ടു ഭാഗത്തായാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിൽ മലയങ്ങാട് നുറുക്കുകല്ലിൽ വിജയന്റെ വീടാണ് തകർന്നത്. ഉരുൾപൊട്ടലിന് മിനിറ്റുകൾക്കുമുമ്പ് സമീപത്തേക്ക് മാറിയതിനാൽ വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തുള്ള വീട്ടുകാരും കമ്പിളിപ്പാറയിലെ കോളനിനിവാസികളും റോഡിലേക്കും

അഞ്ച് ടയറുകളും കുത്തിക്കീറി ആണിയടിച്ച് പഞ്ചറാക്കി; ആയഞ്ചേരി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ നശിപ്പിച്ചു

വടകര: ആയഞ്ചേരി തീക്കുനി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ സാമൂഹ്യ വിരുദ്ധർ കുത്തി കീറി നശിപ്പിച്ചു. കെ.എൽ 49, 2277 നമ്പർ മഹാലക്ഷ്മി എന്ന ബസിൻ്റെ ടയറുകളാണ് നശിപ്പിക്കപ്പെട്ടത്. ബസ് ഓട്ടം കഴിഞ്ഞ് രാത്രി നിർത്തിയിട്ടതിന് ശേഷമാണ് സംഭവം നടത്തിയത്. ബസിൻ്റ അഞ്ച് ടയറുകൾ കുത്തിക്കീറുകയും ആണികൾ തറച്ച് പഞ്ചറാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ

ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ ബലി തർപ്പണത്തിനെത്തിയത് നിരവധിപേർ; വിപുലമായ സൗകര്യങ്ങളൊരുക്കി ക്ഷേത്ര കമ്മറ്റി

മണിയൂർ: ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് നിരവധി പേർ എത്തി. ബലി തർപ്പണത്തിന് എത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങളാണ് ഈ വർഷവും ഒരുക്കിയത്. ക്ഷേത്രത്തിനു സമീപത്തെ കുറ്റ്യാടി പുഴയും മാഹിക്കനാലും സംഗമിക്കുന്ന സ്ഥലത്താണ് ബലിതർപ്പണം നടന്നത്.കോഴിക്കോട് ശ്രേഷ്ഠാചാര സഭയുടെ കാർമികത്വത്തിൽ നടന്ന ബലിതർപ്പണത്തിൽ 1000 ത്തിലാധികം അളുകൾ പകെടുത്തതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

ദേശീയ ജൂനിയർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്; ചെമ്മരത്തൂർ സ്വദേശിനി ശ്വേതനന്ദ കേരളത്തിന് വേണ്ടി മത്സരിക്കും

വടകര: ചെമ്മരത്തൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി സി.ശ്വേതനന്ദ ദേശീയ ജൂനിയർ കിക്ക് ബോക്സിങ് ചാമ്ബ്യൻഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മത്സരിക്കാൻ ഇറങ്ങും. അടുത്ത മാസം 27 മുതല്‍ ഉത്തരാഖണ്ഡിലാണ് ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ജൂലൈ 27, 28 തീയതികളില്‍ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന 12ാമത് സംസ്ഥാന കിക്ക് ബോക്സിങ്

മഴ തുടരുന്നു; വിലങ്ങാടിന് സമീപപ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

നാദാപുരം: വിലങ്ങാട് മേഖലയിൽ മഴതുടരുന്ന പശ്ചാത്തലത്തിൽ ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടർന്ന് വിലങ്ങാട് കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി കോളനികളിലെ കുടുംബങ്ങളെ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശം ഒറ്റപ്പെട്ടിരുന്നു. ചില മേഖലകളിലേക്ക് വെള്ളിയാഴ്ചയോടെയാണ് പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിച്ചത്. 25 ലധികം ചെറുതും വലുതുമായ ഉരുള്‍ പൊട്ടലുകളാണ്

error: Content is protected !!