Category: വടകര

Total 955 Posts

പുറമേരി അരൂർ പെരുമുണ്ടച്ചേരി പാതാളത്തിൽ അശോകൻ അന്തരിച്ചു

പുറമേരി: അരൂർ പെരുമുണ്ടച്ചേരി പാതാളത്തിൽ അശോകൻ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പരേതയായ ജാനു. ഭാര്യ: ജാനു. മക്കൾ: അനൂപ്, സനൂപ്, ചാന്ദ്നി. മരുമക്കൾ: രമ്യ (ഏരങ്കോട്), അനുശ്രീ (വെള്ളൂർ), റീജിത്ത് (അരൂർ). സഹോദരങ്ങൾ: രാജീവൻ, കമല, സുജ.

‘മാനവികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവണം വിദ്യാഭ്യാസം’; വടകര പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ വിജയോത്സവം പരിപാടിയില്‍ ഡോ.രാജുനാരായണസ്വാമി

വടകര: മാതൃഭാഷക്ക് പ്രാധാന്യം നൽകുമ്പോഴാണ് നാടിൻ്റെ വർത്തമാനകാല യാഥാർത്ഥ്യങ്ങളുമായി വിദ്യാഭ്യാസത്തിന് വൈകാരിക ബന്ധമുണ്ടാവുകയെന്ന്‌ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജുനാരായണസ്വാമി ഐഎഎസ്. വടകര പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഉന്നത വിജയികള്‍ക്കുള്ള ‘വിജയോത്സവം’ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമികനേട്ടങ്ങൾക്കൊപ്പം നോവുന്ന മനസ്സുകളെ സ്നേഹിക്കാനുതകുന്ന മാനവികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവണം വിദ്യാഭ്യാസം. വയനാട് നടന്ന

കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക്‌; ആയഞ്ചേരിയിൽ വളണ്ടിയർ പരിശീലനം ആരംഭിച്ചു

ആയഞ്ചേരി: നവംബര്‍ ഒന്നിന് കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വളണ്ടിയർ പരിശീലനം ആരംഭിച്ചു. പഞ്ചായത്തിലെ 14നും 65നും ഇടയ്ക്ക്‌ പ്രായമുള്ള മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരരാക്കുന്ന പ്രവർത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്‌. ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ

വയനാടിനായി ഓട്ടോറിക്ഷ തൊഴിലാളികളും കൈകോർക്കുന്നു; വടകര ടൗൺ ഓട്ടോ സെക്ഷനിലെ തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സ്നേഹ യാത്ര സംഘടിപ്പിച്ചു

വടകര: വയാടിനായി ഓട്ടോറിക്ഷ തൊഴിലാളികളും കൈകോർക്കുന്നു; വടകര ടൗൺ ഓട്ടോ സെക്ഷനിലെ (സി ഐ ടി യു) തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സ്നേഹ യാത്ര സംഘടിപ്പിച്ചു. സ്നേഹയാത്ര മോട്ടോർ കോൺഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ കെ മമ്മു ഫ്ലേഗ് ഓഫ് ചെയ്തു. വേണുകക്കട്ടിൽ അധ്യക്ഷനായി.എം പ്രദീപൻ സ്വാഗതവും, വി രമേശൻ

സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി, മേപ്പയ്യൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി; സംഭവത്തിൽ വടകര സ്വദേശികൾ കസ്റ്റഡിയിൽ

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് പെണ്‍കുട്ടി. അതിനുശേഷം തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന മൂന്നുപേരില്‍ വടകര സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗലാപുരത്തുനിന്നും കാറില്‍ വടകരയിലേക്ക് തിരിച്ചുവരവെയാണ് രണ്ടുപേര്‍ പിടിയിലായത്. കാണാതായ പെണ്‍കുട്ടിയും മൂന്നുപേരും മംഗലാപുരത്തേക്ക് ട്രെയിന്‍ കയറിയെന്നും അവിടെ നിന്നും

വിലങ്ങാട് ഉരുള്‍പൊട്ടല്‍: വാസയോഗ്യമല്ലാതായത്‌ 56 വീടുകള്‍ , വിവിധ വകുപ്പുകള്‍ കണക്കെടുപ്പ് ആരംഭിച്ചു, പുനരുദ്ധാരണത്തിന് നടപടികള്‍ തുടങ്ങി

വിലങ്ങാട്: ഉരുള്‍പൊട്ടല്‍ തകര്‍ത്ത വിലങ്ങാടില്‍ പുനരുദ്ധാരണത്തിന് നടപടി തുടങ്ങി. നോഡല്‍ ഓഫീസറായി നിയമിച്ച ആര്‍ഡിഒ പി.അന്‍വര്‍ സാദത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഉരുള്‍പൊട്ടലില്‍ 56 വീടുകളാണ് വാസയോഗ്യമല്ലാതായി പോയത്. പാ​നോം, മ​ഞ്ഞ​ച്ചീ​ളി, അ​ടി​ച്ചി​പ്പാ​റ, മ​ല​യ​ങ്ങാ​ട്, ആ​ന​ക്കു​ഴി എ​​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള വീ​ടുക​ളാ​ണ് വാ​സ യോ​ഗ്യ​മ​ല്ലാ​താ​യ​ത്. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം ഇന്നലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

തൂണേരിയില്‍ കൂണ്‍ ഗ്രാമം പദ്ധതിയുമായി കൃഷിവകുപ്പ്; അപേക്ഷകള്‍ ക്ഷണിച്ചു

തൂണേരി: കൃഷിവകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന തൂണേരി ബ്ലോക്കില്‍ നടപ്പാക്കുന്ന കൂണ്‍ഗ്രാമം പദ്ധതിയിലേക്ക് കൃഷിഭവന്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ചെറുകിട കൂണ്‍ ഉല്‍പ്പാദന കേന്ദ്രം, വന്‍കിട ഉല്‍പ്പാദന കേന്ദ്രം, സംസ്‌കരണ കേന്ദ്രം, വിത്തുല്‍പ്പാദന കേന്ദ്രം, പാക്ക് ഹൗസ്, കമ്പോസ്റ്റിങ് യൂണിറ്റ് എന്നിവയ്ക്ക് വ്യക്തികള്‍ക്കും ഗ്രൂപ്പകള്‍ക്കും അപേക്ഷിക്കാം. ആഗസ്ത് 16ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ്

മുലയൂട്ടൽ ബോധവത്കരണ പ്രചാരണവുമായി വടകരയില്‍ ഐ.എ.പിയുടെ സൈക്ലത്തോൺ

വടകര: പ്രസവാനന്തര മുലയൂട്ടൽ അമ്മയ്ക്കും കുട്ടിക്കും പൂർണ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി.) വടകര റൈഡേഴ്‌സിന്റെ സഹകരണത്തോടെ സൈക്ലത്തോൺ നടത്തി. പുതിയ ബസ്‌ സ്റ്റാൻഡ്‌ പരിസരത്തുവെച്ച് സൈക്ലത്തോൺ ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ് ഉദ്ഘാടനംചെയ്തു. ഐ.എ.പി. വടകര പ്രസിഡന്റ് ഡോ.എം നൗഷീദ് അനി അധ്യക്ഷത

നാദാപുരത്തെ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം; തലശ്ശേരി സ്വദേശി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

നാദാപുരം: ബസ് സ്റ്റാന്റിന് പിന്‍വശത്തെ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. തലശ്ശേരി സ്വദേശി നന്ദകിഷോര്‍, വെള്ളൂര്‍ സ്വദേശി പുത്തലത്ത് വീട്ടില്‍ വിഘ്‌നേശ്വരന്‍ എന്നിവരെയാണ്‌ നാദാപുരം എസ്ഐ എം നൗഷാദ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 21നാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നത്. ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന അമ്പതിനായിരം രൂപയും ഒന്നര ലക്ഷം രൂപയുടെ സാധനസാമഗ്രികളുമാണ്

അഴിയൂർ കാരോത്ത് ബേബി അമ്മ അന്തരിച്ചു

അഴിയൂർ: കാരോത്ത് ബേബി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: സ്വാതന്ത്ര സമര സേനാനി കാരോത്ത് ടി.സി കുഞ്ഞിരാമകുറുപ്പ്‌. മക്കൾ: സീത, സീമ. മരുമക്കൾ: പ്രഭാകരൻ (തൊട്ടിൽപ്പാലം), രമേശൻ (സേലം). സഹോദരങ്ങൾ: ലീല അമ്മ, ശാന്ത അമ്മ, അമ്മുക്കുട്ടി, പരേതരായ രാധ അമ്മ, ചിന്നു അമ്മ. കാരോത്ത് ടി.സി. കുട്ടികൃഷ്ണ കുറുപ്പിന്റെ മകളാണ്‌. ശവസംസ്‌കാരം: ഇന്ന്

error: Content is protected !!