Category: വടകര

Total 949 Posts

വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസ്; അന്വേഷണം ശരിയായ ദിശയില്ലെന്ന് കെ കെ ശൈലജ എം എൽ എ, കെ കെ ലതിക പോസ്റ്റ് പങ്കുവെക്കേണ്ടിയിരുന്നില്ല

വടകര: വ്യാജ കാഫിർ സ്‌ക്രീൻഷോട്ടിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് കെ കെ ശൈലജ എം എൽ എ. പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് കണ്ടിട്ടില്ല. ഇടതെന്ന് തോന്നിപ്പിക്കുന്ന കേന്ദ്രങ്ങളിൽ നിന്നും ഇടതുപക്ഷത്തിന് എതിരായ പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് നടന്നിരുന്നു. അക്കൂട്ടത്തിൽപ്പെട്ടതാണോ ഇതെന്ന് അറിയില്ല. കുടുംബസദസ്സിലാണ് വ്യാജപ്രചാരണങ്ങൾ നടത്തിയത്. കെ എകെ ലതിക പോസ്റ്റ് പങ്കുവെക്കേണ്ടിയിരുന്നില്ല. താൻ

ഓൺലൈൻ ഇൻഷുറൻസ് വിപണന രംഗത്ത് നിയന്ത്രണങ്ങൾ വേണമെന്നാവശ്യവുമായി ഓൾ ഇന്ത്യ എൽഐസി ഫെഡറേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി രം​ഗത്ത്

വടകര: ഇൻഷുറൻസ് ഏജന്റുമാരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഓൺലൈൻ ഇൻഷുറൻസ് വിപണന രംഗത്ത് കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അതിന് കേന്ദ്രസർക്കാർ ഇടപെടൽ നടത്തണമെന്ന് ഓൾ ഇന്ത്യ എൽഐസി ഫെഡറേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ആൾ ഇന്ത്യ എൽ ഐ സി ഏജന്റ്സ് ഫെഡറേഷന്റെ മുപ്പത്തിയെട്ടാം ജന്മദിനത്തിന്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വില്യാപ്പള്ളി – ആയഞ്ചേരി റോഡിന് 25 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചു; തുക അനുവദിച്ചത് സംരക്ഷണഭിത്തി നിർമ്മിക്കാൻ

വില്യാപ്പള്ളി: വില്യാപ്പള്ളി-ആയഞ്ചേരി റോഡിൽ അരയാക്കൂൽ താഴെ മുതൽ വള്ള്യാട് വരെ വരുന്ന ഭാഗത്ത് റോഡിൻറെ വശം കെട്ടി സംരക്ഷിക്കുന്നതിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. വില്യാപ്പള്ളി ആയഞ്ചേരി റോഡിൻറെ രണ്ടാംഘട്ട പ്രവൃത്തി നടക്കുന്ന ഭാഗത്ത് വയലുകൾ ഉള്ളതിനാൽ റോഡ് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വയൽ റോഡുമായി ബന്ധപ്പെടുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പിൽ നിന്നും

ഉള്ള്യേരിയില്‍ വയോധിക കിണറ്റില്‍ വീണ് മരണപ്പെട്ടു

ഉള്ള്യേരി: ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉള്ള്യേരി പറമ്പിന്‍ മുകളില്‍ കോളോറത്ത് വത്സല (65) ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണാണ് മരണപ്പെട്ടത്. വിവരം ലഭിച്ചതിനെ് തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും കിണറ്റില്‍ നിന്നും വയോധികയെ പുറത്തെടുക്കുയും ചെയ്തു. പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗ്രേഡ് എ.എസ്.ടി.ഓ പി.കെ ബാബുവിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഓ

മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക; പ്രതിഷേധം ശക്തമാകുന്നു, ഉപവാസ സമരവുമായി ആർ.ജെ.ഡി

വടകര: വരുമാനമില്ലാത്ത സ്റ്റേഷനുകൾ നിർത്തലാക്കുന്നതിൻ്റെ പേരിൽ മുക്കാളി റെയിൽവേ ഹാൾട്ട് സ്റ്റേഷൻ ഒഴിവാക്കാനുള്ള അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് നാളെ ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കും. ജനപ്രതിനിധികളായ പ്രമോദ് മാട്ടാണ്ടി, നിഷ പുത്തൻ പുരയിൽ, റീന രയരോത്ത് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തകര്‍ രാവിലെ 9.30.മുതൽ വൈകിട്ട് 4

വിലങ്ങാട് ഉരുൾപൊട്ടൽ; ശാസ്ത്രജ്ഞരുടെ വിദഗ്ധ സംഘം ഉടന്‍ എത്തും, പ്രതീക്ഷയോടെ പ്രദേശവാസികള്‍

നാദാപുരം: ഉരുള്‍പൊട്ടിയ വിലങ്ങാട് പ്രദേശത്ത് ശാസ്ത്രജ്ഞരുടെ വിദഗ്ധ സംഘം ഉടന്‍ എത്തും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ പഠനം നടത്തുന്ന സംഘമാണ് എത്തുക. വിലങ്ങാട് പഠനം നടത്തുന്ന വിദഗ്ധരും വയനാട്ടില്‍ നിന്നെത്തുന്ന സംഘവും നല്‍കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ക്ക് നല്‍കുക. തിങ്കളാഴ്ച വിലങ്ങാടും സമീപപ്രദേശങ്ങളിലും ശാസ്ത്രീയ പഠനം നടത്താനും തുടർതാമസം സാധ്യമാകുമോ എന്ന് കാര്യം പരിശോധിച്ച് വിശദ

പുറമേരി അരൂര്‍ കല്ലുംപുറം റോഡില്‍ കപ്പള്ളിത്തറമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

പുറമേരി: അരൂര്‍ കല്ലുംപുറം റോഡില്‍ കപ്പള്ളിത്തറമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ചന്ദ്രി. മക്കള്‍: അതുല്‍ (സിപിഐ (എം), കല്ലുംപുറം ബ്രാഞ്ച് അംഗം), അമല്‍. സഹോദരങ്ങള്‍: ചിരുത (തീക്കുനി), ചാത്തു, ബാലന്‍, മാണി, കുമാരന്‍.

മുക്കാളി കൊളരാട് തെരുവിൽ പുത്തൻ പുരയിൽ കതിരൻ ശ്രീധരൻ അന്തരിച്ചു

മുക്കാളി: കൊളരാട് തെരുവിൽ പുത്തൻ പുരയിൽ കതിരൻ ശ്രീധരൻ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. കൊളരാട് തെരുവിലെ ആദ്യകാല സിപിഐ (എം) നേതാവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്നു. 1967 കാലത്ത് അഭിവക്ത കോടിയേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പരേതയായ പത്മാക്ഷി. മക്കൾ: കെ.സുജയ (യു.എസ്), ജയചന്ദ്രൻ (സ്കൈ വിഷൻ, ചോമ്പാല), പരേതനായ സുരേന്ദ്രൻ. മരുമക്കൾ: പി.സുലജ

ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ചോറോട് സ്നേഹവാടി റസിഡന്റ്സ് അസോസിയേഷൻ

ചോറോട്: വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കി സ്നേഹവാടി റസിഡന്റ്സ് അസോസിയേഷൻ. അംഗങ്ങളില്‍ നിന്നും സമാഹരിച്ച 50250 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. അസോസിയേഷൻ പ്രസിഡണ്ട് ബാബുരാജൻ മാസ്റ്റർ, സെക്രട്ടറി മുസ്തഫ മാസ്റ്റർ, ഖജാൻജി ശ്രീധരൻ ഒ.വി മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ പദ്മനാഭൻ കെ, ഉദേഷ് പി, ജോഷിമ വിനോദ്, രാധാകൃഷ്ണൻ തപസ്യ,

‘ഉരുള്‍പൊട്ടലില്‍ വിലങ്ങാടുണ്ടായത് വലിയ നാശനഷ്ടം’; പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

വിലങ്ങാട്: ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഇനിയിത്തരം ദുരന്തം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം, ക്ലൈമറ്റ് ചെയ്ഞ്ച് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് വേണം. ഏര്‍ളി വാര്‍ണിങ് സിസ്റ്റം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് ഇനി ആളുകളെ

error: Content is protected !!