Category: വടകര

Total 1406 Posts

തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു; തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം

വടകര: തോടന്നുർ ഉപജില്ല സ്കൂൾ കലോത്സവത്തിന് ഉചിതമായ ലോഗോ ക്ഷണിക്കുന്നു. ഒക്ടോബർ 24 ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപ് youtfestvel2024@gmail.com എന്ന ഈ മെയിൽ അഡ്രസ്സിൽ ലോഗോ ലഭിക്കേണ്ടതാണ്. നവംബർ 6, 7, 8, 9 തീയതികളിലായ് തൊടന്നൂർ ഉപജില്ല കലാമേള നടക്കുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും ലോഗോ തയ്യാറാക്കി അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം

ദേശീയപാതയിലെ പൊടി ശല്യം; പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ്

വടകര: ദേശീയപാതയുടെ നിർമ്മാണ പ്രവർത്തി നടക്കുന്ന മേഖലകളിൽ പൊടി ശല്യം രൂക്ഷമാകുന്നു. ഇത് ഇരുചക്രവാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും റോഡിന് സമീപത്തെ കച്ചവടക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പൊടി ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊടി ശല്യം കാരണം അപകട സാധ്യതയും ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ട്. ദേശീയപാത

പൊതുജനാരോഗ്യ നിയമം വന്നതിനു ശേഷമുള്ള ആദ്യ കേസ്; ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച കല്ലാച്ചിയിലെ ഹോട്ടൽ ഉടമക്ക് ശിക്ഷ വിധിച്ച് കോടതി

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത് പൊതുജനാരോഗ്യ വിഭാഗത്തിന്‍റെ നിർദേശങ്ങള്‍ തുടർച്ചയായി അവഗണിച്ച ഹോട്ടല്‍ ഉടമയ്ക്ക് കോടതി ശിക്ഷ വിധിച്ചു. കല്ലാച്ചിയിലെ വനിതാ ഹോട്ടല്‍ ഉടമ എടവന്‍റവിടെ ആയിഷയെ ആണ് നാദാപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 10,000 രൂപ പിഴ അടക്കാനും പിഴ അടച്ചില്ലെങ്കില്‍ 30 ദിവസം സാധാരണ തടവിനും ശിക്ഷ വിധിച്ചത്. കേരള

വടകര കോട്ടക്കടവ് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മണിയൂർ സ്വദേശിയായ മത്സ്യ വ്യാപാരി മരിച്ചു

വടകര: കോട്ടക്കടവ് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യ വ്യാപാരി മരിച്ചു. മണിയൂർ കരുവഞ്ചേരിയിലെ മലപ്പറമ്പത്ത് അബ്ദുള്ളയാണ് മരിച്ചത്. അറുപത് വയസായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അപകടം. ചോമ്പാലിൽ നിന്നും ബൈക്കിൽ വില്പനയ്ക്കായുള്ള മീനുമായി വരികയായിരുന്നു അബ്ദുള്ള. കോട്ടക്കടവിനും എസ്പി ഓഫീസിനും ഇടയ്ക്ക് വച്ചാണ് അപകടം ഉണ്ടായത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചോറോട് പുഞ്ചിരിമില്ലിൽ ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്ക മരിച്ചു

വടകര: ചോറോട് പുഞ്ചിരിമില്ലിൽ ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. മം​ഗലാപുരത്ത് നിന്ന് കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നുമാണ് തെറിച്ചു വീണത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ് പ്രായം തോന്നിക്കും. വലതു കൈത്തണ്ടയിൽ പച്ചകുത്തിയിട്ടുണ്ട്. വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്‌ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കോഴിക്കോട്

ദേശീയപാത നിർമാണ പ്രവൃത്തി ത്വരിതപ്പെടുത്തണം; ജനകീയപ്രശ്നങ്ങൾ ചർച്ച ചെയത് സിപിഐഎം വടകര ടൗൺ ലോക്കൽ സമ്മേളനം

വടകര: സംഘടനാ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ചർച്ചചെയ്ത് വടകര ടൗൺ ലോക്കൽ സമ്മേളനം പൂർത്തിയായി. കണ്ണങ്കുഴി എം കുമാരൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ ബാലൻ, രജിത, ടി പി ജനി ഷ് എന്നിവരടങ്ങിയ പ്രസിസിയം സമ്മേളനം നിയന്ത്രിച്ചു. ദേശീയപാത നിർമാണ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ

റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പത്ത് കിലോ കഞ്ചാവുമായി രണ്ട്‌ യുവാക്കള്‍ വടകരയില്‍ പിടിയില്‍

വടകര: വടകര റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒറീസ സ്വദേശി റോഷന്‍ മെഹര്‍ (27), ഝാർഖണ്ഡ്‌ സ്വദേശി ജയ്‌സറഫ് (33) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക്ക് ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും വടകര പോലീസും

നാദാപുരം ഗവൺമെന്റ് കോളേജിൽ പുറത്തുനിന്നെത്തിയ സംഘം ആക്രമണം നടത്തിയതായി പരാതി; യൂണിയൻ ചെയർമാനടക്കം നാലു വിദ്യാർത്ഥികൾക്ക് പരിക്ക്, ഡി.വൈ.എഫ്.ഐ ആക്രമണമെന്ന് എം.എസ്.എഫ്

നാദാപുരം: നാദാപുരം ഗവൺമെണ്ട് കോളേജില്‍ പുറത്തു നിന്നെത്തിയ സംഘം ആക്രമണം നടത്തിയതായി പരാതി. യൂണിയൻ ചെയർമാനെയടക്കം നാല് വിദ്യാർത്ഥികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. പുറത്തുനിന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് എം.എസ്.എഫ് ആരോപിച്ചു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഇന്നു കോളേജില്‍ നടക്കുന്ന വിദ്യാർത്ഥി യൂണിയന്റെ സത്യപ്രതിജ്ഞക്ക്‌ വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് പുറത്തു നിന്നെത്തിയ സംഘം ആക്രമണം നടത്തിയത്.

നാദാപുരം താലൂക്ക് ആശുപത്രിയിലെ സെക്യൂറിറ്റി ജീവനക്കാരുടെ നിയമനം; യു.ഡി.എഫ് പ്രചരണം അടിസ്ഥാന രഹിതമെന്ന് തൂണേരി ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.വനജ

നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് തൂണേരി ബ്ലോക്ക് പഞ്ചായത്തിനെതിരെ യുഡിഎഫ് നടത്തുന്നത് അടിസ്ഥാന രഹിതമായ പ്രചരണമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.വനജ പറഞ്ഞു. ഭരണ സമിതിയിൽനിന്നും യുഡിഎഫ് പ്രതിനിധികൾ ഇറങ്ങി പോയി പ്രതിഷേധിച്ചത് രാഷട്രീയ പ്രേരിതമാണ്. നാദാപുരം താലൂക്ക് ആശുപത്രിയിലെ എച്ച്.എം.സി വഴി നിയമിക്കപ്പെടുന്ന സെക്യൂരിറ്റി ജീവനക്കാർ വർഷങ്ങളായി അവിടെ തൊഴിൽ ചെയ്യുന്നവരാണ്. കാലാവധി

നൈറ്റ് പെട്രോളിങ്ങിനിടെ സംശയം തോന്നി ചോദ്യം ചെയ്തു, പ്രതികള്‍ കള്ളം പറഞ്ഞെങ്കിലും പൊലീസ് ജാഗ്രത കൈവിട്ടില്ല; കുറഞ്ഞനേരംകൊണ്ട് വാഹനമോഷണക്കേസിന്റെ ചുരുളഴിച്ച് വടകര പൊലീസ്‌

വടകര: കുറിഞ്ഞാലിയോട് സ്വദേശിയുടെ സ്‌ക്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ വടകര സ്വദേശികളായ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. കടമേരി എടച്ചേരി വീട്ടില്‍ റിജാസ് (36), കക്കട്ടില്‍ ചാലുപറമ്പത്ത് റഫീഖ് എന്നിവരെയാണ് വടകര പോലീസ് പിടികൂടിയത്‌. കഴിഞ്ഞ ദിവസം രാത്രി നൈറ്റ് പെട്രോളിങ്ങിനിടെയാണ് സംഭവം. കഴിഞ്ഞമാസം 21നാണ് കുറിഞ്ഞാലിയോട് സ്വദേശിയായ അനൂപ് വടകര പുതിയ ബസ് സ്റ്റാന്റില്‍ വാഹനം

error: Content is protected !!