Category: വടകര

Total 948 Posts

“കാഫിർ സ്ക്രീൻ ഷോട്ട് സൃഷ്ടിച്ചത് റിബേഷ് അല്ല”; യുഡിഎഫ് മാധ്യമ നുണ പ്രചാരണങ്ങൾക്കെതിരെ വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ

വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ യുഡിഎഫ് നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ വടകരയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നുണപ്രചാരണങ്ങള്‍ക്കെതിരെ ബഹുജന പൊതുയോഗം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. സ്ക്രീൻ ഷോട്ട് റിബേഷ് ഫോർവേഡ് ചെയ്തത് വർഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്ന് ഷൈജു പറഞ്ഞു. റിബേഷ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട സംഘടനാ

അപകടമേഖലയായി പുതുപ്പണം അരവിന്ദ്ഘോഷ് റോഡ്; ആറുവരിപ്പാതയിലേക്കുള്ള വഴി അടച്ചു, വഴിമുട്ടി പ്രദേശവാസികൾ

വടകര : ദേശീയപാത ആറുവരിയാക്കി വികസിപ്പിച്ചതോടെ സ്ഥിരം അപകടമേഖലയായി പുതുപ്പണം അരവിന്ദ് ഘോഷ് റോഡ്.ഇതോടെ സർവീസ് റോഡിൽ നിന്ന്‌ ദേശീയപാതയിലേക്ക് കടക്കുന്ന വഴി അടച്ചു. ഇന്നലെ അരവിന്ദ്ഘോഷ് റോഡിൽ പോലിസ് വാഹനം ഇടിച്ച് വയോധികൻ മരിച്ചിരുന്നു. ഇതേ തുടർന്നാണ് വഴി അടച്ചത്. വടകര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സർവീസ് റോഡിലേക്ക് കടക്കുന്നതും കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതുമൊക്കെ

കാഫിർ പോസ്റ്റ് നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ; ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി

വടകര: കാഫിർ പോസ്റ്റ് നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ. ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി. കാഫിർ പോസ്റ്റ് നിർമ്മിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡണ്ട് സഖാവ് ആർഎസ് റിബേഷ് മാസ്റ്റർ ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുന്നു എന്നതാണ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ഇറക്കിയ പോസ്റ്ററിൽ

മേമുണ്ട സ്കൂൾ സമൂഹത്തിന് മാതൃകയാകുന്നു; വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ നൽകുന്നത് 20 ലക്ഷത്തിലധികം രൂപ

വടകര: മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ മുഴുവൻ അധ്യാപകരും, ജീവനക്കാരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് വയനാടിനെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് 20 ലക്ഷത്തിലേറെ രൂപ. മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും മാത്രം ചേർന്ന് അഞ്ച് ലക്ഷത്തി ഇരുപത്തിആറായിരത്തി ഇരുന്നൂറ്റി മൂന്ന് രൂപ പിരിച്ചിരുന്നു . അതേസമയം സ്കൂളിലെ 123 അധ്യാപകരും ജീവനക്കാരും 5 ദിവസത്തെ ശമ്പളം

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; മുൻ മാനേജർ മധ ജയകുമാറിനായി അന്വഷണം ഉർജിതമാക്കി പോലിസ്

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പോലിസ്. മുൻ മാനേജർ മധ ജയകുമാറിനായിസംസ്ഥാനത്തിന് പുറത്ത് അന്വഷണം കാര്യക്ഷമമായി നടക്കുന്നുണ്ട്. ഡിസിപിയുടെ മേൽനോട്ടത്തിലുള്ള സംഘം ഇന്ന് മുതൽ അന്വേഷണ ചുമതല ഏറ്റെടുത്തു. മധ ജയകുമാർ ഇന്നലെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ബാങ്കിൽ സ്വർണം പണയം വച്ചത് സ്വകാര്യ പണമിടപാട് സ്ഥാപനമാണ്. സോണൽ

വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദം; വടകരയിൽ ഇന്ന് ഡിവൈഎഫ്‌ഐ ബഹുജന യോ​ഗം

വടകര: കാഫിർ വിഷയത്തിൽ മാധ്യമങ്ങളും യുഡിഎഫും നുണ പ്രചാരണം നടത്തുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ ഇന്ന് വടകരയിൽ ബഹുജന യോഗം സംഘടിപ്പിക്കും. വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോ​ഗം സംഘടിപ്പിക്കുന്നത്. തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നു ഡിവൈഎഫ്ഐ അറിയിച്ചു. ഇന്ന് നടക്കുന്ന വിശദീകരണ യോഗം ജില്ലാ സെക്രട്ടറി പി.സി.ഷൈജു ഉദ്ഘാടനം ചെയ്യും. അതേസമയം സ്‌ക്രീൻഷോട്ട്

വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ധർണാ സമരവുമായി യൂത്ത് കോൺ​ഗ്രസ്

വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ്. (റെയിൽവേ മെയിൽ സർവീസ്) ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച വൈകീട്ട് യൂത്ത്കോൺ​ഗ്രസ് ധർണ സംഘടിപ്പിക്കും. റെയിൽവേ വികസനത്തിന്റെ പേരിൽ ആർ എം എസ് ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ധർണാ സമരം സംഘടിപ്പിക്കുന്നത്. ജൂലായ് 23-ന് റെയിൽവേ ഡിവിഷണൽ എൻജിനിയർ

വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ് കേസ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം, പ്രതിയെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ ബാങ്ക് മാനേജർ 17.20 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ കേസിൻ്റെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് നൽകി. വടകര ഡിവൈ.എസ്.പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. വടകര സി.ഐ എൻ. സുനില്‍ കുമാർ, മൂന്ന് സബ് ഇൻസ്പെക്ടർമാർ, എ.എസ്.ഐമാർ എന്നിവരുള്‍പ്പെടെ 10 അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്.

ഓണം സ്പെഷ്യൽ ഡ്രൈവ്; മാഹി മദ്യം കടത്തുന്നതിനിടെ പുറമേരി സ്വദേശി പിടിയിൽ

വടകര: ഓണം സെപഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെ പുറമേരിയിൽ വെച്ച് 7.5 ലിറ്റർ മാഹി വിദേശമദ്യം പിടികൂടി. നാദാപുരം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആൻ്റണിയും പാർട്ടിയും ചേർന്നാണ് മാഹി വിദേശമദ്യം കടത്തികൊണ്ട് വരികയായിരുന്ന ആളെ പിടികൂടിയത്. പുറമേരി പടിഞ്ഞാറെ കൊയിലോത്ത് ശ്രീനിലയത്തിൽ പവിത്രൻ ആണ് പിടിയിലായത്. എക്സൈസ് സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീജിത്ത്.എ.കെ,

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; പ്രതിയുടെ വീഡിയോ സന്ദേശം പുറത്ത്, സോണൽ മാനേജരുടെ നിർദേശ പ്രകാരം സ്വർണം പണയപ്പെടുത്തിയതെന്ന് വിശദീകരണം

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ പണയ സ്വർണ്ണം തട്ടിപ്പ് കേസിലെ ഒളിവിൽ കഴിയുന്ന പ്രതി മുൻ മാനേജർ മധു ജയകുമാർ വീഡിയോ സന്ദേശം പുറത്ത് വിട്ടു. ബാങ്കിൻ്റെ സോണല്‍ മനേജറുടെ നിർദ്ദേശ പ്രകാരമാണ് സ്വർണം പണയം വെച്ചതെന്നാണ് മധു വീഡിയോ സന്ദേശത്തില്‍ പറയുന്നത്. ചാത്തൻ കണ്ടത്തില്‍ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വർണം

error: Content is protected !!