Category: വടകര

Total 1405 Posts

കാത്തിരിപ്പ് അവസാനിച്ചു; നരിപ്പറ്റയിൽ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു

നരിപ്പറ്റ: ഒടുവില്‍ നരിപ്പറ്റക്കാരുടെ കാലങ്ങളായുള്ള സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. ഏറെക്കാലമായി പ്രദേശവാസികളുടെ ആഗ്രഹമായിരുന്നു മികച്ച സൗകര്യങ്ങളോട് കൂടിയ ആയുര്‍വേദ ആശുപത്രി. ഇപ്പോഴിതാ നരിപ്പറ്റയില്‍ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുകയാണ്. പഞ്ചായത്ത് ഭരണസമിതി ജനകീയ സഹകരണത്തോടെ സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ്‌ കൈവേലി അങ്ങാടിയിൽ കെട്ടിടത്തിനായി 30 സെന്റ് സ്ഥലം വാങ്ങിയത്‌. ഇവിടെ നിർമാണ പ്രവൃത്തികൾക്കായി ഇ.കെ വിജയൻ എംഎൽഎ

പൂത്തുലയുന്ന പാതയോരങ്ങള്‍, വൃത്തിയുള്ള റോഡുകള്‍; ചോറോട് വള്ളിക്കാട് ടൗണ്‍ അടിമുടി മാറാനൊരുങ്ങുന്നു

ചോറോട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വള്ളിക്കാട് ശുചിത്വ ടൗണ്‍ ആയി മാറാനൊരുങ്ങുന്നു. പദ്ധതിയുടെ നടത്തിപ്പിനായി സംഘടിപ്പിച്ച സ്വാഗത സംഘം രൂപികരണ യോഗം ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നവംബര്‍ 1നാണ് ശുചിത്വ ടൗണ്‍ പ്രഖ്യാപനം. പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 26ന് ശുചീകരണ പ്രവൃത്തികൾക്ക്

സംരംഭകര്‍ക്ക് പുതു അറിവുകള്‍ പകര്‍ന്ന് പുറമേരി ഗ്രാമപഞ്ചായത്തിന്റെ സംരംഭകത്വ ശില്പശാല; പങ്കെടുത്തത് അമ്പതിലധികം പേര്‍

പുറമേരി: പുറമേരി പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ഒക്ടോബര്‍ 23ന് രാവിലെ 10മണിക്ക്‌ പുറമേരി കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ശില്പശാല ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് വ്യവസായ ഓഫീസർ സുധീഷ് നിലവിലുള്ള സ്കീമുകളെക്കുറിച്ചു വിശദീകരണവും സംശയ നിവാരണവും നടത്തി. വികസന കാര്യ

പുതുപ്പണം കനോലിപ്പാലം തുരുത്തി കോട്ടാന്റവിട നാരായണി അന്തരിച്ചു

വടകര: പുതുപ്പണം കനോലിപ്പാലം തുരുത്തി കോട്ടാന്റവിട നാരായണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ചന്ദ്രി, ബാലകൃഷ്ണന്‍. മരുമക്കള്‍: നാണു (പാറോല്‍), കൗസു. Description: Pudupanam Kanolippalam Thurutti Kotantavita Narayani passed away

പുത്തൂര്‍ പാണ്ട്യാട്ട് മീത്തല്‍ വസന്ത അന്തരിച്ചു

വടകര: പുത്തൂര്‍ പാണ്ട്യാട്ട് മീത്തല്‍ വസന്ത അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: മുകുന്ദന്‍ (കൂത്തുപറമ്പ്). അച്ഛന്‍: പരേതനായ പൊക്കന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: നാരായണന്‍, മോഹനന്‍, സുധീര്‍ (ബാബു), രമേശന്‍ (ഉണ്ണി), നളിനി, പത്മിനി, സുഷമ, പരേതയായ ശാന്ത. Description: Puthur Pandyat Meethal Vasantha passed away

കണ്ണൂക്കരയിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സ ആരംഭിക്കണം; സി.പി.ഐ.എം ഒഞ്ചിയം ലോക്കല്‍ സമ്മേളനം

ഒഞ്ചിയം: കണ്ണൂക്കരയിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി കിടത്തി ചികിത്സ ആരംഭിക്കണമെന്ന് സി.പി.ഐ.എം ഒഞ്ചിയം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. അമ്പലപറമ്പില്‍ സി.എം കുമാരന്‍ നഗറില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. എം. സത്യേന്ദ്രന്‍, പി.വി പ്രശാന്തന്‍, ആര്‍.കെ ശ്രീതു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.എം പവിത്രന്‍ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ

ദേശീയപാത വികസനം; പുതുപ്പണത്ത് വീട്ടിലേക്കുള്ള വഴി നഷ്ടപ്പെട്ട് ഒരു കുടുംബം, അസുഖ ബാധിതനായ ​ഗൃഹനാഥനെ ആശുപത്രിയിൽ എത്തിക്കുന്നത് കസേരയിൽ ചുമന്ന്

വടകര: ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി വീട്ടിലേക്കുള്ള വഴി നഷ്ടപ്പെട്ട് പുതുപ്പണം നടക്കുതാഴയിലെ തയ്യുള്ളതിൽ നാരായണനും കുടുംബവും. പാലയാട്ട് നടയിൽ പടിഞ്ഞാറ് ഭാഗത്ത് 10 മീറ്ററോളം താഴ്ചയിൽ ചെങ്കുത്തായി മണ്ണ് എടുത്തു മാറ്റിയതിനെ തുടർന്ന് വീട്ടിലേക്കുള്ള വഴി നഷ്ടപ്പെടുകയായിരുന്നു. കിടപ്പുരോഗിയായ നാരായണനെ ആശുപത്രിയിൽ എത്തിക്കുന്നത് കസേരയിൽ ചുമന്നാണ്. നാരായണനേയും കുടുംബത്തേയും കെ കെ രമ എം

കെകെ രമയെ അക്രമിച്ചെന്ന പരാതി; സിപിഐഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

വടകര: കെകെ രമയെ അക്രമിച്ചെന്ന പരാതിയിൽ സിപിഐഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു.ടി ടി അജയ്, കെ വി റിജിത്ത്, കെ പി വിതുകൃഷ്ണ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വടകര കോടതി വെറുതേ വിട്ടത്. 2016 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി വീടു കയറുന്നതിനിടയിൽ കെ കെ രമയെ സി

മണിയൂർ എളമ്പിലാട് പുത്തൻപുരയിൽ കുഞ്ഞപ്പ നമ്പ്യാർ അന്തരിച്ചു

മണിയൂർ: ചെന്നൈ എംആർഎഫ് റിട്ട. ഉദ്യോഗസ്ഥനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എളമ്പിലാട് പുത്തൻപുരയിൽ കുഞ്ഞപ്പ നമ്പ്യാർ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. മദിരാശി കേരള സമാജം ഭരണ സമിതി അംഗമായും ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്‌. കേരള സമാജം എജ്യുക്കേഷനൽ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഭാര്യ: കമല. മക്കൾ: സുധ, സുധീർ (ഐടി പ്രഫഷനൽ യുഎസ്). മരുമകൾ: ടീന.

ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങാന്‍ ചെമ്മരത്തൂരില്‍ നിന്നും ഒരു പെണ്‍കുട്ടി; ഭവ്യരാജ് കണ്ണോത്തിന് നാടിന്റെ അനുമോദനം

ചെമ്മരത്തൂർ: ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങാനൊരുങ്ങി ചെമ്മരത്തൂര്‍ സ്വദേശി ഭവ്യരാജ് കണ്ണോത്ത്. ചെക്ക് പ്രാഗിൽ നടക്കുന്ന ജി.ഹാവ ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ദിനോസറിൻ്റെ മുട്ട’ എന്ന ഹ്രസ്വ ചിത്രത്തിൻ്റെ ഛായാഗ്രാഹകയാണ് ഭവ്യരാജ്‌. നാടിന് അഭിമാനമായ ഭവ്യയെ ചെമ്മരത്തൂർ വാട്‌സ്ആപ്പ് ഗ്രൂപ്പ് അനുമോദിച്ചു. അഹമ്മദാബാദിൽ വച്ച് നടന്ന അൽപവിരമ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

error: Content is protected !!