Category: വടകര

Total 1404 Posts

പക്ഷാഘാതത്തെ തുടര്‍ന്ന്‌ വേളം പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു

വേളം: പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു. ചെമ്പോട് പള്ളിക്ക് സമീപം പെരുവയല്‍ റോഡ് കൈതക്കല്‍ നിസാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ഖത്തറില്‍ ദീര്‍ഘകാലമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ജോലിക്കായി പോയതായിരുന്നു. വണ്ടി ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 1മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം

മലിനജലം പുറത്തേക്ക് ഒഴുക്കി; ചോറോട് പെരുവാട്ടും താഴെത്തെ ഹോട്ടല്‍ പ്രദേശവാസികള്‍ അടപ്പിച്ചു

ചോറോട്: മലിനജലം പുറത്തേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് ചോറോട് പെരുവാട്ടും താഴെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ പ്രദേശവാസികള്‍ അടപ്പിച്ചു. ബിരിയാണി പീടിക എന്ന ഹോട്ടലാണ് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ അടപ്പിച്ചത്. പൈപ്പ് വഴി ഹോട്ടലിലെ മലിനജലം സമീപത്തെ പറമ്പിലേക്ക് ഒഴുക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയില്‍ പ്രദേശത്തെ കിണറുകളില്‍ മലിനജലം ഒഴുകിയെത്തിയതോടെയാണ് ഹോട്ടലിനെതിരെ പ്രതിഷേധം ശക്തമായത്. തുടര്‍ന്ന്‌ ഞായറാഴ്ച രാവിലെ

നാദാപുരം ഇയ്യങ്കോട് താഴെ പുന്നോള്ളതിൽ ചീരു അന്തരിച്ചു

നാദാപുരം: ഇയ്യങ്കോട് താഴെ പുന്നോള്ളതിൽ ചീരു അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുട്ടി. മക്കൾ: നാരായണി, ലീല, പരേതരായ രാജൻ, നാണു, അശോകൻ. മരുമക്കൾ: കണ്ണൻ, കുഞ്ഞിരാമൻ, ശോഭ, വസന്ത, അനിത. Description: nadapuram Iyyamkode thazhe punnollathil cheeru passed away  

വടകര താലൂക്കില്‍ 30ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

വടകര: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ 30ന് വടകര താലൂക്കില്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. യൂണിയന്‍ നേതാക്കളും ബസ് ഉടമകളും ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഡിഎ വിതരണം ചെയ്യുക, കലക്ഷന്‍ ബത്ത അവസാനിപ്പിക്കുക, മുഴുവന്‍ ബസുകളിലും ക്ലീനര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ യോഗ്യത നേടിയ കായിക താരങ്ങളെ അനുമോദിച്ച് മണിയൂർ ഹയർ സെക്കൻ്ററി സ്കൂൾ

മണിയൂർ: പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ മണിയൂർ ഗവൺമെണ്ട് ഹയർ സെക്കന്ററി സ്കൂളിലെ കായിക താരങ്ങളെ അനുമോദിച്ചു. ജില്ലാ വിദ്യാദ്യാസ ഓഫീസർ എം.രേഷ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു.രാജീവൻ വളപ്പിൽകുനി അധ്യക്ഷത വഹിച്ചു. സബ് ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഗുരുപ്രീത്, നിമെയിൻ, സീനിയർ ഗേൾസ് ഹൈജമ്പിൽ ഒന്നാം സ്ഥാനം

കടമേരി രാവാരിച്ചികണ്ടിയിൽ ബാബു അന്തരിച്ചു

കടമേരി: രാവാരിച്ചികണ്ടിയിൽ ബാബു അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വരാക്കണ്ടി ശോഭ. മക്കൾ: ഭവ്യ, അപർണ, അഭിനന്ദ്. മരുമക്കൾ: സുധീഷ് (മേപ്പയിൽ), ശരത്ത് (നാദാപുരം റോഡ്). സഹോദരങ്ങൾ: ജാനു, ആർ.കെ.രവീന്ദ്രൻ, ആർ.കെ ശശി (യുഎൽസിസി), ബിന്ദു (അരൂർ), പരേതരായ രാജൻ, അശോകൻ. Description: kadameri ravarichikandiyil Babu passed away

തൊഴിൽത്തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികള്‍ ഉള്‍പ്പെടെ ഏഴ് പേരും കൊച്ചിയിലെത്തി; ഇന്ന് വൈകുന്നരത്തോടെ നാട്ടിലേക്ക് തിരിക്കും

വടകര: തൊഴില്‍ തട്ടിപ്പിനിരയായി കംബോഡിയയില്‍ കുടുങ്ങിയ വടകര സ്വദേശികള്‍ ഉള്‍പ്പെടെ ഏഴ് യുവാക്കള്‍ തിരിച്ചെത്തി. മണിയൂർ എടത്തുംകരയിലെ അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗളൂരു സ്വദേശി റോഷൻ ആന്റണി എന്നിവരാണ് ഇന്ത്യൻ എംബസിയുടെ

31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മാത്രമല്ല അടുത്ത 3 മണിക്കൂറിൽ കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ *ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ

വടകര ഗവ. ജില്ലാ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണും അനുബന്ധ സൗകര്യങ്ങളും അനുവദിക്കണം; നാടിൻ്റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്ത് സിപിഐഎം വടകര ഏരിയ സമ്മേളനം

വടകര: വടകര ഗവൺമെണ്ട് ജില്ലാ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണും അനുബന്ധ സൗകര്യങ്ങളും അടിയന്തരമായി അനുവദിച്ച്, താലൂക്കിലെ ജനങ്ങളുടെ ആരോഗ്യ രംഗത്തെ പ്രധാന ആശ്രയ കേന്ദ്രമായ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ എം വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 1958 ൽ മുഖ്യമന്ത്രി ഇഎംഎസ് ഉദ്ഘാടനം ചെയ്ത‌ ആശുപത്രിയാണ് വടകര താലൂക്ക് ഗവൺമെണ്ട്

സി.പി.ഐ.എം വടകര ഏരിയ സമ്മേളനം സമാപിച്ചു; ടി.പി.ഗോപാലനെ ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു

വടകര: സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി നടന്ന വടകര ഏരിയ സമ്മേളനം സമാപിച്ചു. മേപ്പയിലെ ടി.കെ കുഞ്ഞിരാമൻ, എം.സി പ്രേമചന്ദ്രൻ നഗറിൽ ഇന്നലയും ഇന്നുമായി നടന്ന സമ്മേളനം ടി.പി.ഗോപാലനെ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സമ്മേളനം 21 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററാണ് സമ്മേളനം ഉദ്ഘാടനംചെയ്തത്.

error: Content is protected !!