Category: വടകര
വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് പൂട്ടലിന്റെ വക്കില്‍; ഡിസംബറില്‍ തീരുമാനം നടപ്പാക്കാന്‍ തപാല്‍ വകുപ്പിന്റെ നീക്കം
വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ് (റെയിൽവേ മെയിൽ സർവീസ്) കെട്ടിടം പൂട്ടാനൊരുങ്ങുന്നു. ഡിസംബര്‍ ഏഴോടെ തീരുമാനം നടപ്പിലാക്കാനാണ് തപാല്‍ വകുപ്പിന്റെ നീക്കം. ആര്‍.എം.എസ് ഓഫീസ് പൂട്ടിയാല്‍ ഇവിടെ ഇതുവരെ കൈകാര്യം ചെയ്തിരുന്ന രജിസ്‌ട്രേഡ് പോസ്റ്റ് ആര്‍ട്ടിക്കിള്‍, സാധാരണ തപാലുരുപ്പടികള്‍ എന്നിവ എല്‍ 1 ഓഫീസായ കോഴിക്കോട് ആര്‍എംഎസിലേക്ക് ലയിപ്പിക്കും. മാത്രമല്ല ഓഫീസിനെ ആശ്രയിച്ച് ജീവിക്കുന്ന
വടകര നഗരസഭ വാർഷിക പദ്ധതി; കർഷകർക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു
വടകര: വടകര നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട കർഷകർക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് കെ.പി.ബിന്ദു പറഞ്ഞു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ രാജിത പതേരി, ആരോഗ്യ സ്റ്റാൻ്റിംഗ്
‘ഒപ്പമുണ്ട്, കംബോഡിയയിൽ തൊഴിൽത്തട്ടിപ്പിനിരയായവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യും’; വടകര സ്വദേശികളെ സന്ദര്‍ശിച്ച് എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി
വടകര: കംബോഡിയയില്‍ തൊഴില്‍ തട്ടിപ്പിനിരയായി കുടുങ്ങി നാട്ടില്‍ തിരിച്ചെത്തിയ വടകര സ്വദേശികളായ യുവാക്കളെ കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി സന്ദര്‍ശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ മന്തരത്തൂർ ചാത്തോത്ത് സുരേഷിന്റെ വീട്ടിൽ എത്തിയ യുവാക്കളെ എം.എല്‍.എയും സി.പി.ഐ.എം വടകര ഏരിയ സെക്രട്ടറി ടി.പി ഗോപാലൻ മാസ്റ്ററും പഞ്ചായത്ത് പ്രസിഡൻ്റ ടി.കെ അഷറഫും ചേര്‍ന്ന് സ്വീകരിച്ചു. വലിയ
കൊയിലാണ്ടി കണയങ്കോട് പുഴയില്‍ ചാടിയ യുവാവ് മരിച്ചു
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. പാലത്തില്‍വെച്ച് കൈ ഞരമ്പ് മുറിച്ചത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി ഇയാളോട് കാര്യം തിരക്കുന്നതിനിടെ അപ്രതീക്ഷിതമായി പുഴയിലേക്ക് ചാടുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും മത്സ്യത്തൊഴിലാളികളും ഉടന്‍ തന്നെ തിരച്ചില്‍ നടത്തുകയും
വർഷം 2400 രൂപ അടയ്ക്കണമെന്ന് റെയില്‍വേ; ഉത്തരവ് പിന്‍വലിക്കണമെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, വടകര റെയിൽവേ സ്റ്റേഷനിലെ പാര്‍ക്കിങ് ഫീസിനെതിരെ പ്രതിഷേധം ശക്തം
വടകര: വടകര റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ പാര്‍ക്കിങ് ഫീസ് നടപടിയില്‍ പ്രതിഷേധം ശക്തമാവുന്നു. ഒരു മാസം മുമ്പാണ് ട്രാക്കില്‍ നിര്‍ത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് മൂന്ന് മാസം കൂടുമ്പോള്‍ 599 രൂപ വീതം അടയ്ക്കണമെന്ന ഉത്തരവ് റെയില്‍വേ പുറത്തിറക്കിയത്. മാത്രമല്ല പാര്‍ക്കിങ് ഫീസ് അടയ്ക്കാത്ത ഓട്ടോറിക്ഷകള്‍ റെയില്‍വേ പരിസരത്ത് നിന്ന് യാത്രക്കാരെ കയറ്റിയാല്‍ ഭീമമായ സംഖ്യ ഓട്ടോറിക്ഷാ
കൊയിലാണ്ടി കണയങ്കോട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി; പ്രദേശത്ത് തിരച്ചില്‍
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി. പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചു. പുഴയില്‍ ചാടിയ ആളെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല. നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. Summary: A man jumped into the river from the Kanayankot bridge
ദിവസങ്ങളുടെ കാത്തിരിപ്പ്, ആശങ്ക..ഒടുവില്‍ ആശ്വാസം; തൊഴിൽത്തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികള്‍ നാട്ടിലെത്തി
വടകര: തൊഴില്‍ തട്ടിപ്പിനിരയായി കംബോഡിയയില്‍ കുടുങ്ങിയ വടകര സ്വദേശികള്‍ ഉള്‍പ്പെടെയുള്ള എഴ് യുവാക്കള്‍ നാട്ടില്‍ തിരിച്ചെത്തി. മണിയൂർ എടത്തുംകരയിലെ അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗളൂരു സ്വദേശി റോഷൻ ആന്റണി എന്നിവരാണ് തിരിച്ചെത്തിയത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വില്യാപ്പള്ളി യൂണിറ്റിനെ ഇനി ഇവര്‍ നയിക്കും
വില്യാപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വില്യാപ്പള്ളി യൂണിറ്റിന്റെ 2024-2026 വര്‍ഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടന്നു. ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന കുത്തകവല്‍ക്കരണവും കട വാടകയുടെ 18 ശതമാനം നികുതി ബാധ്യത വ്യാപാരികളുടെ മേല്‍ കെട്ടി വെയ്ക്കുന്നതും വ്യാപാര സമൂഹത്തോട്
ബന്ധുവുമായി സംസാരിക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചു; ബാലുശ്ശേരിയില്‍ സദാചാര ഗുണ്ടായിസമെന്ന് ആരോപണം, പരാതിയുമായി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ബന്ധുക്കളും
ബാലുശ്ശേരി: കോക്കല്ലൂരില്‍ സദാചാര ഗുണ്ടായിസത്തില്‍ വിദ്യാര്‍ഥിനിക്കും ബന്ധുവായ യുവാവിനും പരിക്ക്. ബന്ധുവായ യുവാവുമായി സംസാരിച്ചിരിക്കുന്നത് ചോദ്യം ചെയ്‌തെത്തിയ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി. കോക്കല്ലൂര്‍ അങ്ങാടിയില്‍ ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിട്ട് റോഡിലേക്കിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അതുവഴി വന്ന ബന്ധുവായ യുവാവുമായി സംസാരിച്ചുനില്‍ക്കെയാണ് സംഭവം.
പക്ഷാഘാതത്തെ തുടര്‍ന്ന് വേളം പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു
വേളം: പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു. ചെമ്പോട് പള്ളിക്ക് സമീപം പെരുവയല്‍ റോഡ് കൈതക്കല്‍ നിസാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ഖത്തറില്‍ ദീര്‍ഘകാലമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ജോലിക്കായി പോയതായിരുന്നു. വണ്ടി ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 1മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം