Category: വടകര
പെരുന്നാൾ ആഘോഷം; കാറിനുള്ളിൽ നിന്നും പടക്കം പൊട്ടി നാദാപുരത്ത് രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി തകർന്നു
നാദാപുരം: പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ രണ്ടു പേര്‍ക്ക് പരിക്ക്. നാദാപുരത്തുണ്ടായ സംഭവത്തില്‍ കല്ലാച്ചി സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതില്‍ റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിയുന്നതിനിടെ കാറിനുള്ളിൽ നിന്ന് തന്നെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കാറിനും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കാറിൻ്റെ ഗ്ലാസുകൾ സ്ഫോടനത്തിൽ തകർന്നു.
പ്ലസ് വൺ പരീക്ഷയിലെ ആൾമാറാട്ടം; പ്രതിയെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും, പ്ലസ്ടു വിദ്യാർത്ഥിയുടെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നു
നാദാപുരം: കടമേരിയിൽ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷക്ക് ആൾമാറാട്ടം നടത്തിയ ബിരുദ വിദ്യാർത്ഥിയെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും. ആൾമാറാട്ടം നടത്തിയതിന് കൊയിലാണ്ടി മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ മുഹമ്മദ് ഇസ്മയിലിനെയാണ് നാദാപുരം പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കടമേരിയിലെ സ്വകാര്യ കോളേജിലെ പ്ലസ്ടു വിദ്യാർത്ഥിക്ക് വേണ്ടിയാണ് മുഹമ്മദ് ഇസ്മയിൽ ഹോൾടിക്കറ്റിൽ ക്രിത്രിമം കാണിച്ച് പരീക്ഷ
ശുചിത്വ കേരളം സുസ്ഥിര കേരളം; മാലിന്യ മുക്ത പ്രഖ്യാപനം നടത്തി വടകര നഗരസഭ
വടകര: സംസ്ഥാന സർക്കാരിന്റെ ശുചിത്വ കേരളം സുസ്ഥിര കേരളം പ്രഖ്യാപനത്തിന് മുന്നോടിയായി വടകര നഗരസഭ സുസ്ഥിര മാലി ന്യമുക്ത പ്രഖ്യാപനം നടത്തി. നഗരസഭാ വളപ്പിൽ നടത്തിയ പ്രഖ്യാപന ചടങ്ങ് നഗരസഭാ ചെയർപേഴ്‌സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ സതീശൻ അധ്യക്ഷത വഹിച്ചു. 2021ൽ സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം വടകര നഗരസഭ നടത്തിയിരുന്നു.
77.21 കോടി രൂപയുടെ റോഡ് പ്രവൃത്തി; വടകര വില്ല്യാപ്പള്ളി ചേലക്കോട് റോഡ് ടെണ്ടർ നടപടിയിലേക്ക്
വടകര: വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് ടെൻഡർ നടപടികളിലേക്ക്. 77.21 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയാണ് ടെൻഡർ നടപടികളിലേക്ക് കടക്കുന്നത്. റോഡിനായി ഭൂമി വിട്ടുനൽകേണ്ട കുറ്റ്യാടി നാദാപുരം നിയോജക മണ്ഡലങ്ങളിലെ ഭൂരിഭാഗം ഭൂവുടമകളും സമ്മതപത്രം നൽകി. നിരക്ക് വർധനയും വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി യുട്ടിലിറ്റി ഷിഫ്റ്റിങ്ങുകളുടെ അധിക ചെലവും ജിഎസ്‌ടി
പുണ്യകർമ്മങ്ങൾ കൊണ്ട് ജീവിതം ധന്യമാകുന്ന റംസാൻ മാസം; പള്ളിയങ്കണത്തിൽ മതസൗഹാർദ്ദ നോമ്പുതുറയും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ച് ഇരിങ്ങണ്ണൂർ കയനോളി പള്ളി കമ്മറ്റി
ഇരിങ്ങണ്ണൂര്‍: പുണ്യങ്ങളുടെ പൂക്കാലമായ റമസാന്‍ മാസത്തിലെ അവസാന നാളില്‍ കയനോളി മസ്ജിദ് കമ്മിറ്റി പള്ളി അംഗണത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ നോമ്പുതുറയും ലഹരിലിരുദ്ധ കാബൈനും ശ്രദ്ധേയമായി. തൂണേരി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷന് സംഗമം ഉദ്ഘാടനം ചെയ്തു. യു.പി.മൂസ്സ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് ജീവിതം ധന്യമാക്കുന്ന ഈ റംസാന്‍ മാസത്തില്‍മതസൗഹാര്‍ദ്ദ സാമൂഹ്യ നോമ്പുതുറയും,
വടകര കടമേരിയില്‍ പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയിൽ
വടകര: കടമേരിയില്‍ പ്ലസ് വണ്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ് അറസ്റ്റിലായത്. ആര്‍.എ.സി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിക്ക് പകരം ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് ഇസ്മായിലാണ് പരീക്ഷ എഴുതാനെത്തിയത്. ക്ലാസില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന
നാട് ഒത്തുചേർന്നു; കടമേരി എൽ.പി സ്കൂൾ പഠനോത്സവം നാടിൻ്റെ ഗ്രാമോത്സവമായി
ആയഞ്ചേരി: കടമേരി എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ മികവുകൾ പഠനോത്സവത്തിലൂടെ പൊതുവേദിയിൽ അവതരിക്കപ്പെട്ടപ്പോൾ ആസ്വദിക്കാനും അനുമോദിക്കാനും ഗ്രാമവാസികൾ ഒന്നടങ്കം ഒത്തുചേർന്നു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സുധീർകുമാർ അധ്യക്ഷത വഹിച്ചു. പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ വേദിയിൽ
ലഹരി വിരുദ്ധ ശൃംഖലയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് പുറമേരി ഗ്രാമ പഞ്ചായത്ത്
പുറമേരി: പുറമേരി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ ലഹരി വിരുദ്ധ ശൃംഖലയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടി നാദാപുരം ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. പങ്കെടുത്ത
ഏഴിമല നാവിക അക്കാദമിയിൽ പരിശീലനത്തിനിടെ മാഹി സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
മാഹി: പരിശീലനത്തിനിടെ ഏഴിമല നാവിക അക്കാദമി അസിസ്റ്റന്റ് കമാൻഡന്റ് ട്രെയിനി കുഴഞ്ഞുവീണു മരിച്ചു. മാഹി സ്വദേശി ചെമ്പ്ര പാറാൽ വള്ളിൽ ആർ രബിജിത്ത് (24)ആണ് മരിച്ചത്. രതികകുമാറിൻ്റെയും (പാറാൽ ജിത്തുസ് വെജിറ്റബിൾസ്) പയ്യോളി അയനിക്കാട് സ്വദേശി ബീനയുടെയും മകനാണ്. അക്കാദമിയിലെ പതിവു പരിശീലനത്തിനിടെയാ ണ് കുഴഞ്ഞു വീണത്. ഉടൻ നാവിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോസ്റ്റ്
പുരപ്പുറ സൗരോർജ്ജം; വടകര താലൂക്കിലെ ഉത്പാദനം 25.55 മില്യൺ യൂണിറ്റ്സിലെത്തി
വടകര: വടകര താലൂക്കിൽ 2021 ജൂൺ മാസം മുതൽ 19.03.2025 വരെ കെ . എസ്. ഇ. ബി. എല്. മുഖേനയുള്ള പുരപ്പുറ സൗരോർജ്ജ ഉത്പാദനം 25.55 മില്യൺ യൂണിറ്റ്സായി. പുരപ്പുറ സൌരോർജ ഉത്പാദനം സബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉന്നയിച്ച ചോദ്യത്തിന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ആണ് മറുപടി