Category: വടകര
ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിരോധം; വടകരയിൽ ലഹരിക്കെതിരെ മാരത്തൺ സംഘടിപ്പിച്ച് എസ്.എഫ്.ഐ
വടകര: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ എസ്.എഫ്.ഐ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരത്തൺ സംഘടിപ്പിച്ചു. വടകര താഴെഅങ്ങാടി മുതൽ സാൻഡ് ബാക്സ് വരെയായിരുന്നു മാരത്തൺ. നൂറുകണക്കിന് വിദ്യാർഥികൾ മാരത്തണിൽ അണിനിരന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.ടി.സപന്യ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി താജുദ്ദീൻ, ജില്ലാ പ്രസിഡന്റ് ടി.പി
മാലിന്യമുക്ത നവകേരളം; ശുചിത്വ പ്രഖ്യാപനവുമായി പുറമേരി ഗ്രാമപഞ്ചായത്ത്
പുറമേരി: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പുറമേരി ഗ്രാമ പഞ്ചായത്ത് ശുചിത്വ ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനം നടത്തി. പുറമേരി ടൗണിൽ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ ജ്യോതി ലക്ഷ്മി ശുചിത്വ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ടി.പി സീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിന്ധു പി.ജി സ്വാഗതം പറഞ്ഞു. അംഗൻവാടികൾ സ്കൂളുകൾ, കുടുംബശ്രീകൾ,
സുസ്ഥിരവും താങ്ങാവുന്നതുമായ ആർത്തവ ശുചിത്വ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുക: നരിപ്പറ്റ പഞ്ചായത്തില്‍ മെൻസ്‌ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണവും
നരിപ്പറ്റ: പ്രകൃതിയോടിണങ്ങി, സുസ്ഥിരവും താങ്ങാവുന്നതുമായ ആർത്തവ ശുചിത്വ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നരിപ്പറ്റ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നരിപ്പറ്റ മെയിൻ സെന്റർ ആയുഷ്മാൻ ആരോഗ്യ മന്ദിരിന്റെ നേതൃത്വത്തിൽ മെൻസ്‌ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്തിലെ 8, 9, 10, 15 വാർഡുകളിലെ ഗുണഭോക്താക്കൾക്കായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്
സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി; മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ മോഹന്‍ദാസിന് വിട ചൊല്ലി നാട്
ആയഞ്ചേരി: മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ആയഞ്ചേരി കുളമുള്ളതില്‍ മോഹദാസിന് നാടിന്റെ യാത്രാമൊഴി. ഇന്ന് രാവിലെ 11മണിയോടെ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ നൂറ്കണക്കിന് പേരാണ് എത്തിച്ചേര്‍ന്നത്. സ്‌കൂളിലെ യു.പി വിഭാഗം അധ്യാപകനായ മോഹന്‍ദാസിനെ ഏറെക്കാലമായി ഷുഗറിന്റെ അസുഖങ്ങള്‍ അലട്ടിയിരുന്നു. അസുഖം ഗുരുതരമായതോടെ കഴിഞ്ഞ ഒരുമാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന്
മേമുണ്ട ഹയർ സെക്കന്ററി സ്‌കൂള്‍ അധ്യാപകൻ ആയഞ്ചേരി മക്കൾമുക്ക് കുളമുള്ളതിൽ മോഹൻദാസ് അന്തരിച്ചു
ആയഞ്ചേരി: മേമുണ്ട ഹയർ സെക്കന്ററി സ്‌കൂള്‍ അധ്യാപകൻ ആയഞ്ചേരി മക്കൾ മുക്കിലെ കുളമുള്ളതിൽ മോഹൻദാസ് അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. സ്‌കൂളില യു.പി വിഭാഗം ഹിന്ദി അധ്യാപകനാണ്. അച്ഛന്‍: പരേതനായ കുളമുള്ളതിൽ കുഞ്ഞിരാമന്‍. അമ്മ പരേതയായ: ജാനു (അരൂർ). ഭാര്യ: റിജിന. മക്കൾ: ഡോണ ദാസ്, ലാൽവിൻ ദാസ്. സഹോദരങ്ങൾ: ജയൻ ബാബു, സന്തോഷ് കുമാർ. Description:
പങ്കെടുത്തത് നൂറിലധികം പേര്‍; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പുറമേരി ഗ്രാമപഞ്ചായത്തിലെ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
പുറമേരി: പുറമേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് വയോജനങ്ങള്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കടത്തനാട് രാജാസ് ഹയർ സെക്കൻറി സ്‌കൂളില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ 10മണി മുതല്‍ ഉച്ചയ്ക്ക് 1മണി വരെ
‘വേണ്ട ഹിംസയും ലഹരിയും’; നൊച്ചാട് ജാഗ്രതാ പരേഡുമായി ഡി.വൈ.എഫ്.ഐ
നൊച്ചാട്: വർദ്ധിച്ചുവരുന്ന സിന്തറ്റിക് ലഹരി വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ നൊച്ചാട് മേഖല കമ്മിറ്റി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കൈതക്കൽ നിന്ന് തുടങ്ങിയ ജാഥ മുളിയങ്ങൽ അവസാനിച്ചു. മുളിയങ്ങൽ നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സി.കെ രൂപേഷ് ഉദ്ഘടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി സനൂപ് ടി.കെ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് ബിനോഷ് പി.കെ
ശ്രദ്ധയ്ക്ക്: വടകരയിലെ ഓട്ടോറിക്ഷകളുടെ വിഎം പെര്‍മിറ്റ് വെരിഫിക്കേഷന്‍ 19മുതല്‍
വടകര: വടകരയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ വിഎം പെർമിറ്റ്, പരിശോധനയ്ക്ക് വിധേയമാക്കാൻ ആർടിഒ ഉദ്യോഗസ്ഥരും ഓട്ടോറിക്ഷാ കോഡിനേഷൻ കമ്മിറ്റിയും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി. പെർമിറ്റ് പരിശോധന 19മുതൽ സിദ്ധാശ്രമത്തിനു സമീപം ആരംഭിക്കും. ആർടിഒ ഉദ്യോഗസ്ഥർ ഒന്നുമുതൽ 100 വരെ എന്ന ക്രമത്തിലായിരിക്കും വിഎം നമ്പർ പരിശോധിക്കുക. ഡ്രൈവർമാർ നിലവിലുള്ള പെർമിറ്റ് പേപ്പർ, പുകപരിശോധനാ സർട്ടിഫിക്കറ്റ്,
പതിനൊന്നു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; വടകരയിൽ 68കാരൻ അറസ്റ്റിൽ
വടകര: പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ വടകരയിൽ 68കാരന്‍ പിടിയില്‍. പാതിയാരക്കര സ്വദേശി അബൂബക്കറിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം പെണ്‍കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. വീട്ടുകാർ പൊലീസിൽ പരാതികൊടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊലീസ് പ്രതിയെ കസ്റ്റഡിയി ലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. Summary: 68-year-old man arrested
ഭവന നിർമാണ പദ്ധതികൾക്കും കാർഷിക മേഖലയ്ക്കും ഊന്നല്‍; ക്ഷേമ പദ്ധതികൾ അവതരിപ്പിച്ച് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
തോടന്നൂർ: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശ്രീലത അവതരിപ്പിച്ചു. ഭവന നിർമാണ പദ്ധതികൾക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന അധ്യക്ഷത വഹിച്ചു. 8,95,60,479 രൂപ വരവും 8,16,70,987 രൂപ ചെലവും 78,89,492 രൂപ നീക്കിയിരിപ്പുമാണ് ഇത്തവണ ബജറ്റില്‍