Category: വടകര

Total 2294 Posts

എല്ലാവർക്കും പാർപ്പിടം, മികച്ച ആരോഗ്യം; സ്ത്രീ – ശിശു സൗഹൃദ ബജറ്റുമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്

വില്യാപ്പള്ളി: സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് പ്രാധാന്യം നൽകി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ്‌. 88 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചത്‌. 52.56 കോടി രൂപ വരവും 51.36 കോടി രൂപ ചെലവും ഒരുകോടി 19 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് പൂളക്കണ്ടി മുരളി അവതരിപ്പിച്ചു. പ്രസിഡൻറ് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു.

ഉയരപ്പാത നിർമാണ പ്രവൃത്തിക്കിടെ വടകരയില്‍ തകർന്നു വീണ ക്രെയിനിന്റെ പൊട്ടിയഭാഗം അഴിച്ചുമാറ്റി

വടകര: ദേശീയപാതയിൽ വടകര ബൈപ്പാസിലെ ഉയരപ്പാതയിൽ ഗർഡർ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ പൊട്ടിയ ക്രെയിനിന്റെ ബൂം അഴിച്ചുമാറ്റി. തിങ്കളാഴ്ച പകൽ മുഴുവൻ പണിയെടുത്താണ് ക്രെയിനിൽ നിന്ന് ബൂം അഴിച്ചുമാറ്റിയത്. ബൂമിനുള്ളിലെ മൂന്ന് കുഴലുകൾ അഴിച്ചെടുക്കുന്ന ജോലിയും തുടങ്ങിയിട്ടുണ്ട്. പണി പൂര്‍ത്തിയായ ശേഷം ഇവ എറണാകുളത്തേക്ക് കൊണ്ടുപോകും. ഇവിടെനിന്ന്‌ ഇത് മാറ്റിയശേഷം മാത്രമേ ഇവിടെ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി

വടകര കുളങ്ങരത്ത് പരദേവതാ ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് വ്യാഴാഴ്ച കൊടിയേറും

വടകര: കുളങ്ങരത്ത് പരദേവതാ ക്ഷേത്രത്തിലെ തിറ ഉത്സവം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. വ്യാഴാഴ്ച വൈകീട്ട് 6.15ന് കൊടിയേറ്റം, ഏഴിന് അരി ചാർത്തൽ, 7.15ന് ഗുളികൻ വെള്ളാട്ട്, ഒൻപതിന് പരദേവത വെള്ളാട്ട്, 11ന് കുട്ടിച്ചാത്തൻ വെള്ളാട്ട് എന്നിവ നടക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് വാളെഴുന്നള്ളത്ത്, അഞ്ചിന് തണ്ടാൻവരവ്, ഏഴിന് ഗുളികൻ വെള്ളാട്ട്, എട്ടിന് പരദേവത

അഴിയൂരിൽ 36 കുപ്പി അനധികൃത മാഹി മദ്യവുമായി യുവാവ് പിടിയിൽ

വടകര: അഴിയൂരിൽ അനധികൃതമായി കടത്തിയ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ. മലപ്പുറം വേങ്ങരയിൽ പാലശ്ശേരി മൂസക്കുട്ടി (45) ആണ് പിടിയിലായത്. 18 ലിറ്റർ മദ്യമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇന്ന് വൈകീട്ട് 4.30 മണിക്ക് മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. കോഴിക്കോട് ഐ.ബിയിൽ നിന്നും ലഭിച്ച രഹസ്യ

‘എല്ലാവിധത്തിലും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു’; കല്ലാച്ചിയിലെ എല്‍.ഡി.എഫ്‌ പോസ്‌റ്റോഫീസ് മാര്‍ച്ചില്‍ സത്യൻ മൊകേരി

നാദാപുരം: എല്ലാവിധത്തിലും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് സിപിഐ ദേശീയ സമിതി അംഗം സത്യൻ മൊകേരി. ‘കേരളമെന്താ ഇന്ത്യയിലല്ലേ’ എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണയ്ക്കും, ജനവിരുദ്ധ നയത്തിനുമെതിരെ എൽഡിഎഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ ദുരന്തമുഖത്ത്

പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്‌കൂള്‍ അധ്യാപകന്‍ വേളം ശാന്തിനഗറിലെ മോരങ്ങാട്ട് എം.സിദ്ദീഖ് അന്തരിച്ചു

വേളം: ശാന്തിനഗറിലെ മോരങ്ങാട്ട് എം.സിദ്ദീഖ് മാസ്റ്റർ (56) അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഹയർ സെക്കണ്ടറി മലയാളം കരിക്കുലം (SCERT) കമ്മിറ്റി അംഗം, സംസ്ഥാന സ്കൂൾ കലോത്സവ മാഗസിൻ എഡിറ്റർ, സ്കൂൾ പാഠപുസ്തക കമ്മിറ്റി അംഗം, KHSTU സംസ്ഥാന അക്കാദമിക് കൗൺസിൽ കൺവീനർ, C-GATE കുറ്റ്യാടി കമ്മിറ്റി മെമ്പർ

‘കേരളം എന്താ ഇന്ത്യയിൽ അല്ലേ’; കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ എല്‍.ഡി.എഫ് പ്രതിഷേധം ശക്തം, വടകരയിലും നാദാപുരത്തും മാർച്ചും, ധർണ്ണയും

വടകര: കേന്ദ്രസർക്കാർ കേരളത്തോട്‌ കാണിക്കുന്ന അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനും എതിരെ ‘കേരളം എന്താ ഇന്ത്യയിൽ അല്ലേ’ എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫിന്റെ നേതൃത്വത്തിൽ വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ മുൻ എം.എൽ.എ എ.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് സ്വാഗതം പറഞ്ഞു. എൽ.ജെ.ഡി നേതാവ്

ഉയരപ്പാത നിർമാണത്തിനിടെ വടകരയില്‍ കൂറ്റൻ ക്രെയിൻ തകർന്നു വീണു; അപകടം കൗണ്ടർ വെയ്റ്റ് ഉറപ്പിക്കുന്നതിനിടെ

വടകര: ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ ഉയരപ്പാതയ്ക്കായി ഗർഡറുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ വടകരയില്‍ കൂറ്റൻ ക്രെയിൻ തകർന്നു വീണു. ഇന്നലെ ഉച്ചയോടെ പാർക്ക് റോഡിന് സമീത്താണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഗർ‍ഡറുകൾ ഉയർത്തുമ്പോൾ ക്രെയിൻ തെന്നി മാറാതിരിക്കുന്നതിനുള്ള സംവിധാനമാണ് കൗണ്ടർ വെയ്റ്റ് ഉറപ്പിക്കൽ. ക്രെയിൻ തകർന്നതോടെ കൂറ്റൻ കോൺക്രീറ്റ് നിർമിതഭാഗം താഴെക്ക് വീണെങ്കിലും തൊഴിലാളികൾ ആരും

പൂളക്കണ്ടി ഗോപാലക്കുറുപ്പിന്റെ ഓര്‍മകളില്‍ സി.പി.ഐ.എം; മയ്യന്നൂരില്‍ അനുസ്മരണം

വില്യാപ്പള്ളി: വില്യാപ്പള്ളി പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ദീര്‍ഘകാലം സി.പി.ഐ.എം വില്യാപ്പള്ളി ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത പൂളക്കണ്ടി ഗോപാലക്കുറുപ്പിന്റെ ഇരുപതാം ചരമവാർഷികദിനം സമുചിതമായി ആചരിച്ചു. മയ്യന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യന്നൂർ ഈസ്റ്റ് ബ്രാഞ്ചിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി സി.പി.ഐ.എം ഏരിയാ സെക്രട്ടറി ടി.പി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മേമുണ്ട ബാങ്ക് റോഡിന് സമീപം കയോറ കുഞ്ഞിമറിയം അന്തരിച്ചു

വടകര: മേമുണ്ട ബാങ്ക് റോഡിന് സമീപം കുഞ്ഞിമറിയം അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അബ്‌ദുൾ റഹ്‌മാൻ ഹാജി. മക്കൾ: അബൂബക്കർ കായോറ, മഹമ്മൂദ് കയോറ, യൂസഫ് (ഗൾഫ്), റഷീദ് (ഗൾഫ്), ലത്തീഫ് (ഗൾഫ്), നൗഷാദ് (ഗൾഫ്), സാറ (അരൂർ), സഫിയ (പയ്യോളി), റസിയ (ഏറാമല), ബുഷറ (തിരുവള്ളൂർ), റയീന (മയ്യണ്ണൂർ). മരുമക്കൾ: ഒ.പി കുഞ്ഞമ്മദ്

error: Content is protected !!