Category: വടകര

Total 936 Posts

നാദാപുരം ബസ് അപകടത്തില്‍പ്പെട്ടവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ബാഗുകള്‍ നാദാപുരം പോലീസ് സ്‌റ്റേഷനില്‍ സുരക്ഷിതം

വടകര: നാദാപുരം ബസ് അപകടത്തില്‍പ്പെട്ടവരുടെ ബാഗുകള്‍ നാദാപുരം പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിപ്പ്. ബാഗുമായി ബന്ധപ്പെട്ടവര്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ 7.15ഓടെയായിരുന്നു അപകടം. കൈവേലിയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസിയും വടകരയില്‍ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ബസിന്റെയും മുന്‍ഭാഗത്ത്

കൈത്തറി വസ്ത്ര വൈവിദ്യത്തിൽ വിസ്മയം തീർക്കാൻ “സർഗാടെക്സ് 2024”; സർഗാലയയിൽ കൈത്തറി പൈതൃകോത്സവം സെപ്തംബർ ഒന്നു മുതൽ

വടകര: ഭാരതത്തിന്റെ കൈത്തറി വസ്ത്ര പാരമ്പര്യത്തിന് ആദരവായി കൈത്തറി പൈതൃകത്തെ അനാവരണം ചെയ്യുന്ന വിപുലമായ പ്രദർശന വിപണന മേളക്ക് സർഗാലയ ഒരുങ്ങുന്നു. ഹാൻഡ്ലൂം ബിസിനസ്സ് ടൂ ബിസിനസ്സ് മീറ്റ്, ഹാൻഡ്‌ലൂം ഫാഷൻ ഷോ “കേരള ഹാൻഡ്‌ലൂം ക്വീൻ”, ഓൺലൈൻ വീഡിയോ മത്സരം തുടങ്ങിയ വൈവിധ്യമേറിയ പരിപാടികേളോടെ “സർഗാടെക്‌സ് 2024” സെപ്തംബർ ഒന്നു മുതൽ 14 വരെ

നാദാപുരം ബസ് അപകടം; സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

നാദാപുരം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 70ഓളം പേർക്ക് പരിക്കേറ്റ ബസപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരേ നാദാപുരം പോലീസ് കേസെടുത്തു. സ്വകാര്യബസിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തില്‍ ബസ് ഓടിച്ച്‌ അപകടത്തിനിടയാക്കിയതിനും അമിത വേഗതയ്ക്കുമാണ് കൂടല്‍ ബസ് ഡ്രൈവറായ വാണിമേല്‍ സ്വദേശിക്കെതിരേ നാദാപുരം പോലീസ് കേസെടുത്തത്.

സാമൂഹ്യ സുരക്ഷാ പെൻഷന് നൽകുന്ന പ്രാധാന്യം ക്ഷേമനിധി പെൻഷനുകൾക്കും നൽകണം; എച്ച്.എം.എസ് വടകര മണ്ഡലം കമ്മറ്റി

വടകര: സാമൂഹ്യ സുരക്ഷ പെൻഷന് സർക്കാർ നൽകുന്ന പ്രാധാന്യം ക്ഷേമനിധി പെൻഷനുകൾക്കും സർക്കാർ നൽകണമെന്ന് എച്ച് എം.എസ് വടകര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളി ക്ഷേമനിധിപെൻഷൻ ഉൾപ്പെടെ പല പെൻഷനുകളും പത്തും പതിനഞ്ചും മാസമായി മുടങ്ങി കിടക്കുകയാണ്. ക്ഷേമനിധിയിൽ 60 വയസു പൂർത്തിയാക്കി പെൻഷനായ പല തൊഴിലാളികളുടെയും ജീവിതം നരക തുല്യം ആയിരിക്കുകയാണ്.

മാഹി തലശ്ശേരി ബൈപാസിൽ വീണ്ടും അപകടം; നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു

ന്യൂമാഹി: തലശ്ശേരി മാഹി ബൈപാസിൽ വാഹനാപകടം തുടർക്കഥയാകുന്നു. നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു കാർ യാത്രക്കാരന് പരിക്ക്. ബൈപാസ് റോഡിലൂടെ അമിത വേഗതയിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.കോടിയേരി പപ്പൻപീടിക ഭാഗത്താണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫോക്സ് വാഗൻ പോളോ കാറാണ് അപകടമുണ്ടാക്കിയത്.അമിത വേഗതയിൽ എത്തിയ പോളോ കാർ ഒരേദിശയിൽ

‘നൂറ് തൊഴിൽ ദിനങ്ങൾ അനുവദിക്കുക, തൊഴിലെടുത്താൽ ഒരാഴ്ചയ്ക്കകം കൂലി നൽകുക, ചികിത്സാ ആനുകൂല്യങ്ങൾ അനുവദിക്കുക’; ആയഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി

ആയഞ്ചേരി: തൊഴിലുറപ്പ് തൊഴിലാളികളോട് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതർ കാണിക്കുന്ന അവഗണയിലും, അനാസ്ഥയിലും പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. കടമേരി മാക്കം മുക്കിൽ നിന്നാരംഭിച്ച മാർച്ച് ജില്ലാ സീക്രട്ടരി പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഒരു വർഷം മുമ്പേ തൊഴിലാളികൾ നൽകിയ നിവേദനത്തിൽ സൂചിപ്പിച്ച ആവശ്യങ്ങൾ ഒന്നു

കാഫിര്‍ സ്‌ക്രീൻഷോട്ട്; എം.എസ്.എഫ് നേതാവ് കാസിമിന്റെ ഫോണ്‍ പൊലീസ് ഫൊറൻസിക് പരിശോധനക്കയച്ചു

വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ പരാതിക്കാരനായ എം.എസ്.എഫ് നേതാവ് കാസിമിന്റെ ഫോണ്‍ പോലീസ് ഫൊറൻസിക് പരിശോധനക്കയച്ചു. കാസിമിന്റെ ഫോണില്‍ വിവാദ പോസ്റ്റ് ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്‌തോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാനാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാസിമിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. വിവാദ കാഫിർ സ്‌ക്രീൻഷോർട്ട് കാസിമിൻ്റെ പേരിലാണ് ആദ്യം പ്രചരിച്ചിരുന്നത്. ഇടതു നേതാക്കൾ അന്ന് തെരഞ്ഞെടുപ്പ്

വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം: ഡിവൈഎഫ്‌ഐ നേതാവ് റിബേഷിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്‌

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് റെഡ് എന്‍കൗണ്ടേഴ്‌സ് ഗ്രൂപ്പില്‍ ആദ്യം പങ്കുവെച്ച ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആര്‍.എസ്. റിബേഷിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ നല്‍കിയ പരാതിയിലാണ് നടപടി. ആറങ്ങോട്ട് എം.എല്‍.പി സ്‌കൂളിലെ അധ്യാപകനായ റിബേഷിനെതിരെ വകുപ്പ് തല നടപടി

വടകര കണ്ണംകുഴി ആശാരിന്റ വിട കുമാരൻ അന്തരിച്ചു

വടകര: കണ്ണംകുഴി ആശാരിന്റ വിട കുമാരൻ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: പ്രേമന്‍, പ്രകാശന്‍, പ്രമീള, പ്രദീപന്‍, പ്രസീത, പ്രദീശന്‍, സുരേഷ്ബാബു, പരേതയായ ബിന്ദു. മരുമക്കൾ: ഗീത, മിനി, സാധനന്ദൻ, സുരേഷ്, നിജീത. സഹോദരങ്ങള്‍: പരേതനായ കൃഷ്ണന്‍, നാണു, ബാലകൃഷ്ണന്‍, പത്മിനി, വനജ. സംസ്‌കാരം: ഇന്ന് വൈകിട്ട് 7മണിക്ക്.

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; വാണിമേലില്‍ നിന്നും 25 ലിറ്റര്‍ വാഷ് പിടികൂടി, പച്ചപ്പാലം സ്വദേശിയായ യുവാവിനെതിരെ കേസ്‌

നാദാപുരം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള എക്‌സൈസ് റെയ്ഡില്‍ വാണിമേലില്‍ നിന്നും വാഷ് പിടികൂടി. കഴിഞ്ഞ ദിവസമാണ്‌ പ്രദേശത്തെ റബ്ബര്‍തോട്ടത്തില്‍ നിന്നും ചാരായം വാറ്റാനായി സൂക്ഷിച്ച 25 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. സംഭവത്തില്‍ പച്ചപ്പാലം ചിലമ്പിക്കുന്നേല്‍ ഷിന്റോ എന്നയാള്‍ക്കെതിരെ നാദാപുരം എക്‌സൈസ് കേസെടുത്തു. മറ്റൊരാളുടെ ഉടമസ്ഥാവകാശത്തിലുള്ള റബ്ബര്‍ തോട്ടത്തില്‍ നിര്‍മ്മിച്ച ഷെഡിന്റെ വാടക കച്ചീട്ട് ഒരു

error: Content is protected !!