Category: വടകര

Total 1395 Posts

മണിയൂര്‍ പതിയാരക്കരയില്‍ തെരുവുനായ അക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

മണിയൂര്‍: പഞ്ചായത്തിലെ പതിയാരക്കര നോര്‍ത്തിലും സമീപപ്രദേശങ്ങളിലും തെരുവുനായയുടെ കടിയേറ്റ് നിരവധി പേര്‍ക്ക്. പതിയാരക്കര തോടംവീട്ടില്‍ അനിത, മീത്തലെ ചെറുക്കുന്നുമ്മല്‍ ഹാജിറ, കൂളിമാക്കൂല്‍ സുഹന, കുളമുള്ളതില്‍ മീത്തല്‍ ബാലന്‍, കുയ്യാലില്‍ ഫാത്തിമ, കണ്ണോത്ത്മലയില്‍ സറീന, നാരങ്ങോളിമീത്തല്‍ അനില്‍കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നായയുടെ അക്രമണമുണ്ടായത്. പതിയാരക്കര വലിയപറമ്പത്ത് മുക്ക്, പുറ്റാറത്ത് മല, ജെപി റോഡ്,

കാറില്‍ എംഡിഎംഎയുമായി യുവാവ്‌; നാദാപുരത്ത്‌ പുളിയാവ് സ്വദേശി അറസ്റ്റില്‍

നാദാപുരം: കാറില്‍ എംഡിഎംഎയുമായി പുളിയാവ് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കൈതോറ മീത്തല്‍ മുഹമ്മദ് സാലിഹ് (29)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 0.46ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ട എച്ച്ആര്‍ 67 എ 8370 നമ്പര്‍ ഇന്നോവ കാറില്‍ നിന്നാണ്‌ എംഡിഎംഎയുമായി ഇയാളെ പോലീസ്

കുറിഞ്ഞാലിയോട് വണ്ണത്താംവീട്ടിൽ കല്യാണി അമ്മ അന്തരിച്ചു

കുറിഞ്ഞാലിയോട്: വണ്ണത്താംവീട്ടിൽ കല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ അപ്പുക്കുറുപ്പ്. മക്കൾ: ബാബുരാജ്, ദീപു (കമ്മിഷണർ ഓഫിസ് കോഴിക്കോട്), പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: തങ്കമണി, ബീന, ഷൈമ. സഹോദരങ്ങൾ: നാണുക്കുറുപ്പ്, ദാമുക്കുറുപ്പ്, പരേതനായ ഗോപി. സഞ്ചയനം വ്യാഴം. Description: kurinhaliyodu vannathamkandi kalyani amma passed away

ഒരു വട്ടം കൂടി അവർ സ്കൂളിലെത്തി; മടപ്പള്ളി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥിനി കൂട്ടായ്മ

വടകര: മടപ്പള്ളി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. പരിപാടിയുടെ ഉദ്ഘാടനവും കാർഡ് വിതരണവും വടകര എം.എൽ.എ കെ.കെ.രമ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.മനോജൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ 1980-85 ബാച്ചിലെ ഏതാനും വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ “ഒരു വട്ടം കൂടി” യുടെ ആഭിമുഖ്യത്തിലാണ് തിരിച്ചറിയൽ കാർഡുകൾ വിതരണം

‘സിൽവർ ലൈനിനെതിരെയുള്ള സമരപരമ്പരകൾ കേരളം കാണാൻ പോകുന്നതെയുള്ളൂ’; കേന്ദ്ര റെയിൽവേ മന്ത്രിയുടെ കെ.റെയിൽ അനുകൂല പ്രതികരണത്തിനെതിരെ അഴിയൂരിൽ പ്രതിഷേധം

അഴിയൂർ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിൻ്റെ കെ റെയിൽ അനുകൂല പരാമർശത്തോടെ നിർജീവമായിരുന്ന സിൽവർ ലൈൻ സമരം വീണ്ടും ശക്തമാക്കാൻ സമരസമിതിയുടെ തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് കൊണ്ട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമ പ്രവർത്തകരോട് വ്യകതമാക്കിയിരുന്നു. മന്ത്രിയുടെ

വടകര ജെ.ടി റോഡിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു; നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും, നവംബർ 12 മുതൽ ഗതാഗത നിയന്ത്രണം

വടകര: വടകര ജെ.ടി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയാകുന്നു. നവകേരള സദസ്സിൽ നഗരസഭ കൗൺസിലർ പ്രഭാകരൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അനുവദിച്ച 20 ലക്ഷം രൂപയുടെ പ്രവർത്തിയുടെ ഭാഗമായി റോഡിന് കുറുകെ കൽവർട്ട് നിർമ്മിക്കുന്നു. നിർമ്മാണ പ്രവൃത്തികൾക്ക് മുന്നോടിയായി ടൗണിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ നഗരസഭ ചെയർപേഴ്സൺ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു. വടകര

കുട്ടികൾക്കിനി പൂമ്പാറ്റകളെപ്പോലെ പാറി നടക്കാം; വടകര നഗരസഭയിലെ കുളങ്ങരത്ത് നിർമ്മിച്ച ബേബി ഫ്രണ്ട്ലി അങ്കണവാടി നാടിന് സമർപ്പിച്ചു

വടകര: വടകര നഗരസഭ മൂന്നാം വാർഡിൽ കുളങ്ങരത്ത് പുതുതായി സ്ഥലം വാങ്ങി നിർമ്മിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടന കർമ്മം നിർവഹിച്ചു. വടകര നഗരസഭയിലെ 84 അങ്കണവാടികളിൽ 57 അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞതായും, സ്വന്തമായി ബിൽഡിങ്ങുകൾ ഉള്ള അങ്കണവാടികളെല്ലാം മികച്ച സൗകര്യങ്ങളോടെ ക്രാഡിൽ അംഗനവാടികൾ ആക്കി മാറ്റുന്ന പ്രവർത്തനം

വടകര ന​ഗരത്തിൽ മോഷ്ടാക്കൾ വിലസുന്നു; രാത്രിയായി കഴിഞ്ഞാൽ മാർക്കറ്റ് റോഡ് ഉൾപ്പടെ എല്ലായിടത്തും ഇരുട്ട്, നൈറ്റ് പട്രോളിംങും കാര്യക്ഷമമല്ല

വടകര: മോഷ്ടാക്കൾ വടകരയിൽ വിലസുകയാണെന്ന് ന​ഗരത്തിലെ വ്യാപാരികൾ പറയുന്നു. രാത്രിയായി കഴിഞ്ഞാൽ മാർക്കറ്റ് റോഡ് ഉൾപ്പടെ എല്ലായിടത്തും ഇരുട്ടാണ്. തെരുവ് വിളക്കുകൾ പലയിടത്തും പേരിന് മാത്രമാണുള്ളത്. പോലിസിന്റെ നൈറ്റ് പട്രോളിംങും കാര്യക്ഷമമല്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഇതെല്ലാം വടകരയിൽ മോഷ്ടാക്കൾ വിലസുന്നതിന് കാരണമാകുകയാണ്. രണ്ട് വർഷത്തനിടെ ന​ഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആറോളം മോഷണങ്ങൾ നടന്നിട്ടുണ്ട്. ചില

ലഹരിക്കെതിരെ മണിയൂരിലെ വോയിസ് ഓഫ് കുന്നത്തുകര; ബൈക്ക് റാലിയിൽ അണിനിരന്ന് നിരവധി യുവാക്കൾ

മണിയൂർ : ലഹരിക്കെതിരെ പ്രചരണപരിപാടിയുമായി മണിയൂർ വോയിസ് ഓഫ് കുന്നത്തുകര. ലഹരിക്ക് എതിരെ നാടിൻറെ ഒരുമ എന്ന പേരിൽ സംഘടിപ്പിച്ച ബൈക്ക് റാലി സംഘടിപ്പിച്ചു. റാലി പയ്യോളി സിഐ രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. വോയിസ് ഓഫ് കുന്നത്തുകരയുടെ ദശവാർഷിക ആഘോഷവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ സോമസുന്ദരൻ,

വടകരയിലെ പന്ത്രണ്ടോളം കടകളിലെ മോഷണം; മോഷ്ടാവ് ആയുധവുമായെത്തുന്ന സിസിടിവി ദൃശ്യം പുറത്ത്

വടകര: വടകര പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ കടകളിൽ മോഷണം നടത്തിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പുറത്ത് . മോഷ്ടാവ് ആയുധവുമായി എത്തുന്നതാണ് ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞത്. ഇയാൾ ക്യാമറ തകർക്കുകയും ചെയ്തു. വി കെ ലോട്ടറി, ലക്കി ​ഗ്രോസറി, കല്ലിങ്കൽ സ്റ്റോർ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ്

error: Content is protected !!